കേരളത്തിന്റെ ഘടനയനുസരിച്ചാൽ 140 മണ്ഡലങ്ങളിൽ 40 മണ്ഡലങ്ങൾ സിപിഎമ്മിന്റെയോ , ലീഗിന്റേയോ , കോൺഗ്രസ്സിന്റേയോ കുത്തകയായുള്ള മണ്ഡലങ്ങളാണ് . 20000 ഇൽ പരം വോട്ടുകൾക്ക് മേലെ ഭൂരിപക്ഷത്തിൽ ജയിക്കാവുന്ന സീറ്റുകൾ ഓരോരോ പാർട്ടികളും കുത്തകയാക്കി വെച്ചിട്ടുണ്ട് .

എങ്കിൽ തന്നെയും 24000 ഇൽ പരം വോട്ടുകൾ അധികം നേടി കെഎസ് നാരായണൻ നമ്പൂതിരി വിജയിച്ചിരുന്നവടക്കാഞ്ചേരി സീറ്റ് പോലെ ഇടതു പക്ഷം മാത്രം വിജയിച്ചിരുന്ന കരുനാഗപ്പള്ളി സീറ്റ് പോലെ പണ്ടത്തെ തൃപ്പൂണിത്തുറ പോലെ കുറെയധികം സീറ്റുകൾ സ്ഥാനാർത്ഥികളനുസരിച്ച് മാറി മറിഞ്ഞിട്ടുണ്ട് . അജയ്യനായ വി എസിനെ മലമ്പുഴയിൽ സതീശൻ പാച്ചേനി 4703 വോട്ടുകൾക്കും തലശ്ശേരിയിൽ കോടിയേരിയെ രാജ്‌മോഹൻ ഉണ്ണിത്താനും തളച്ചിട്ടുണ്ട് .

ബാക്കിയുള്ള മണ്ഡലങ്ങളിൽ 28 എണ്ണത്തോളം സീറ്റുകൾ 5000 വോട്ടുകൾക്ക് താഴെയും 27 സീറ്റുകൾ 5000 നും 10000 നും ഇടയിൽ വോട്ടുകൾക്കും ജയിച്ചു കയറിയതാണ് . ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരമാണിത് . പക്ഷെ പൊതുവായ സ്വഭാവം കണക്കിലെടുത്താൽ 40 സീറ്റുകൾ വീതമായിരുന്നു ഉണ്ടായിരുന്നത് . അസംബ്ലികൾ കീറി മുറിച്ചപ്പോൾ പല മണ്ഡലങ്ങളുടെയും സ്വഭാവം മാറിയതുകൊണ്ടാണ് ഇപ്പോൾ 28 -27 എന്ന ക്രമത്തിലായത് . ഈ സീറ്റുകൾ അധികവും ലഭിച്ചിരുന്ന ഭരണം ലഭിക്കുന്ന പാർട്ടികൾക്കായിരുന്നു

ഈ ഒരു സ്വഭാവം മനസിലാക്കിയതിന് ശേഷമാണ് ലീഡർ കെ കരുണാകരൻ മുന്നണി സംവിധാനത്തിലേക്ക് കേരളത്തെ എത്തിച്ചത് . കാരണം ചെറിയ ചെറിയ പാർട്ടികളുടെയും സമുദായങ്ങളുടെയും വോട്ടുകൾ വിജയങ്ങളെ സാരമായി ബാധിച്ചിരുന്നു എന്ന തിരിച്ചറിവ്

ഇനി വേണ്ടത് സ്ഥാനാർത്ഥികളുടെ മികവിൽ ഏതൊരു കുത്തക സീറ്റും പിടിച്ചെടുക്കും എന്നത് കാലങ്ങളായി നമ്മൾ കണ്ടുവരുന്നു . നിയമസഭാ തിരഞ്ഞെടുപ്പായാലും ലോക്സഭാ തിരഞ്ഞെടുപ്പ് ആയാലും സ്ഥാനാർത്ഥികളുടെ മുഖവും പെരുമാറ്റവും അവരുടെ പുഞ്ചിരിയും ഒക്കെ ഒരളവു വരെ വിധിനിർണ്ണയത്തിൽ ബാധിക്കും എന്നത് സത്യമാണ് . 2001 അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം ബിനോയ് വിശ്വം പറഞ്ഞത് ചിരിച്ചവരെല്ലാം ജയിച്ചുകയറി എന്നാണ് .

സ്ത്രീ വോട്ടുകൾ പുരുഷ സൗന്ദര്യത്തിലും ചെറുപ്പത്തിലും ലേശം ആകൃഷ്ടപെടും എന്ന് ഒറ്റപ്പാലത്തെ ശിവരാമന്റെ ജയത്തിലും തലസ്ഥാനത്തെ ശശി തരൂരിന്റെ ജയത്തിലും തൃത്താലയിൽ ബാലറാമിന്റെ ജയത്തിലും പാലക്കാട്ടെ ഷാഫിയുടെ ജയത്തിലും കരുനാഗപ്പള്ളിയിലെ മഹേഷിന്റെ ജയത്തിലും നാം അനുഭവിച്ചറിഞ്ഞതാണ് .

