കേരളം മാറ്റത്തിന്റെ വഴിയിലോ? യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച് രാഷ്ട്രീയ വിലയിരുത്തലുകൾ !!

വിധിയെഴുത്തിന്റെ പോരാട്ടവീര്യം

ഒരു ഉശിരൻ തിരഞ്ഞെടുപ്പ് കൂടി കടന്നുപോയിരിക്കുന്നു !! അടുത്ത അഞ്ചുകൊല്ലം ആര് നയിക്കണം നമ്മുടെ കേരളത്തെ എന്നതിന്റെ വിധിയെഴുത്ത്. ഒട്ടേറെ വിവാദങ്ങൾക്കും അതിരുവിട്ട പി ആർ ക്യാമ്പയിനുകൾക്കും വിരാമമിട്ടുകൊണ്ട് നടന്ന ഈ തിരഞ്ഞെടുപ്പിൽ കേരളം ഇനിയെങ്ങോട്ട് എന്ന ചോദ്യങ്ങൾ ഉയരും. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ജീവന്മരണ പോരാട്ടമായിരുന്നു എന്ന് വേണം പറയാൻ. യുഡിഎഫിന് നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു. എൻഡിഎ ക്ക് കരുത്ത് തെളിയിക്കുവാനുള്ള ഒരു അവസരം !!

യുഡിഎഫ് മുന്നേറ്റവും എൽഡിഎഫിന്റെ പ്രതിരോധവും

ഇതുവരെയുള്ള പ്രചരണങ്ങളും ജനകീയ മുന്നേറ്റങ്ങളും വെച്ച് നോക്കുമ്പോൾ യുഡിഎഫിനാണ് നല്ല മുൻ‌തൂക്കം എന്നത് ആർക്കും പറയാവുന്ന രീതിയിലായിരുന്നു അവസാനത്തെ ആഴ്ചകൾ. എൽഡിഎഫ് ഒട്ടേറെ തവണ പ്രതിരോധത്തിൽ ആവുകയും പ്രചാരണം നയിക്കുവാൻ ആളില്ലാത്ത അവസ്ഥകളും നാം കണ്ടു. അമിതമായ പരസ്യബോർഡുകൾ കാരണമായി മാത്രം പ്രതീക്ഷിച്ചിരുന്ന പത്തോളം സീറ്റുകൾ അവർക്ക് നഷ്ടമായേക്കും. 2018 പ്രളയത്തിന്റെ പൊട്ടിക്കലിൽ അഞ്ചോളം ഉറപ്പുള്ള സീറ്റുകളും നഷ്ടപ്പെട്ടേക്കാം. വിമതർ ഏറ്റവുമധികം ശല്യമായതിനാൽ ആ സീറ്റുകളിലും സമീപത്തെ മണ്ഡലങ്ങളിലും സാരമായി പ്രതികൂലമായേക്കം.

വിവാദങ്ങളും പ്രചാരണ തന്ത്രങ്ങളും

പെണ്ണുകേസുകൾ വീണുകിട്ടാത്ത ഒരു തിരഞ്ഞെടുപ്പ് ആയതിനാൽ ശബരിമല സ്വർണ്ണക്കൊള്ള തന്നെയാണ് മുഖ്യവിഷയം. അതിന്നിടയിൽ സഹകണബാങ്ക് സോഫ്റ്റ് വെയർ അഴിമതി പോലുള്ളവ വന്നിട്ടും അതൊന്നും ചർച്ചയായില്ല. സിജേപി ഡീലിൽ ഏറെ പ്രതിരോധത്തിലായ എൽഡിഎഫിനെ രക്ഷിക്കാൻ വയനാട് വീട് വെക്കൽ വിഷയം എടുത്തിട്ടുവെങ്കിലും യുഡിഎഫ് നേതാക്കളെ പ്രതിരോധത്തിലാക്കുവാൻ അത് സഹായകമായി. പക്ഷെ ജനം ആർക്ക് വോട്ട് ചെയ്യണമെന്ന് ആദ്യമേ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇരുപതോളം സീറ്റുകളിൽ ചുരുങ്ങിയ വോട്ടുകളിൽ ഫലം മാറിമറിയാം എന്ന അവസ്ഥയുള്ളതുകൊണ്ടാണ് ഈ വക കളികൾ വെളിയിൽ വരുന്നത്.

എൻഡിഎയുടെ പ്രതീക്ഷകളും പാളിച്ചകളും

എൻഡിഎ യെ സംബന്ധിച്ചിടത്തോളം മൂന്നു സീറ്റുകൾ ഏതാണ്ടൊക്കെ ഉറപ്പാക്കിയതായിരുന്നു. പക്ഷെ പാലക്കാട്ടെ അവസാന നിമിഷത്തിലെ വോട്ടിന് പണത്തിൽ ഏകദേശം പ്രതീക്ഷകളൊക്കെ അസ്തമിച്ചു. പണമായിരുന്നില്ല അവിടെ പ്രശ്നമായത്, സ്ഥാനാർത്ഥിയുടെ ആ പെരുമാറ്റം കേരളത്തിലെ ജനത നോക്കിക്കണ്ടു. നേമത്ത് ആദ്യമൊക്കെ മുന്നിൽ നിന്നിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജനകീയതയിൽ എല്ലാം മാറി മറിഞ്ഞു. മഞ്ചേശ്വരത്ത് യുഡിഎഫ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതുകൊണ്ട് അവിടെയും പ്രതീക്ഷികൾക്ക് മങ്ങലേറ്റിട്ടുണ്ട്. വേണമെങ്കിൽ ആരും പ്രതീക്ഷിക്കാത്ത മലമ്പുഴയോ കഴക്കൂട്ടമോ കിട്ടിയേക്കാം. അവിടെ ബഹളങ്ങളില്ലാതെ സ്ഥാനാർത്ഥികൾ പണിയെടുത്തിട്ടുണ്ട്.

ലീഗിന്റെ കരുത്തും യുഡിഎഫിന്റെ വിജയസാധ്യതയും

ഏറ്റവും നേട്ടം കൊയ്യാൻ പോകുന്നത് ലീഗ് ആയിരിക്കും. മത്സരിച്ച 27 സീറ്റുകളിൽ 25 സീറ്റുകൾ നേടുമെന്നത് ഉറപ്പാക്കിക്കഴിഞ്ഞു. യുഡിഎഫ് ഇതുവരെയുള്ള ഒരു വിശകലനം വെച്ചുനോക്കിയാൽ നൂറു സീറ്റുകൾ കടക്കും എന്നത് ഏതാണ്ടൊക്കെ ജനം തീരുമാനിച്ചുറപ്പിച്ചു . ഡീലുകൾ നടന്നാലും ഇല്ലെങ്കിലും യുവാക്കൾ ഒന്നടങ്കം മാറി ചിന്തിച്ച ഒരു തിരഞ്ഞെടുപ്പ് ആയതിനാൽ അതൊക്കെ വോട്ടായി മാറിയാൽ വലിയൊരു വിജയമാണ് അവരെ കാത്തിരിക്കുന്നത്. അവസാന നാളുകളിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ വിഷയമൊക്കെ യുവാക്കളിൽ ഹരം പകർന്നിട്ടുണ്ട്. വിദ്യാർത്ഥിനികളും വളരെ സന്തോഷത്തിലാണ്. ഇന്ദിര ഗ്യാരണ്ടി ഏറെക്കുറെ സ്ത്രീ വോട്ടർമാരിൽ നേരിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിൽ 102 - 110 വരെ പോയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അടക്കം പറച്ചിലുകൾ.

കനത്ത പോളിങ്ങിലെ സംശയങ്ങളും കാരണങ്ങളും

പോളിങ്ങ് ശതമാനം കൂടിയയതനുസരിച്ചു 110 സീറ്റുകൾ വരെ യുഡിഎഫ് നേടും എന്ന് തന്നെയാണ് കേരളത്തിന്റെ പൊതുവായ തിരഞ്ഞെടുപ്പ് സ്വഭാവം അനുസരിച്ച് കണക്ക് കൂട്ടാവുന്നത് . വോട്ടെടുപ്പ് തിയ്യതി പെട്ടെന്നായതാണ് പോളിങ് വർദ്ധനയ്ക്ക് ഒരു കാരണമായി കണ്ടെത്താനാവുന്നത് .

