നുണഫാക്ടറികളുടെ വേട്ടയാടൽ:

യൂട്യൂബറുടെ അറസ്റ്റും കേരള രാഷ്ട്രീയത്തിലെ ദുർഗതിയും

പ്രമുഖ യൂട്യൂബർ യാസിർ എടപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത പുറത്തുവന്നപ്പോൾ ഇന്ന് കേരളം ഭരിക്കുന്നവരുടെ ദുർഗതി കണ്ട് ജനം വിസ്മയിച്ചു പോയിരിക്കുകയാണ്. പെണ്ണുകേസുകൾ മാത്രം മുൻനിർത്തി അധികാരത്തിൽ എത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ്, മുൻപ് കണ്ണൂരിൽ സമാനമായ കേസിൽ പെട്ട് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട് കറങ്ങിത്തിരിഞ്ഞ് ഒടുവിൽ മുഖ്യന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. എകെജി സെന്ററിലെയും പാലക്കാട്ടെയും നുണ ഫാക്ടറിക്കാരുടെ ചൊൽപ്പടിക്ക് നിന്നുകൊണ്ട് സോഷ്യൽ മീഡിയ ചാനലുകാരെയും തങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും അറസ്റ്റ് ചെയ്യിക്കുന്ന ഈ കളി തുടങ്ങിയിട്ട് നാളേറെയായി.

യുഡിഎഫ് നേതൃത്വത്തിന് പറ്റിയ വീഴ്ചയും ദൈവത്തിന്റെ ശിക്ഷയും

യഥാർത്ഥത്തിൽ ഇവിടെ തെറ്റ് പറ്റിയിരിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കുമാണ്. ഇപ്പോഴത്തെ നുണ ഫാക്ടറിയുടെ സൂപ്പർ വൈസർ ഒട്ടനവധി കേസുകളിൽ പ്രതിയായിരുന്നിട്ടും, തനിക്കെതിരെ ശ്രീധരൻനായരുടെ പേരിൽ വ്യാജ കത്തുണ്ടാക്കി കേരളക്കരയെ ഒന്നടങ്കം നാറ്റിച്ചിട്ടും അയാളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിനുള്ള ദൈവത്തിന്റെ ശിക്ഷയാണ് ആ പാർട്ടിയും മുന്നണിയിലെ മറ്റുള്ളവരും ഇന്ന് അനുഭവിക്കുന്നത്. 2006-ൽ ഐസ്ക്രീം കേസിലെ അതിജീവിതയെ നട്ടപ്പാതിരാക്ക് കുട്ടിയുമായി നടുറോട്ടിൽ ഇറക്കിവിട്ട് അന്നത്തെ ഇന്ത്യാവിഷനിൽ ആഘോഷരാവുകൾ തീർത്തപ്പോൾ ഉമ്മൻചാണ്ടിക്ക് നഷ്ടപ്പെട്ടത് ഒരു തുടർഭരണമായിരുന്നു. ലീഗിലെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള സമുന്നത നേതാക്കൾ കോട്ടകളിൽ തോറ്റമ്പിയിട്ടും ഈ ചതി തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ല എന്നത് വലിയ കഷ്ടമാണ്.

പിആർ മാഫിയയുടെ ചതിക്കുഴികളും എംഎൽഎമാരുടെ പതനവും

2011-ൽ ഭരണം കിട്ടിയപ്പോൾ പത്തിന് മേലെ തട്ടിപ്പ് കേസുകൾ ഉണ്ടായിരുന്നിട്ടും ഈ സൂപ്പർവൈസറെ നിലയ്ക്ക് നിർത്താൻ കുഞ്ഞാലിക്കുട്ടിയോ ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ തയ്യാറായില്ല എന്നത് അവരുടെ പിടിപ്പുകേടാണ് , അല്ലെങ്കിൽ അവരുടെ നന്മയാണ് . അഞ്ചാം മന്ത്രി എന്ന വിവാദം ആളിക്കത്തിച്ചതും അത് കാരണം കേരളത്തിൽ വിഭാഗീയത സൃഷ്ടിച്ചതും അവരാണ് . ഇപ്പോൾ പാലക്കാട്ടും ഒറ്റപ്പാലത്തും കേന്ദ്രീകരിച്ച് യുഡിഎഫ് നേതാക്കൾക്കെതിരെ നുണകൾ പ്രചരിപ്പിക്കാനും, കോൺഗ്രസിലെ യുവതുർക്കിയായിരുന്ന എംഎൽഎയ്ക്ക് മുന്നിലേക്ക് ചരക്ക് പെണ്ണുങ്ങളെ ഇറക്കിവിട്ട് ഒരു ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിക്കാനും ഇവർക്ക് സാധിച്ചു. അവൻ അവരുടെ ചൂണ്ടയിൽ കൊളുത്തിയപ്പോൾ നഷ്ടപ്പെട്ടത് ഒരു നല്ല ഭാവിയായിരുന്നു . അല്ലെങ്കിൽ ഇപ്പോൾ കേരളത്തിലെ സഖാക്കളേ ഒന്നടങ്കം ചാനലിലും സോഷ്യൽ മീഡിയയിലും ഇട്ട് പൊരിച്ചേനെ . അപ്പോഴാണ് വൈപ്പിൻ എംഎൽഎ ഒരു ഏടാകൂടത്തിൽ പോയി പെട്ടത്. ആ കാര്യം ജനങ്ങളെ അറിയിച്ചവരെ തപ്പിയെടുത്തു അറസ്റ്റ് ചെയ്യുന്നത് മറ്റുള്ളവരുടെ വായ് മൂടിക്കെട്ടാനാണ്.

