തുടക്കവും ഒടുക്കവും:

മാറിയ കാലവും പുതിയ തലമുറയും

ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ആദ്യമായി ആർത്തവം എത്തുന്നതിനെ ആർത്തവാരംഭം എന്ന് വിളിക്കുന്നു. സാധാരണയായി 10 മുതൽ 15 വയസ്സിനുള്ളിലാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരവും ശരീരപ്രകൃതിയും കാരണം ചില കുട്ടികളിൽ ഇത് 9-ാം വയസ്സിൽ തന്നെ കണ്ടുവരാറുണ്ട്.

പണ്ടൊക്കെ നമ്മുടെ നാട്ടിൽ പെൺകുട്ടികൾ വയസ്സറിയിക്കുമ്പോൾ 'തിരണ്ടുകല്യാണം' അല്ലെങ്കിൽ 'വയസ്സറിയിച്ച കല്യാണം' എന്ന പേരിൽ വലിയൊരു ആഘോഷം തന്നെ നടത്തുമായിരുന്നു. തമിഴ്‌നാട്ടിൽ ഇതിനെ ഇപ്പോഴും 'മഞ്ഞൾ കുളി കല്യാണം' എന്ന് പറയും. അക്കാലത്ത് പെൺകുട്ടികൾക്ക് ഇതൊരു വലിയ നാണക്കേടായി തോന്നിയിരുന്നു. എന്നാൽ ഇന്നത്തെ ന്യൂജെൻ പിള്ളേർക്ക് ഒളിച്ചുവെക്കലുകളൊന്നുമില്ല. ആൺകുട്ടികളായ സുഹൃത്തുക്കളെക്കൊണ്ട് സാനിറ്ററി പാഡുകൾ വാങ്ങിപ്പിക്കാൻ പോലും മടിയില്ലാത്ത തരത്തിൽ കാര്യങ്ങൾ ഓപ്പണായിക്കഴിഞ്ഞു!

ഇനി ഇതിന്റെ ക്ലൈമാക്സിലേക്ക് വന്നാൽ, 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം പൂർണ്ണമായി നിൽക്കുന്നു. ഇതിനെ 'ആർത്തവവിരാമം' എന്ന് വിളിക്കുന്നു. ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനം കുറയുന്നതാണ് ഇതിന് കാരണം. ഈ രണ്ട് കാലഘട്ടങ്ങളിലും സ്ത്രീകളുടെ ശരീരം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ആർത്തവാവധിയും കേരളത്തിലെ രാഷ്ട്രീയ പൂരവും

ഇപ്പോൾ കേരളത്തെ ഏറ്റവും അലട്ടുന്ന അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം ആർത്തവാവധി തന്നെയാണ്. സർക്കാർ പെൺകുട്ടികൾക്ക് മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ചപ്പോൾ തൊണ്ണൂറ് ശതമാനം പെൺകുട്ടികളും അമ്മമാരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാൽ പ്രതിപക്ഷത്തെ ചിലർക്ക് അത് അത്ര അങ്ങോട്ട് ദഹിച്ചില്ല.

ഏറ്റവും രസകരം, കേരളത്തിന്റെ മുൻ ഡിജിപിയും ഇപ്പോഴത്തെ കൗൺസിലറുമായ ആർ. ശ്രീലേഖയുടെ പ്രതികരണമായിരുന്നു. പെൺകുട്ടികൾ ലീവ് എടുക്കുമ്പോൾ അവർക്ക് ആർത്തവമാണെന്ന് ആൺകുട്ടികൾ മനസ്സിലാക്കും എന്നതായിരുന്നു അവരുടെ വലിയ പരാതി! ഇതിനെതിരെ പെൺപിള്ളേർ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പ്രതികരിച്ചത് ഇങ്ങനെയാണ്: "ആർത്തവം നിന്നവർക്ക് എന്തും പറയാം, അതുള്ളവർക്കല്ലേ അതിന്റെ ആ മൂന്ന് ദിവസത്തെ വയറുവേദനയും നടുവേദനയും മനസ്സിലാകൂ!" എന്തായാലും ആർത്തവം ഇപ്പോൾ വെറുമൊരു ശാരീരികാവസ്ഥയല്ല, വലിയൊരു രാഷ്ട്രീയ ചർച്ചാവിഷയം കൂടിയാണ്.

