ചായക്കടയിലെ കന്നാസും വടപാവ് കടയിലെ കടലാസും:

ആർ.എസ്.എസ് ആസ്ഥാനവും പ്രധാനമന്ത്രിയുടെ മണ്ഡലവും തോറ്റിട്ടും 'ബാലറ്റ് പെട്ടി'യിലെ മായാജാലം!

ഹലോ കടലാസേ... വാരണാസിയിലെ അസ്സി ഘാട്ടിലെ ചായക്കടയിൽ നിന്നാണ് നിന്റെ കന്നാസ് വിളിക്കുന്നത്.നാഗ്പൂരിലെ നിന്റെ വടപാവ് കടയിൽ എണ്ണമണം ഒക്കെ മാറിയോ, അതോ ആർ.എസ്.എസ് ആസ്ഥാനത്തിന്റെ മൂക്കിൻ തുമ്പത്ത് കോൺഗ്രസ് ജയിച്ച വാര്‍ത്ത കേട്ട് ആകെ പുകഞ്ഞുനിൽക്കുകയാണോ?

ഹാ, കന്നാസേ! നീ കാര്യം ശരിക്കും പിടിച്ചല്ലോ. ഇവിടെ നാഗ്പൂരിൽ പത്രക്കടലാസായ എന്റെ എണ്ണമയം പോലും കരിഞ്ഞുപോയി. ആർ.എസ്.എസ് ആസ്ഥാനവും ദേവേന്ദ്ര ഫഡ്നാവിസിന്റെ തട്ടകവുമായ നാഗ്പൂർ ബിരുദധാരികളുടെ എം.എൽ.സി സീറ്റിൽ കോൺഗ്രസിന്റെ അഭിജിത്ത് വഞ്ചാരി ജയിച്ചു കയറിയത് കേട്ട് ഇവിടുത്തെ വടപാവ് കടയിലെ 'സംഗ പരിവാരം' ആകെ അന്തംവിട്ടിരിക്കുകയാണ്! അവിടെ നിന്റെ വാരണാസിയിൽ എന്താണ് വിശേഷം?

എവിടുത്തെ വിശേഷം കടലാസേ! സാക്ഷാൽ പ്രധാനമന്ത്രിയുടെ സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ അധ്യാപക, ബിരുദധാരി സീറ്റുകളിൽ സമാജ്‌വാദി പാർട്ടി കടപുഴക്കി എറിഞ്ഞു! പോരാത്തതിന് പ്രതിരോധ മന്ത്രിയുടെ ലഖ്‌നൗവിലും അടിതെറ്റി, ആഗ്രയിലും തോറ്റു, പട്‌നയിലെ 30 വർഷത്തെ കോട്ട തകർന്നു, പുണെയിലും തോറ്റു! ചുരുക്കം പറഞ്ഞാൽ സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും സകല കോട്ടകളും ബാലറ്റ് പേപ്പറിൽ തകർന്നു തരിപ്പണമായി. പക്ഷേ വിചിത്രം എന്തെന്നുവെച്ചാൽ, ഡൽഹിയിലെ വലിയ സഹോദരൻ 'ബ്രോ' ഇപ്പോഴും ജയം ആഘോഷിക്കുകയാണ്!

അതാണ് കന്നാസേ ഞാൻ ആലോചിക്കുന്നത്! സ്വന്തം വീട്ടിലും, സ്വന്തം മണ്ഡലത്തിലും, സ്വന്തം പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തും ഇത്രയും ദാരുണമായി തോറ്റിട്ടും, ഈ പെയിഡ് ഗോദി മാധ്യമങ്ങളെ വെച്ച് ഇവർ എങ്ങനെയാണ് വലിയ വിജയം എന്ന് പറഞ്ഞ് ഇവിടുത്തെ 'ഭക്തജനങ്ങളെ' വിഡ്ഢികളാക്കുന്നത്?

അവിടെയാണ് പ്രധാന തന്ത്രം! തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടന്നപ്പോൾ ജനങ്ങൾ കൃത്യമായി തടിയൂരി.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉള്ളപ്പോൾ മാത്രം ജയിക്കുകയും, ജനങ്ങൾ നേരിട്ട് കടലാസിൽ കുത്തുന്ന ബാലറ്റ് വോട്ടിംഗിൽ എല്ലാ കോട്ടകളിലും തോൽക്കുകയും ചെയ്യുന്ന വിചിത്ര പ്രതിഭാസം! എന്നാൽ ഇതിനേക്കാൾ വലിയ കളി വോട്ടർ പട്ടികയിലാണ് നടക്കുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്.

അതെങ്ങനെയാണ് കന്നാസേ വോട്ടർ പട്ടികയിലെ ആ മായാജാലം?

വളരെ ലളിതം! അസൽ വോട്ടർമാർ വോട്ട് ചെയ്യാൻ ചെല്ലുമ്പോൾ പട്ടികയിൽ പേരുണ്ടാകില്ല! ജനങ്ങൾ നേരിട്ട് എതിർക്കുമെന്ന് ഉറപ്പുള്ള യഥാർത്ഥ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ആസൂത്രിതമായി 'ഡിലീറ്റ്' ചെയ്യുക. എന്നിട്ട് തങ്ങൾക്ക് അനുകൂലമായ വ്യാജ പേരുകൾ തിരുകിക്കേറ്റുക. വോട്ടർ പട്ടികയിൽ തന്നെ തിരിമറി നടത്തിക്കഴിഞ്ഞാൽ പിന്നെ ബാലറ്റ് പേപ്പറായാലും ഇ.വി.എം ആയാലും എന്ത് കാര്യം? വോട്ട് ചെയ്യാൻ ആളുകൾ എത്തുമ്പോഴേക്കും അവരുടെ ജനാധിപത്യാവകാശം പട്ടികയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടിട്ടുണ്ടാകും! ഇത്രേം വിവാദങ്ങൾക്കിടയിൽ എത്രയോ കോടി വോട്ടർമാരെ കർണ്ണാടകയിൽ വെട്ടിനിരത്തിയിരിക്കുന്നു , ദദാണ് ഗ്യാനേഷ് - ബിജെപി അച്ചുതണ്ട് !!

കേട്ടിട്ട് വല്ലാത്തൊരു അങ്കലാപ്പ് തോന്നുന്നു കന്നാസേ! അപ്പോൾ നാഗ്പൂരിലും വാരണാസിയിലും ജനങ്ങൾ തക്കതായ മറുപടി നൽകിയിട്ടും, ഭരണകൂടം തോൽവി സമ്മതിക്കാതെ 2047-ലെ വികസന മഹാമഹങ്ങളെക്കുറിച്ച് പ്രസംഗിച്ച് വർത്തമാനകാലത്തെ ഈ തകർച്ചകളെ മറയ്ക്കാൻ നോക്കുകയാണല്ലേ?

കൃത്യമായി പറഞ്ഞു കടലാസേ! ചരിത്രത്തെക്കുറിച്ചും 1947-നെക്കുറിച്ചും വാർത്താസമ്മേളനം നടത്തിയും, ഗോദി മീഡിയയെക്കൊണ്ട് വ്യാജ പ്രചാരണം നടത്തിയും ഇവർ നേര് മൂടിവെക്കുന്നു. പക്ഷേ, വാരണാസിയിലെ ഈ ചായക്കടയിലെ ചൂടുള്ള ചർച്ചകൾ നൽകുന്ന സൂചന ഒന്നേയുള്ളൂ—എല്ലാ കാലവും ജനങ്ങളെയും വോട്ടർമാരെയും വിഡ്ഢികളാക്കാൻ ഈ 'ബ്രോ'യ്ക്കോ കൂട്ടർക്കോ കഴിയില്ല. ഇവിടുത്തെ കാറ്റ് മാറി വീശിത്തുടങ്ങിയിരിക്കുന്നു!

അതെ കന്നാസേ, നാഗ്പൂരിലെ വടപാവ് കടയിലെ കടലാസിനും അതുതന്നെയാണ് പറയാനുള്ളത്. ജനങ്ങൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു, അധികം വൈകാതെ ആ ശബ്ദം ഡൽഹിയിലെ കൊട്ടാരങ്ങളിലേക്കും എത്തും!

KANNASUM KADALASUM :