മഹാരാജാസിലെ കന്നാസും കടലാസും: ചായക്കടയിലെ ചൂടൻ ചോദ്യോത്തരങ്ങൾ

സ്ഥലം: എറണാകുളം മഹാരാജാസ് കോളേജ് കാന്റീൻ. മുന്നിൽ ഒരു കട്ടൻചായയും പഴയ പത്രവും വെച്ച് കന്നാസേട്ടൻ ഇരിക്കുന്നു. തൊട്ടടുത്ത് ഫോണിൽ റീൽസ് പരതിക്കൊണ്ട് കടലാസും നിൽപ്പുണ്ട്.

കടലാസ്: കന്നാസേട്ടാ, ഇന്നത്തെ കാലത്തെ സമരങ്ങളും രാഷ്ട്രീയവും വെച്ച് എന്റെ മനസ്സിൽ കുറെ സംശയങ്ങളുണ്ട്. ഒന്നിന് പുറകെ ഒന്നായി ചോദിച്ചോട്ടെ?

കന്നാസ്: ചോദിക്ക് മകനേ, ചോദിക്ക്. പണ്ട് കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചോറുവാരിപ്പിച്ചതിന്റെ ബാക്കി അറിവുകൾ കുറച്ചു കിടപ്പുണ്ട്, എങ്ങോട്ടായാലും ചോദിക്ക്!

കടലാസ്: അന്ന് നേതാക്കന്മാർ പ്രീഡിഗ്രി ബോർഡിനെതിരെയും, സ്വകാര്യ പോളിടെക്നിക്കിനെതിരെയും,നവോദയ വിദ്യാലയങ്ങൾക്കും കമ്പ്യൂട്ടറിനുമെതിരെ ഒക്കെ സമരം ചെയ്തതൊക്കെ എന്തിനായിരുന്നു?

കന്നാസ്: അതൊക്കെ വലിയ ലക്ഷ്യങ്ങളായിരുന്നു ഭയ്യാ! അന്ന് കമ്പ്യൂട്ടർ വന്നാൽ പണിവീഴും എന്ന് പറഞ്ഞ് സമരം ചെയ്ത ആ വലിയ ബുദ്ധിജീവികളുടെ മക്കളൊക്കെ ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഇരുന്ന് കമ്പ്യൂട്ടർ വഴി കോടികൾ ഉണ്ടാക്കുന്നുണ്ട്. അന്നത്തെ ആ സമരങ്ങളൊക്കെ പാവം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ച് കയറിപ്പറ്റിയതൊക്കെ പിന്നീട് നേതാക്കളും മന്ത്രിമാരുമായി സുഖിക്കാൻ വേണ്ടിയായിരുന്നു എന്ന് നിനക്ക് ഇനിയെങ്കിലും മനസ്സിലായോ?

കടലാസ്: എന്നാൽ പിന്നെ വിദ്യാഭ്യാസ മന്ത്രിയെ വഴിയിൽ തടഞ്ഞതും, സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്തതുമൊക്കെ വെറുതെയാണെന്നാണോ പറഞ്ഞുവരുന്നത്?

കന്നാസ്: വെറുതെയാകുമോ? വേനലവധി വരുമ്പോൾ തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും സ്വകാര്യ കോളേജുകാരുടെ അടുത്തുപോയി ഫണ്ട് വാങ്ങി അഡ്മിഷൻ സെറ്റാക്കാൻ ഈ സമരങ്ങളൊക്കെ നല്ലപോലെ ഉപകരിച്ചു! പിന്നെ ജെ.എസ്. വിളനിലത്തിന്റെ മേലും എ.ഡി.ബിക്കെതിരെയുമൊക്കെ കരിഓയിൽ ഒഴിച്ചവർക്കൊക്കെ പിന്നീട് ഖദ്ദർ വസ്ത്രവും വലിയ പദവികളും കിട്ടിയില്ലേ? അതാണ് സമരത്തിന്റെ വിജയം!

കടലാസ്: എന്നാൽ പിന്നെ ഇപ്പോഴത്തെ സമരങ്ങൾക്കൊക്കെ എന്തുകൊണ്ടാണ് ആളുകൾ മൈലേജ് കൊടുക്കാത്തത്?

കന്നാസ്: ജനം ഇപ്പോഴെങ്ങാനും പൊട്ടന്മാരാണെന്ന് വിചാരിച്ചോ? ഷാഫി പറമ്പിലിനെതിരെ 'ചെമ്പട' എന്ന് വിളിച്ച് വഴി തടഞ്ഞപ്പോൾ ജനം കൊടുത്ത ഭൂരിപക്ഷം ഒരു ലക്ഷമാണ്! സിദ്ധിഖിനെതിരെ കൂവിവിളിച്ചപ്പോൾ ജനം കൊടുത്തത് 55,000 ഭൂരിപക്ഷമാണ്! പണ്ട് കൂവിയാൽ സഹതാപം കിട്ടുമായിരുന്നു, ഇപ്പൊ നിങ്ങൾ കൂവുന്നതിനനുസരിച്ച് അപ്പുറത്തുള്ളവന്റെ ഭൂരിപക്ഷം ആകാശത്തോട്ട് പോവുകയാണ്. ജനം അതൊക്കെ കൃത്യമായി കാണുന്നുണ്ട്!

കടലാസ്: മഹാരാജാസിലെ അഭിമന്യുവിന്റെ ഫണ്ടിനെക്കുറിച്ചോ, പി.എസ്.സി തട്ടിപ്പുകളെക്കുറിച്ചോ ഒക്കെ ചോദിച്ചാൽ പിന്നെന്തിനാണ് ആളുകൾ മിണ്ടാതിരിക്കുന്നത്?

കന്നാസ്: അതാണ് ഹേ കാര്യം! മഹാരാജാസിന്റെ ഈ മണ്ണിൽ നിൽക്കുമ്പോൾ അഭിമന്യുവിന്റെ പേരിൽ പിരിച്ച ഫണ്ട് എവിടെയെന്ന് ചോദിക്കാൻ ഇവിടെ ആർക്കെങ്കിലും ഉശിരുണ്ടോ? പരീക്ഷ എഴുതാതെ ജയിക്കുന്ന എസ്.എഫ്.ഐക്കാർക്കെതിരെയും, റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്ന കോപ്പിയടിച്ച മുൻഗാമികൾക്കെതിരെയും സമരം ചെയ്യാൻ ഇവിടത്തെ പുതിയ തലമുറയ്ക്ക് നട്ടെല്ല് വേണം. പക്ഷേ, അതിനൊന്നും ആരും തയ്യാറല്ല!

കടലാസ്: അപ്പോൾ ഈ സമരങ്ങളിൽ മുന്നിൽ നിൽക്കുന്ന പെൺകുട്ടികളുടെ ഉശിരെക്കുറിച്ചോർത്ത് ആളുകൾ പറയുന്നത് എന്താണ്?

കന്നാസ്: ആഹാ, അതുപറയുമ്പോഴാണ് സങ്കടം! പണ്ടത്തെ സമരങ്ങളിലെ പെണ്ണുങ്ങളുടെ ഉശിര് കണ്ട് കോപ്പിയടിച്ച ചില പാവം പൊട്ടിപ്പെണ്ണുങ്ങൾ നേതാക്കന്മാരുടെ കയ്യിലെ കുട്ടിക്കുരങ്ങത്തികളായി മാറുകയാണ്.അവരുടെ ഭാവി വരനെയോർത്ത് ഈ നാട്ടിലെ ജനങ്ങൾ ദുഃഖിക്കുന്നുണ്ട്. സാമർഥ്യം വേണം, പക്ഷേ മറ്റുള്ളവരുടെ കൈയിലെ പാവയാകരുത്!

കടലാസ്: പിണറായിക്കെതിരെ കേസുകൾ കുമിഞ്ഞുകൂടുമ്പോൾ ഇതിനപ്പുറമുള്ള സമരങ്ങളല്ലേ നമ്മൾ പ്രതീക്ഷിക്കേണ്ടത്?

കന്നാസ്: അതാണ്! നേതാക്കളുടെ മേൽ കേസുകൾ വരുമ്പോൾ ജനശ്രദ്ധ തിരിക്കാൻ വേണ്ടി തന്ത്രപരമായി ഇറക്കിവിടുന്ന പാറ്റ സമരങ്ങളാണ് ഇതൊക്കെ. അണികൾ തെരുവിൽ തല്ലുകൊള്ളുമ്പോൾ നേതാക്കളുടെ കേസുകൾ പിന്നാമ്പുറത്ത് ഒതുങ്ങിക്കിട്ടും.

കടലാസ്: കഷ്ടപ്പെട്ട് പഠിച്ച് ബിരുദം നേടിയവർക്ക് ജോലി കിട്ടാതെ വരുമ്പോൾ ഈ കാണിക്കുന്ന അനീതിക്കെതിരെ എങ്ങനെ പ്രതികരിക്കാതിരിക്കും?

കന്നാസേട്ടാ, ആ വരി ഒന്നുകൂടി പറഞ്ഞേ! അത് എന്റെ നെഞ്ചിൽ കൊള്ളുന്നുണ്ട്!

കന്നാസ്: (ചായക്കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് ഗൗരവത്തിൽ) അതുതന്നെയാണ് മകനേ ഇവിടുത്തെ ഏറ്റവും വലിയ വേദന! രാത്രിയും പകലുമിരുന്ന് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ബിരുദം നേടിയവരെ അംഗീകരിക്കുന്ന ചടങ്ങ് നടക്കുമ്പോൾ, പഠിക്കാതെ പാസാകുന്നവർക്കും, റാങ്ക് ലിസ്റ്റ് മറികടന്ന് പി.എസ്.സിയിൽ ജോലി തട്ടുന്നവർക്കും, പിൻവാതിൽ വഴി കയറിപ്പറ്റുന്നവർക്കും ഒക്കെ കയ്യടിക്കേണ്ടിവരുന്ന ഈ അവസ്ഥ... അത് കാണുമ്പോൾ നേരായ വഴിക്ക് പഠിച്ചവന്റെ നെഞ്ചു നീറില്ലേടാ? അതുതന്നെയാണ് ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്!

കടലാസ്: ഓരോരോ ധൂമകേതുക്കളെ ഫീൽഡിൽ ഇറക്കിവിടുന്ന എകെജി സെന്ററുകാർ !!

KANNASUM KADALASUM : MOHAN APPA