കൊടുങ്ങല്ലൂരിലെ രാഷ്ട്രീയ ചൂതാട്ടം: അവിശുദ്ധ കൂട്ടുകെട്ടുകളും അണിയറയിലെ വോട്ട് കച്ചവടവും

കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകാൻ പോകുന്നത് കൊടുങ്ങല്ലൂർ മണ്ഡലമായിരിക്കും. പ്രത്യക്ഷത്തിൽ ഇടതുപക്ഷ കോട്ടയെന്ന് തോന്നിപ്പിക്കുമെങ്കിലും, അണിയറയിൽ സി.പി.ഐ - സി.പി.എം - ബി.ജെ.പി നേതൃത്വങ്ങൾ തമ്മിലുള്ള അതിസങ്കീർണ്ണമായ ഒരു 'മെഗാ ഡീൽ' അരങ്ങേറുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. പണമാണ് ഈ കച്ചവടങ്ങൾക്ക് പിന്നിലെ പ്രധാന ചാലകശക്തി.

വി.ആർ. സുനിൽകുമാറും സി.പി.എം - ബി.ജെ.പി ഡീലും

2016-ലും 2021-ലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച സി.പി.ഐയിലെ വി.ആർ. സുനിൽകുമാറിന് ഇത്തവണ പാർട്ടിയിൽ നിന്നും സീറ്റ് നിഷേധിക്കപ്പെട്ടതായിരുന്നു. എന്നാൽ സി.പി.എം നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് സുനിൽകുമാർ വീണ്ടും കളത്തിലിറങ്ങുന്നത്. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിലെ ബി.ജെ.പി വോട്ടുകൾ സി.പി.ഐ സ്ഥാനാർത്ഥിക്ക് മറിച്ചു നൽകുക വഴി തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നതാണ് ഈ ഉടമ്പടിയുടെ കാതൽ. ഇതിന് പകരമായി ഇരിങ്ങാലക്കുട, മണലൂർ, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ എന്നീ അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ സി.പി.എമ്മിന് ലഭിക്കത്തക്ക രീതിയിലാണ് ധാരണ. "ഒന്ന് വെച്ചാൽ പത്ത്" എന്ന നിലയിലാണ് ഈ രാഷ്ട്രീയ കച്ചവടം പുരോഗമിക്കുന്നത്.

ട്വന്റി ട്വന്റിയും ഉമ്മൻചാണ്ടിയുടെ മരുമകനും: ബി.ജെ.പിയുടെ ചാവേർ തന്ത്രം

ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് വേണ്ടി മാറ്റിവെച്ചിരുന്ന കൊടുങ്ങല്ലൂർ സീറ്റ്, രാഷ്ട്രീയ ചതുരംഗക്കളിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ മരുമകനെ ട്വന്റി ട്വന്റി എന്ന പാർട്ടിയുടെ പേരിൽ ഒരു ബി.ജെ.പി എ-ക്ലാസ് മണ്ഡലത്തിലേക്ക് ചാവേറാക്കി എഴുന്നള്ളിച്ചത് ഈ ഡീലുകളുടെ ആഴം വ്യക്തമാക്കുന്നു. കേരളത്തിൽ വെറും രണ്ട് പഞ്ചായത്തുകളിൽ മാത്രം സ്വാധീനമുള്ള ട്വന്റി ട്വന്റിയെ ഈ കളികൾക്കായി ബി.ജെ.പി നേതൃത്വം ഉപയോഗിക്കുമ്പോൾ പാർട്ടിക്ക് നഷ്ടപ്പെടുന്നത് വലിയൊരു ജയസാധ്യതയാണ്. എൻ.ഡി.എ ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കുമ്പോൾ, മണ്ഡലത്തിലെ നിർണ്ണായകമായ കൊങ്കിണി - നായർ വോട്ടുകളാണ് രഹസ്യ ഡീലിലൂടെ വി.ആർ സുനിൽകുമാറിനായി മാറ്റിവെച്ചിരിക്കുന്നത്. സവർണ്ണ ബി.ജെ.പി - ആർ.എസ്.എസ് വോട്ടുകൾ ഒരിക്കലും ഒരു ക്രിസ്ത്യാനിക്കു മുസ്ലിമിനും നൽകില്ല എന്ന ബോധ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണം നടക്കുന്നത്.