റിപ്പോർട്ടർ ചാനലിന് ലഭിച്ച എട്ടിന്റെ പണിയും കേന്ദ്ര നടപടിയും

ഇടതുപക്ഷത്തിന്റെ നുണകൾ അടിച്ചുവിട്ട് ജയിച്ചു കയറുമ്പോൾ സാബു എം. ജേക്കബിനെ ഒന്ന് തൊട്ടുനോക്കിയ റിപ്പോർട്ടർ ചാനലിന് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തിരിക്കുകയാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ രേഖാമൂലം കേന്ദ്രസർക്കാരിനെ അറിയിക്കാത്തതിനെത്തുടർന്നുള്ള ഹൈക്കോടതി നടപടിയിൽ ചാനൽ ഉടമകൾ അസ്വസ്ഥരായിരിക്കുകയാണ്. നുണകൾ എന്നും വിജയിക്കില്ല എന്നതിന്റെ തെളിവുകൾ ഇതോടെ കണ്ടുതുടങ്ങിയിരിക്കുന്നു. കാര്യങ്ങൾ കൈവിടുമെന്ന് കണ്ടപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങൾക്കിഷ്ടമുള്ളവരുടെ പേരുകൾ പ്രൊമോട്ട് ചെയ്യിക്കാനാണ് ഇപ്പോൾ ഈ ചാനൽ ശ്രമിക്കുന്നത്. ഓരോ ദിവസവും ഓരോരോ കുത്തിത്തിരുപ്പുകളും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് .

സൈബർ പോരാളികളുടെ പ്രതിരോധവും രാഷ്ട്രീയ ഗൂഢാലോചനകളും

ഒരു യാസറിനെ അറസ്റ്റ് ചെയ്താൽ നൂറു യാസർമാർ രംഗത്ത് വരുമെന്ന് മലപ്പുറത്തെ യുഡിഎഫ് സൈബർ പോരാളികളും കെ.എം. ഷാജിയും പി.കെ. ബഷീറും ആവർത്തിക്കുന്നു. ടി.എൻ. പ്രതാപനെതിരെ ഇരുട്ടിന്റെ മറവിൽ പോസ്റ്റർ ഒട്ടിച്ച തമിഴ്നാട് സ്വദേശികളെ പിടിച്ചപ്പോൾ, അവർക്ക് പോസ്റ്ററുകൾ നൽകിയത് ഒറ്റപ്പാലത്തെ ഒരു ഇടത് നേതാവിന്റെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കമ്പനിയാണെന്ന് മൊഴി നൽകിയിരുന്നു. കൂടാതെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പോസ്റ്റിട്ട ആൾക്ക് തവനൂർ എംഎൽഎയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലീഗ് കണ്ടെത്തിയിരിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തതിലൂടെ വായമൂടിക്കെട്ടാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്.

ഇടത് നേതാക്കളുടെ പെണ്ണുകേസുകളും വരാനിരിക്കുന്ന വിസ്മയങ്ങളും

ഇടതുപക്ഷത്തിലെ പെണ്ണുപിടിയന്മാർക്കെതിരെ ഇനിയും വിസ്മയങ്ങൾ വരാനുണ്ടെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞ അന്നുമുതൽ ഈ അറസ്റ്റ് നാടകങ്ങൾ ആരംഭിച്ചതാണ്. കൊടുങ്ങല്ലൂരിലെ നിലവിലെ എംഎൽഎ നടത്തിയ മതിൽ ചാട്ടവും ഓട്ടവും കാമിനി മൂലം തറവാട് പണയം വെച്ചതുമൊക്കെ ഒരു യുഡിഎഫ് എംഎൽഎയുടെ പേരിലായിരുന്നെങ്കിൽ ഈ നുണഫാക്ടറി എത്രയോ ബ്രേക്കിംഗ് ന്യൂസുകൾ ചമക്കുമായിരുന്നു. വരാനിരിക്കുന്ന ഭരണമാറ്റത്തിനായി യുഡിഎഫ് അണികൾ ചത്തുപണിയെടുക്കുന്നത് ഈ മാഫിയയെ പൂട്ടാൻ വേണ്ടി തന്നെയാണ്. ഭരണമാറ്റം വന്നാൽ നുണഫാക്ടറിക്കാരുടെയും പിആർ ഏജന്റുമാരുടെയും പല നാറ്റക്കേസുകളും തപ്പിയെടുക്കാൻ സൈബർ പോരാളികൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ഒരു നാൾ വരും എന്നത് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണെന്നാണ് യുഡിഎഫ് സൈബർ പോരാളികൾ സോഷ്യൽ മീഡിയയിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചർച്ച ചെയ്യുന്നത് .

വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :