മാധ്യമങ്ങളുടെ നുണകൾക്കും ഇടയിൽ ഉറച്ച മുന്നേറ്റം

ടീം യുഡിഎഫ് എന്ന ആ കരുത്തുറ്റ വാചകത്തിന് കൂടുതൽ കരുത്ത് നൽകുന്നത് കേരളത്തിലെ ചില മാധ്യമ കൂലിത്തൊഴിലാളികളും ചില മാധ്യമ സ്ഥാപനങ്ങളുമാണ്. അക്കൂട്ടർ പലതവണ ഇല്ലാവചനങ്ങൾ അല്ലെങ്കിൽ നുണക്കഥകൾ പടച്ചുവിടുമ്പോൾ യുഡിഎഫ് കൂടുതൽ ജാഗരൂകരായി കാര്യങ്ങൾ തീരുമാനിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് 140 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ആദ്യം നിശ്ചയിക്കുവാൻ കഴിഞ്ഞത്.

നേതൃത്വത്തിന്റെ ശക്തിയും മറുവശത്തെ ദുർബലതയും

കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഓരോ നേതാവും അവരവരുടെ രീതിയിൽ ഒട്ടേറെ കഴിവുകൾ ഉള്ളവർ തന്നെയാണ്. മുഖ്യമന്ത്രി ആകുവാൻ ഒന്നാം നിരയിലെ എല്ലാ നേതാക്കൾക്കും യോഗ്യതകൾ ഉണ്ട്. അപ്പുറത്ത് 80 വയസ്സായ നേരെ ചൊവ്വേ നടക്കുവാൻ വരെ സാധിക്കാത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഉള്ളത്. എഐയുടെ പിൻബലത്തോടെ വളരെ ഡെക്കറേറ്റ് ചെയ്തുള്ള ബോർഡുകളിൽ മാത്രമാണ് അദ്ദേഹത്തിന് ഊർജ്ജമുള്ളൂ. എന്നിട്ടും അത്രയൊന്നും അസ്വാരസ്യങ്ങളില്ലാതെ 140 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു അവർ റോഡ്‌ഷോകൾ ആരംഭിച്ചു കഴിഞ്ഞു.

സ്ഥാനാർത്ഥികളെ തേടി അലയുന്ന രാഷ്ട്രീയം

അതുപോലെ നാലോ അഞ്ചോ മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ ഓടിച്ചിട്ട് പിടിക്കുന്നതാണ് നമ്മൾ കണ്ടുവരുന്നത്. പണ്ടൊക്കെ മലബാറിൽ മത്സരിക്കുവാൻ ഒട്ടേറെ പ്രാഞ്ചിയേട്ടന്മാർ പണച്ചാക്കുകളുമായി ഒരു വിളിക്ക് കാതോർത്ത് കാത്തിരിക്കുമായിരുന്നു. ഇപ്പോഴാകട്ടെ അവരൊന്നും ഇടത് നേതാക്കളുടെ ഫോൺ വരെ എടുക്കുന്നില്ല. മറ്റൊരു പ്രാഞ്ചിയേട്ടൻ തനിക്ക് സ്ഥാനാർത്ഥി ആകേണ്ട എന്ന് പറഞ്ഞു വീട്ടിലിരുപ്പാണ്. മണ്ഡലം മാറ്റി പരീക്ഷിക്കുവാൻ മുഖ്യമന്ത്രി വരെ സ്ഥാനാർത്ഥിയുടെ വീട് കയറി അഭ്യർത്ഥിക്കുകയാണ്. എല്ലാവരിലും തോൽവി ഭയം കടന്നു കൂടിയിരിക്കുന്നു.

വിവാദ സ്ഥാനാർത്ഥികളും ഉത്തരവാദിത്വമില്ലായ്മയും

ആദ്യദിവസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെങ്കിലും അവരിൽ മിക്കവാറും പേരും പ്രതികളും കേസിനെ നേരിടുന്നവരും ആയ കാരായി രാജന്മാരാണ്. സിപിഐ ആണ് ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എങ്കിലും ഒരു എംഎൽയുടെയും മുൻകാല പ്രവർത്തികൾ എന്തായിരുന്നു എന്ന് വിലയിരുത്താതെയാണ് ചുമ്മാ അങ്ങ് പ്രഖ്യാപിച്ചു കളഞ്ഞത്. ഉദാഹരണമായി വളരെ മോശമായ ആരോപണങ്ങൾ നേരിടുന്ന കൊടുങ്ങല്ലൂർ എംഎൽഎ തന്നെ ഏറ്റവും വലിയ ഉദാഹരണം. പിന്നെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കൊല്ലത്തെ ഒരു മന്ത്രിയും.

പാർട്ടിക്കുള്ളിലെ നീക്കങ്ങളും പുറത്താക്കലുകളും

നിയമസഭാ സ്പീക്കർ ആയിരുന്ന ഷംസീർ മുതൽ, പാർട്ടിയുടെ വായില്ലാത്ത കോടാലികളായ സരിനും, ജെയ്ക്ക് സി തോമസും കടക്ക് പുറത്ത് പെട്ടിരിക്കുന്നു. ലോകത്തെ പ്രായം കുറഞ്ഞ മേയറായ ആര്യയും, ബുദ്ധിജീവികളുടെ ദേശീയ നേതാവായ ചിന്തയും ആർഷോയും വസീഫും അതുപോലെ കുറേയെണ്ണത്തെയും കടക്കൂ പുറത്തുള്ള ലിസ്റ്റിൽ പെടുത്തി. ഒറിജിനൽ കമ്മ്യുണിസ്റ്റുകളായ ജി സുധാകരനും, കെ ടി ഗോവിന്ദനും കുഞ്ഞിക്കണ്ണനും ഒക്കെ കടക്ക് പുറത്ത് എന്ന് കേൾക്കാൻ നിൽക്കാതെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പാലക്കാട്ടെ ശശി വരെ ഔട്ട്.

തിരഞ്ഞെടുപ്പും തമാശയായ കഥകളും

മറ്റൊരു ഭാഗത്ത് ഇതുവരെ സ്ഥാനാർത്ഥികളെ കണ്ടെത്തുവാനാകാതെ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തപ്പിക്കൊണ്ടിരിക്കുന്ന വേദനാജനകമായ കഥനകഥകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ തപ്പി തപ്പി വീണുകിട്ടിയ രണ്ടു പെൺകൊടിമാരെ പെരുമ്പാവൂരിലേക്കും ഏറ്റുമാനൂരിലേക്കും നിർദ്ദേശിച്ച് ഫ്‌ളക്‌സും പോസ്റ്ററും ഒക്കെ പ്രിന്റ് ചെയ്ത് റോഡ് ഷോകൾ ഒക്കെ പ്ലാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആരോ സൂചിപ്പിച്ചു — അവർക്കൊക്കെ വോട്ടുണ്ടോ എന്ന് അന്വേഷിക്കുവാൻ. ഈ ഇലക്ഷൻ തന്നെ എന്തിനു വേണ്ടിയാണെന്ന് അറിയാത്ത ആ പാവങ്ങൾ ജീവിതത്തിൽ വോട്ട് ചെയ്തിട്ടില്ലത്രേ!

നുണ ഫാക്ടറികളും രാഷ്ട്രീയ നേട്ടവും

ഇതിനെല്ലാം യുഡിഎഫ്, പ്രത്യേകിച്ച് വി.ഡി. സതീശൻ നന്ദി പറയേണ്ടത് റിപ്പോർട്ടർ ചാനലിലെ നുണ ഫാക്ടറി സൂപ്പർവൈസർ ആ മൊട്ടയോടും, ദിലീപ് വിഷയത്തിൽ തേഞ്ഞൊട്ടിയ റോഷിപാലിനോടും, മുഖ്യമന്ത്രി വരെ കാലു മടക്കി അടിച്ച നുണ ഫാക്ടറി മുതലാളി നികേഷ് കുമാറിനോടുമാണ്. പിന്നെ അവരിൽ നിന്നും നക്കാപ്പിച്ച കൈപ്പറ്റി ജീവിക്കുന്ന ന്യൂസ് 18 എന്ന ചാനലിലെ രണ്ടുമൂന്നു പേരോടുമാണ്. ബാക്കിയുള്ളവരെല്ലാം എന്തെങ്കിലും ചെയ്യണ്ടേ, എന്തെങ്കിലും പറയണ്ടേ എന്ന് കരുതി ഒപ്പിക്കുന്നവരാണ്. ഇവരൊക്കെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അവരുടെ ജീവിതത്തിൽ ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റുകളാണ് . അതൊന്നും ആരും മറക്കുകയുമില്ല എന്നത് അവരോർക്കുന്നതും നല്ലതാണ് !!

വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :