ചുവപ്പ് കോട്ടകളിലെ നിശബ്ദത: കമ്മ്യൂണിസ്റ്റ് വോട്ടുകളിലെ ചോർച്ച

ഈ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ വിലയിരുത്തിയാൽ ആദ്യത്തേത് എല്ലാ മണ്ഡലങ്ങളിലും നല്ല കമ്മ്യുണിസ്റ്റുകാർ മൗനത്തിലായിരുന്നു . തൃശൂർ ജില്ലയിലെ പലയിടത്തും കൊട്ടിക്കലാശം നടത്താൻ പോലും പഴയപോലെ ആളില്ലാതെ കണ്ടത് അതിന്റെ തെളിവുകളാണ് . മിക്ക സ്ഥലങ്ങളിലും സിപിഎമ്മിന്റെ മൂത്ത അനുഭാവികൾ യുഡിഎഫ് സ്ഥാനാർത്ഥികളോട് സിപിഎം കോട്ടകളായ ചില പ്രത്യേക കോളനികളിലും ഗ്രാമങ്ങളിലും പ്രചാരണത്തിന് പോകുവാൻ ആവശ്യപ്പെട്ടതൊക്കെ ആ മാറ്റത്തിന്റെ ലക്ഷണങ്ങളാണ് . അവർക്ക് നേരിട്ട് പാർട്ടിക്കെതിരെ പ്രവർത്തിക്കുവാൻ സാധിക്കാത്തതുകൊണ്ട് ഇങ്ങനെയുള്ള കുറെ അടിയൊഴുക്കുകൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട് .

പ്രീണന രാഷ്ട്രീയവും ബൂമറാംഗായ പരസ്യയുദ്ധവും

എസ്ഡിപിഐ - പിഡിപി പോലുള്ള കക്ഷികളെ കൂട്ടുപിടിച്ചപ്പോൾ ഒരു മണ്ഡലത്തിൽ അയ്യായിരമോ അല്ലെങ്കിൽ പതിനായിരത്തിനുള്ളിലോ വോട്ടുകൾ എൽഡിഎഫിന് കിട്ടിയിട്ടുണ്ടെങ്കിലും അത്രക്ക് തന്നെ നിക്ഷ്പക്ഷ ഹിന്ദു വോട്ടുകൾ സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു . അക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് എടുത്ത ധീരവും പക്വവുമായ നിലപാട് കുറെയധികം ആളുകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് . അതിൽ പകുതി ബിജെപിക്കോ കോൺഗ്രസ്സിനോ പോയേക്കാം . അവർക്ക് കിട്ടേണ്ട ഒരു വോട്ട് എതിരാളിക്ക് കിട്ടുമ്പോൾ രണ്ട് വോട്ടിന്റെ ഫലമാണ് എന്നതുകൊണ്ട് ഈ തീരുമാനവും എൽഡിഎഫിന് അവസാന നിമിഷം ബുമറാങ് ആയി മാറുകയായിരുന്നു . അവരുമായി പരസ്യമായ ഡീൽ വെക്കാതെ രഹസ്യമായി ഡീൽ വെച്ചിരുന്നെങ്കിൽ ഈ ഗതികേട് സംഭവിക്കില്ലായിരുന്നു .