പണ്ടത്തെ തീണ്ടായ്മയും ഇന്നത്തെ രക്ഷപ്പെടൽ ബുദ്ധിയും

പണ്ടൊക്കെ തറവാട് വീടുകളിൽ മാസമുറയായാൽ സ്ത്രീകളെ വീടിന് പുറത്തുള്ള ചെറിയ മുറികളിലേക്ക് മാറ്റി താമസിപ്പിക്കുമായിരുന്നു. വീട്ടിൽ പൂജയും ആരാധനയും നടക്കുന്നതിനാൽ ശുദ്ധിയും വൃത്തിയും പാലിക്കാനാണ് അങ്ങനെയൊക്കെ ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഫ്ലാറ്റ് സംസ്കാരത്തിലേക്ക് മാറിയതോടെ വൃത്തിയെക്കുറിച്ചുള്ള ആ പഴയ സങ്കൽപ്പങ്ങളും മാറി, ആരും അതൊന്നും വലിയ കാര്യമാക്കാറുമില്ല.

പക്ഷേ, ഈ കാലഘട്ടത്തെ അതിജീവിക്കാൻ ബുദ്ധിയുള്ള ചില പുരുഷന്മാർ പുതിയൊരു അടവ് കണ്ടുപിടിച്ചിട്ടുണ്ട്. ഭാര്യമാരുടെ മാസമുറക്കാലം വരുന്നതിന് ഒരു ദിവസം മുൻപെ അവർ കൃത്യമായി ബിസിനസ്സ് യാത്രകളോ സുഹൃത്തുക്കളുമൊത്തുള്ള ട്രിപ്പുകളോ പ്ലാൻ ചെയ്യും! കാരണം, വീട്ടിലിരുന്നാൽ അനാവശ്യ വഴക്കുകളിൽ ചെന്ന് ചാടുമെന്ന് അവർക്കറിയാം. എന്നിട്ട് നാലോ അഞ്ചോ നാൾ കഴിഞ്ഞ് യുദ്ധം ശാന്തമാകുമ്പോൾ മെല്ലെ വീട്ടിൽ തിരിച്ചെത്തും. അപ്പോൾ ഭാര്യമാരിൽ നിന്നും വാരിക്കോരി സ്നേഹവും കിട്ടും, വഴക്കും ഒഴിവാകും. എന്തൊരു ബുദ്ധി!

ആർത്തവത്തിന് തൊട്ടുമുമ്പ്: ജാഗ്രതൈ!

ആർത്തവം തുടങ്ങുന്നതിന് ഒരു വാരം മുൻപ് സ്ത്രീകളുടെ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുത്തനെ താഴോട്ട് പോകും. ഇതിനെ ആർത്തവപൂർവ്വ ശാരീരിക-വൈകാരിക അസ്വസ്ഥതകൾ (പി.എം.എസ്) എന്ന് വിളിക്കാം. മലയാളത്തിൽ പറഞ്ഞാൽ കാരണമില്ലാത്ത യുദ്ധപ്രഖ്യാപനം. ഈ സമയത്ത് സ്ത്രീകളുടെ ശരീരഭാഷയിൽ വലിയ മാറ്റങ്ങൾ കാണാം:

  • ദേഷ്യവും വഴക്കിടാനുള്ള വ്യഗ്രതയും: ചായയിൽ മധുരം കൂടിയാലോ, ടിവി റിമോട്ട് എവിടെയെങ്കിലും മാറി ഇരുന്നാലോ അവിടെ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കും.
  • വെറുപ്പും പിണങ്ങിപ്പോക്കും: "എനിക്ക് ഈ ലോകത്ത് ആരെയും കാണണ്ട" എന്ന ഭാവത്തിൽ മുറി അടച്ചിരിപ്പായിരിക്കും അടുത്ത ഐറ്റം.
  • സംശയരോഗവും മറ്റ് സ്ത്രീകളുടെ പേര് പറഞ്ഞുള്ള ശകാരവും: ഭർത്താക്കന്മാരും കാമുകന്മാരും ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് ഈ സമയത്താണ്. ഫോണിൽ വന്ന ഒരു അജ്ഞാത മെസ്സേജോ, ഓഫീസിലെ സഹപ്രവർത്തകയുടെ പേരോ പരാമർശിച്ചാൽ മതി; പണ്ടെങ്ങോ മൺമറഞ്ഞുപോയ കഥകൾ വരെ കുത്തിപ്പൊക്കി വലിയ ശകാരം കേൾക്കേണ്ടി വരും.
  • അടുക്കളയിലെ ഗിർ ഗിർ : ഏറ്റവും അരോചകം അടുക്കളയിൽ നിന്നുകൊണ്ട് നടത്തുന്ന പിച്ചും പേയും പറച്ചിലും ഭർത്താവിന്റെ ബന്ധുക്കളെയും കൂട്ടുകാരെയും കുറ്റം പറച്ചിലുകളുമാണ് . അവർക്ക് ലോകത്ത് ഏറ്റവും നല്ലതായി കാണുന്നത് അവരുടെ വീട്ടുകാർ മാത്രം .

ഗൗരവമായി നോക്കിയാൽ, നമ്മുടെ നാട്ടിൽ ഏറ്റവുമധികം വിവാഹമോചനങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ എന്നിവ നടന്നിരിക്കുന്നത് സ്ത്രീകളിലെ ഈ ആർത്തവ സമയത്താണെന്ന് ചില പഠനങ്ങൾ പറയുന്നു.

അതുകൊണ്ടായിരിക്കാം ബൈബിളിൽ പോലും ഭാര്യയും ഭർത്താവും വഴക്കിട്ടു വന്നാൽ അവരെ ഒരാഴ്ചക്കാലം മാറ്റി താമസിപ്പിക്കണം എന്ന് നിർദ്ദേശിച്ചിട്ടുള്ളത്!

മാധ്യമപ്രവർത്തകരുടെ കുതന്ത്രങ്ങളും വിരുതന്മാരുടെ പുതിയ സ്റ്റാർട്ടപ്പും!

സ്ത്രീകളുടെ ഈ ഹോർമോൺ വ്യതിയാനത്തെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ചില കൗശലക്കാരുമുണ്ട്. പാശ്ചാത്യ നാടുകളിൽ വലിയ വലിയ ഉദ്യോഗങ്ങളിലും രാഷ്ട്രീയത്തിലും ഇരിക്കുന്ന സ്ത്രീകളെ ഇന്റർവ്യൂ ചെയ്യാൻ അന്താരാഷ്ട്ര മാധ്യമപ്രവർത്തകർ സമയം ചോദിക്കുന്നത് അവരുടെ ആർത്തവകാലം നോക്കിയാണത്രെ! ജയലളിത, മമത ബാനർജി, സോണിയ ഗാന്ധി, മായാവതി പോലുള്ള വമ്പൻ രാഷ്ട്രീയ നേതാക്കളെ പല പ്രമുഖ പത്രക്കാരും ഇന്റർവ്യൂ ചെയ്തിരിക്കുന്നത് ഈ സമയത്തായിരുന്നു എന്ന് പറയപ്പെടുന്നു. ഈ മൂഡ് മാറ്റത്തിനിടയിൽ പല രഹസ്യങ്ങളും വിവാദങ്ങളും അവരറിയാതെ തന്നെ തുറന്നുപറയും എന്ന വിശ്വാസത്തിലാണ് ഈ സൈക്കോളജിക്കൽ മൂവ്!

ഇനി നമ്മുടെ നാട്ടിലെ ചില വിരുതന്മാരായ ആണുങ്ങളുടെ കാര്യമോ? അവർ തങ്ങൾക്ക് താല്പര്യമുള്ള സ്ത്രീകളെ കയ്യിലെടുക്കുന്നത് ഈ മാസമുറ കാലം മനസ്സിലാക്കിയാണ്; മാസമുറ തീരുന്ന കറക്റ്റ് സമയത്തായിരിക്കും ഇവർ കൂടുതൽ പ്രണയത്തോടെ സംസാരിക്കാൻ തുടങ്ങുക, കാരണം ആ സമയത്ത് ഏത് കടുപ്പക്കാരിയും വീണുപോകുമെന്നാണ് ഇവരുടെ ഒരു ലൈൻ.

എന്നാൽ ഇതിനേക്കാളൊക്കെ കിടിലൻ ഒരു ബിസിനസ്സ് ഐഡിയയുമായി ഇപ്പോൾ ഒരു കൂട്ടം പുതിയ ചെറുപ്പക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്; അവർ ഒരു പുതിയ സ്റ്റാർട്ടപ്പ് കമ്പനി രൂപീകരിക്കുകയാണ്! തങ്ങളുടെ ഭാര്യമാരുടെയോ, കാമുകിമാരുടെയോ, അല്ലെങ്കിൽ ലിവിങ് ടുഗെദർ പങ്കാളിയുടെയോ ആർത്തവകാലത്തെ ആ രൗദ്രഭാവത്തിൽ നിന്നും രക്ഷപ്പെട്ട്, ജീവനും മനസ്സമാധാനവുമായി പുരുഷന്മാർക്ക് വന്ന് താമസിക്കാൻ പറ്റിയ ഒരു പ്രത്യേക 'പുരുഷ ഹോസ്റ്റൽ' ശൃംഖലയാണ് ഇവരുടെ ലക്ഷ്യം!

വീട്ടിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഈ ഹോസ്റ്റലിലേക്ക് രക്ഷപ്പെടാം, അവിടെ ഇന്റർനെറ്റും നല്ല ഭക്ഷണവും സമാധാനവും ഒക്കെയുണ്ടാകും; എന്നിട്ട് സ്ത്രീകളുടെ ആർത്തവ ദിനങ്ങൾ കഴിഞ്ഞ് വസന്തകാലം ആകുമ്പോൾ മാത്രം മെല്ലെ മുറി ഒഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്താം. ഈ സംരംഭം എന്തായാലും കേരളത്തിലെ ഭർത്താക്കന്മാർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല!

ആർത്തവത്തിന് ശേഷം: വസന്തകാലത്തിന്റെ വരവും ഹോർമോൺ ശാസ്ത്രവും

സ്ത്രീകൾ വേണമെന്ന് വെച്ച് ചെയ്യുന്നതല്ല ഇതൊന്നും. ഇതിന് പിന്നിൽ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ രണ്ട് ഹോർമോണുകളാണ്. ആർത്തവത്തിന് തൊട്ടുമുമ്പ് ഇവ രണ്ടും താഴുന്നതോടെ തലച്ചോറിലെ 'സെറോട്ടോണിൻ' (സന്തോഷം നൽകുന്ന രാസവസ്തു) കുറയുന്നു. ഫലം: വൈകാരിക ചാഞ്ചാട്ടങ്ങൾ! ഒരു മിനിറ്റിൽ ചിരിച്ചവർ അടുത്ത മിനിറ്റിൽ കരയും.

എന്നാൽ ആർത്തവ നാളുകൾ കഴിഞ്ഞാലുടൻ കഥ മാറും! ശരീരത്തിൽ ഈസ്ട്രജൻ ഹോർമോൺ വീണ്ടും പവർഫുൾ ആയി തിരിച്ചെത്തും. അതോടെ സ്ത്രീകളുടെ മൂഡ് 180 ഡിഗ്രിയിൽ മാറും. കഴിഞ്ഞ ആഴ്ചയിൽ നമ്മളെ കൊലവിളിച്ച അതേ സ്ത്രീ തന്നെയാണോ ഇതെന്ന് സംശയം തോന്നും വിധം സ്നേഹം വാരിവിതറും.

ഈ സമയത്ത് സ്ത്രീകളിൽ ലൈംഗിക ആസക്തി വളരെ കൂടുതലായിരിക്കുമെന്നതിനാൽ പ്രണയത്തിന്റെ സീൽക്കാരങ്ങളും കിടപ്പറയിലെ തീവ്രമായ രതി താല്പര്യങ്ങളും അവർ പ്രകടിപ്പിക്കും.

കാളകൂട വിഷവും അമൃതും

ചുരുക്കത്തിൽ, സ്ത്രീകളുടെ ജീവിതം എന്നത് ഹോർമോണുകൾ നിയന്ത്രിക്കുന്ന ഒരു വലിയ നാടകവേദിയാണ്. ആർത്തവത്തിന് മുൻപുള്ള കാളകൂട വിഷവും ആർത്തവത്തിന് ശേഷമുള്ള അമൃതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ കൃത്യമായ സൈക്കിൾ മനസ്സിലാക്കി, അവളുടെ ദേഷ്യത്തെ ക്ഷമയോടെയും സ്നേഹത്തെ ഇരട്ടി മധുരത്തോടെയും സ്വീകരിച്ചാൽ ഏത് കുടുംബത്തിലും സമാധാനം പുലരും, ഒപ്പം പ്രണയജീവിതം കൂടുതൽ സന്തോഷകരമാവുകയും ചെയ്യും!

കുചിമാര മുനി:

The Beginning and the End: Changing Times and the New Generation

The onset of a girl's first menstrual period is scientifically called Menarche. Typically, this occurs between the ages of 10 and 15. However, due to modern fast-food habits and changing body types, it is seen as early as age 9 in some children today.

In the old days, our society used to celebrate a girl reaching puberty with a grand event called Thirandukalyanam (puberty wedding). In Tamil Nadu, this ritual is still known as Manjal Kuli Kalyanam (turmeric bath wedding). Back then, girls used to feel extremely embarrassed about it. But today's new-gen kids have no such inhibitions. Times have changed so much that girls do not hesitate to ask their male friends to buy sanitary pads for them!

Now, coming to the climax—menstruation stops completely between the ages of 45 and 55. This is called Menopause. It is caused by a decline in the body's production of estrogen and progesterone hormones. During both these transition phases, a woman's body undergoes a massive "factory reset."

2. Menstrual Leave and the Political Fiesta in Kerala

Currently, the most talked-about topic in Kerala is Menstrual Leave. When the government announced three days of menstrual leave for female students, ninety percent of girls and mothers rejoiced. However, some members of the opposition parties could not digest it.

The most amusing reaction came from Kerala's former DGP and current councilor, R. Sreelekha. Her major grievance was that if girls take leave, boys will realize they are on their period! Young women instantly retaliated on social media, saying: "Those who have crossed menopause can say whatever they want; only those going through it can understand the agonizing stomach cramps and backaches of those three days!" Clearly, menstruation is no longer just a biological state; it is a major political talking point.

3. Ancient Segregation and Today’s "Escape" Tactics

In old traditional ancestral homes, women on their periods were isolated in small outhouses or separate rooms outside the main house. This was done primarily to maintain purity and cleanliness, especially since daily prayers and rituals were central to the household. Today, with the shift to flat and apartment cultures, those old notions of purity have faded, and no one pays much attention to them anymore.

However, some clever men have invented a brilliant trick to survive this period. A day before their wives' monthly cycle begins, they strategically plan business trips or getaways with friends! They know very well that staying home means walking straight into unnecessary arguments. They return quietly four or five days later, once the "war" has subsided. Upon arrival, they are showered with immense affection instead of anger. What a genius strategy!

4. Right Before the Period: Danger Zone, Stay Alert!

A week before menstruation begins, the level of the hormone estrogen drops drastically in a woman's body. This is known as PMS (Premenstrual Syndrome). In simple terms, it is an "unprovoked declaration of war." During this time, drastic changes can be seen in their body language:

  • Anger and the Urge to Fight: If the tea has a bit too much sugar, or if the TV remote is misplaced, World War III begins right there.
  • Contempt and Sulking: The next phase involves locking themselves in a room with the attitude of, "I don't want to see anyone in this world, nobody loves me."
  • Paranoia and Scolding Involving Other Women: Husbands and boyfriends need to be exceptionally careful during this phase. Mentioning a vague text message or even a female colleague’s name is enough; they will exhume stories from the prehistoric era and unleash a barrage of suspicious scolding.

On a serious note, some studies indicate that a high number of divorces, domestic disputes, and emotional crises occur during this phase of a woman's cycle. This might be why even ancient biblical texts suggested that if a husband and wife face severe discord, they should be separated for a week!

5. Media Traps and the Brilliant New "Startup" by Men

There are also some crafty individuals who use these hormonal fluctuations to their own advantage. It is said that international journalists in Western countries intentionally request interview timings with high-ranking female officials and politicians by tracking their menstrual cycles! It is believed that prominent journalists interviewed powerful political leaders like Jayalalithaa, Mamata Banerjee, Sonia Gandhi, and Mayawati during these specific phases. The psychological theory behind this move is that during these intense mood shifts, leaders might accidentally reveal secrets or spark controversies without realizing it.

Now, what about the clever men in our own neighborhoods? They win over the women they admire by understanding their monthly cycles. Gauging the timeline during casual conversations, these men deliberately steer their tone toward romance right when the period ends. They believe that at this precise moment, even the toughest woman will melt.

But a group of new-generation youth has come up with an even more brilliant business idea—they are forming a new Startup Company! Their startup is a unique "Men's Hostel" chain where men can escape for peace of mind during the "wrathful phase" of their wives, girlfriends, or live-in partners. When war rages at home, men can escape to this hostel, which features high-speed Wi-Fi, great food, and total tranquility. Once the period days pass and spring returns to the household, they can quietly check out and go back home. There is absolutely no doubt that husbands in Kerala will welcome this startup with open arms!

6. Post-Period: The Return of Spring and Hormonal Science

It is vital to understand that women do not behave this way on purpose. It is driven entirely by two hormones: Estrogenand Progesterone. Right before the period, the drop in these hormones reduces Serotonin (the feel-good chemical) in the brain. The result: severe emotional volatility. They might laugh one minute and cry the next.

However, as soon as the period ends, the story flips completely! Estrogen bounces back powerfully in the body, shifting a woman's mood by 180 degrees. The very same woman who was ready to wage war the previous week will now shower her partner with love and affection. During this phase, their libido (sexual desire) is at its peak, leading them to express intense romance, affection, and passion in the bedroom.

Kalakuta Poison and Nectar

In short, a woman’s life is a grand stage directed by hormones. The pre-period "venom" and the post-period "nectar" are simply two sides of the same coin. By understanding this natural cycle, staying patient during her anger, and reciprocating her love with double the sweetness, any man can ensure peace in his family and a deeply fulfilling romantic life!

KUCHIMARA MUNI:

#AnuragaKarikkinVellam #HormonePooram #MoodSwings #PeriodPolitics #MenstrualLeaveKerala #WomensHealth #PMS #Menarche #Menopause #RelationshipGoals #CleverHusbands #StartupIdeas #MensHostel #CoupleComedy #MalayalamArticle #HormonalScience #KeralaPolitics #WomenEmpowerment #BreakTheTaboo #PeriodPositivity #FamilyPeace #RomanticLife #ModernRelationships #NewGenLife #UnderstandWomen #HealthyCouples #EmpathyInRelationships #HormoneAwareness #FunnyButTrue #LivingTogether