അദൃശ്യമായ കാവലിൽ യുഡിഎഫ് മുന്നോട്ട്: വിവാദങ്ങളുടെ മുനയൊടിച്ച് കേരളം പുതിയൊരു ഭരണത്തിലേക്ക്!

അദൃശ്യശക്തിയുടെ കാവലും വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും

കേരളത്തിൽ കോൺഗ്രസ്സിന് എപ്പോഴും ഏതോ ഒരു അദൃശ്യ ശക്തിയുടെ പിന്തുണയുണ്ടെന്ന് നമ്മുക്ക് ഉറപ്പിക്കാം . അതിപ്പോൾ വേറെ ആരും ആവാൻ വഴിയില്ല . നമ്മുടെ അയ്യപ്പൻ തന്നെ . സാക്ഷാൽ ശബരിമല അയ്യപ്പൻ … ഒരു ഉദാഹരണം വെള്ളാപ്പള്ളി നടേശൻ വീണ്ടും വായ തുറന്നിരിക്കുന്നു .

തിരഞ്ഞെടുപ്പിന് മുന്നോടിയായി, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തകർപ്പൻ വിജയത്തിന് ശേഷം എകെജി സെന്ററിൽ ഇരുന്നു കാർഡുകൾ ഇറക്കിയവരും അവരുടെ പണം വാങ്ങി പ്രചാരണം അഴിച്ചുവിട്ടിരുന്ന റിപ്പോർട്ടർ -ന്യൂസ് 18 - മാതൃഭൂമി ചാനലുകളും ഒരുമിച്ചുകൊണ്ട് കോൺഗ്രസ്സിലെ മൂന്നോ നാലോ നേതാക്കളെ ലക്‌ഷ്യം വെച്ചുകൊണ്ട് ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു .

ഇത് മനസ്സിലാക്കിയ നേതാക്കന്മാർ ടീം യുഡിഎഫ് എന്ന ഒരു ശൈലി ഉൾക്കൊണ്ടുകൊണ്ട് അനാവശ്യമായ ഒരു വിവാദത്തിനും നിന്ന് കൊടുത്തില്ല . അതിന്റെ ഫലമായി തീവ്രമായ അണികൾ ഒന്നടങ്കം കയ്യും മെയ്യും മറന്നുകൊണ്ട് യുഡിഎഫിനെ ജയിപ്പിക്കുവാൻ മുന്നിട്ടിറങ്ങി .

മാധ്യമ കടന്നാക്രമണങ്ങളെ പ്രതിരോധിച്ച 'ടീം യുഡിഎഫ്'

വെള്ളാപ്പള്ളിയുടെ അനവസരത്തിലെ പ്രസ്താവനകളും പ്രതിപക്ഷനേതാവിനെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളും അതിരു കടന്നപ്പോൾ അണികൾ ഇപ്പുറത്ത് ഒറ്റക്കെട്ടായി അണിനിരന്നു . കോൺഗ്രസ്സ് അണികളുടെ മാനസിക ആവേശം കെടുത്തുവാൻ രാഹുൽ മാങ്കൂട്ടം വിഷയത്തെ ആളിക്കത്തിച്ചപ്പോൾ അതൊക്കെ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുവാൻ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡണ്ടിനും സാധിച്ചിരുന്നു .

ഓരോരോ ദിവസവും ഭരണപരാചയങ്ങൾ ചൂണ്ടിക്കാണിക്കാതെ പ്രതിപക്ഷത്തെ ലക്‌ഷ്യം വെച്ച് കരുക്കൾ നീക്കിയപ്പോൾ ,വെള്ളാപ്പള്ളി നടേശനെക്കൊണ്ടും , സുകുമാരൻ നായരെക്കൊണ്ടും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിപ്പിച്ചപ്പോഴും നേതാക്കളും അണികളും ഒറ്റക്കെട്ടായി എല്ലാറ്റിനെയും നേരിട്ടു . അവസാന നിമിഷത്തിൽ കെ സുധാകരനെ കളത്തിൽ ഇറക്കി കുളം കലക്കുവാൻ നോക്കിയപ്പോഴും അതെല്ലാം മറികടക്കുവാൻ കോൺഗ്രസ്സിനായി എന്നതാണ് ഇവരെക്കൊണ്ടൊക്കെ കോൺഗ്രസ്സിനുണ്ടായ ഗുണം .

വിവാദങ്ങൾക്കിടയിലും തളരാത്ത അണികളും നേതൃത്വവും

അതുപോലെ ലീഗിന്റെ വായിലിട്ടു കുത്തിക്കൊണ്ട് പലതും പടച്ചുവിടാൻ ശ്രമിച്ചിരുന്നു . അഞ്ചാം മന്ത്രി - ഉപമുഖ്യമന്ത്രി എന്നൊക്കെ ആഞ്ഞുവീശി ഒരു മുസ്ലിം വിരുദ്ധ വികാരം ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും വളർത്തുവാൻ തലകുത്തി മറിഞ്ഞു നോക്കിയിരുന്നു . മുൻകാല അനുഭവ സമ്പത്ത് കയ്യിലുള്ളതുകൊണ്ട് ലീഗിലെ ഒരു നേതാവോ അണികളോ അതൊന്നും ചെവിക്കൊള്ളാതെ അവരവരുടെ മണ്ഡലങ്ങളിലും പ്രദേശങ്ങളിലും വോട്ടുകൾ ചേർക്കാനും പ്രചാരണം നയിക്കാനും സമയം കണ്ടെത്തി .

എന്തൊക്കെ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പടച്ചു വിട്ടുവോ അതൊക്കെ നനഞ്ഞ പടക്കങ്ങളായി മാറിയപ്പോൾ കേരളം കാത്തിരിക്കുന്നത് ഒരു വലിയ വിജയത്തിനാണ് . 2019-2024 ലോക്സഭാ തിരഞ്ഞെടുപ്പുകളും , അതിന്നിടക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളും , ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും നൽകിയ ഊർജ്ജം ഒരിറ്റു കളയാതെ യുഡിഎഫ് ഒറ്റക്കെട്ടായി തന്നെയാണ് പൊരുതിയത് .

വർഗീയ ധ്രുവീകരണ ശ്രമങ്ങളെ അതിജീവിച്ച ഐക്യം

ഇപ്പോൾ ഈ വിവരങ്ങൾ ഇവിടെ കുറിക്കുവാൻ കാരണം , എല്ലാ ഇടതുപക്ഷ ഞാഞ്ഞൂലുകളും , കൂലിയെഴുത്തുകാരും , പെയ്ഡ് ചാനലുകാരും അടുത്ത മുഖ്യമന്ത്രിയെന്ന വിവാദം കേരളത്തിലെ ജനങ്ങളിൽ കുത്തിനിറക്കുമ്പോൾ ഇതെല്ലാം കണ്ടും കേട്ടുകൊണ്ടിരിക്കുന്ന യുഡിഎഫ് നേതാക്കൾ ഇവർക്കൊന്നും കടിച്ചുപറിക്കുവാൻ എല്ലിൻ കഷണങ്ങൾ ഇട്ടുകൊടുക്കാതെ വളരെ ഭംഗിയായി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയും കേരളം വളരെ സുഗമമമായി ഭരിക്കുകയും ചെയ്യുമെന്ന് കാണിച്ചുകൊടുക്കും .

2011-ന്റെ ഓർമ്മപ്പെടുത്തലും ഉമ്മൻചാണ്ടി സർക്കാരിന്റെ പാരമ്പര്യവും

2011ഇലെ ഉമ്മൻ‌ചാണ്ടി മന്ത്രിസഭ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നപ്പോൾ സിപിഎം കളിയാക്കിയിരുന്നു . ഏതെങ്കിലും ഒരു എംഎൽഎ മൂത്രമൊഴിക്കുവാൻ പോയാൽ മന്ത്രിസഭ വീഴുമെന്ന് പറഞ്ഞുകൊണ്ട് . എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു .

ശെൽവരാജ് മുതൽ നാല് എംഎൽഎ മാരെയാണ് യുഡിഎഫിന് വീണു കിട്ടിയത് . കേരളം കണ്ടതിൽ വെച്ചേറ്റവും നല്ല വികസനപ്രവർത്തനങ്ങളുമായി ഉമ്മൻ‌ചാണ്ടി അഞ്ചുകൊല്ലം ഭരിച്ചപ്പോൾ തുടർഭരണം പേടിച്ചുകൊണ്ട് സോളാർകേസ് ഉമ്മൻചാണ്ടിയുടെ തലയിൽ കെട്ടിവെച്ചതും കോഴമാണിയുണ്ടാക്കിയതും നാം കണ്ടു .

