കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ തിളച്ചുമറിയുന്ന ഒട്ടേറെ സംഭവങ്ങളെ ഈ സർക്കാർ അതിസമർത്ഥമായി ഒരു കുടത്തിലാക്കി കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. പല പ്രമുഖരുടെയും അഴിമതികളും കുടുംബ രഹസ്യങ്ങളും ബ്ലാക്ക് മെയിലിംഗിനായി കരുതിവെച്ചിരിക്കുന്ന സർക്കാരിന് മുന്നിൽ, ഇഷ്ടമില്ലാതിരുന്നിട്ട് കൂടി പലർക്കും കണ്ണടച്ച് സഹകരിക്കേണ്ടി വരുന്നു. സമുദായ നേതാക്കളെയും രാഷ്ട്രീയക്കാരെയും ഒരുപോലെ വിറപ്പിക്കുന്ന ഈ 'സെറ്റിൽമെന്റ്' രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
വീഴ്ചയോ അതോ തള്ളിയിട്ടതോ?
2025 ഏപ്രിൽ 29-ന് സമുദായ നേതാവിനെ ഇടുപ്പിന് പരിക്കേറ്റ് ആശുപത്രിയിലാക്കിയ സംഭവം കേരളം ചർച്ച ചെയ്തതാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഓടിയെത്തി സന്ദർശിച്ച ആ 'വീഴ്ച'യിൽ ഇന്നും ദുരൂഹത നിഴലിക്കുന്നു. അത് വെറുമൊരു വീഴ്ചയായിരുന്നോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് സർക്കാർ അന്വേഷിക്കണം.
സ്വന്തം രക്തത്തിൽ പിറന്ന ഒരാൾ അദ്ദേഹത്തെ തള്ളിയിട്ടതാണെന്ന് ദൃക്‌സാക്ഷികൾ പറയുമ്പോൾ, സമുദായത്തിന്റെ തലപ്പത്ത് നടക്കുന്നത് ഭീകരമായ അധികാര വടംവലിയാണെന്ന് വ്യക്തം. ആരോഗ്യപ്രശ്നങ്ങളാൽ അദ്ദേഹം വിരമിക്കാൻ ഒരുങ്ങുമ്പോൾ പിൻഗാമിയെ നിശ്ചയിക്കാനുള്ള ചർച്ചകൾക്കിടയിലാണ് ഈ 'കുടുംബപ്പൊരുതി'ന്റെ വെടിയൊച്ചകൾ കേൾക്കുന്നത്.
അഴിമതിയുടെയും ബന്ധുനിയമനത്തിന്റെയും കരിനിഴൽ
കമ്പനി ആക്‌ട് പ്രകാരമുള്ള കേസുകളിൽ സ്റ്റേ വാങ്ങി വെച്ചിരിക്കുകയാണെങ്കിലും തലവേദനകൾ വിട്ടൊഴിയുന്നില്ല. കൺവെൻഷൻ സെന്റർ നിർമ്മാണത്തിലെ കോടികളുടെ അഴിമതിയും, ഉയർന്ന തസ്തികകളിൽ അടുത്ത ബന്ധുക്കളെ തിരുകിക്കയറ്റിയതും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു. ഇതിന് പുറമെയാണ് മരുമകൻ നേരിടുന്ന ബാങ്ക് ഇടപാടുകളിലെ നിയമനടപടികൾ.
കള്ള സർട്ടിഫിക്കറ്റ് വഴി നേടിയ ജോലിയിൽ നിന്നും കിട്ടിയ ശമ്പളം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, സമുദായത്തിന്റെ പണം പിൻവലിക്കുമെന്ന ഭീഷണി വരെ ഉയർന്നു. ഈ പ്രതിസന്ധികളെ ദേവസ്വം ബോർഡ് പ്രസിഡന്റ് വഴി 'കോംപ്രമൈസ്' ചെയ്യാനുള്ള നീക്കമാണ് പത്രസമ്മേളനത്തിനിടയിലെ ആ മന്ത്രിയുടെ ഫോൺ കോളിലൂടെ പുറത്തുവന്നത്.
മന്ത്രിയുടെ 'വാളകം' നാടകവും പെരുന്ന അജണ്ടയും
മന്ത്രിയും ജനറൽ സെക്രട്ടറിയുടെ മകളും തമ്മിലുള്ള അടുപ്പമാണ് പുതിയ വിവാദങ്ങളുടെ കേന്ദ്രബിന്ദു. രണ്ടു മാസം കഴിഞ്ഞാൽ ഭരണവും മന്ത്രിസ്ഥാനവും പോകുമെന്ന് ഉറപ്പുള്ള മന്ത്രിക്ക് അടുത്ത ലക്ഷ്യം സമുദായത്തിന്റെ തലപ്പത്തെത്തുക എന്നതാണ്. അതിനായി എന്ത് വൃത്തികെട്ട കളിയും കളിക്കാൻ അദ്ദേഹം തയ്യാറാണ്.
വാളകത്തെ പോക്സോ നാടകവും പെട്ടെന്നുണ്ടായ ഒത്തുതീർപ്പും ഈ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പത്തനാപുരത്തുകാർ സംശയിക്കുന്നു. പത്മ കഫേ അഴിമതിയും മന്ത്രിയുടെ ഗുണ്ടകൾ നടത്തിയ ആക്രമണങ്ങളും സമുദായ നേതാവിനെ അറിയിച്ചിട്ടും അദ്ദേഹം നോക്കുകുത്തിയായി തുടരുന്നത് മന്ത്രിയുടെ കയ്യിലെ 'റിമോട്ട് കൺട്രോൾ' ഭരണത്തിന് തെളിവാണ്.
ആനവണ്ടിയിലെ പിരിവും ചവിട്ടുനാടകങ്ങളും
ഭരണം ഒഴിയുന്നതിന് മുൻപ് ടൂറിസ്റ്റ്-പ്രൈവറ്റ് ബസുടമകളിൽ നിന്നും വലിയ തുക മന്ത്രി കൈപ്പറ്റിയെന്ന ആരോപണം ശക്തമാണ്. ബസുകളുടെ നിറം മാറ്റുന്ന നിയമവും കെഎസ്ആർടിസിക്ക് ലാഭകരമായ റൂട്ടുകൾ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുന്നതും ഈ പണമിടപാടിന്റെ ഉപഹാരങ്ങളാണ്.
സ്വന്തം അച്ഛന്റെ പേരും പറഞ്ഞ് സമുദായ നേതാവിനെ കയ്യിലെടുത്ത മകൻ നടത്തുന്ന ചവിട്ടുനാടകങ്ങൾക്ക് വാളകത്തെ വീട്ടിൽ ഇപ്പോൾ ഒരു താൽക്കാലിക ക്ലൈമാക്സ് ഉണ്ടായിരിക്കാം. എന്നാൽ, ഇതൊരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത മാത്രമാണ്. ജൂണിലെ പൊതുയോഗത്തിലേക്ക് നീങ്ങുമ്പോൾ ഈ കുടം പൊട്ടുമോ അതോ പുതിയ നാടകങ്ങൾ അരങ്ങേറുമോ എന്ന് കേരളം ഉറ്റുനോക്കുന്നു.
വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ:





