പിണറായി വിജയന്റെ 'മിദാസ് സ്പർശം':
കൈ പൊക്കിയവർക്കെല്ലാം കൈപ്പത്തി കിട്ടിയ ചരിത്രം!
ലോകത്ത് മിദാസ് രാജാവിനെ കുറിച്ച് ഒരു കഥയുണ്ട്, അദ്ദേഹം തൊട്ടതെല്ലാം പൊന്നായി മാറുമായിരുന്നു. എന്നാൽ നമ്മുടെ നവകേരള ശില്പിക്ക് മറ്റൊരു സിദ്ധിയുണ്ട്; അദ്ദേഹം ആരുടെ കൈ പിടിച്ചുയർത്തുന്നുവോ, അവർ പിന്നെ രാഷ്ട്രീയ ഭൂപടത്തിൽ തപ്പി നോക്കിയാൽ പോലും കാണാത്ത അവസ്ഥയിലാകും. ജനങ്ങൾ 'ജൂനിയർ മാൻഡ്രേക്ക്' എന്ന് സ്നേഹപൂർവ്വം വിളിക്കുന്നത് വെറുതെയല്ല എന്ന് തെളിയിക്കുന്നതാണ് പിണറായി വിജയന്റെ ഈ കൈപൊക്കൽ ചരിത്രം.
ഇടത്തും വലത്തും നിർത്തി തകർത്തവർ: ഗണേഷും മുകേഷും
പിണറായി വിജയന്റെ ഈ "കൈക്രിയ" ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമാക്കാരായ ഗണേഷ് കുമാറിനെയും മുകേഷിനെയുമാണ്. തന്റെ ഇടത്തും വലത്തും ചേർത്തുനിർത്തി ഇവരുടെ കൈകൾ ക്യാപ്റ്റൻ ഒന്ന് പൊക്കിയതേ ഓർമ്മയുള്ളൂ, രണ്ടുപേരുടെയും കഷ്ടകാലം തുടങ്ങി. ഇപ്പോൾ സിനിമയുമില്ല, രാഷ്ട്രീയവുമില്ല, എന്തിന് പറയുന്നു... ആവശ്യത്തിന് പെണ്ണും ഇല്ലാത്ത ഗതികേടിലാണ് ഈ പാവം കലാകാരന്മാർ! മാൻഡ്രേക്കിന്റെ സ്പർശനമേറ്റാൽ പിന്നെ ലൊക്കേഷനല്ല, ലോക്കപ്പാണ് അടുത്ത സ്റ്റോപ്പ് എന്ന് ഇവർ വൈകിയാണ് തിരിച്ചറിഞ്ഞത്.
ഡോക്ടർ ജോ ജോസഫ് (തൃക്കാക്കര)
പ്രാവുകളെ പറത്തി ആവേശത്തോടെ ഭരണത്തിൽ എത്തിയ പിണറായി വിജയൻ കൈ പിടിച്ചുയർത്തിയ ആദ്യത്തെ 'ഭാഗ്യവാൻ'. ആ സ്പർശനം ഏറ്റതോടെ ഡോക്ടർ ജോ ജോസഫ് എവിടെയാണെന്ന് ഇപ്പോൾ ആർക്കും അറിയില്ല. തൃക്കാക്കരയിലെ ആ പ്രാവ് പറന്നത് എങ്ങോട്ടാണെന്ന് ഇന്നും സി.പി.എം സെൽ ഓഫീസുകൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ജെയ്ക്ക് സി. തോമസ് (പുതുപ്പള്ളി)
അടുത്ത ഊഴം പുതുപ്പള്ളിയിലായിരുന്നു. അഴകൊഴമ്പൻ ശൈലിയുമായി വോട്ടർമാരെ സമീപിച്ച ജെയ്ക്കിനെ പിണറായി കൈ പിടിച്ചുയർത്തി അനുഗ്രഹിച്ചു. അതോടെ ആ പാവത്തിനെ ചാനലുകാർക്ക് പോലും വേണ്ടാത്ത അവസ്ഥയിലായി. ചാനൽ ചർച്ചകളിൽ പോലും ഇരിപ്പിടം കിട്ടാതെ ജെയ്ക്ക് ഇപ്പോൾ വീടിന്റെ ഉമ്മറത്ത് ആകാശം നോക്കി നക്ഷത്രങ്ങൾ എണ്ണി ഇരിപ്പാണ്.
ഡോക്ടർ പി. സരിൻ (പാലക്കാട്)
കോൺഗ്രസിൽ നിന്ന് വന്ന ആ 'മശകോടൻ' സരിനെ കിട്ടിയപ്പോൾ പിണറായിക്ക് ഒരു കൗതുകം. പാലക്കാട് ചെന്ന് ആ കൈ ഒന്ന് പൊക്കി. ഫലം? സരിൻ നേരെ മൂന്നാം സ്ഥാനത്തേക്ക് ലാൻഡ് ചെയ്തു. ഇപ്പോൾ പിരായിരിയുടെ പ്രധാനമന്ത്രിയായി, പാലക്കാട് തെരുവുകളിൽ കുതികാൽവെട്ടും കുത്തിത്തിരിപ്പുമായി ജീവിതം തള്ളിനീക്കുകയാണ് സരിൻ.
എം. സ്വരാജ് (നിലമ്പൂർ)
പ്രശസ്ത വാഗ്മിയും അളന്നുമുറി പ്രഭാഷകനുമായ എം. സ്വരാജിന്റെ ജന്മനാടായ നിലമ്പൂരിൽ ചെന്ന് പിണറായി കൈ പൊക്കിയതേ ഓർമ്മയുള്ളൂ. സ്വരാജിന്റെ സ്വന്തം വാർഡിൽ പോലും ആ പാവം 48 വോട്ടിന് പിറകിലായി. ഗതിയും പരഗതിയും ഇല്ലാതെ, വായയില്ലാത്ത വെട്ടുകത്തി പോലെ ഇപ്പോൾ എന്തൊക്കെയോ പുലമ്പി നടക്കുകയാണ് ഈ യുവനേതാവ്.
കെ.കെ. ശൈലജ ടീച്ചർ (പേരാവൂർ)
ഇന്നത്തെ പുതിയ ഇര നമ്മുടെ സ്വന്തം ടീച്ചറമ്മയാണ്. പേരാവൂരിലെ തിരക്കിനിടയിൽ മെല്ലെ മെല്ലെ പിണറായി ടീച്ചറുടെ കൈ പിടിക്കാൻ തുടങ്ങിയപ്പോൾ തന്നെ ടീച്ചർക്ക് കാര്യം മനസ്സിലായി. ലേശം ബലം പിടിച്ചെങ്കിലും ഒടുവിൽ ക്യാപ്റ്റൻ ആ കയ്യും പൊക്കിച്ചു. സാധാരണ തോൽവി പ്രതീക്ഷിച്ചിരുന്ന ടീച്ചർക്ക് ഈ കൈപൊക്കലോടെ ഇനി കിട്ടാൻ പോകുന്നത് 'രാഷ്ട്രീയ വനവാസം' മാത്രമായിരിക്കും.
വൻവീഴ്ചകൾ
ഇത്തവണ മരുമോൻ റിയാസിനും , മന്ത്രി ശിവൻകുട്ടിക്കും , ജോസ് കെ മാണിക്കും ഒക്കെ ഈ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയരാഘവനും , തോമസ് ഐസക്കും, എംവി ജയരാജനും എളമരം കരീമിനും ഒക്കെ ആ ഭാഗ്യം കിട്ടിക്കഴിഞ്ഞു .
കൈ പൊക്കാത്ത ഇടങ്ങളിലെ 'രക്ഷ'
ഇതിനെല്ലാം ഒരു മറുവശമുണ്ട്. ചേലക്കരയിൽ കൈ പൊക്കാൻ പിണറായി പോയില്ല, ആ സീറ്റിൽ സ്ഥാനാർത്ഥി ജയിച്ചു കയറി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലും പിണറായി കൈ പൊക്കാൻ പോയില്ല, അതുകൊണ്ട് രാധാകൃഷ്ണൻ രക്ഷപെട്ടു.
ഇപ്പോൾ സി.പി.എം പാർട്ടിക്കുള്ളിൽ ഒരു പുതിയ ഭീതിയുണ്ട്. പിണറായി വിജയൻ അടുത്ത് വരുമ്പോൾ സ്ഥാനാർത്ഥികൾ കൈകൾ പോക്കറ്റിൽ തിരുകി നടക്കുകയാണ്. ആർക്കെങ്കിലും കൈ പൊക്കാനുണ്ടോ എന്ന് ചോദിച്ചു കൊണ്ട് മാൻഡ്രേക്ക് ഇപ്പോഴും നടക്കുന്നുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
ചുരുക്കത്തിൽ:
"വിജയൻ തൊട്ടാൽ വിപത്ത്, കൈ പൊക്കിയാൽ പതനം!"
ഇപ്പോൾ എകെജി സെന്ററിന് മുന്നിലൂടെ പോകുന്ന സ്ഥാനാർത്ഥികൾ പേടിയോടെയാണ് നടക്കുന്നത്. എങ്ങാനും പിണറായി പുറത്തിറങ്ങി ഒന്ന് കൈ പൊക്കിയാലോ? പിണറായി ഇപ്പോൾ ചോദിച്ചു നടക്കുകയാണ്: "അടുത്തത് ആരുടെ കൈ വേണം? ആർക്കെങ്കിലും ഒന്ന് പൊക്കാനുണ്ടോ?"
കൈ കൊടുക്കുന്നവർ സൂക്ഷിക്കുക, അത് വിജയന്റെ കൈയ്യാണ്!
കന്നാസും കടലാസും:
The Junior Mandrake Touch: When the Captain Raises Your Hand, the People Lower Your Career!
Kannaasum Kadalaasum
There is a legend about King Midas, whose touch turned everything into gold. But our "Captain" of Kerala has a far more mystical power. Whoever’s hand he raises in a rally eventually finds themselves deleted from the political map. It isn't for nothing that the public has affectionately (or fearfully) nicknamed him 'Junior Mandrake.'
The Cinematic Duo: Ganesh and Mukesh
The Mandrake effect is most visible on the film stars, Ganesh Kumar and Mukesh. Pinarayi stood between them, holding their hands high as his left and right-hand men. Today, their fate is a tragedy—no movies, no political relevance, and as the whispers go, even their luck with the ladies has run dry. They realized too late that when Mandrake holds your hand, your next stop isn't a film set, but political oblivion.
The Disappearing Doctor: Jo Joseph (Thrikkakara)
The first major "victim" of this lucky charm was Dr. Jo Joseph. Pinarayi landed in Thrikkakara, released white pigeons, and triumphantly raised the Doctor's hand. That was the last time anyone saw the poor Doctor. While the pigeons flew away, the Doctor vanished so completely that even the party office cleaners can't find him today.
The 'Wait-and-Watch' Jeyck: (Puthuppally)
Next came the "vague and wobbling" Jeyck C. Thomas in Puthuppally. The Captain raised his hand with great gusto. Result? Today, even news channels don't want him for prime-time debates. Jeyck is currently seen sitting on his porch, staring at the sky, wondering where it all went wrong.
The Third-Place Wonder: Dr. P. Sarin (Palakkad)
When the Congress-rebel "Mashakodan" Sarin arrived, Pinarayi found a new toy. He went to Palakkad and lifted Sarin’s hand. Like magic, Sarin landed straight in third place! Now, he serves as the self-appointed "Prime Minister of Pirayiri," spending his days mastering the art of backstabbing and local conspiracies.
The Sword Without an Edge: M. Swaraj (Nilambur)
Then there is the great orator, M. Swaraj. Pinarayi went to Swaraj’s own hometown, Nilambur, and raised his hand. That single gesture was enough to make Swaraj lose his own ward by 48 votes. Now, the "Eloquent Orator" roams around like a blunt sickle, muttering nonsense to anyone who will listen.
The Teacher’s Turn: K.K. Shailaja (Peravoor)
The latest target is our dear "Teacher Amma" in Peravoor. Reports say that during the campaign, when Pinarayi reached for her hand, the Teacher sensed the danger and resisted for a moment. But the Captain’s grip was firm. She expected a normal defeat, but thanks to that hand-raise, a humiliating disaster is now guaranteed.
The Safety of the Un-touched
The proof is in the pudding. Pinarayi didn't go to Chelakkara to raise anyone's hand—and the candidate won! During the last Lok Sabha elections, he skipped Alathur, and Radhakrishnan miraculously survived and won.
Now, there is a new wave of fear inside the AKG Centre. Candidates are seen walking with their hands deep in their pockets whenever the Captain is near. Pinarayi is still walking around, asking, "Does anyone else want their hand raised?"
A word of advice: If you value your career, keep your hands down!