എസ് ഐ ആർ പ്രാബല്യത്തിൽ വന്നപ്പോൾ ധാരാളം ഇരട്ട വോട്ടുകൾ വെട്ടിപ്പോയതും , വോട്ട് ചെയ്തില്ലെങ്കിൽ ഭാവിയിൽ വോട്ടർ പട്ടികയിൽ നിന്നും പുറത്താകുമെന്നുള്ള ഭയപ്പാടിൽ വീട്ടിൽ ചടഞ്ഞു കുത്തിയിരുന്നവരൊക്കെ ഇത്തവണ വോട്ട് ചെയ്യുവാൻ ഇറങ്ങിയത് പോളിങ്ങിന് ഗുണം ചെയ്തു .

മാറ്റത്തിന്റെ കാറ്റ്: എന്തായാലും ഒരു മാറ്റത്തിന്റെ കാറ്റ് എല്ലായിടത്തും വീശിയിട്ടുണ്ട് എന്നുറപ്പ് !!

ഭരണവിരുദ്ധ വികാരം പ്രചാരണത്തിൽ നിഴലിച്ചുവെന്ന് സഖാവ് ദാസനും
പരസ്യം കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല എന്ന് സഖാവ് വിജയനും.

1. A High-Stakes Battle for the Mandate

Another spirited election has concluded! This was the decisive moment for the people to judge who should lead Kerala for the next five years. As the curtains fall on numerous controversies and over-the-top PR campaigns, the central question remains: where is Kerala headed? For the LDF, it was arguably a life-and-death struggle. For the UDF, it was a battle for survival, while for the NDA, it was a golden opportunity to prove its strength.

2. UDF’s Momentum and LDF’s Defensive Stance

Looking at the campaigns and popular movements so far, the final weeks clearly indicated a strong upper hand for the UDF. We witnessed the LDF being pushed onto the defensive multiple times, even facing a vacuum in campaign leadership. They might lose about ten seats solely due to a backlash against excessive advertising boards. Additionally, about five "sure seats" could be lost due to the lingering aftereffects of the 2018 floods. The menace of rebels has also severely impacted their prospects in those constituencies and neighboring areas.

3. Controversies and Campaign Tactics

Since no "scandalous cases" involving women surfaced this time, the Sabarimala gold theft became the primary talking point. Amidst this, issues like the cooperative bank software scam emerged but failed to gain significant traction. To save the LDF, which was cornered by allegations of a "CP-BJP deal," the Wayanad housing issue was brought up; however, it actually helped the UDF leaders put up a stronger defense. Ultimately, the people had already decided their vote. These tactics are coming to light now only because the results in about twenty seats could swing either way by a very narrow margin.

4. NDA’s Hopes and Last-Minute Hurdles

The NDA had almost secured three seats. However, in Palakkad, hopes faded due to last-minute controversies involving "cash for votes." It wasn't just the money that was the issue; the people of Kerala took serious note of the candidate's behavior. Although they led initially in Nemom, the UDF candidate's popularity turned the tide. In Manjeshwar, the UDF worked like a well-oiled machine, dimming the NDA's prospects there as well. Perhaps they might spring a surprise in Malampuzha or Kazhakkoottam, where candidates worked quietly without much fanfare.

5. The League’s Gains and UDF’s Victory Path

The Muslim League is poised to reap the maximum benefit, with 25 out of the 27 contested seats looking like a sure win. Based on current analyses, it is almost certain that the UDF will cross the 100-seat mark. Whether deals were made or not, the youth have thought differently this time; if that translates into votes, a massive victory awaits them. In the final days, even discussions around "vehicles" sparked excitement among the youth, and female students seem particularly pleased. The "Indira Guarantee" has also created a slight ripple among women voters. Political observers whisper that if no major upsets occur, the tally could go up to 102–110 seats.

The Wind of Change: One thing is certain—the wind of change has blown everywhere!

While Comrade Dasan observed that anti-incumbency was mirrored in the campaign,
Comrade Vijayan expressed a slight doubt that perhaps the advertising was a bit "too much."