യുഡിഎഫിന്റെ സാധ്യത പട്ടികകൾ പരിഗണിച്ചാൽ അടൂരും അരൂരും തൃശൂരും നാദാപുരവും കൊയിലാണ്ടിയും അഴീക്കോടും പേരാമ്പ്രയും റാന്നിയും കുറ്റിയാടിയും കൊല്ലവും തവനൂരും മാനന്തവാടിയും കൂത്തുപറമ്പും ഒക്കെ ഉശിരുള്ളവരെ രംഗത്തിറക്കിയാൽ ഈസി വാക്കോവർ ലഭിക്കാവുന്നവയാണ് .

ഇത്തവണ ബുദ്ധിപരമായി സ്ഥാനാർത്ഥികളെ നിർത്തിയാൽ തളിപ്പറമ്പ് , പയ്യന്നൂർ, ഉദുമ, ബേപ്പൂർ, പൊന്നാനി , കൊടുങ്ങല്ലൂർ , മണലൂർ , കൈപ്പമംഗലം , ഒല്ലൂർ , ചങ്ങനാശ്ശേരി , കാഞ്ഞിരപ്പിള്ളി , പൂഞ്ഞാർ , ഏറ്റുമാനൂർ , കുന്നംകുളം , വടക്കാഞ്ചേരി , വൈപ്പിൻ , വൈക്കം , ചാത്തന്നൂർ , പുനലൂർ , വർക്കല , ആറ്റിങ്ങൽ, കോതമംഗലം , കോന്നി, കായംകുളം എന്നീ സീറ്റുകളിൽ നല്ല മത്സരവും ഭരണവിരുദ്ധ വികാരത്താൽ ഈ സീറ്റുകളും പിടിച്ചെടുക്കുവാനാകും .

നേരത്തെ പറഞ്ഞതുപോലെ ഫുട്‍ബോൾ ഇതിഹാസം ഐഎം വിജയൻ എന്ന പറവട്ടാനി വിജയനെ സ്വാധീനിച്ചാൽ ചേലക്കര , നാട്ടിക പോലുള്ള സീറ്റുകളിൽ എളുപ്പം ജയിച്ചുകയറാം . സത്യൻ അന്തിക്കാടിനെ പോലെ ഒരു ജനപ്രിയനായ നാട്ടിൻപുറത്തുകാരനെ സ്വദേശമായ മണലൂരിൽ മത്സരിപ്പിച്ചാൽ ജനം വോട്ടുചെയ്യും . സന്തോഷ് ജോർജ്ജ് കുളങ്ങര പോലെ ഒരു ലോക സഞ്ചാരിയെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, പൂഞ്ഞാർ പോലെയുള്ള സീറ്റിലും നടൻ ജോയ്മാത്യുവിനെ അദ്ദഹത്തിന്റെ ജന്മനാടിന്റെ അടുത്തുള്ള ഒറ്റപ്പാലം പോലുള്ള സീറ്റ് തിരിച്ചു പിടിക്കാനും പ്രയോജനപ്പെടുത്താം .

സിവി പത്മരാജനും പ്രതാപവർമ്മ തമ്പാനും ജയിച്ചു കയറിയ ചാത്തന്നൂർ ജഗദീഷിന് കൊടുത്തുനോക്കൂ . അതുപോലെ തൃപ്പൂണിത്തുറയിൽ പിഷാരടിയോ അല്ലെങ്കിൽ വേണു രാജാമണിയോ മത്സരിച്ചാൽ നന്നായിരിക്കും . പുനലൂരിൽ വേണേൽ റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷക്ക് സാധ്യത ഇല്ലാതെയില്ല . അതുപോലെ കരിപ്പാപ്പറമ്പിൽ കുടുംബ പശ്ചാത്തലമുള്ള പ്രൊഫഷണൽ കോൺഗ്രസ്സ് നേതാവായ മാത്യു ആന്റണി കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചാൽ ജായസാധ്യത കാണുന്നുണ്ട് .

കൊടുങ്ങല്ലൂർ സീറ്റിലേക്ക് കെ മുരളീധരൻ ചെന്നാൽ , പഴയ മാളയുടെ പ്രതാപം വീണ്ടെടുക്കാനാവും . കരുണാകരനെ ആരാധിക്കുന്ന ഒട്ടനവധി ആളുകളുള്ള ആ മണ്ഡലത്തിൽ കെ മുരളീധരൻ വന്നാൽ തൊട്ടടുത്ത കൈപ്പമംഗലവും ഇരിഞ്ഞാലക്കുടയും കാര്യങ്ങൾ എളുപ്പമാവും . ഓ ജെ ജെനീഷ് കൈപ്പമംഗലത്തോ പുതുക്കാട്ടോ മത്സരിച്ചു മണ്ഡലങ്ങൾ തിരിച്ചു പിടിക്കട്ടെ . കൈപ്പമംഗലത്ത് ഗൾഫ് വ്യവസായി സാലി, ഈസാ ബിൻ അബ്ദുൽ കരീം , എന്നിവർ പൊരുതുവാൻ തയ്യാറായി നിൽക്കുന്നു .

പെരുമ്പാവൂരിൽ എൽദോസിന് സീറ്റില്ലെങ്കിൽ ടി എച്ച് മുസ്തഫയുടെ മകൻ സക്കീർ ഹുസ്സൈൻ , യൂത്ത് കോൺഗ്രസ്സ് നേതാവ് ലിന്റോ ജോൺ , എന്നിവരിൽ ഒരാളെ പരിഗണിച്ചാൽ നന്നായിരുന്നു . കുന്നത്തുനാട്ടിൽ നാഷണൽ എസ് സി എസ് ടി നാഷണൽ കോഓർഡിനേറ്റർ കെകെ അരുണ്കുമാറിനും സാദ്ധ്യതകൾ ഏറെ. പാലക്കാട് കണ്ണൻ ഗോപിനാഥൻ വന്നാൽ ജനം രണ്ടുകയ്യും നീട്ടി സ്വീകരിക്കും .

സന്ദീപ് വാര്യർ തൃശൂരിലോ ഒല്ലൂരിലോ മത്സരിച്ചാൽ ജയിച്ചു കയറാം . ടിഎൻ പ്രതാപൻ ജയിക്കുവാനറിയാവുന്ന ആളായതുകൊണ്ട് മണ്ഡലം ഏതായാലും മതിയാകും . വൈപ്പിനിൽ സിപി ജോണിന് സാധ്യത കാണുന്നു . ചെങ്ങന്നൂരിൽ നല്ലത് ജ്യോതി വിജയകുമാർ ആണെങ്കിലും ജനങ്ങളുമായി അടുപ്പമില്ല എന്ന ചെറിയ സംസാരം മണ്ഡലത്തിലുണ്ട് .

അതുപോലെ വിദേശത്തെ സുപ്രധാന കാരുണ്യ സംഘടനായ കെ എം സിസി ക്ക് സീറ്റ് കൊടുക്കുന്നുണ്ടെങ്കിൽ മുപ്പത് വർഷത്തോളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പരിചയസമ്പത്തുള്ള ജനകീയനായ അൻവർ നഹയും അർഹതപ്പെട്ട വ്യക്തിത്വമാണ് . അൻവർ നഹക്ക് തിരൂരങ്ങാടി പോലുള്ള ഒരു സീറ്റ് തന്നെ കൊടുക്കണം . തവനൂർ ലീഗ് വെച്ചുമാറുകയാണെങ്കിൽ കെഎംസിസി യുടെ അൻവർ അമീനെ അവിടേക്ക് പരിഗണിക്കാം .. പെരിങ്ങോട്ടുകുറിശ്ശിയിലെ പ്രധാനമന്ത്രിയായിരുന്ന എവി ഗോപിനാഥിനെ വിറപ്പിച്ച കെആർ രതീഷിന് ആലത്തൂർ സീറ്റ് നൽകിയാൽ അതൊരു മധുര പ്രതികരമാവും .

കെഎസ്‌യു സമരത്തിൽ സെക്രട്ടറിയറ്റ് ചാടികടന്നു മുഖ്യമന്ത്രിയുടെ മുറിക്കരികിൽ വരെ പ്രതിഷേധമായി എത്തിയ തൃശൂർ അരിമ്പൂർ സ്വദേശി ശിൽപയ്ക്ക് മണലൂർ , ഒല്ലൂർ , പുതുക്കാട് പോലെയുള്ള സീറ്റുകളിൽ പരിഗണിച്ചാൽ ജയിച്ചു കയറിയേക്കാം . വൈഷ്‌ണ സുരേഷ് നേമത്ത് മത്സരിച്ചാൽ നല്ല മത്സരമാകും . ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ ധീരത കാണിച്ച ഫർസീൻ മജീദിന് ഒരു നല്ല പോരാട്ടം കണ്ണൂരിലെ പാർട്ടി കുത്തക മണ്ഡലങ്ങളിൽ കാണിക്കുവാനാകും . ധർമ്മടം കലക്കും .

ജനം ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ , കെഎം ഷാജിയും , വിടി ബൽറാമും , മുഹമ്മദ് നിയാസും , ശബരീനാഥും , പികെ ഫിറോസും

അബിൻ വർക്കിയും , വിഎസ് ജോയിയും , കെഎം അഭിജിത്തും , ബിആർഎം ഷഫീറും , ആൻ സെബാസ്ററ്യനും , സോണിയ ഗിരിയും , പോലുള്ളവരെയാണ് .

ഇത്തവണ യുഡിഎഫ് സാധ്യതകൾ പരിഗണിച്ചുകൊണ്ട് കാനഗോലു ദാസനും

അടുത്തതവണ എൽഡിഎഫ്സാധ്യതകളും പരിഗണിക്കുമെന്ന ഉറപ്പിൽ കിനരേഷ് വിജയനും