ഇടത് തന്ത്രങ്ങളും സോഷ്യൽ മീഡിയയിലെ 'കൂലിയെഴുത്തും'

ആയതിനാൽ ഇപ്പോൾ നടക്കുന്ന ഈ പുകിലുകളൊക്കെ വൃഥാവിലാവും എന്നുതന്നെയാണ് നാം മനസ്സിലാക്കേണ്ടത് . പഴയത് പോലെ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന നേതാക്കളുടെ കാലമൊക്കെ കഴിഞ്ഞു . അത്യവശ്യം ബുദ്ധിയും ബോധവും ജനവികാരം മാനിക്കുന്നവരും ആയ നേതാക്കളാണ് ഇപ്പോൾ യുഡിഎഫിനെ നയിക്കുന്നത് . പഴയ സ്‌കൂൾ അല്ല , എല്ലാം പുതിയ സ്‌കൂളിലാണ് പഠിച്ചു കയറിയത് . എല്ലാവരും അത്യാവശ്യം ടിവി കാണുന്നവരും സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്നവരുമൊക്കെയാണ് .

പാവം സുധാകരന്റെ കൂടെ ചില ബന്ധുക്കളും ഗൾഫിലെ സുഹൃത്തുക്കളും ഒക്കെ ചേർന്നുകൊണ്ട് എതിരാളികളിൽ നിന്നും പണം കൈപ്പറ്റിക്കൊണ്ട് സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്യുന്നതൊഴിച്ചാൽ എല്ലാവർക്കും ലേശം ബോധമുദിച്ചിട്ടുണ്ട് . അതോടൊപ്പം ഏറാൻ മൂളുവാൻ യുവ എംഎൽഎ മാരും ചില ആർത്തി മൂത്ത എംപിമാരും ഒഴിച്ചാൽ എല്ലാം വളരെ നല്ല രീതിയിൽ തന്നെയാണ് നടന്നുപോകുന്നത് .

ഭരണമാറ്റത്തിന് ശേഷമുള്ള വെല്ലുവിളികളും പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യകതയും

ഭരണം കയ്യിൽ കിട്ടിയാൽ ആദ്യം ചെയ്യേണ്ടത് ഈ വക കളിക്കാരെ നിലക്ക് നിർത്തുക എന്നത് തന്നെയാണ് .അതൊക്കെ കഴിഞ്ഞിട്ട് മതി വികസനവും ബാക്കിയുള്ള കാര്യങ്ങളും . എല്ലാ എംഎൽഎ മാർക്കും , എംപിമാർക്കും , നേതാക്കന്മാർക്കും ഒരു സോഷ്യൽ മീഡിയ നിയമം കൊണ്ടുവരിക . അവരുടെ പ്രൊഫൈലുകളോ , പേജുകളോ മാനേജ് ചെയ്യുന്ന സോഷ്യൽ മീഡിയ കമ്പനികൾക്കും ഒരു പെരുമാറ്റ ചട്ടം ഏർപ്പെടുത്തുക .

അല്ലെങ്കിൽ ഇപ്പോഴത്തെ ഈ വൈറസുകൾ ഭരണത്തെ കുളം തോണ്ടാനുമായി ആളെ ഇറക്കിക്കളിക്കും . ആയതിനാൽ ഇപ്പോഴത്തെ ഈ ബഹളങ്ങളും വിവാദങ്ങളും ഒക്കെ നടക്കട്ടെ . മെയ് നാല് കഴിഞ്ഞാൽ വളരെ പക്വതയോടെ , ബുദ്ധിയോടെ കാര്യങ്ങൾ തീരുമാനിക്കുക . അത് എ ഐ സി സി ആയാലും കെ പി സി സി ആയാലും !!!

ശുഭപ്രതീക്ഷയോടെ മെയ് നാലിലേക്ക് ! ശബരിമല അയ്യപ്പൻ ഈ നാടിന്റെ കാവൽ !!

ജനം ഇഷ്ടപ്പെടുന്നവർ നാട് ഭരിക്കണമെന്ന ആഗ്രഹവുമായി പോരാളി ദാസനും
'ഒരു നാൾ വരും' ശുഭപ്രതീക്ഷയോടെ പോരാളി വിജയനും

UDF Marches Forward Under Divine Guardianship: Blunting Provocations for a New Dawn in Kerala!

The Invisible Guard and Failed Provocations

It is almost certain that an invisible force consistently supports the Congress in Kerala. This time, it seems to be none other than Lord Ayyappa of Sabarimala himself. The reason? Vellappally Natesan has opened his mouth once again. Following the Left’s massive victory in the local body elections, those who sat in AKG Centre plotting moves, along with the media houses—Reporter, News 18, and Mathrubhumi—that accepted their patronage, launched a coordinated attack on three or four key Congress leaders. However, realizing this trap, the leaders adopted the ‘Team UDF’ style and refused to be drawn into unnecessary controversies. Consequently, the core workers dedicated themselves entirely to ensuring a UDF victory.

Leadership Maturity Amidst Targeted Attacks

When Vellappally’s ill-timed statements and isolated attacks on the Opposition Leader crossed all limits, the rank and file rallied together. Despite attempts to demoralize workers by fueling the Rahul Mamkootathil issue, the Opposition Leader and the KPCC President handled the situation with great finesse. While the government machinery focused on targeting the opposition rather than addressing administrative failures, and even when figures like Vellappally Natesan and Sukumaran Nair were used to strike at the UDF, the leadership and workers stood as one. Even the last-minute attempts to muddy the waters by dragging K. Sudhakaran into the fray were successfully overcome.

The Resilience of the UDF Coalition

There were deliberate attempts to provoke the Muslim League by raking up the ‘Fifth Minister’ and ‘Deputy CM’ debates. This was a calculated move to incite anti-Muslim sentiment among Hindus and Christians. However, drawing from past experiences, neither the League leaders nor their workers paid heed to these distractions. Instead, they focused their energy on voter registration and grassroots campaigning. Every ‘firecracker’ manufactured by the Left turned out to be a dud, and Kerala now awaits a massive victory. The energy gained from the 2019 and 2024 Lok Sabha elections, subsequent by-elections, and local body polls has been preserved, and the UDF fought this battle with total unity.

Countering the "Next CM" Narrative

The reason for documenting this now is that while Leftist trolls, paid writers, and sponsored channels try to force a "Next Chief Minister" controversy onto the public, the UDF leadership remains unfazed. They will not throw any "bones" for these detractors to chew on. Instead, they will demonstrate how to elect a Chief Minister gracefully and govern Kerala smoothly. In 2011, when the Oommen Chandy ministry came to power with a one-seat majority, the CPM mocked them, saying the government would fall if an MLA even stepped out for a moment. But history showed otherwise; the UDF eventually gained support from four more MLAs. We saw how Oommen Chandy led the state through five years of unparalleled development, which eventually led the opposition to manufacture the Solar and Mani controversies out of fear of his return to power.

A New School of Politics

The current clamor will prove futile. The days of leaders reacting blindly to every rumor are over. The UDF is now led by individuals who possess the intelligence and awareness to respect public sentiment. They belong to a "new school," not the old one. They are tech-savvy, follow social media, and understand the pulse of the people. Aside from a few associates of Sudhakaran and some overseas friends who might be misusing social media—perhaps influenced by opponents—most have gained a sense of perspective. Along with a few over-ambitious MPs and young MLAs, the rest of the machinery is functioning effectively.

The Path Forward: Discipline and Governance

Once power is regained, the first priority must be to discipline these disruptive players. Development and other matters can follow. A strict Social Media Code of Conduct must be implemented for all MLAs, MPs, and leaders. Furthermore, a behavior protocol should be established for the social media companies managing their profiles. Without this, these "viruses" will eventually undermine the government. Let the current noises and controversies continue for now. After May 4th, decisions must be made with maturity and wisdom—be it by the AICC or the KPCC!

Lord Sabarimala Ayyappa is the guardian of this land!

With hope for a leadership the people love – Porali Dasan & Porali Vijayan.

#KeralaPolitics #UDF #Congress #TeamUDF #KeralaElection2026 #VellappallyNatesan #OppositionLeader #KPCC #MuslimLeague #OommenChandy #PoliticalAnalysis #UDFUnity #SabarimalaAyyappan #ElectionTrends #KeralaDevelopment #SocialMediaEthics #NewSchoolPolitics #AICC #PoliticalStrategy #Victory2026 #PoraliDasan #PoraliVijayan #KeralaNews #Democracy #Governance #PoliticalUnity