കൊടുങ്ങല്ലൂർ എം എൽ എ ശ്രീ ഒ. ജെ. ജനീഷിന് ഒരു തുറന്ന കത്ത്...!

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിന്റെ നിയുക്ത എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അങ്ങേയ്ക്ക് ആദ്യമായി എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

യുഡിഎഫിന്റെ വൻ വിജയം

യുഡിഎഫിന് വൻ ഭൂരിപക്ഷം കിട്ടി. പ്രധാന കക്ഷിയായ കോൺഗ്രസിന് ചരിത്രത്തിലില്ലാത്ത വിധം എം എൽ എ മാരെയും ലഭിച്ചു.

ഇനി കോൺഗ്രസ് എം എൽ എ മാരിൽ നിന്നും പാർലമെന്ററി പാർട്ടി ലീഡറെ, അഥവാ മുഖ്യമന്ത്രിയെ, തിരഞ്ഞെടുക്കുക എന്നുള്ളതാണല്ലോ അടുത്ത ദൗത്യം.

ഇപ്പോൾ ചർച്ചയിലുള്ള പേരുകൾ

മൂന്നു പേരുകളാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. വി. ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാൽ.

മത്സരിക്കാത്ത സ്ഥാനാർത്ഥിയായതുകൊണ്ട് കെ. സി. വേണുഗോപാൽ ചിത്രത്തിൽ വരുവാൻ തന്നെ പാടില്ല. പിന്നെയുള്ളത് V. D യും R. C യും.

വി. ഡി. സതീശന്റെ നേതൃത്വത്തിന് കിട്ടിയ അംഗീകാരം

ഈ തെരഞ്ഞെടുപ്പിനെ നയിച്ചതും അഞ്ചുവർഷം കാലം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സുത്യർഹമായി പ്രവർത്തിച്ചതും ശ്രീ V. D സതീശനാണ്.

യുഡിഎഫിന് ഈ മഹാവിജയം ഉണ്ടായത് സതീശന്റെ നേതൃത്വത്തിന് കിട്ടിയ വോട്ടുകൊണ്ട് കൂടിയാണ്..!

വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള, അമിതമായ സാമുദായിക പ്രീണനം ഇല്ലാത്ത, നട്ടെല്ലു വളക്കാതെ അഭിപ്രായം പറയുന്ന സതീശനെ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇഷ്ടപ്പെടുന്നു.

കേരളത്തിന് പുതിയ രാഷ്ട്രീയ മുഖം

അനാവശ്യമായ സമരങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കി കേരളത്തിന് ഒരു പുതിയ രാഷ്ട്രീയ മുഖം കൊടുക്കുവാൻ സതീശന് സാധിക്കുമെന്നാണ് ജനങ്ങൾ വിചാരിക്കുന്നത്.

കാര്യങ്ങളെപ്പറ്റി വ്യക്തമായി പഠിച്ചറിഞ്ഞു, വികസനോത് മുഖമായ ഒരു കാഴ്ചപ്പാട് സതീശൻ എന്നും വെച്ചുപുലർത്തിയിട്ടുമുണ്ട്.

സതീശന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉണ്ടാകുവാൻ പോകുന്ന മാറ്റങ്ങളാണ് ഇപ്പോൾ ജനങ്ങൾ സ്വപ്നം കാണുന്നത്....!

ജനങ്ങളുടെ നാവായി എംഎൽഎ

ഒരു എംഎൽഎ എന്ന് വെച്ചാൽ ആ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ നാവായി അസംബ്ലിയിലും, പാർട്ടിയിലും പ്രവർത്തിക്കേണ്ട വ്യക്തിയാണല്ലോ.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അങ്ങ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം അറിയുക.

സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ അത് വളരെ എളുപ്പമുള്ള സംഗതിയാകുന്നു.

അപ്പോൾ അങ്ങേയ്ക്ക് മനസ്സിലാകും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ 100% ജനങ്ങളും വി. ഡി. സതീശനെയാണ് മുഖ്യമന്ത്രിയായി കാണുവാൻ ആഗ്രഹിക്കുന്നത്.

കൊടുങ്ങല്ലൂരിന്റെ സ്വരം അറിയിക്കാനുള്ള ബാധ്യത

തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ മീറ്റിംഗിൽ അങ്ങ് കൊടുങ്ങല്ലൂരിന്റെ ഈ സ്വരം, അഭിപ്രായം അറിയിക്കുവാൻ ബാധ്യസ്ഥനാണ്.

ജനങ്ങളുടെ മുന്നറിയിപ്പ്

മറിച്ച് മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന , പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലെ തീരുമാനങ്ങൾ എടുത്താൽ, പോട്ടെ ഈ മറ്റേടത്തെ പാർട്ടി എന്ന് കരുതി വീട്ടിൽ ഇരിക്കും.

ഇനിയും തിരഞ്ഞെടുപ്പുകൾ വരും. അപ്പോൾ ജനങ്ങൾ ശരിക്കും കാണിച്ചു തരും അവരുടെ ശക്തി.

എന്ന്

ഏറ്റവും സ്നേഹത്തോടെ.....
ഷിനോദ് കോൽപറമ്പിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകൻ.