വിഴിഞ്ഞം തുറമുഖത്തെ അദാനി പ്രഭാവവും അണിയറയിലെ രാഷ്ട്രീയ 'കുത്തിത്തിരുപ്പുകളും' : ബക്കാർഡി മോന്തുന്ന പൂവൻകോഴികളും സഭയിലെ പ്രതിപക്ഷ ആറാട്ടും : വിഴിഞ്ഞം മുതൽ പറവൂർ വരെയുള്ള 'ബർമുഡ' ഡീലുകൾ : കേരള രാഷ്ട്രീയത്തിലെ പുതിയ പുകിലുകൾ
അദാനി പ്രഭാവവും വിഴിഞ്ഞം തുറമുഖവും
അദാനിയാണ് താരം, അതിപ്പോൾ അമേരിക്കമുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ താണ്ടി ലക്ഷദീപും മാലി ദ്വീപും നീന്തിക്കടന്ന് ആരാവല്ലി മലനിരകളും ഛത്തീസ്ഗഡിലെ മലഞ്ചെരുവുകളും മുന്ദ്ര തുറമുഖവും എല്ലാം നോക്കിക്കണ്ട് വിഴിഞ്ഞത്ത് എത്തി നിൽക്കുമ്പോൾ ഇൻഡിഗോ വിമാനം പണിമുടക്കുകയാണ്.
അദാനിക്കായി ഘോരഘോരം തൊള്ള പൊട്ടിച്ചിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അർണാബ് ഗോസാമി വരെ ആസാമിയായി മാറിയ ഈ ഘട്ടത്തിൽ കേരളത്തിൽ ഒരു ബിഗ് ടിവി അദാനിക്കായി എന്തൊക്കെയോ തള്ളിമറിക്കുന്നുണ്ട്.
എന്നാലും അദാനി എന്തിനായിരിക്കും ശ്വേതാ മേനോന് പതിനഞ്ച് കോടി രൂപ കൊടുത്തത് എന്നതാണ് മലയാളസിനിമയിലെ പൂവൻകോഴികളുടെ മാനസിക പിരിമുറുക്കങ്ങൾ. അവരുടെ ഉറക്കം അന്നേ പോയി. ഇന്നിപ്പോൾ അവരൊക്കെ ബക്കാർഡി മോന്തിക്കൊണ്ട് അദാനി സ്തുതികളുമായി നേരം കളയുകയാണ്.
മംഗലാപുരം യാത്രയും സതീശന്റെ 'മനസ്സിലിരുപ്പും'
രമേശും റിയാസും കുഞ്ഞാലിയും തങ്ങളും കൂടാതെ സകലമാന ആളുകളും കയറിയിറങ്ങിയ മംഗലാപുരത്തെ ആ വലിയ മനുഷ്യന്റെ വീട്ടിൽ നമ്മുടെ മുഖ്യമന്ത്രിക്ക് എന്തേ പോയിക്കൂടാ എന്നതാണ് ചോദ്യം. ഒരാൾ വീട്ടു താമസം കഴിഞ്ഞാൽ അതിനു ക്ഷണിച്ചാൽ സ്വകാര്യ വിമാനം കൊടുത്തുവിട്ടാൽ പിന്നെ പോയതിൽ എന്താണ് തെറ്റ്.
ആ വിഷയത്തെ കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ അതിലെന്തോ ട്രാപ്പ് ഒളിഞ്ഞു കിടന്നിരുന്നോ എന്ന് തോന്നിപ്പോകുന്നു. സതീശൻ എങ്ങാനും മുഖ്യമന്ത്രി ആയാൽ തുറമുഖ വകുപ്പ് ഏറ്റെടുക്കുമെന്നും സതീശന്റെ മനസിലിനുള്ളിലെ ആശയമായ ജലപാതകളും തുറമുഖങ്ങളും എല്ലാം സാമ്പത്തിക സ്രോതസ്സുകളാക്കി മാറ്റിയാൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മാറിമറിയുമെന്നും ഉപദേശിച്ചവരിൽ അല്ലെങ്കിൽ അക്കാര്യം ചർച്ച ചെയ്‌തതിൽ ആരോ ഒരാൾ സതീശന്റെ മറുപക്ഷമായ കെസിക്ക് മുന്നിൽ വെച്ചുകൊടുത്തിട്ടുണ്ട് എന്ന് വേണം അനുമാനിക്കാൻ.
വിഴിഞ്ഞം ഡീലും പിണറായി സർക്കാരിന്റെ വാശിയും
സതീശൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് തുറന്നു പറഞ്ഞവരിൽ ആരോ ഒരാൾ ആണിന്ന് ഈ അദാനി വിഷയം കത്തിച്ചുവിടുന്നത്. അല്ലാതെ ഇങ്ങനെയുണ്ടോ ഒരു ഫോളോ അപ് കുത്തിത്തിരുപ്പ്. മെയ് 21 നു അധികാരമേറ്റതിന് ശേഷം ഈ ചുരുങ്ങിയ കാലയളവിൽ എന്തായാലും ഇത്രയും വലിയ ഡീൽ അദാനിക്ക് എം എസ് സി യുമായി ചെയ്തു തീർക്കുവാൻ സാധ്യമല്ല.
അതിനർത്ഥം എല്ലാം ആദ്യമേ തയ്യാറാക്കി വെച്ചിരുന്നതായിരുന്നു. അക്കാര്യം പിണറായി വിജയൻ സർക്കാരിന് ചിലപ്പോൾ അറിയാമായിരുന്നിരിക്കാം. പിഎം ശ്രീയിൽ സിപിഐ യെ പറഞ്ഞുപറ്റിച്ചത് പോലെ വിഴിഞ്ഞത്തിലും വേണമെങ്കിൽ ആ പറ്റിക്കൽ സിപിഎം നടത്തിക്കാണും.
അതുകൊണ്ടായിരിക്കാം എന്ത് വിധേനയും മൂന്നാം തവണയും അധികാരം പിടിച്ചേപറ്റൂ എന്ന് പിണറായിയും റിയാസും വാസവനും ഒക്കെ വാശിപിടിച്ചത്. നമ്മളിട്ടാൽ ബർമുഡ മറ്റവൻ ഇട്ടാൽ കളസം എന്നതായിരുന്നു അവരുടെ മനസ്സിലിരുപ്പ്.
സിപിഎം നേതാക്കളുടെ 'തടം തുറക്കലും' ബക്കാർഡി വിശേഷങ്ങളും
സിപിഎമ്മിൽ പൊട്ടത്തരങ്ങൾ വിളിച്ചുകൂവുവാൻ ക്വട്ടേഷൻ എടുത്തിരിക്കുന്ന ബഹുഭാഷാ പണ്ഡിതൻ റഹീമും അഭിനവ ജയരാജൻ മിസ്റ്റർ കെകെ രാഗേഷും ഇപ്പോഴും അണികളെ പഠിച്ചുകൊണ്ടിരിക്കുകയാണ്.
അണികളെ കടിച്ചാൽ പൊട്ടാത്ത മലയാള ഭാഷയിലൂടെ പറഞ്ഞു പറ്റിച്ചിരുന്ന പി രാജീവും, എംബി രാജേഷും, കൂടാതെ നിയമസഭയിൽ കപ്പിത്താനെയും ക്യപ്റ്റനെയും പടച്ചുവിട്ട ശ്രീമതി കഴുത്തുറാണി വീണ ജോർജ്ജും, ഖുർആൻ വാക്യങ്ങൾ കൊണ്ട് റാത്തീബ് ചൊല്ലുന്ന അൽപ്പൻ ജലീലും പെണ്ണുപിടിക്ക് വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ആസ്ഥാനത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചു കയ്യോടെ പിടിച്ചു പുറത്തേക്ക് വലിച്ചെറിഞ്ഞ ഗണേഷ്‌കുമാറും ഇന്നിപ്പോൾ ജന വിധി മാനിച്ചുകൊണ്ട് വീട്ടിൽ തെങ്ങുകൾക്ക് തടം തുറന്നു സമയം കളയുകയാണ്. എനർജിക്കായി വിലകുറഞ്ഞ ബക്കാർഡിയും അടിക്കാൻ അവർ മറക്കുന്നില്ല.
വി.ഡി. സതീശന്റെ ഭാഗ്യവും പറവൂരിലെ സമാധാനവും
ഏറ്റവും ഭാഗ്യം ചെയ്തത് വിഡി സതീശൻ തന്നെ. മെയ് 21 നു അധികാരമേറ്റ അന്നുമുതൽ മേനോന് ചുറ്റും ശത്രുക്കൾ വട്ടമിട്ടു പറക്കുകയാണ്. ആയതിനാൽ എല്ലാ കാര്യങ്ങളിലും വളരെ സൂക്ഷ്മതയോടെയും കണിശതയോടെയുമാണ് ഓരോരോ തീരുമാനങ്ങളും എടുക്കുന്നത്. ആയതിനാൽ സതീശനെ മുഖ്യമന്ത്രിയാക്കി കയ്യിട്ട് വാരാമെന്നു കരുതിയവർ വരെ ഇപ്പോൾ വളരെ അച്ചടക്കത്തിലാണ്.
എന്തിനധികം പറയുന്നു പറവൂരിന്റെ ആസ്ഥാന നടി എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിലും സകലമാന യൂട്യൂബ് ചാനലുകളിലും പാറിപ്പാറി നടന്നിരുന്ന റിനി ആൺ ജോർജ്ജ് വരെ വീട്ടിലിരുന്നു തലയിലെ പേനും ഈരും എടുത്തു പൊട്ടിച്ചു കളിക്കുകയാണ്.
ആ കുരിശിനെ ആയിരുന്നു സതീശനെ ഇഷ്ടപെടുന്ന പാർട്ടി പ്രവർത്തകർക്കുണ്ടായിരുന്ന ഏക ഭീതി. ആ വെടി തീർന്നു കിട്ടിയതിൽ പറവൂർക്കാർക്ക് സമാധാനിക്കാം. മാങ്കൂട്ടത്തിലിനും.
'ഭരതം' സിനിമയിലെ അവസ്ഥയിൽ സിപിഎം
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഭരതം സിനിമയിലെ മോഹൻലാലിൻറെ അവസ്ഥയാണ്. ഒരു ഭാഗത്ത് സ്വന്തം ചേട്ടൻ മരിച്ചുകിടക്കുമ്പോൾ മറുഭാഗത്ത് സംഗീത കച്ചേരി. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം മകളുടെ ഐ ഡി ചോദ്യം ചെയ്യലും എസ്എഫ്ഐഓ റിപ്പോർട്ടുകളും എസ്എഫ്ഐക്കാരെ റോട്ടിലെ ചെളിവെള്ളം കൊണ്ട് നേരിട്ടുകൊണ്ടിരിക്കുന്നു.
ഗോവിന്ദൻ മാഷ് ആണെങ്കിൽ ഭാര്യയെ കൊണ്ട് പുലിവാല് പിടിച്ച അവസ്ഥയിലാണിപ്പോൾ. ബേബിച്ചായൻ ഇപ്പോൾ നല്ല കമ്മ്യുണിസ്റ്റുകളായ പിണറായിയേയും ഗോവിന്ദനെയും പഴയ ബദൽരേഖ കളികളിൽ പെടുത്തി പാർട്ടി പിടിച്ചെടുക്കുവാനുള്ള തത്രപ്പാടിലാണ്.
എക്സലോജിക്കിലെ എക്സ്ട്രാ പണം ഗൾഫിലേക്ക് മാറ്റിയ വിഷയം വരുമ്പോൾ മാത്രം പാർട്ടി സ്നേഹവുമായി ബ്രിട്ടാസ് വലിയ വാചക കസർത്തുകളുമായി എത്തുന്നു. കട്ടവനെ തലയിലെ പൂട യെകുറിച്ചു പറയുന്നത് പോലെയാണ് ബ്രിട്ടാസിന്റെ അന്നേരത്തെ അവസ്ഥകൾ.
നിയമസഭയിലെ പോരാട്ടങ്ങളും പ്രതിപക്ഷ ആറാട്ടും
നിയമസഭാ സമ്മേളനം കണ്ടുകഴിഞ്ഞപ്പോൾ ഏറ്റവും ദേഷ്യം തോന്നിയത് കോന്നിയിലെയും കൊട്ടാരക്കരയിലെയും കോൺഗ്രസ്സുകാരോടാണ്. കേവലം 1012 വോട്ടുകളും 1838 വോട്ടുകൾക്കും വലിഞ്ഞുകയറി ജയിച്ചുവന്ന ജെനീഷ് കുമാറും ബാലഗോപാലും നിയമസഭയിൽ കാണിച്ചുകൂട്ടുന്ന വെപ്രാളം കാണുമ്പോഴാണ്.
പിണറായിയുടെ തലയിൽ നൂറ്റമ്പത് കിലോയുടെ കട്ടി ഇട്ടുകൊണ്ടാണ് സതീശൻ ആറാടുന്നത്. കുന്നത്തുനാട് എംഎൽഎ സിപിഎം കാരെ വറചട്ടിയിൽ വറുത്തപ്പോൾ രമ്യ ഹരിദാസ് വീട്ടിലിരിക്കുന്ന വീണ ജോർജ്ജിന് മുട്ടൻ പണി കൊടുത്തു. രമേഷ് പിഷാരടിയും പികെ ബഷീറും മറിയാമയത്തിലെ പോലെ സിപിഎമ്മിനെ അറഞ്ചം പുറഞ്ചം വീശിയടിച്ചു.
എൽഡിഎഫ് എന്ന് പറയാതെ സിപിഎം എന്ന് പറയുന്നത് എൽഡിഎഫിലെ ആരെയും ഇപ്പോൾ നിയമസഭയിൽ കാണാത്തതുകൊണ്ടാണ്. മാണിഗ്രൂപ്പും, ഐഎൻഎലും, ജനതാദളും ഒന്നും വിഷയം വിചാരിക്കരുത്. സിപിഐക്കാർ ഉള്ളത് ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയിലാണ്.
പിഷാരടിക്കുള്ള ഉപദേശവും ശ്വേതാ മേനോന്റെ ഫോൺ റെക്കോർഡിങ്ങും
രമേഷ് പിഷാരടി ദയവു ചെയ്ത് അമ്മയെന്ന ആ കാക്കാലകൂട്ടത്തിൽ കല്ലെറിയാതിരിക്കുക. കേരളത്തിന്റെ ഏറ്റവും വലിയ ശാപമാണ് ഫോൺ റെക്കോർഡിങ്. സ്വന്തം അപ്പൻ മക്കളുടെയും മക്കൾ അമ്മയുടെയും ചേട്ടൻ അനിയന്റെയും അനിയൻ പെങ്ങളുടെയും ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തു സൂക്ഷിക്കുന്ന ഈ കാലഘട്ടത്തിൽ ഒരുത്തിയേയും വിളിച്ചുകൊണ്ട് പുണ്യാളനാവാൻ ശ്രമിക്കേണ്ട.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഈ റെക്കോഡിങ് കേസുകൾ ഒരു ശാപമായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം അമ്മക്കുവേണ്ടി എന്തെങ്കിലും നല്ലത് ചെയ്തു കൊടുക്കുവാൻ ശ്രമിക്കുക. സിനിമയുടെ അമ്മയൊക്കെ ഇപ്പോൾ ഭരിക്കുന്നത് അദാനിയും അംബാനിയും ഒക്കെയാണ്.
ഇപ്പോൾ എല്ലാം ഹിന്ദി സിനിമപോലെ കോടികളുടെ കഥകൾ മാത്രേ കേൾക്കുന്നുള്ളൂ. പണ്ട് കൈതൊട്ടു എന്ന പേരിൽ ഒരു കോൺഗ്രസ്സ് എംപിയായിരുന്ന കുറുപ്പിനെ വീട്ടിൽ ഇരുത്തിയ ശ്വേതാ ഇപ്പോൾ മറ്റൊരു കോൺഗ്രസ്സ് എംഎൽഎയുടെ ഫോൺ സംഭാഷണം ചോർത്തിക്കൊടുത്തിരിക്കുന്നു.
പിഷാരടിയോട് ഒരു ഉപദേശം, നമ്മൾ മുട്ടുമ്പോൾ ഒന്നുകിൽ ആണുങ്ങളോട് മുട്ടുക, അല്ലെങ്കിൽ പെണ്ണുങ്ങളോട് മുട്ടുക. അതിന്നിടയിൽ ഉള്ളവരോട് മുട്ടുവാൻ നിൽക്കരുത്.
സിനിമാക്കാരുടെ 'ചക്കളത്തി പോരും' മരംമുറി ചാനലുകളും
അതിന്നിടയിൽ ഭാഗ്യലക്ഷ്മിയെ എവിടെയും കാണുന്നില്ല. മാല പാർവതിയെ സ്വന്തം മകൻ ഒരു ട്രാൻസ്ജെൻഡറിന്റെ പേരിൽ മൂലക്കിരുത്തിയിരുന്നതാണ്. എന്നാലും ഇപ്പോൾ കണ്ടു തുടങ്ങി. പച്ച വർഗീയത യാണ് ഈ സിനിമ പെണ്ണുങ്ങൾ വിളിച്ചു കൂവുന്നത്.
പട്ടി തിന്നുന്നത് പൂച്ചക്ക് കണ്ടുകൂടാ പൂച്ച തിന്നുന്നത് പട്ടിക്ക് കണ്ടുകൂടാ എന്ന അവസ്ഥകൾ. ദൃശ്യം ഉള്ളതുകൊണ്ട് മാത്രം ജനമറിയുന്ന അൻസിബയും ഏവരാലും മറന്നു പൊയ്ക്കൊണ്ടിരുന്ന നീന കുറുപ്പും ഉഷ ഹസീനയും പിന്നെ അങ്കത്തിനു മാത്രമായി ജനിച്ചിട്ടുള്ള ലക്ഷ്മി പ്രിയയുമൊക്കെ ഇപ്പോഴത്തെ മരം മുറി ചാനലുകളുടെ വമ്പൻ തലകെട്ടുകളിലും അന്തി ചർച്ചകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.
പിന്നെ ടിനിടോം പണ്ടുമുതലേ ഒരു വാഴക്കാളി ആണെന്നാണ് അങ്ങേരുടെ സ്വഭാവം കൊണ്ട് മലയാളി മനസ്സിലാക്കിയിരിക്കുന്നത്. ദിലീപും കൂട്ടരും വെറുതെ ഇരിക്കുകയുമില്ലല്ലോ. എന്തായാലും കൂട്ടുകാരനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തി സലിം കുമാർ ഈ ചക്കളത്തി പോരുകൾ കാണാൻ നിൽക്കാതെ നേരത്തെ യാത്രയായത് ഭാഗ്യം.
സോഷ്യൽ മീഡിയ കോൺഗ്രസുകാരുടെ കെ.സി - ചെന്നിത്തല ഉപദേശം
തൂഫാനിലൂടെ മലയാളിയുടെ മനസ്സിനെ തൂഫാനാക്കിയ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി യുദ്ധത്തിൽ ഒപ്പത്തിനൊപ്പം പിടിച്ചുനിന്ന കെസി യും റോഷിപാൽ എന്ന ഒരുത്തന്റെ പുസ്തകം ഏറ്റുവാങ്ങാൻ നിൽക്കരുതായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ നല്ല കോൺഗ്രസുകാരുടെ വാദം. കഞ്ചാവിന്റെ ബീഡിക്കുറ്റികളുമായി പാവം പിള്ളേരെ പിടിക്കുന്നതിനോടൊപ്പം സ്രാവുകളെയും തിമിംഗലങ്ങളെയും പിടിക്കുവാൻ പൊലീസുകാരെ ഉപദേശിക്കൂ .
കോൺഗ്രസ്സിനെ ഏറ്റവും വേദനിപ്പിച്ചും പരുക്കേൽപ്പിച്ചും അനാവശ്യ കഥകളുണ്ടാക്കിയ ഒരാളെ വളരെ തന്മയത്തത്തോടെ ഒഴിവാക്കാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയ അണികളുടെ ഉപദേശം. കെ സി തത്ക്കാലം അനാവശ്യ കാര്യങ്ങളിൽ ഇടപെടാതെ ബുദ്ധിപരമായി മാറി നിൽക്കുന്നതാണ് ഉചിതം.
കാരണം ബിഗ് ടിവി രേവന്തിന്റെ അല്ല, കെസിയുടെ ആണെന്നാണ് അണികളിൽ ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുള്ളത്. കൈരളിയും റിപ്പോർട്ടറും ന്യൂസ് 18 വരെ ചെയ്യാത്ത ദുഷ് കർമ്മങ്ങളാണ് ഒന്നരമാസം മാത്രം പ്രായമായ സർക്കാരിന്റെ മേൽ വന്ന അന്നുമുതൽ ഇങ്ങനെ മെക്കട്ട് കയറുന്നത് കാണുമ്പോൾ ആർക്കും തോന്നാവുന്ന അവസ്ഥകൾ മാത്രം.
'കാറളം' വിവാദവും ക്രിസങ്കികളുടെ കുത്തിത്തിരുപ്പുകളും
ക്രിസങ്കികൾക്ക് ഇപ്പോഴും വേദന കുഞ്ഞാലിക്കുട്ടി കേരളത്തിന് പകരം 'കാറളം' എന്നെഴുതിയതാണ്. കാറളം എന്നത് ഇരിഞ്ഞാലക്കുട കാട്ടൂരിനടുത്തുള്ള ഒരു നല്ല ഗ്രാമമാണ്. എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് കാറളം എന്നെഴുതിക്കൂടാ.
കുഞ്ഞാലിക്കുട്ടി അതാണ് മനസ്സിൽ ഉദ്ദേശിച്ചത് എങ്കിലോ? പണ്ട് കുഞ്ഞാലിക്കുട്ടിയുടെ സ്നേഹിതൻ കോടിയേരി ബാലകൃഷ്ണൻ 'പൊല്ലീസ് ' എന്നെഴുതിയില്ലേ? അതുപോലെ ആ പാവം മുനീറിനെ ഭരണപരിഷ്കരണ ചെയർമാൻ ആക്കുവാൻ നോക്കിയപ്പോൾ പിന്നെയും ചിലർക്ക് കൃമികടി തുടങ്ങിയിരിക്കുന്നു.
ഇപ്പോഴത്തെ കേരളത്തിന്റെ മുഖ്യശാപം സിപിഎമ്മോ ബിജെപിയോ ആർഎസ്എസോ ഒന്നുമല്ല. ചെറിയ ഒരു വിഭാഗം ക്രിസങ്കികളാണ് ഇപ്പോഴത്തെ മുഖ്യ കുത്തിത്തിരുപ്പുകാർ. പ്രത്യേകിച്ഛ് കഴിവുകളൊന്നും ഇല്ലാത്ത അവർ ചില മാധ്യമ സ്ഥാപനങ്ങളിലും മറ്റും കയറിപ്പറ്റി അസൂയയാൽ ഇളക്കിവിടുന്ന പ്രശ്നങ്ങളെ കേരളത്തിലുള്ളൂ.
ഒടുക്കത്തെ ഞെട്ടലില്ലാത്ത യാഥാർത്ഥ്യം
എല്ലാം പ്രതീക്ഷിച്ചതായതുകൊണ്ട് മുഖ്യമന്ത്രിക്കും വലിയ ഞെട്ടലുകൾ ഒന്നും കാണുന്നില്ല !!
കെസി കുറച്ചുകൂടി കാത്തിരുന്നു കുത്തിത്തിരുപ്പുകൾ ആരംഭിക്കൂ എന്നുപദേശിച്ചുകൊണ്ട് ഡിസിസി ദാസനും,
അദാനി വിഷയത്തിൽ മുഖ്യമന്ത്രി നയം വ്യകതമാക്കും എന്ന പ്രതീക്ഷയിൽ കെപിസിസി വിജയനും