പരസ്യങ്ങളും ചാനൽ സർവേകളും അഭിമുഖങ്ങളും തിരിച്ചടിച്ചു

ഏറ്റവും ദോഷകരമായി ബാധിച്ചത് നാട് നീളെ വെച്ചുകൂട്ടിയ പരസ്യങ്ങളായിരുന്നു . രാജ്യം രൂക്ഷമായ വിലക്കയറ്റവും ഇന്ധന ക്ഷാമവും നേരിടുന്ന സമയത്ത് ഇത്തരം പരസ്യങ്ങൾ സാധാരണ ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട് . കൂടാതെ റിപ്പോർട്ടർ - ന്യൂസ് 18 - മാതൃഭൂമി പോലുള്ള ചാനലുകാർ കൈരളിയെ വെല്ലുന്ന പ്രകടനങ്ങൾ കാണിച്ചുകൂട്ടിയപ്പോൾ അവരുണ്ടാക്കിയ സർവേകൾ വരെ ജനത്തിന് തട്ടിപ്പായി ബോധ്യം വന്നു. ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് ശബരിമല വിഷയം തന്നെ . സിപിഎം പ്രവർത്തകരുടെ വീട്ടിലെ സ്ത്രീകളുടെ വോട്ടുകൾ മിക്കവാറും ഇത്തവണ അവർ മാറ്റി കുത്തിയിട്ടുണ്ട് . ജീവിതത്തിൽ ഇതുവരെ കൈപ്പത്തിയിൽ കുത്താത്ത പല സാഹിത്യകാരന്മാരും , രാഷ്ട്രീയ നിരീക്ഷകരും , സിനിമാക്കാരും , കച്ചവടക്കാരും മാറ്റി കുത്തി എന്നാണറിയുന്നത് .

യുദ്ധഭീതിയും പ്രവാസി മനഃശാസ്ത്രവും: യുഡിഎഫിന്റെ കരുത്ത്

ഇനി യുഡിഎഫിന്റെ ഏറ്റവും പോരായ്മയായി കാണുന്നത് ഗൾഫ് യുദ്ധം സൃഷ്ടിച്ച ഭീതിയിൽ മലബാർ ഭാഗങ്ങളിൽ , പ്രത്യേകിച്ച് കുറ്റ്യാടി ,പേരാമ്പ്ര , നാദാപുരം , കൊയിലാണ്ടി, തൃക്കരിപ്പൂർ , കൂത്തുപറമ്പ് , മഞ്ചേശ്വരം , കാസർഗോഡ്പോലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയുവാൻ ഗൾഫിൽ നിന്നും ആളുകൾ എത്തിയില്ല എന്നതാണ് . പക്ഷെ അവിടെയൊക്കെവേറൊന്ന് സംഭവിച്ചിട്ടുണ്ട് . സാധാരണയായി സ്‌കൂൾ അടച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് രണ്ടുമാസത്തെ വിസയിൽ ഗൾഫിലേക്ക് പറന്നിരുന്നത് . അവരൊന്നും ഇത്തവണ ഗൾഫിലേക്ക് പോകാത്തതുകൊണ്ട് നഷ്ടപ്പെട്ട വോട്ടുകളുടെ വിടവ് നികത്തുവാൻ സാധിച്ചിട്ടുണ്ട് . അത്യാവശ്യം കാര്യ പ്രാപ്തിയുള്ള യുഡിഎഫുകാർ നാട്ടിൽ എത്തിക്കഴിഞ്ഞു .

ഭരണമാറ്റത്തിനായി ഗൾഫുകാർ കയ്യഴിഞ്ഞു സഹായിച്ചു

നല്ല പണക്കാർ ഒക്കെ ടിക്കറ്റ് വില നോക്കാതെ തന്നെ നാട്ടിൽ എത്തിയിട്ടുള്ളതുകൊണ്ട് വേറൊരു ഗുണം യുഡിഎഫിനുണ്ടായിട്ടുണ്ട് . സാധാരണ തിരഞ്ഞെടുപ്പുകളിൽ സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കോ , പാർട്ടിക്കോ ഒരു ലക്ഷം കൊടുത്തിരുന്ന ചെറുപ്പക്കാരായ മുതലാളിമാർ ഇത്തവണ രണ്ടും മൂന്നും ലക്ഷം കൊടുക്കുവാൻ സന്നദ്ധരായി . കാരണം യുദ്ധം എങ്ങാനും മൂർച്ഛിച്ചാൽ ഗൾഫ് വിടേണ്ടിവരുമെന്നും നാട്ടിൽ താമസിക്കേണ്ടിവരുമെന്നുള്ള ചിന്തകൾ അവരെ അലട്ടിയിരുന്നു . തുടർഭരണമാണ് വീണ്ടും വരുന്നതെങ്കിൽ ഭൂമി വിൽപ്പന പോലുള്ള കാര്യങ്ങൾ നടക്കില്ല എന്നതും പുതിയ സംരംഭങ്ങൾ തുടങ്ങുവാനാവില്ല എന്നതും അവർക്കറിയാം .നാട്ടിലേക്ക്തിരിച്ചു പോകേണ്ടി വന്നാൽ അവർ ഇഷ്ടപ്പെടുന്നത് യുഡിഎഫ് ഭരണമാണ്. ആയതിനാൽ ഗൾഫ് യുദ്ധം യുഡിഎഫിനെ ബാധിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കുവാൻ .

