ലോകത്ത് കൂവൽ എന്ന കലാരൂപം കുറുക്കന്മാർക്ക് അവകാശപ്പെട്ടതാണെങ്കിലും അതിനെ ഒരു കലാരൂപം എന്ന നിലയിൽ വളർത്തിയതിൽ മലയാളിയുടെ പങ്ക് സ്തുത്യർഹമാണ് . അതുപോലെ വിസിലടി എന്ന കലാരൂപം നമ്മുടെ അണ്ണന്മാരായ തമിഴ് മക്കളുടെ ആസ്ഥാന കലയാണ് നമ്മുടെ നാട്ടിലെ കല്യാണങ്ങൾക്കെല്ലാം ചെറുക്കനും പെണ്ണും വരുമ്പോഴും അവരുടെ കഴുത്തിൽ താലി കെട്ടുമ്പോഴും ചേച്ചിമാരും അമ്മമാരും ഒരു പ്രത്യേക ഏക്ഷനിൽ കൂവൽ നടത്തി ആ പരിപാടി ഗംഭീരമാക്കാറുണ്ട് .

അതുപോലെ പെൺകുട്ടികൾ വയസ്സറിയിച്ചു കഴിഞ്ഞുള്ള മഞ്ഞൾകുളിക്ക് ശേഷം നടന്നുവരുമ്പോഴും പ്രായം ചെന്നവർ ഈ കൂവൽ കലാപരിപാടി അവതരിപ്പിക്കാറുണ്ട് . ചില പ്രത്യേക മതസ്ഥാർ മരണ വീട്ടിലും കൂവൽ ആചാരമാക്കാറുണ്ട് . അത് കുരവയിടൽ എന്നാണ് പറയപ്പെടുന്നത് .

പിന്നീട് കൂവലുകൾ സ്‌കൂളിലെയും കോളേജ് കാമ്പസുകളിലെയും നാട്ടിൻപുറങ്ങളിലെ ഫുട്‍ബോൾ വോളിബോൾ കളികൾക്കിടയിൽ ആവേശമായും ആളെ കളിയാക്കുവാനും കൂവലുകൾ പ്രയോഗിച്ചിരുന്നു . അതുപോലെ പണ്ടൊക്കെ സൈക്കിൾ അഭ്യാസികൾ ഓരോരോ ഗ്രാമങ്ങളിലും വന്ന് തമ്പടിച്ചുകൊണ്ട് സർക്കസുകളും നൃത്തങ്ങളും തമാശകളും ഒപ്പം കൂട്ട് ലേലം എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു

ഗ്രാമങ്ങളിലെ ഓരോരോ വിഭാഗങ്ങൾ തമ്മിൽ കോഴിക്കും കോഴിമുട്ടക്കും കായക്കുലകൾക്കും ഒക്കെ വേണ്ടിയുള്ള ലേലം വിളികൾ . അന്നൊക്കെ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നത് ഈ നാടൻ കൂക്കുവിളികൾ ആയിരുന്നു . പിന്നത്തെ കൂക്കുവിളികൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ റിസൾട്ടുകൾ വന്നതിനു ശേഷം എതിർ പാർട്ടിക്കാർ മുന്നിലൂടെ നടന്നു പോകുമ്പോൾ പിന്നിൽ നിന്നും ഒരു കൂക്കുവിളി രസകരമായിരുന്നു .

ഞങ്ങളുടെ നാട്ടിൽ ഒരു റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ ഉണ്ടായിരുന്നു . മക്കൾ ഒഴിവാക്കി തുടങ്ങിയപ്പോൾ മാനസിക പ്രശ്നങ്ങൾ തുടങ്ങി . ഈ മനുഷ്യനെ ആരെങ്കിലും കൂവിയാൽ ആ പാവം തുണി പൊക്കി കാണിച്ചു തരും . അതുപോലെ ഒരു ബന്ധൂക്കാനും കയ്യിത്തായും പേട്ടണ്ടി വേലായുധനും ഒക്കെ കൂവൽ കേട്ടാൽ വയലന്റ് ആകുമായിരുന്നു .

അവരൊക്കെ മരിച്ചു പോയെങ്കിലും പിന്നീട് ആ സ്ഥിതി കണ്ടത് പൂഞ്ഞാറിലെ പ്രധാനമന്ത്രിയായിരുന്ന പിസി ജോർജ്ജ് സാറിലായിരുന്നു . ഇന്ത്യയിൽ തന്നെ ഒരു എംഎൽഎ ക്ക് സ്വന്തം നാട്ടിൽ കൂവൽ കേൾക്കേണ്ടി വന്നത് മിസ്റ്റർ പിസിക്ക് തന്നെയായിരുന്നു . പക്ഷെ അതിനുപകരമായി മൈക്കിലൂടെ അവരുടെ അപ്പനും അമ്മയ്ക്കും അമ്മൂമ്മക്കും ഒക്കെ തിരിച്ചും വിളിച്ചു നിർവൃതിയടഞ്ഞു മിസ്റ്റർ പിസി .

പിന്നീട് ആ സുഖം അനുഭവിച്ചറിഞ്ഞത് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖായിരുന്നു . അന്നത്തെ ആ ഉരുൾപൊട്ടലിൽ രായ്ക്ക് രാമാനം ഓടിയെത്തി ആ പ്രദേശത്തെ ഒന്നടങ്കം ഏറ്റെടുത്ത ആ മനുഷ്യനെ അദ്ദേഹത്തിന്റെ എതിരാളിൽ പരസ്യമായി കൂവി തോൽപ്പിക്കുവാൻ ശ്രമിച്ചു .

സർക്കാർ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ചുണ്ടാക്കുന്ന വീടുകളുടെ ഉത്‌ഘാടനത്തിന് ആശംസകൾ പറയുവാൻ എത്തിയപ്പോൾ അവിടെ പാർട്ടി സെക്രറ്ററി നിയോഗിച്ചിരുന്ന കൂവൽ കൂലിപ്പണിക്കാർ നിർത്താതെ കൂവിയപ്പോൾ പ്രസംഗം തുടർന്നുകൊണ്ട് കയ്യടി വാങ്ങിയെടുക്കുവാൻ സിദ്ധിഖിന് സാധിച്ചിരുന്നു . അന്ന് കൂവുവാൻ ആളെ നിർത്തിയ സെക്രട്ടറി റഫീഖിനെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടി കൂവാതെ തന്നെ കൂവി പായിച്ചതും നമ്മൾ കണ്ടറിഞ്ഞു .

പിന്നീട് കൂവലിന്റെ ഏറ്റവും സുഖം കിട്ടിയത് കേരളത്തിന്റെ കപ്പിത്താൻ എന്ന് വിളിക്കപ്പെടുന്ന കരണഭൂതനായ മുഖ്യമന്ത്രി പിണറായി വിജയൻ സഖാവിനാണ് . അതും കമ്മ്യുണിസ്റ്റ് ഈറ്റില്ലമായ കൊല്ലത്തുനിന്നും . അതുകൊണ്ടാണ് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് സോഷ്യൽ മീഡിയ പറഞ്ഞതും . ഈയിടെയായി പിണറായി സഖാവിനെ കണ്ടാൽ മിക്കവാറും മൈക്കുകൾ സ്വയമേ കൂവൽ പരിപാടി ഏറ്റെടുക്കാറുണ്ട് . എന്നാൽ കൊല്ലത്തേത് സിദ്ധിഖ് വയനാട്ടിൽ നിന്നോ കോഴിക്കോട്ട് നിന്നോ കൂലിക്ക് പറഞ്ഞയച്ചതല്ല .

ജനം എല്ലാം കണ്ടും കേട്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നു . അവർക്കും പ്രതികരിക്കുവാൻ മോഹമായി തുടങ്ങിയിരിക്കുന്നു . ഇപ്പോൾ ഒരു വോട്ടെടുപ്പ് നടന്നാൽ ആ കൂവലുകളെ വ്യാപ്തി എന്തെന്ന് അറിയാം . പിണറായി വിജയന് അത് മനസ്സിലായിരിക്കുന്നു . അതുകൊണ്ടാണ് വികസന മുന്നേറ്റ ജാഥക്ക് നേർച്ചക്കോഴികളെ അയച്ചത് .

കഴിഞ്ഞ കുറെ നാളുകൾക്കിടയിൽ രാഷ്ട്രീയപരമായി ഏറ്റവും സന്തോഷിച്ച ദിവസം ഇന്നായിരുന്നു . കാരണം മൂക്കാതെ പഴുത്ത ഒരു മന്ത്രി ,കേവലം ക്രൈം ഓഫീസ് തല്ലിപ്പൊളിച്ചതിന് കിട്ടിയ പ്രതിഫലമായ മന്ത്രിസ്ഥാനം കൊണ്ട് തന്റെ കോഴിക്കോട്ടെ പഴയ സ്നേഹിതന്മാരെ വരെ തള്ളിപ്പറഞ്ഞ മുഹമ്മദ് റിയാസിനെ ഒരു കൂട്ടം ആളുകൾ കൂവി തോൽപിച്ചിരിക്കുന്നു . അതും രാഷ്ട്രീയം എന്തെന്ന് അറിയാത്ത പുതുതലമുറ പെൺകുട്ടികൾ .

അവരുടെ മന്ത്രിയെ അവർ നിർത്താതെ കൂവി കളിയാക്കിയപ്പോൾ മന്ത്രിയുടെ മുഖത്ത് വെട്ടിയാൽ ചോര ഇല്ലാത്ത അവസ്ഥ. ഇനി അതിനെ ന്യായീകരിക്കാൻ എകെജി സെന്റർ നുണ ഫാക്ടറിയും മരം മുറി , പതിനെട്ട് ചാനലുകാരും പലതും പറഞ്ഞു പരത്തും . അവർ പറയും പണ്ടത്തെ കല്യാണങ്ങളിലെ പോലെ അതൊരു കുരവയിടൽ ചടങ്ങു മാത്രമായിരുന്നു എന്ന് . എന്തായാലും നാറി .

ഇനിയുള്ള കൂവലുകൾ റിസൾട്ടുകൾക്ക് ശേഷമെന്ന് കൂവൽ തൊഴിലാളി ദാസനും

കൂവാൻ മുട്ടിയിട്ട് പാടില്ല എന്ന് കൂവൽ വിദഗ്ദൻ വിജയനും