എം.എൽ.എയുടെ സ്വഭാവദൂഷ്യവും സാമ്പത്തിക തകർച്ചയും

കഴിഞ്ഞ കുറച്ചു വർഷങ്ങളായി എം.എൽ.എയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സ്ത്രീവിഷയങ്ങൾ ഇടതുപക്ഷ കോട്ടകളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഒരു ഗൾഫുകാരന്റെ ഭാര്യയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തെത്തുടർന്ന് ഹണി ട്രാപ്പിൽ അകപ്പെട്ട എം.എൽ.എയ്ക്ക് ഏകദേശം 80 ലക്ഷം രൂപ നഷ്ടമായതായും, ഇത് നികത്താൻ കുടുംബ സ്വത്തായ തറവാട് വീട് വരെ വിൽക്കേണ്ടി വന്നതായും വിവരമുണ്ട്. ഈ സംഭവങ്ങളെത്തുടർന്ന് കുടുംബാംഗങ്ങൾ പിണങ്ങിപ്പോയതും നാട്ടുകാർക്കിടയിൽ എം.എൽ.എയുടെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ചു. നഷ്ടപ്പെട്ട പണം ഏത് വിധേനയും തിരിച്ചുപിടിക്കാനാണ് ഈ ഡീലുകൾ എന്നാണ് അന്നാട്ടിലെ സിപിഐ നേതാക്കളുടെ ഭാഷ്യം . മുൻ മന്ത്രിയായിരുന്ന അച്ഛൻ ഉണ്ടാക്കിയെടുത്ത സൽപ്പേര് കാരണമാണ് കോൺഗ്രസ് പോലും ഇത്രയും കാലം ഇത് രഹസ്യമാക്കി വെച്ചത്. എന്നാൽ ബി.ജെ.പിയുമായുള്ള ഈ അവിശുദ്ധ ബന്ധം പുറത്തായതോടെ നാട്ടുകാർ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുകയാണ്.

സ്ഥാനാർത്ഥി നിർണ്ണയത്തിലെ വെല്ലുവിളികൾ

യു.ഡി.എഫ് സ്ഥാനാർത്ഥിയായി യുവപോരാളി ഒ.ജെ. ജനീഷ് എത്തിയതോടെ ഈഴവ വോട്ടുകളിൽ വലിയ മാറ്റമുണ്ടാകുമെന്ന് ഇടതുപക്ഷം ഭയക്കുന്നു. 2016-ൽ ബി.ഡി.ജെ.എസ് നേടിയ 32,793 വോട്ടുകളും 2021-ൽ ബി.ജെ.പി നേടിയ 28,204 വോട്ടുകളും ഇത്തവണ മണ്ഡലവിധി നിശ്ചയിക്കും. എം.എൽ.എയും പ്രാദേശിക ബി.ജെ.പി നേതാക്കളും തമ്മിലുള്ള സംയുക്ത ബിസിനസ് കരാറുകളും കോൺട്രാക്റ്റുകളും ഈ വോട്ട് കച്ചവടത്തിന് അടിവരയിടുന്നു.

ബി.ജെ.പിക്കുള്ളിലെ ചതിക്കുഴികൾ

ശബരിമല ഉൾപ്പെടുന്ന റാന്നിയിലും , ബിജെപി എ ക്‌ളാസ് മണ്ഡലമായ തൃപ്പൂണിത്തുറയിലും ഇത്തവണ ട്വൻറി ട്വൻറിയെ ഏൽപ്പിച്ചുകൊണ്ട് ഡീലുകൾ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു .ശക്തമായ ഭരണവിരുദ്ധ വികാരവും സി.പി.എമ്മിനോടുള്ള താഴെത്തട്ടിലെ അണികളുടെ വെറുപ്പും മുതലാക്കാൻ ബി.ജെ.പിക്ക് ലഭിച്ച വലിയൊരു സാധ്യതയാണ് നേതൃത്വത്തിലുള്ള ചിലർ സി.പി.എമ്മിൽ നിന്നും പണം വാങ്ങി ഇല്ലാതാക്കുന്നത്. നിലവിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പോലും അറിയാതെയാണ് ഈ കച്ചവടങ്ങൾ നടക്കുന്നതെന്ന് ഉറപ്പാണ്. തങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് വിൽക്കുന്നതിനെതിരെ സാധാരണക്കാരായ ബി.ജെ.പി പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുകയാണ്.

പാച്ചുവും കോവാലനും :