ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ അതീവ സുരക്ഷിതമായ മുറി. മേശപ്പുറത്ത് ചിതറിക്കിടക്കുന്ന ഫയലുകൾ, ചായക്കപ്പുകൾ...
ഒപ്പം ജീവനുള്ള കഥാപാത്രങ്ങളെന്നോണം 'കന്നാസും' 'കടലാസും' തമ്മിലുള്ള അടക്കംപറച്ചിൽ തുടങ്ങുകയാണ്. രാജ്യത്തിന്റെ രാഷ്ട്രീയ രഹസ്യങ്ങൾ ഓരോന്നായി അവർ തുറന്നുപറയുന്നു!
കന്നാസ്: (അല്പം ഗൗരവത്തോടെ) "കടലാസേ, നീയൊന്ന് ആലോചിച്ചു നോക്കിക്കേ! കേരളത്തിൽ നിന്ന് ഒരുകാലത്ത് ഡൽഹിയിലേക്ക് പടിയിറങ്ങിയ ആ സിവിൽ സർവീസ് മനുഷ്യൻ... ഗ്യാനേഷ് കുമാർ. ആളൊരു 'ലോങ് ജമ്പ്' വിദഗ്ദ്ധനാ! കേരളത്തിൽ അദ്ദേഹം നടത്തിയ കളികളും പഠിച്ചെടുത്ത തന്ത്രങ്ങളും ഇപ്പോഴാണ് പൂർണ്ണമായി പുറത്തുവരുന്നത്."
കടലാസ്: (മടക്കുകൾ നിവർത്തിക്കൊണ്ട്) "സത്യമാണ് കന്നാസേ! അവിടുത്തെ സർവീസിലിരുന്ന കാലത്തെ ആ മനുഷ്യന്റെ ട്രാക്ക് റെക്കോർഡ് അത്ര പന്തിയല്ലെന്ന് പണ്ടേ കേട്ടിട്ടുള്ളതാണ്. എന്തൊക്കെയായിരുന്നു അവിടെ? അടൂരിൽ സബ് കളക്ടർ... പിന്നെ പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പും കെ.എസ്.ഡി.സി.യും... കൊച്ചിൻ കോർപ്പറേഷൻ കമ്മീഷണർ... അങ്ങനെ ഇടതു-വലത് ഭേദമന്യേ എല്ലാ ഭരണകാലത്തും കസേരകളിലിരുന്ന ആളാണെന്നല്ലേ?"
കന്നാസ്: "കൃത്യം! 1987 മുതൽ 1991 വരെയുള്ള കമ്മ്യൂണിസ്റ്റ് കാലത്ത് അടൂരിൽ; പിന്നീട് കോൺഗ്രസ് ഭരണത്തിൽ പട്ടികജാതി വകുപ്പ് മേധാവി; വീണ്ടും ഇടതുഭരണത്തിൽ കൊച്ചിൻ കോർപ്പറേഷൻ കമ്മീഷണറും കോഓപ്പറേറ്റീവ് ബാങ്ക് മേധാവിയുമൊക്കെയായി. അങ്ങനെ കേരള രാഷ്ട്രീയത്തിന്റെ എല്ലാ വഴികളും ആ മനുഷ്യൻ തൊട്ടറിഞ്ഞു."
കടലാസ്: "പിന്നെ, ആ എറണാകുളം കളക്ടർ കാലഘട്ടമല്ലേ ഏറ്റവും വലിയ ഹൈലൈറ്റ്? 2001 മുതൽ 2004 വരെ അവിടെയായിരുന്നു. പിന്നെ 2004 മുതൽ 2007 വരെ പൊതുമരാമത്ത് വകുപ്പ് തലവൻ. ആ കാലത്താണല്ലോ ആ മലേഷ്യൻ കമ്പനി പ്രശ്നങ്ങളൊക്കെ ഉണ്ടായത്?"
കന്നാസ്: "അതെ കടലാസേ! ലോകബാങ്ക് സഹായത്തോടെയുള്ള റോഡ് വികസനം ഏറ്റെടുത്ത 'പതി ബെൽ' കമ്പനിയുടെ പ്രോജക്റ്റ് മാനേജരായിരുന്ന 58 കാരനായ ലീ സീ ബിൻ എന്ന പാവം മനുഷ്യൻ പണം കിട്ടാതെ ആത്മഹത്യ ചെയ്ത സംഭവം... അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറും മന്ത്രി തോമസ് ഐസക്കും ഒക്കെ ആ കമ്പനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി ആ മനുഷ്യനെ കൊല്ലാക്കൊല ചെയ്തുവെന്ന ആരോപണങ്ങൾ അക്കാലത്ത് വലിയ കോലാഹലമുണ്ടാക്കിയതാണ്."
