പിണറായി 3.0 എന്ന വാക്ക് കേരളത്തിൽ ഒരു സമയത്ത് കൊടുമ്പിരി കൊണ്ടപ്പോഴും അതേക്കുറിച്ചുള്ള പിആർ ക്യാമ്പയിനുകൾ അലയടിച്ചപ്പോഴും മലയാളത്തിന്റെ മഹാനടനിൽ കാണപ്പെട്ട മൗനം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു .
2016 തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൗര പ്രമുഖന്മാരുമായുള്ള സന്ദർശനങ്ങളും സിനിമക്കാരുമായുള്ള കൂട്ടുകെട്ടുകളും അവരിൽ പലരെയും എംഎൽഎ യും എംപിയുമാക്കുന്നതിലും മമ്മുട്ടിയുടെ പങ്ക് നിസ്സാരമായിരുന്നില്ല . അതുപോലെ പിണറായിയും കുടുംബവും സിനിമാപ്രേമികൾ ആയിരുന്നതും മമ്മുട്ടിയുമായുള്ള അടുപ്പത്തിന്റെ ആഴം വർദ്ധിച്ചു !!
എല്ലാം കൃത്യമായ കണക്കുകൂട്ടലുകളോടെ മമ്മുട്ടി പിണറായിയുടെ മുഖ്യ ഉപദേശകനായി മാറി . ഇന്ത്യാവിഷൻ ചാനലിനായി ഡോക്ടർ എംകെ മുനീർ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെട്ടപ്പോൾ കൈരളിക്കായി പിണറായി നിയോഗിച്ചത് മമ്മുട്ടിയെയായിരുന്നു .
മമ്മുട്ടിയുടെ ഒരു ഫോൺ കോളിൽ മുസ്ലിം ലീഗ് എംപി അബ്ദുൽ വഹാബും , വികെ അഷ്റഫും പോലുള്ള അതികായന്മാർ കൈരളിയുടെ ഡയറക്ടർമാരായി മാറി .
സാങ്കേതിക മികവിനായി മമ്മുട്ടി അക്കാലത്തെ രാജമൗലി യായിരുന്ന പേഴ്സി ജോസഫിനെയും കൈരളിയുടെ ടീമിലേക്ക് കൊണ്ടുവന്നു . നടത്തിപ്പിനായി ഡൽഹിയിൽ നിന്നും ജോൺ ബ്രിട്ടാസിനെയും കൂടെ കൂട്ടി . ആദ്യമായി ദുബായിലെ മീഡിയ സിറ്റിയിൽ മമ്മുട്ടിയുടെ പേരിൽ മീഡിയ ബൈറ്റ്സ് ഓഫീസും തുറന്നുകൊടുത്തു . അന്നത്തെ കൈരളി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു . പിന്നീടങ്ങോട്ട് അതൊരു 'വല്യേട്ടൻ' ചാനലായി മാറുകയായിരുന്നു .
സഖാവ് വിഎസ് മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ അടിച്ചു പൊളിച്ചു നിരത്തിയപ്പോൾ, ഭൂമി കയ്യേറ്റങ്ങൾ കരിമ്പൂച്ചകളെ കൊണ്ട് ഏറ്റെടുത്തപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത് മമ്മുട്ടിയായിരുന്നു . മൂന്നാറിലെ പാലമഠം എസ്റ്റേറ്റിൽ പൂച്ചകൾ കൈവെക്കുമെന്നായപ്പോൾ സഹായത്തിനെത്തിയെത് സാക്ഷാൽ പിണറായി വിജയൻ .
അക്കാലത്ത് ചെന്നൈയിൽ സ്ഥിരതാമസക്കാരനയിരുന്ന മമ്മുട്ടി ബെംഗളൂരുവിലെ ലീല ഹോട്ടലിൽ വെച്ചായിരുന്നു അന്നത്തെ കണ്ടുമുട്ടൽ . അന്നത്തെ സിപിഐ പാർട്ടി സെക്രട്ടറി യായിരുന്ന വെളിയം ഭാർഗ്ഗവനെ കൂട്ടുപിടിച്ചുകൊണ്ട് മൂന്നാർ ദൗത്യത്തിന് അന്ത്യം കുറിക്കുവാൻ വിഎസ്സിന് മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഒരുഗ്രൻ ബുദ്ധിയാണ് അന്നരങ്ങേറിയത് . ആ നന്ദി മമ്മുട്ടിക്ക് പിണറായിയോട് എന്നും ഉണ്ടായിരുന്നു
അങ്ങനെ പരസ്പരം സഹായ ഹസ്തങ്ങളുമായി അവർ മുന്നേറിക്കൊണ്ടിരുന്നു . 2016 ഇലെ ഭരണം പിടിക്കുവാനും പിണറായി വിജയനെ അവരോധിക്കുവാനും കാണിച്ചുകൂട്ടിയ ആ ശുഷ്‌കാന്തി പിന്നീട് 2021 തിരഞ്ഞെടുപ്പിന് മുന്നോടിയായി '' വൺ '' എന്ന സിനിമ പിണറായിക്കായി ഒരുക്കിക്കൊടുത്തു . അതിലെ നന്മയുള്ള മുഖ്യമന്ത്രിയായി അവതരിപ്പിച്ചത് പിണറായി വിജയനെയായിരുന്നു .
ഏപ്രിൽ ആറിന് നടന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ പത്ത് ദിവസങ്ങൾക്ക് മുൻപായി സിനിമ തിയറ്ററിൽ എത്തിക്കുകയും ചെയ്തു . കേരളത്തിലെ ഒട്ടുമിക്ക ചാനലുകളെയും സിനിമ പ്രവർത്തകരെയും മമ്മുട്ടി ഫാൻസുകാരായ മലബാറുകാരെയും പിണറായിയുമായി അടുപ്പിക്കുവാൻ ഹോം വർക്ക് ചെയ്തു. അതിന്റെയൊക്കെ അലയൊലികളായിരുന്നു തുടർഭരണമായി അവസാനിച്ചത് .
പക്ഷെ ഇത്തവണ എന്തൊക്കെയോ മുൻകൂട്ടി മനസ്സിലാക്കിയതുപോലെ മമ്മുട്ടി ആകെ മൊത്തം മാറി നിൽക്കുകയാണ് . അസുഖങ്ങൾ എല്ലാം മാറിയെങ്കിലും എവിടെയോ ഒരു അകൽച്ച കാണപ്പെടുന്നു .
മമ്മുട്ടിയുടെ ഏറ്റവും സന്തത സഹകാരികൾ പിഷാരടിയും, പിആർഒ യും, ആന്റോ ജോസഫും, ദുബായിലെ സുഹൃദ് വലയവും എല്ലാം യുഡിഎഫ് അനുഭാവികൾ ആയതുകൊണ്ടാണോ എന്നും സംശയിക്കുന്നവരുണ്ട് .
ഇക്കഴിഞ്ഞ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനോടുണ്ടായ അദ്ദേഹത്തിന്റെ അനുഭാവം പറയാതെ പറഞ്ഞിരുന്നു . ഉപതെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിലും ഉമതോമസിനോടും ആ നിലപാട് തന്നെയാണ് അദ്ദേഹം എടുത്തിരുന്നത് .
ഈയിടെയായി മോഹൻ ലാലുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പവും മമ്മുട്ടിയെ സംബന്ധിച്ചിടത്തോളം അത്ര ഗൗരവമുള്ള കാര്യങ്ങളല്ല . കാരണം അവർ തമ്മിൽ നല്ല ഒരു സൗഹൃദമാണ് കണ്ടുവരുന്നത് . പിന്നയെന്ത് ?
പാർട്ടിയുടെ യുവനേതാക്കളിൽ ഏറെ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന മമ്മുട്ടിയിൽ ഏറെ മനോവിഷമമുണ്ടാക്കിയ കാര്യങ്ങളാണ് ഈയിടെയായി അരങ്ങേറിയിരുന്നത് .
തന്നെ വേദിയിലിരുത്തിക്കൊണ്ട് മന്ത്രി രാജീവ് സ്കാനർ വിഷയം കടിച്ചാൽ പൊട്ടാത്ത ഭാഷയിലുള്ള തള്ളിമറിക്കലുകൾ,
വീണ ജോർജ്ജിന്റെ കത്രികപ്പൂട്ട് സംസാരങ്ങളും മുഖഭാവങ്ങളും,
ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ പാർട്ടിയുടെ അലംഭാവവും,
മുഹമ്മദ് റിയാസിന്റെ സെൽഫി സംസ്കാരവും,
എംബി രാജേഷിന്റെ മദ്യനയങ്ങളും,
മറ്റുള്ള മന്ത്രിമാരുടെ കഴിവുകെട്ട തീരുമാനങ്ങളും,
പാർട്ടി സെക്രട്ടറിയുടെ വിടുവായത്തങ്ങളും,
തുടർച്ചയായ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവികളും
എല്ലാം അദ്ദേഹം വിലയിരുത്തിക്കാണുമായിരിക്കും.
ഒരു ഭരണമാറ്റം അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടാകും . എന്നും പുരോഗമനപരമായ കാര്യങ്ങൾ മാത്രം ചിന്തിക്കുന്ന , ദീർഘ വീക്ഷണമുള്ള ആളായതുകൊണ്ടും കാര്യങ്ങളുടെ പോക്ക് അത്ര സുഖകരമല്ല എന്ന തിരിച്ചറിവും മുഖ്യമന്തിയുടെ ഓഫീസിന്റെ അധികാര ദുർവിനിയോഗവും, പ്രതിപക്ഷത്തെ ഇപ്പോഴത്തെ യുവ നേതാക്കളുടെ നിലപാടുകളും പ്രവർത്തന മികവും അദ്ദേഹത്തിൽ പുനർ ചിന്തനക്ക് കാരണമായേക്കാം !!
മലയാളത്തിന്റെ മഹാനടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു !!
മൗനം വിദ്വാന് ഭൂഷണം എന്ന ചിന്തയിൽ സഖാവ് ദാസനും
ചിലപ്പോൾ എല്ലാം നമ്മുടെ തോന്നലുകൾ ആയിരിക്കാം എന്ന ചിന്തയിൽ വിജയൻ പിഷാരടിയും





