പുതുപ്പള്ളി പുണ്യാളൻ നിസ്സാരക്കാരനല്ല : ആ മനുഷ്യൻ സ്വർഗത്തിലിരുന്ന് കേരളത്തിലെ ഭരണം നിയന്ത്രിക്കുകയാണോ എന്ന് തോന്നിപ്പോകും വിധമാണ് ഇപ്പോൾ നടന്നിരിക്കുന്ന വാളകം വെടിവെപ്പ് കേസ് . പുണ്യാളനെ അന്നത്തെ അവസാന യാത്രയിൽ പുലർച്ചെ മൂന്നുമണിക്കും ഏറ്റവും നല്ല യാത്രയയപ്പ് നൽകിയവരാണ് കൊട്ടാരക്കരയിലെ വാളകം നിവാസികൾ . ആ മനുഷ്യനെ ഏറ്റവും മാനസികമായി തളർത്തിയ ആ വാളകം സ്വദേശി ആനവണ്ടി മന്ത്രി ഗണേഷ് കുമാർ പൊതു സമൂഹത്തിന് മുന്നിൽ തകർന്നിരിക്കുകയാണ് .
ഗണേഷിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ചായ കുടിക്കുന്നത് പോലെ ആണെങ്കിലും ഇനി ആ മനുഷ്യന്റെ തകർച്ചയുടെ കാലഘട്ടം ആരംഭിക്കുകയാണ് . ഇനി വരാൻ പോകുന്ന വീഴ്ചകളും തകർച്ചകളും നിസ്സാരമായിരിക്കില്ല . സാക്ഷാൽ പിണറായി കാരണഭൂതൻ വിജയൻ തമ്പുരാൻ വരെ വിചാരിച്ചാലും ഇനി ഗണേഷിനെ രക്ഷിക്കുവാനാകില്ല .
ഇപ്പോൾ പിടിച്ചുനിൽക്കുവാൻ കുറെ മുടന്തൻ ന്യായങ്ങൾ ഒക്കെ അണിനിരത്താമെങ്കിലും ദൈവത്തിന്റെ കോടതിയിലും പുണ്യാളന്റെ കോടതിയിലും പത്തനാപുരത്തെ ജനകീയ കോടതിയിലും ഒരു വൻ ദുരന്തമാണ് ഗണേഷ് ഏറ്റുവാങ്ങുവാൻ പോകുന്നത് .
ഗണേഷിനെ സംബന്ധിച്ചത്തോളം ഒരു ശാപമൊന്നുമല്ല അയാളെ പിന്തുടരുന്നത് . ആദ്യത്തേത് സ്വന്തം പിതാവിന്റെ ശാപം . അതിനി എത്ര പിണറായി സർക്കാരിൽ മന്ത്രിയായി വിലസിയാലും തീരാത്ത അത്ര ശാപം ഏറ്റുവാങ്ങിയിട്ടുണ്ട് . പിന്നെയുള്ളത് ആ പാവം ഉമ്മൻചാണ്ടിയുടെ ശാപം . അതിനി എത്ര കഴുകി കളയുവാൻ നോക്കിയാലും തീരാത്ത ശാപമായി നിലനിൽക്കും .
ബാക്കിയുള്ളത് സ്ത്രീ ശാപങ്ങളാണ് . ആദ്യം പാവം യാമിനി തങ്കച്ചിയുടെ എന്ന ആദ്യ ഭാര്യയുടെ കണ്ണീരും ശാപവും . പിന്നെയുള്ളത് സാധുവായ ആ ശ്രീവിദ്യയുടെ മനോവേദനകൾ , സ്വന്തം പെങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുത്തതിന്റെ ശാപം വേറെ . എല്ലാം കണ്ടും കേട്ടും കഴിയുന്ന നിസ്സഹായായ ആ അമ്മയുടെ മനസ്സും .
ശരിക്കും പറഞ്ഞാൽ പിണറായി വിജയനാണ് ഈ ഗണേഷിനെ ഈ പരുവത്തിൽ ആക്കിയത് . ആ മനുഷ്യനെ മൗനാനുവാദങ്ങൾ നാടൻ ഭാഷയിൽ പറഞ്ഞാൽ എളുതരം ആയെടുത്തുകൊണ്ട് നിയമസഭയിൽ പ്രതിപക്ഷത്തെ വട്ടമിട്ട് ആക്രമിക്കുവാൻ ഗണേഷ്‌കുമാർ മുന്നിൽ നിന്നപ്പോൾ പിണറായി അറിയാതെ തന്നെ ഗണേഷിന്റെ ആരാധകനായി . അല്ലെങ്കിൽ വേറെ എന്തോ രഹസ്യം ഗണേഷിന്റെ കയ്യിൽ കാണും . ഈ ഭരണത്തിൽ ഗണേഷിനെ മന്ത്രിയാക്കരുത് എന്ന് ഗണേഷിന്റെ സഹോദരി പിണറായി വിജയനെ നേരിട്ട് കണ്ടു സംസാരിച്ചിട്ടും അദ്ദേഹം ഇയാളെ മന്ത്രിയാക്കി .
ഗണേഷിനെ സംബന്ധിച്ചിടത്തോളം ഇത്രേം നല്ല ഒരു സ്ഥാനത്ത് ഇരുന്നിട്ടും ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന പെണ്ണുങ്ങളായാലും വിടില്ല എന്നതാണ് നഗ്നസത്യം . അതിപ്പോൾ വണ്ടിക്കുള്ളിൽ ആയാലും പാർട്ടി ഓഫീസിൽ ആയാലും കാര്യങ്ങൾ ഭംഗിയാക്കും .
കേരളം ഇളക്കി മറിച്ച സ്വർണ്ണക്കടത്തുകേസിലെ അതിജീവിതയും മാധ്യമ പ്രവർത്തകൻ വണ്ടിയിടിച്ച് മരിച്ച കേസിലെ അതിജീവിവതയും പോലെ കുറെ കേസുകെട്ടുകൾ തലസ്ഥാനത്തു ഗണേഷിനുണ്ടായിരുന്നു എന്നാണ് അവിടത്തെ കൂട്ടുകാരിൽ നിന്നും അറിയുവാൻ കഴിയുന്നത് , പല രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഈ വീക്നെസ് ഉണ്ടായിരുന്നത്രെ . ഒരു കേരള എപ്‌സ്റ്റീനാണോ പുള്ളിക്കാരൻ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
ഇതൊന്നും കേരളം ഭരിക്കുന്ന ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടൊന്നുമല്ല . പേടിയാണ് , എന്തൊക്കെയോ പേടിക്കുന്നു . അല്ലെങ്കിൽ ഇന്റൻർനെറ്റിൽ മെയിൽ വഴി പരാതി കൊടുത്ത അതിജീവിതക്കായി നട്ടപ്പാതിരാക്ക് ഹോട്ടൽ റെയ്ഡ് ചെയ്തു അറസ്റ്റ് ചെയ്ത സംഭവങ്ങൾ നമ്മൾ കണ്ടതാണ് . ഈ ഗണേഷിന് എന്തിനെയോ അസുഖമുണ്ട് . സാധാരണ അസുഖമൊന്നുമല്ല .
കാരണം മറ്റുള്ളവർ ഇങ്ങനെയുള്ള കേസുകളിൽ പെടുമ്പോൾ കാണുവാൻ ലേശം വൃത്തിയും വെടിപ്പുമുള്ള ഒരാളെയായിരിക്കും ഇഷ്ടപ്പെടുക . ഗണേഷിനെ സംബന്ധിച്ചിടത്തോളം കാണുന്നതിൽ ഏറ്റവും മോശവും തറയുമായ ആളെയാണ് ഇഷ്ടപ്പെടുക . അത് വൈകൃത മനസ്സുകളുടെ കാഴ്ച്ചപ്പാടുകളാണ് . ഈ മനുഷ്യനാണ് കഴിഞ്ഞ രണ്ടു മാസം മുൻപ് ചാനലുകൾക്ക് മുന്നിൽ വന്നു നിന്ന് വീമ്പിളക്കിയത് എന്നതും ഓർക്കണം .
എന്തായാലും ഇപ്പോഴത്തെ ഭരണാധികാരികളെ ഭരണത്തിൽ എത്തിക്കുവാൻ കാരണക്കാരനായ വ്യക്തിക്ക് തന്നെ ഇപ്പോഴത്തെ ഈ ഭരണത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കുവാൻ നിയോഗം കിട്ടി എന്നതിലാണ് പുണ്യാളനോടുള്ള വിശ്വാസം . കാലം കാത്തിരുന്ന കാലത്തിന്റെ സത്യങ്ങളാണ് ഇന്നിപ്പോൾ കേരളം മൊത്തത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത് .
കർമ്മഫലങ്ങൾ എല്ലാവരിലും കണ്ടു തുടങ്ങിയിരിക്കുന്നു . ഇദ്ദേഹം അഭിനയിച്ച സിനിമകൾ എല്ലാം സെമി വില്ലൻ വേഷങ്ങളായതുകൊണ്ട് പാവപ്പെട്ട പത്തനാപുരത്തുകാർക്ക് എല്ലാം കൺഫ്യൂഷനാണ് , കാണുന്നതും കേൾക്കുന്നതും സിനിമയാണോ സത്യമാണോ എന്നുള്ള കൺഫ്യൂഷൻ . ഇതുവരെ ജയിച്ചുപോന്നത് ആ വക ഗിമ്മിക്കുകളിലൂടെയായിരുന്നു . ഇനി ഗണേഷിനെ പുണ്യാളൻ വിടില്ല . തീർക്കും !!!
ഗണേഷിന് മാത്രമല്ല ശാപം , ആ പുണ്യാളനെ ഉപദ്രവിച്ച സകലമാന മനുഷ്യർക്കും അത് സംഭവിക്കുന്നു , പിണറായി വിജയൻ വരെ അതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നു .
അദ്ദേഹത്തെ ഉപദ്രവിച്ച ചാനൽ മേധാവികളും സിഡി തേടി പോയ ചാനലുകളും , അതിജീവിത എന്ന പുത്തൻ തലമുറ ഭാഷയിൽ പറയുന്ന ആ മൂന്നാം കിട സ്ത്രീയും , കൂടെ നിന്നവരും , അവർക്ക് പണം നൽകിയവരും , അവരെക്കൊണ്ട് ഇതൊക്കെ ചെയുവാൻ പ്രേരിപ്പിച്ചവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശാപഭാരം പേറി ജീവിക്കുന്നു . അന്ന് ആ കല്ലെറിഞ്ഞവന്റെ അവസ്ഥ വളരെ പരിതാപകരമാണ് . കോടിയേരി ബാലകൃഷ്ണൻ കാനം രാജേന്ദ്രൻ സത്യം !!
സ്വർഗ്ഗരാജ്യം ശിശുക്കളെ പോലെയുള്ളവരുടേതാകുന്നു !!!
2000 പ്രണയങ്ങളുള്ള വ്യക്തിയോട് ലേശം ആരാധനയുമായി പത്തനാപുരത്തെ ദാസനും
4000 പ്രണയങ്ങളുള്ള നായകനെ കാണുവാൻ മോഹിച്ചുകൊണ്ട് പത്തനാപുരം വിജയനും