എൻഡിഎയിലെ ആശയക്കുഴപ്പങ്ങൾ: സ്ഥാനാർത്ഥി നിർണ്ണയവും പാളിച്ചകളും

എൻ ഡി എ യെ സംബന്ധിച്ചിടത്തോളം അവർ ഏറെക്കുറെ നാലോ അഞ്ചോ സീറ്റുകളിൽ വിജയം ഉറപ്പിച്ചിരുന്നു . അതിന്നായി അവർ കയ്യും മെയ്യും മറന്നു പണിയും എടുത്തിരുന്നു . ഗുരുവായൂരിലെ സീറ്റിൽ മുസ്ലിം സ്ഥാനാർത്ഥിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ അവർ വളരെ മോശമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ ഹിന്ദു ഭക്തർ ആരാധിക്കുന്ന ശബരിമല പോലത്തെ ഒരു സ്ഥലത്ത് , റാന്നിയിൽ എൻ ഡി എ സ്ഥാനാർത്ഥിയായി ഒരു പെന്തക്കോസ്ത് കിസ്ത്യാനിയെ വെച്ചത് ആർഎസ്എസ് അണികളിൽ സംശയങ്ങളുണർത്തി . അക്കാര്യത്തിൽ ഒരു മറുപടിയും പറയാത്തതും എഫ്‌സിആർഎ എന്ന ക്രിസ്ത്യൻ ബിൽ സഭകളെയും ക്രിസങ്കികളെയും പാർട്ടിയിൽ നിന്നും അകറ്റി . അത് തിരഞ്ഞെടുപ്പ് കാരണം തത്കാലം മാറ്റിവെച്ചതാണെന്ന് അവർക്കൊക്കെ അറിയാവുന്നതുകൊണ്ട് അവരുടെ വോട്ടുകൾ കിട്ടിയില്ല .

ശോഭ ബിജെപിയുടെ ശോഭ കെടുത്തി :

ഏറ്റവും മോശമായി ബാധിച്ചത് പാലക്കാട്ടെ ഡീൽ ആരോപണങ്ങൾ അണികളിൽ കൺഫ്യൂഷൻ ഉണ്ടാക്കിയിരുന്നു . പിന്നെ പിഷാരടിയെ ഒരു വനിതാ കൗൺസിലർ തടഞ്ഞതും മോശപ്പേരുണ്ടാക്കിയിരുന്നു . അതെല്ലാം ഒരു വിധം അണികളെ ബോധ്യപ്പെടുത്തി വരുന്നതിനിടയിൽ അവിടത്തെ സ്ഥാനാർത്ഥി വോട്ടർമാർക്ക്പണം കൊടുത്തത് കൈയോടെ പിടികൂടിയെങ്കിലും അതൊന്നും അത്ര വിഷയമാവിലായിരുന്നു . പക്ഷെ അവിടത്തെ ബിജെപി സ്ഥാനാർത്ഥി കാണിച്ചുകൂട്ടിയ കോപ്രായങ്ങൾ കേരളം മുഴുവൻ കണ്ടു. മോന്ത അടിച്ചു പൊളിക്കും എന്നതും ആ പയ്യനെ തല്ലിയതും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചതും ബിജെപിയെ ഇഷ്ടപ്പെടുന്നവരിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു . കൂടാതെ ചാനലുകാരെ വിളിച്ചുവരുത്തി അനാവശ്യ നുണകൾ പച്ചക്ക് പറഞ്ഞപ്പോൾ അതും തിരിച്ചടിയായി . സ്ഥാനാർത്ഥിക്ക് മാത്രമല്ല കേരളത്തിൽ വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളിലെ വോട്ടർമാരിൽ വരെ അക്കാര്യം സാരമായി ബാധിച്ചിട്ടുണ്ട് .

ഭരണം മാറുമെന്ന് ഉറപ്പായാൽ ഫയലുകൾ ഒട്ടേറെ നശിപ്പിക്കുവാനും മായ്ക്കാനും മാറ്റാനും സാദ്ധ്യതകൾ ഇല്ലാതില്ല . തനിക്ക് ശേഷം പ്രളയം !!

എന്തായാലും മെയ് നാലിന് നമ്മുക്ക് കാണാം :

വോട്ട് ചെയ്യാൻ പോകാൻ സാധിക്കാത്തതിൽ വിഷമിച്ചുകൊണ്ട് ദുബായ് ദാസനും
ഇനിയൊരു തുടർഭരണം വരില്ലെന്ന വിശ്വാസത്തിൽ സഖാവ് വിജയനും

1. Silence in the Red Bastions: Erosion of Communist Votes

A primary undercurrent in this election was the eerie silence of dedicated Communist workers across many constituencies. A clear indicator of this was the lack of crowds during the final campaign rallies (Kottikkalasham) in Thrissur district. In many CPM strongholds, veteran supporters reportedly encouraged UDF candidates to campaign in specific colonies and villages—areas usually off-limits to opposition. Unable to openly rebel against the party, these lifelong supporters opted for a quiet internal shift.

2. Alliances and the Backfiring Ad Blitz

While the LDF may have gained around 5,000 to 10,000 votes through tactical understandings with groups like SDPI and PDP, they simultaneously lost an equal number of neutral Hindu votes. The firm and mature stance taken by the Opposition Leader on this issue resonated with many. This shift essentially counts for double, as a vote lost by one side that goes to the opponent creates a wider gap. Furthermore, the massive advertising campaigns seen everywhere backfired; at a time when the public is struggling with inflation and fuel prices, such extravagant spending created resentment rather than support.

3. The Sabarimala Factor and Media Bias

The Sabarimala issue continues to haunt the LDF, particularly among female voters in Communist households. There are reports that prominent literary figures, political analysts, actors, and traders—who have never voted for the "Hand" symbol in their lives—switched their preference this time. Additionally, the aggressive pro-government bias shown by channels like Reporter, News 18, and Mathrubhumi (rivaling even Kairali TV) led the public to view their exit polls and surveys as fraudulent.

4. The Gulf War Shadow and UDF’s Advantage

In Malabar regions like Kuttiady, Nadapuram, and Kasaragod, there was a fear that the conflict in the Middle East would prevent NRIs from returning to vote. However, a different trend emerged: instead of families flying to the Gulf for the summer holidays, most stayed back in Kerala. Furthermore, wealthy expatriates returned despite high ticket prices, contributing more significantly to the UDF campaign. Their motivation is clear—they fear that under a continued LDF government, land deals and new ventures will be stifled. If forced to return home permanently due to war, they prefer a UDF administration.

5. Confusion and Controversies in the NDA

The NDA, which hoped to secure four or five seats, faced internal friction. The decision to field a Christian candidate in Ranni—a place of high significance for Hindu devotees—raised eyebrows among the RSS rank and file. Issues like the FCRA bill further alienated certain sections. More damagingly, the controversies in Palakkad—ranging from allegations of "deals" to the candidate's aggressive behavior toward a youth and the media—created a negative impact that transcended the local constituency and affected the party's image statewide.

6. The Final Countdown: Fears of a Cover-up

As the prospect of a government change looms, there are growing concerns about the potential destruction or manipulation of official files—a "diluge after me" mentality. The true picture will emerge soon.

Reflecting the sentiments of:
  • Dubai Dasan, who is pained by his inability to travel home to vote.
  • Sakhavu Vijayan, who remains hopeful that the era of "continuity of governance" is coming to an end.

Wait for May 4th for the final verdict.