കന്നാസും കടലാസും: രാഷ്ട്രീയപ്പുകിലുകൾ

കന്നാസ് : ഇന്നലെ ചാലക്കുടിയിൽ കനത്ത പോളിംഗ് ആണല്ലോ കടലാസെ , രാത്രിവരെ ക്യു ആയിരുന്നല്ലോ ?

കടലാസ് : ചാലക്കുടിയന്മാർ അവരുടെ ആ പട്ടം ആർക്കും വിട്ടു കൊടുക്കില്ല , പോളിംഗ് ബൂത്തിനെക്കാൾ വലിയ ക്യു അല്ലെ ബിവറേജിന്‌ മുന്നിൽ

കന്നാസ് : ഈ ക്യുവിൽ നിൽക്കുമ്പോൾ പോ മോനെ വിജയാ എന്ന് ആരെങ്കിലും വിളിച്ചാൽ നീ എന്ത് ചെയ്യും ?

കടലാസ് : ഏത് കുലകുത്തി ആണേലും പരനാറി ആണേലും ചെറ്റത്തരം പറഞ്ഞാൽ വീട്ടിൽ പോയി പറയെടാ ഡാഷ് മോനെ എന്ന് പറയും

കന്നാസ് : വിജയനെ എന്നല്ല കേരളത്തിലെ വേറെ ഏത് രാഷ്ട്രീയക്കാരനെ പോ മോനെ വിജയ എന്ന് വിളിച്ചാൽ നീ പരിപ്പ് എടുക്കുമോ ?

കടലാസ് : പരിപ്പ് എടുക്കാൻ വരട്ടെ നികേഷേ , ആദ്യം നിന്റെ തന്തയെ തല്ലിയവരെ തിരിച്ചു തല്ല് , അതാണ് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളത്

കന്നാസ് : തന്തയെ തള്ളിയവരുടെ പരിപ്പാണല്ലോ ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്നത് , നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലായില്ലേ സഖാക്കളൊക്കെ , ഇതിൽ കൂടുതലൊന്നും ഒരു മകനെന്ന നിലക്ക് എനിക്ക് സാധിക്കില്ല , ആ പാർട്ടിയെ തന്നെ ഇല്ലാതാക്കിയില്ലേ ?

കന്നാസ് : ധർമ്മടത്ത് വിജയൻ തോൽക്കുമെന്ന് കേക്കണല്ലോ , ശരിയാണോ ?

കടലാസ് : പഴയ രാഘവന്റെ മകൻ ഉപദേശിച്ചുപദേശിച്ചു എനിക്കിപ്പോൾ ധർമ്മടവും കൈവിടുന്ന ധർമ്മ സങ്കടത്തിലാണിപ്പോൾ , പിന്നെ നമ്മുടെ കാക്കി ട്രൗസറുകാർ ഉള്ളതുകൊണ്ട് അവർ സഹായിച്ചേക്കാം

കന്നാസ് : അവർ ഇന്നലെ പാലക്കാട് തകർപ്പൻ കലാശക്കൊട്ട് ആയിരുന്നല്ലോ കാഴ്ചവെച്ചത് ?

കടലാസ് : അത് ഞാനും കേട്ടു , പാലക്കാട്ടെ പെണ്ണുങ്ങളെ കിട്ടാഞ്ഞു വന്നപ്പോൾ ആലപ്പുഴയിൽ നിന്നും രണ്ടായിരം പെണ്ണുങ്ങളെ പുതിയ സാരിയുടുപ്പിച്ചു പാലക്കാട്ടേക്ക് താറാവിനെ കൊണ്ടുവരുന്നത് പോലെ കൊണ്ടുവന്നു പാലക്കാട്ടെ കമ്പനിയിലെ പിള്ളേർസ്

കന്നാസ് : അന്ന് വീട്ടിലൊക്കെ ചെളിയടിച്ചു കയറ്റിയ ആ നശിച്ച പ്രളയം കേരളവികസനത്തിന്റെ ഭാഗമായിരുന്നത്രേ

കടലാസ് : മാത്യു വിനെതിരെ ,മറ്റൊരു മാത്യു അക്കാര്യം വീശിയപ്പോൾ ആർക്കും മിണ്ടാട്ടമില്ലല്ലോ ഊരാളുങ്കൽ ഭഗവാനെ !!

കന്നാസ് : സുധാകരൻമാർ മൊത്തം കട്ടക്കലിപ്പിൽ ആണല്ലോ കേരളത്തിൽ

കടലാസ് : പ്രായം കൂടുമ്പോൾ ചിന്നൻ ഇളകുന്നതായിരിക്കാം , കണ്ണൂരിലെ സുധാകരനെ ഈ ഊള ചാനലുകാർ വായിൽ മൈക്ക് കുത്തിക്കയറ്റി ചിന്നനെ ഇളക്കുന്നതാ

കന്നാസ് : സഖാവ് രഞ്ജിത്തിനെ എങ്ങനെ പോലീസ് പൊക്കി , വിജയൻ ഭരിക്കുമ്പോൾ ? അതും ഗോവിന്ദന്റെ മകന്റെ ബോസ് അല്ലേ അയാൾ ?

കടലാസ് : പൊലീസിന് ഏതാണ്ടൊക്കെ ഉറപ്പായി വിജയന്റെ ഗ്യാസ് തീർന്നെന്ന് . ഭാര്യയും മോനും കാരണം ഗോവിന്ദന്റെ കാര്യം ഗോവിന്ദ , ഇപ്പോൾ പശുവിനെ കറക്കൽ ആണത്രേ നേരംപോക്ക്

കന്നാസ് : അതാണോ വയനാടും പറഞ്ഞു സഖാവ് സ്വരാജ് എന്തൊക്കെയോ വിളിച്ചു പറയുന്നേ ?

കടലാസ് : ഗോവിന്ദൻ മത്യാർന്നു , ഈ ചങ്ങായി എന്തേലും പറഞ്ഞാൽ കളമശ്ശേരി രാജീവിന് മാത്രേ മനസ്സിലാവൂ , അച്ചടിഭാഷക്കാരല്ലേ എല്ലാം

കന്നാസ് : എന്തേ ഇത്തവണ ജയരഞ്ജമാരേം , ബാലനെയും , ശ്രീമതിയെയും , ചിന്തയെയും , ആര്യയെയും , ജെയ്ക്കിനെയും ഒന്നും കാണാത്തത്

കടലാസ് : അവർക്കൊക്കെ ബോധം വെച്ചുകാണും അല്ലാതെന്താ

കന്നാസ് : നൂറു കടക്കും എന്നാണല്ലോ പറൂർക്കാരൻ പറഞ്ഞു നടക്കണത്

കടലാസ് : അത്രേം നല്ല ഉപദേശങ്ങളും പരസ്യങ്ങളും അല്ലേ ആ രാഘവന്റെ മോൻ പറഞ്ഞു തന്നു ചതിച്ചത് , നൂറ്റിപ്പത്ത് കിട്ട്യാലും ഞെട്ടണ്ട

കന്നാസ് : കേരളത്തോട് അവസാനമായി എന്താ പറയുവാനുള്ളത് :

കടലാസ് : അത് നിന്റെ വീട്ടിൽ പോയി ചോദിച്ചാൽ മതി !!

The Cask and the Paper: A Raw Political Satire

The Cask (Kannas): Hey Paper, the polling in Chalakudy yesterday was explosive, wasn't it?

The Paper (Kadalasu): Look, the people of Chalakudy aren't ones to give up their titles easily. But let’s be honest—the queue in front of the liquor outlets was way longer than the one at the polling booths!

The Cask: Tell me, while standing in that queue, if someone shouted at you, "Go away, son of Vijayan," what would you do?

The Paper: Listen, whether he’s a "traitor" or a "scoundrel," if someone speaks filth like that, I’ll tell him to go home and call his own father that. I don't care who the politician is; I’ll give it back to anyone who talks trash.

The Cask: Oh, look at you getting all fired up! Are you planning to skin every politician in Kerala who gets called out?

The Paper: Hold your horses. First, you should hit back at those who hit your father—that’s what real men do. Not just whine about it.

The Cask: Well, isn't that exactly what's happening? The "comrades" are being cornered, and they can’t even walk the streets anymore. As a son, what more can I do? We’ve practically dismantled that party, haven't we?

The Cask: I’m hearing rumors that Vijayan might actually lose in Dharmadam. Is there any truth to that?

The Paper: Well, the son of old Raghavan (the PR agency) has given so much "advice" that Dharmadam has turned into a "Dharma-crisis" (dilemma). However, since our friends in the "khaki trousers" (RSS) are there, they might just pull off an under-the-table deal to save him.

The Cask: Speaking of "khaki trousers," they put on a massive show in Palakkad yesterday, didn't they?

The Paper: I heard. Since they couldn't find enough local women in Palakkad, the "company boys" brought in two thousand women from Alappuzha, dressed them in new sarees, and herded them into Palakkad like ducks in a truck!

The Cask: And apparently, that devastating flood that filled our homes with mud was actually part of "Kerala’s development"?

The Paper: When one Matthew attacked another Matthew about this in the Assembly, everyone went silent. Oh, Lord of Uralungal! The people still have that flood-mud in their heads after hearing these development stories.

The Cask: The Sudhakarans in Kerala seem to be in a total rage, don't they?

The Paper: Maybe it’s just the "inner child" acting up with old age. Or maybe these news channels are just shoving microphones into the Kannur Sudhakaran’s mouth to rile him up on purpose.

The Cask: How did the police manage to pick up Comrade Ranjith while Vijayan is still in power? Isn't he the boss of Govindan’s son?

The Paper: The police are finally convinced that Vijayan has run out of gas. Between the wife and the son, Govindan’s reputation is "Govinda" (gone). Word is, his only pastime now is milking cows.

The Cask: Is that why Comrade Swaraj is shouting all sorts of things about Wayanad?

The Paper: Govindan was bad enough, but whatever this guy says can only be understood by Rajeev of Kalamassery. They all speak in "bookish Malayalam" that commoners can’t decode!

The Cask: Why didn't we see the regulars this time—the Jayarajans, Balan, Sreemathi, Chintha, Arya, or Jaick?

The Paper: Maybe they finally gained some common sense. Why go out to burst crackers only to have them explode in your own hand?

The Cask: The man from Paravur is claiming they will cross a hundred seats.

The Paper: With all those "great" ads and advice from Raghavan’s son, don't be shocked if he claims 110. It's all a trap.

The Cask: Any final words for Kerala?

The Paper: Go home and ask your own family that! We're all going to face the music anyway.