അധികാരം ചോദ്യം ചെയ്യപ്പെടുമ്പോൾ:
ഒരു രാഷ്ട്രീയ യുഗത്തിന്റെ അന്ത്യം
ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടിക്കും പി.ആർ. ഏജൻസികൾ ചമച്ചുവെക്കുന്ന ബിംബങ്ങൾക്കും ജനകീയ ചോദ്യങ്ങൾക്ക് മുന്നിൽ എത്രനാൾ പിടിച്ചുനിൽക്കാനാകും? തമിഴ്‌നാട്ടിലും കേരളത്തിലും ഒരേപോലെ ആവർത്തിക്കപ്പെട്ട ചരിത്രസംഭവങ്ങൾ വിരൽചൂണ്ടുന്നത് ഒരു യുഗത്തിന്റെ അസ്തമയത്തിലേക്കാണ്.
രജനീകാന്തും തൂത്തുക്കുടിയിലെ ആ ചോദ്യവും
2018-ൽ തൂത്തുക്കുടി വെടിവെപ്പിന് ശേഷം പരിക്കേറ്റവരെ കാണാൻ ആശുപത്രിയിലെത്തിയ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് നേരിട്ടത് അപ്രതീക്ഷിതമായിരുന്നു. "അയ്യാ , നീങ്ക യാര് ങ്കേ" (നിങ്ങൾ ആര്?) എന്ന് പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന അച്ഛന്റെ അടുത്തുനിന്നും ഓടിവന്ന് വെറും 21 വയസ്സ് മാത്രമുണ്ടായിരുന്ന സന്തോഷ് എന്ന യുവരക്തംചോദിച്ചപ്പോൾ, പതിറ്റാണ്ടുകളായി താൻ കെട്ടിപ്പടുത്ത താരപരിവേഷം ജനകീയ രോഷത്തിന് മുന്നിൽ വെറും നിഴൽ മാത്രമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബിജെപിയുടെ തമിഴ്‌നാട് സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ രജനിയുടെ രാഷ്ട്രീയ പ്രവേശനം അനിവാര്യമാണെന്ന് കരുതിയിരുന്ന കാലത്താണ്, ആ ഒറ്റ ചോദ്യത്തിന് മുന്നിൽ പതറിപ്പോയ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച തീരുമാനമെടുത്തത്.
പിണറായി വിജയനും എ.വി. ജയശങ്കറിന്റെ രാഷ്ട്രീയ ആർജ്ജവവും
മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകളാണെന്ന വിമർശനം ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ. കൈരളിക്കും ദേശാഭിമാനിക്കും മാത്രം ചോദ്യങ്ങൾ അനുവദിച്ച ശേഷം, മൈക്ക് ഓഫ് ചെയ്ത് ഇറങ്ങിപ്പോകാൻ ശ്രമിച്ച മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തിയത് മഹാരാജാസിലെ പഴയ കെ.എസ്.യുക്കാരൻ കൂടിയായ എ.വി. ജയശങ്കർ എന്ന മാധ്യമപ്രവർത്തകന്റെ നട്ടെല്ലുള്ള ചോദ്യമായിരുന്നു. "സിഎം ഈ കാണിക്കുന്നത് മോശമാണ്, ഞങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാനുണ്ട്" എന്ന ആ വാക്കുകൾ പിണറായിയുടെ പി.ആർ. വർക്കിനെ കടപുഴക്കി എറിഞ്ഞു. കുമ്പിട്ടുനിന്ന് 'ഓമ്പ്ര' എന്ന് പറയുന്ന കാലം കഴിഞ്ഞുവെന്ന് പുതിയ തലമുറ തെളിയിച്ചിരിക്കുന്നു.
തകർന്ന ആത്മവിശ്വാസവും ചരിത്രപരമായ പിന്മാറ്റവും
ജീവിതത്തിൽ ആദ്യമായി ഒരു പത്രസമ്മേളനം നിർത്തിപ്പോയതിന് ശേഷം വീണ്ടും ഡയസിലേക്ക് തിരിച്ചുനടന്ന് ഇരിക്കേണ്ടി വന്ന പിണറായി വിജയന്റെ ആത്മവിശ്വാസം പൂർണ്ണമായും തകർന്നിരുന്നു. "നിങ്ങളുടെ ചോദ്യങ്ങൾ നിങ്ങൾ മനസ്സിൽ വെച്ചാൽ മതി, എന്നോട് ചോദിക്കേണ്ട" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഭയത്തിൽ നിന്നും നിസ്സഹായതയിൽ നിന്നും ഉണ്ടായതായിരുന്നു. ചോദ്യങ്ങളെ നേരിടാൻ കഴിയാതെ പതറുന്ന ഒരു നേതാവിനെയാണ് അവിടെ കണ്ടത്. ചോദ്യങ്ങൾ നേരത്തെ വാങ്ങി ഉത്തരം എഴുതിത്തയ്യാറാക്കി വരുന്ന പഴയ രീതികൾക്ക് കേരളത്തിലെ പുതിയ മാധ്യമപ്രവർത്തകർ അന്ത്യം കുറിച്ചിരിക്കുന്നു.
ഊതിവീർപ്പിച്ച ബിംബങ്ങളുടെ പതനം
രജനീകാന്തിന്റെ രാഷ്ട്രീയ മോഹങ്ങൾക്ക് അന്ത്യം കുറിച്ചതും പിണറായി വിജയന്റെ 'ഇരട്ടച്ചങ്കൻ' പ്രതിച്ഛായയിൽ കരിനിഴൽ വീഴ്ത്തിയതും ജനങ്ങളിൽ നിന്ന് ഉയർന്ന ആർജ്ജവമുള്ള ചോദ്യങ്ങളാണ്. അധികാരം ഉപയോഗിച്ച് ചോദ്യങ്ങളെ അടിച്ചമർത്തുന്ന ഏതൊരു ഭരണാധികാരിയും ജനകീയ കോടതിയിൽ പരാജയപ്പെടും. ചോദ്യം ചെയ്യപ്പെടാത്ത അധികാരം എന്ന സങ്കല്പം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. പിണറായി വിജയന്റെ യുഗം അവസാനിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
അടുത്തത് മോദിയുടെ ഊഴമോ?
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചോദ്യം ഇപ്പോൾ ഉയരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയാണ്. കഴിഞ്ഞ പത്തു വർഷമായി ഒരു പത്രസമ്മേളനം പോലും നടത്താൻ ധൈര്യപ്പെടാത്ത, ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ ജയശങ്കറെപ്പോലെയുള്ള ആർജ്ജവമുള്ള മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്യമായ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുമ്പോൾ, പിണറായി വിജയനെപ്പോലെ മോദിക്കും പതറേണ്ടി വരും. ആ ഒറ്റ ചോദ്യത്തോടെ, കോർപ്പറേറ്റുകൾ ഊതിവീർപ്പിച്ച ആ ബലൂണും തകരുന്നത് കാണാൻ ഇന്ത്യൻ ജനത കാതോർത്തിരിക്കുകയാണ്.
വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ:
The Fall of Question-Proof Icons:
Is the Pinarayi Era Reaching Its Sunset?
The history of Indian politics is witnessing a significant shift where the arrogance of power is being dismantled by the simple act of questioning. Recent events involving Rajinikanth in Tamil Nadu and Pinarayi Vijayan in Kerala suggest that the era of PR-managed, unquestionable leaders is coming to an end.
Rajinikanth and the Question That Ended a Dream
In May 2018, following the tragic Thoothukudi firing, Tamil superstar Rajinikanth visited the injured in the hospital. He was met with a startling question from a common youth: "Neenga Yaaru?" (Who are you?). In that moment, the superstar realized that decades of cinematic charisma were no shield against genuine public anger. This single encounter shook his confidence, leading to his decision to never enter active politics—a move that simultaneously shattered the BJP's long-standing dreams of using his stardom to capture Tamil Nadu.
Pinarayi Vijayan and the Audacity of AV Jayashankar
Chief Minister Pinarayi Vijayan’s press conferences have long been criticized as scripted PR exercises where questions and answers are pre-determined. However, the recent press meet saw a historic defiance. After allowing only Kairali and Deshabhimani to ask questions, the CM attempted to switch off the mic and walk away. He was halted by the bold voice of journalist AV Jayashankar, a former KSU activist from Maharajas College, who asserted, "CM, this is unbecoming. We also have questions to ask." This moment of courage dismantled the carefully crafted image of the Chief Minister.
Shattered Confidence and a Historical Retreat
For the first time in his political career, Pinarayi Vijayan was forced to return to the dais after attempting to walk out. His subsequent words—"Keep your questions to yourselves, I know your intentions"—reeked of insecurity rather than strength. The "Double-Hearted" (Iratta Chankan) persona, built on the premise of being unflappable, crumbled when faced with unplanned, rigorous questioning. The days of journalists bowing down and accepting scripted narratives are over; a new generation is demanding accountability.
The Collapse of Inflated Icons
Just as a youth in Thoothukudi ended Rajinikanth’s political aspirations, the firm stand taken by a journalist has signaled the end of the Pinarayi era. These events prove that any ruler who uses power to suppress questions will eventually fail in the people’s court. The "Pinarayi Era," characterized by absolute authority and PR-driven invincibility, has effectively ended today.
Is Modi Next in Line?
The most pertinent question in Indian politics now turns toward Prime Minister Narendra Modi. For ten years, the Prime Minister has avoided a single open press conference, seemingly fearing the accountability that comes with it. The time has come for journalists with the grit of Jayashankar to demand answers from the PM. When faced with real questions, the "inflated balloon" of the Modi persona is likely to meet the same fate as Pinarayi’s. India is now waiting for the day when the walls of scripted governance finally come down.





