പുതിയ മന്ത്രിസഭയും സമൂഹത്തിന്റെ വിമർശനങ്ങളും

അങ്ങനെ കേരളത്തിന്റെ പുതിയ മന്ത്രിസഭാ അധികാരമേറ്റു . കുറ്റം പറയുവാനും കണ്ടുപിടിക്കുവാനും ഒട്ടേറെ കാര്യങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ ഇങ്ങനെയൊക്കെയേ കാര്യങ്ങൾ നടക്കൂ . നമ്മുടെ ഗ്രാമങ്ങളിലെ അമ്പല കമ്മറ്റികളിൽ ആയാലും പള്ളിക്കമ്മറ്റികളിൽ ആയാലും എന്തിനധികം നമ്മുടെ കുടുംബങ്ങളിൽ ആയാലും എന്ത് നല്ല കാര്യം ചെയ്താലും രണ്ടോ മൂന്നോ അഭിപ്രായങ്ങൾ എപ്പോഴും ബാക്കി നിൽക്കും .

ആയതിനാൽ തത്കാലം വിമർശനങ്ങൾ എഴുതിപ്പിടിപ്പിക്കുന്നില്ല . ഒരുഗ്രൻ സദ്യക്ക് പോയി സദ്യ നന്നായി വെട്ടി വിഴുങ്ങിയ ആളിനോട് സദ്യയെ കുറിച്ച് ചോദിച്ചപ്പോൾ പപ്പടത്തിന്റെ വട്ടം പോരാ എന്ന് പറയുന്ന സമൂഹത്തോട് നമ്മുക്ക് വേറെന്ത് പറയുവാൻ . ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചു എന്ന് കുറ്റമായി പറയുന്ന ഈ കാലത്ത് അതൊന്നും ചെവികൊടുക്കാതെ മന്ത്രിമാർ കാര്യങ്ങൾ ഭംഗിയായി നീക്കുക , നിങ്ങൾ ധൈര്യമായി മുന്നോട്ട് നീങ്ങുക !!

അമ്മാളു അമ്മയും സത്യപ്രതിജ്ഞാ വേദിയും: മാധ്യമങ്ങളുടെയും യുവാക്കളുടെയും ഇടപെടൽ

അതിരാവിലെത്തന്നെ സീതാലക്ഷ്മി അമ്മാളു'അമ്മ സത്യപ്രതിജ്ഞ വേദിയിൽ എത്തിയപ്പോൾ ഏഷ്യാനെറ്റിന്റെ സുരേഷ്‌കുമാർ അതൊരു വാർത്തയാക്കി മാറ്റി. അമ്മാളു അമ്മക്ക് ആ പേര് നൽകിയത് തന്റെ പിറക്കാതെ പോയ മകൻ വി ഡി സതീശൻ ആണെന്ന് പറഞ്ഞപ്പോൾ ആ വാർത്ത കണ്ടിരുന്നവരുടെ കണ്ണുകളിൽ ഈറനണിഞ്ഞു .

ഈ വാർത്ത കണ്ടയുടനെ സത്യപ്രതിജ്ഞ ചടങ്ങിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിച്ചപ്പോൾ അവരിലാരോ ആ അമ്മയെ കണ്ടെത്തി സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലേക്ക് എത്തിച്ചപ്പോൾ ബഹുമാനപ്പെട്ട രാഹുൽഗാന്ധിയും മുഖ്യമന്ത്രിയും ആ അമ്മയെ ആശ്ലേഷിച്ചു . അക്കാര്യത്തിൽ നാം അനുമോദിക്കേണ്ടത് ഏഷ്യാനെറ്റ് ആ വിഷയത്തെ കൈകാര്യം ചെയ്ത സമീപനത്തെയായിരുന്നു . അതുപോലെ ഇത്ര തിരക്കിനിടയിലും ആ അമ്മയെ കണ്ടെത്തി വേദിയിലേക്ക് എത്തിക്കുവാൻ താത്പര്യം കാണിച്ച ഈ ചെറുപ്പക്കാരെയുമാണ് .

യുവമന്ത്രിമാർക്കുള്ള മുന്നറിയിപ്പും ഗൺമാൻ-സെക്രട്ടറി നിയമനങ്ങളിലെ ജാഗ്രതയും

ചെറുപ്പക്കാരുടെ ഒരു മന്ത്രിസഭാ എന്ന് വിശേഷിപ്പിക്കാവുന്ന ഈ മന്ത്രിസഭയിൽ അവരൊക്കെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണ്ടത് അത്യാവശ്യമാണ് . ഭരണം കയ്യിൽ കിട്ടുമ്പോൾ കുറെയെണ്ണം പാർട്ടിക്കാരാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് പലവിധ റെക്കമെൻഡേഷനുമായി മന്ത്രിമാരെയൊക്കെ സമീപിച്ചേക്കാം . പലരുടെയും ആവശ്യം പലതാണ് . അവരിൽ പലർക്കും എങ്ങനെയെങ്കിലും ഈ ഭരണത്തിൽ കയ്യിട്ട് വാരുക എന്ന ഒരൊറ്റ ലക്ഷ്യമല്ലാതെ മറ്റൊന്നുമില്ല .

ഓരോരോ വ്യക്തികളും നിങ്ങളെ സമീപിക്കുമ്പോൾ വളരെ സൂക്ഷ്മതയയോടെ അവരെയൊക്കെ കൈകാര്യം ചെയ്തില്ലെങ്കിൽ യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ഈ സർക്കാരിന് കാവൽ നിൽക്കുകയാണ് . ഉമ്മൻചാണ്ടിക്ക് പറ്റിയത് പോലെ ചതികൾ അവർത്തിക്കാതിരിക്കുവാൻ അണികൾ വളരെ ശ്രദ്ധാലുക്കളാണ് . ആയതിനാൽ മന്ത്രിമാരുടെ ഗൺമാൻ മാരെയുയും സെക്രട്ടറിമാരെയും നിശ്ചയിക്കുമ്പോൾ സൂക്ഷ്മതയും ജാഗ്രതയും അനിവാര്യമാണ് .

പ്രകടന മികവിന്റെ മാനദണ്ഡങ്ങൾ, ഇന്ദിര ഗ്യാരണ്ടിയും വി ടി ബൽറാമും

മന്ത്രിമാരുടെ പെർഫോമൻസ് വിലയിരുത്തിക്കൊണ്ട് അവർക്കും ഒരു മാനദണ്ഡം നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയുടെ കൂടി ചുമതലയുടെ ഭാഗമാണ്. അവർക്കുള്ള കർശന നിർദ്ദേശങ്ങൾ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി നൽകിയാൽ പിന്നീട് സംഭവിക്കാവുന്ന ചില ഭвиഷ്യത്തുകളെ മുളയിലേ നുള്ളുവാൻ സാധ്യമാവും .

ഇന്ദിര ഗ്യാരണ്ടിയിൽ ഈ സർക്കാർ കൊടുത്ത വാഗ്ദാനങ്ങൾ നടപ്പിലാക്കുമ്പോൾ വളരെ സൂക്ഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ അതൊക്കെ പിന്നീട് തിരിച്ചടികൾക്ക് കാരണമായേക്കാം . വയോജനങ്ങൾക്കായി രൂപീകരിക്കുന്ന വകുപ്പ് തൃത്താലയുടെ എം എൽ എയായ വി ടി ബൽറാമിനെയോ സി ആർ മഹേഷിനെയോ ഏൽപ്പിച്ചാൽ നല്ല തീരുമാനമാവും എന്നതാണ് ഒരു അഭിപ്രായം . ഏറ്റവും വലിയ ആവശ്യം പാർട്ടിക്കാരെ വളഞ്ഞിട്ട് അക്രമിച്ചവരെയും കേസുകൾ എടുത്തവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നതുമാണ് . ശബരിമല കൊള്ളക്കേസിലെ സകലമാന അന്വേഷണവും നല്ല രീതിയിൽ നടത്തി ഭക്തരുടെ വിശ്വാസം നേടണമെന്നും അഭ്യർത്ഥിക്കുന്നു .

ആഭ്യന്തര വകുപ്പിന്റെ ചുമതലകളും ക്രിമിനലുകൾക്കെതിരെയുള്ള കർശന നടപടികളും

ആഭ്യന്തരമന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വളരെ സൂക്ഷ്മതയോടെ നിലപാടുകൾ എടുത്തുകൊണ്ട് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം . കുറെയധികം ക്രിമിനലുകൾ ഇക്കഴിഞ്ഞ ഭരണത്തിന്റെ തണലിൽ തഴച്ചുവളർന്നിരുന്നു . അവർ ചാനലുകളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് അവരവരുടെ കേസുകളിൽ ആരും കൈവെക്കാതെ സുരക്ഷിതമായി കേരളത്തിൽ വിലസി നടക്കുന്നുണ്ട് . അവരൊക്കെ പല വേഷത്തിലും പല രൂപത്തിലും അഭ്യന്തര വകുപ്പിനെ സമീപിച്ചേക്കാം .

ടി പി കേസിലെ പ്രതികളുടെ രക്ഷപ്പെടൽ ഇനിയും കേരളത്തിൽ അവർത്തിച്ചുകൂടാ . ആ കേസിലെ പ്രതികൾ വർഷത്തിൽ ഒട്ടുമിക്ക ദിവസങ്ങളിലും പരോൾ വാങ്ങി കേരളത്തിൽ അരാജകത്വം സൃഷ്ടിച്ചു പോന്നിരുന്നു . ചെങ്ങന്നൂർ കാരണവർ കൊലക്കേസിലെ പ്രതിക്ക് കിട്ടിയ ഇളവുകൾ അനുവദിച്ചുകൂടാ . കേരളത്തിൽ അരങ്ങേറിയ രാഷ്ട്രീയ കൊലക്കേസ് പ്രതികളെ , അവർ എംഎൽഎ ആയാലും നേതാവ് ആയാലും അവരെയൊന്നും വെറുതെ വിട്ടുകൂടാ !!

ഈ ഭരണം നിലപാടുകളുടെ ഭരണമായിരിക്കണം എന്നും നാടിനെ ബാധിക്കുന്ന ഒരു വിഷയത്തിലും നോ കോമ്പ്രമൈസ് ആയിരിക്കണം എന്നും യുവജനത !!

ചെറുപ്പക്കാരായ മന്ത്രിമാർ എല്ലാ വിഷയത്തിലും ജാഗ്രത പാലിക്കണമെന്ന ഉപദേശത്തിൽ ദാസനും
ജനങ്ങളാണ് എല്ലാറ്റിനും മുന്നിൽ എന്ന ആപ്തവാക്യത്തോടെ ഒരു നല്ല ഭരണം പ്രതീക്ഷിച്ചുകൊണ്ട് വിജയനും

New Cabinet and Social Criticisms

Thus, the new cabinet of Kerala has assumed power. Although there are plenty of things to criticize and find fault with, this is how things work in Kerala. Whether it is in our village temple committees, church committees, or even within our own families, no matter how good a deed is done, two or three dissenting opinions always remain.

Therefore, I am not penning down criticisms for the time being. What can we say to a society that, when asked about a grand feast they just gluttonously devoured, complains that the papadam wasn't round enough? In this era, where people even find fault with singing Vande Mataram at a swearing-in ceremony attended by many prominent personalities, ministers should just carry out their duties beautifully without paying heed to any of it. Move forward with courage!!

Ammalu Amma and the Swearing-in Venue: The Intervention of Media and Youth

When Ammalu Amma arrived at the swearing-in venue early in the morning, Suresh Kumar from Asianet turned it into a news story. When Ammalu Amma mentioned that the name was given to her by her unborn son, V. D. Satheesan, tears welled up in the eyes of those watching the news.

Immediately upon seeing this news, those managing social media at the swearing-in ceremony were informed. Someone among them located the mother and brought her to the stage where the swearing-in was taking place, and the respected Rahul Gandhi and the Chief Minister embraced her. In this matter, we must appreciate the approach taken by Asianet in handling the issue. Similarly, we must appreciate these youngsters who showed the interest to find that mother and bring her to the venue amidst such a huge rush.

Warning to Young Ministers and Caution in Gunman-Secretary Appointments

In this cabinet, which can be described as a cabinet of youngsters, it is essential that they function with utmost vigilance. When power comes into hand, many might approach the ministers with various recommendations, claiming to be party workers. Different people have different demands. Many of them have no objective other than to somehow siphon off money and meddle under this administration.

If you do not handle each individual with great caution when they approach you, UDF workers are keeping a watchful eye, staying awake to guard this government. The followers are highly vigilant to ensure that treachery, like what happened to Oommen Chandy, does not repeat itself. Therefore, caution and alertness are indispensable while appointing the gunmen and secretaries of the ministers.

Standards of Performance, Indira Guarantee, and V. T. Balram

It is also a part of the Chief Minister's duty to fix a benchmark by evaluating the performance of the ministers. If the Chief Minister gives them strict directives right at the beginning, certain future consequences can be nipped in the bud.

If things are not handled with great care while implementing the promises given by this government under the Indira Guarantee, they might backfire later. One opinion is that it would be a good decision if the department being formed for senior citizens is entrusted to someone like V. T. Balram, the MLA of Thrithala. The biggest demand is to bring those who targeted and attacked party workers and registered cases against them before the law. It is also requested that the entire investigation into the Sabarimala scam be conducted properly to win the trust of the devotees.

Responsibilities of the Home Department and Stringent Action Against Criminals

The minister handling the Home Department must win the trust of the people by taking stances with great caution. A lot of criminals had thrived under the shelter of the previous administration. They are roaming around safely in Kerala, using channels and media as allies, ensuring no one touches their cases.

They might approach the Home Department in various guises and forms. The escape of the accused in the T. P. case must not happen again in Kerala. The accused in that case used to create anarchy in Kerala by obtaining parole on most days of the year. The leniency granted to the accused in the Chengannur Karanavar murder case should not be allowed. The perpetrators of political murders that took place in Kerala, whether they are MLAs or leaders, must not be let off scot-free!!

A Compromise-Free Administration and the Expectations of Dasan and Vijayan

The youth demands that this administration must be a governance of firm stances and there should be "No Compromise" on any issue affecting the nation!!

Dasan advises that the young ministers must exercise vigilance in all matters, and Vijayan expects a good governance with the maxim that people come before everything else.

#KeralaPolitics #NewKeralaCabinet #KeralaGovernment #SwearingInCeremony #AmmaluAmma #RahulGandhi #VDSatheesan #AsianetNews #YouthInPolitics #GoodGovernance #PoliticalVigilance #HomeDepartment #LawAndOrder #VTBalram #IndiraGuarantee #NoCompromise #DasanAndVijayan #KeralaYouth #PoliticalAccountability #DevoteesTrust