കടലാസ്: "അതുകൊണ്ടല്ലേ അന്നത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ, ഗ്യാനേഷിനെ സ്വന്തം സ്റ്റേജിൽ ഇരുത്തിക്കൊണ്ട് 'എറണാകുളം കളക്ടർ ആയിരുന്നപ്പോൾ മണൽക്കടത്തിന്റെ ആളായിരുന്നു' എന്ന് പരസ്യമായി പ്രസംഗിച്ചത്! ആ വാക്കുകൾ വെറുതെയായിരുന്നില്ലെന്ന് കേരളം ഇപ്പോൾ തിരിച്ചറിയുന്നു..."
കന്നാസ്: "തീർച്ചയായും! കേരളത്തിന്റെ മണ്ണിൽ അന്ന് മണൽക്കടത്ത് മാഫിയയുടെ തലവനെന്നുവരെ വിശേഷിപ്പിക്കപ്പെട്ട ആ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, കേരളത്തിന്റെ രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ എങ്ങനെയൊക്കെ ഉപയോഗിച്ചു എന്നത്ഭുതകരമാണ്. എന്നാൽ അവിടെക്കൊണ്ടും തീർന്നില്ല കേട്ടോ..."
കടലാസ്: (ഒന്നുകൂടി ഞെളിഞ്ഞിരുന്നു കൊണ്ട്) "അതെയതെ, അയാളുടെ സർവീസ് കാലത്ത് അവിടുത്തെ കളികളിൽ നിന്ന് പഠിച്ചെടുത്ത ആ പഴയ മാസ്റ്റർപ്ലാനുകൾ വേറെയുമുണ്ട്! 1991-ലെയും 1999-ലെയും കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദിഗ്ഗജങ്ങളായ കെ. കരുണാകരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ലക്ഷ്യമിട്ട് എൽ.ഡി.എഫ് നടപ്പിലാക്കിയ ആസൂത്രിതമായ വോട്ട് തിരിമറികളും കളികളുമില്ലേ... ആ 'വോട്ട് ചോരി' തന്ത്രങ്ങൾ അന്ന് പഠിച്ചെടുത്ത അതേ പാഠപുസ്തകമാണ് പിന്നീട് പലരും തങ്ങളുടെ കരിയറിൽ കോപ്പി അടിച്ചത്!"
കന്നാസ്: "ശരിയാണ് കടലാസേ! കേരളത്തിന്റെ ആ ഇടത് രാഷ്ട്രീയ പരീക്ഷണശാലയിൽ അക്കാലത്ത് ബ്യൂറോക്രാറ്റുകളുടെ സഹായത്തോടെ അരങ്ങേറിയ ആ കൃത്രിമത്വങ്ങൾ ചെറുതല്ല. കരുണാകരനെയും മുല്ലപ്പള്ളിയെയും പോലുള്ള വമ്പന്മാരെ വെട്ടിലാക്കാൻ സിസ്റ്റം തന്നെ ഉപയോഗിച്ച ആ സൂത്രവിദ്യകൾ ആരും എളുപ്പത്തിൽ മറക്കില്ല."
കടലാസ്: "വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടുക, ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടുകൾ വെട്ടിക്കളയുക, അല്ലെങ്കിൽ മറിച്ചു ചെയ്യുക എന്നതൊക്കെ വലിയ രീതിയിൽ ചർച്ചയായതാണ്. അന്ന് കേരളത്തിലെ സിവിൽ സർവീസിൽ റൂട്ട് ഉണ്ടാക്കിയെടുത്തവർ ഈ അടവുകൾ സൂക്ഷ്മമായി പഠിച്ചിരുന്നു. ഗ്യാനേഷ് കുമാറിനെപ്പോലെയുള്ളവർ അവിടുത്തെ കളികളിലൂടെയാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയത്."
കന്നാസ്: "അപ്പോൾ കേരളത്തിന്റെ മണ്ണിൽ പയറ്റിത്തെളിഞ്ഞ ആ 'വോട്ട് ചോരി' തന്ത്രങ്ങളുടെ ലെസൺസ് ആണ് പിന്നീട് ഡൽഹിയിൽ പ്രയോജനപ്പെട്ടത്! എതിരാളികൾ പണ്ട് തങ്ങളെ തോൽപ്പിക്കാൻ ഉപയോഗിച്ച ആ പഴയ തന്ത്രങ്ങളുടെ മാസ്റ്ററെത്തന്നെ പിന്നീട് സിസ്റ്റത്തിന് കീഴിൽ കൃത്യമായി ഉപയോഗിക്കുകയാണുണ്ടായത്."
കടലാസ്: "ശരിയാണ് കന്നാസേ... ചരിത്രത്തിലെ ആ അട്ടിമറികളും അടവുകളും നന്നായി അറിയാവുന്നവരെക്കൊണ്ട് കളിയാടുമ്പോൾ കളി മാറുകയല്ല, കളി തന്നെ അവർ ഉദ്ദേശിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കും!"
KANNASUM KADALASUM:





