നവി പിള്ളയ്ക്ക് സമാധാന നൊബേൽ:
ആഗോള നീതിക്കും മനുഷ്യാവകാശ പോരാട്ടങ്ങൾക്കുമുള്ള ചരിത്രപരമായ അംഗീകാരം
വംശവിവേചനത്തിനെതിരെയുമുള്ള പോരാട്ടങ്ങളിൽ നിന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതിയിലേക്ക് ഉയർന്ന നവി പിള്ളയുടെ പ്രചോദനാത്മകമായ ജീവിതവഴി
2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരംസ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജയുംദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയുമായ നവനീതം പിള്ളഎന്ന നവി പിള്ള. മനുഷ്യാവകാശ സംരക്ഷണ രംഗത്തെനിഷ്പക്ഷവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളുംപ്രവർത്തനങ്ങളുമാണ് അവരെ ഈ മഹത്തായ നേട്ടത്തിന്അർഹയാക്കിയത്.
ആഗോള നീതിന്യായ വ്യവസ്ഥയിൽ തന്റെനിലപാടുകളിലൂടെ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്നവി പിള്ള. ഫലസ്തീനിലെയും റുവാണ്ടയിലെയും സ്വന്തംജന്മനാടായ ദക്ഷിണാഫ്രിക്കയിലെയും ദുരിതമനുഭവിക്കുന്നജനങ്ങളുടെ നീതിക്കായുള്ള പോരാട്ടങ്ങൾക്കായി അവർതന്റെ നിയമജീവിതം സമർപ്പിച്ചു. ഫലസ്തീനിലെഇസ്രായേൽ നടപടികളെക്കുറിച്ച് അന്വേഷണം നടത്തിയഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്റെഅധ്യക്ഷയായിരുന്നു അവർ.
2025-ൽ പുറത്തുവന്നകമ്മീഷന്റെ റിപ്പോർട്ടിൽ ഗസ്സയിൽ ഇസ്രായേൽ വംശഹത്യനടത്തിയതായി നിഗമനത്തിലെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് രൂക്ഷമായവിമർശനങ്ങൾക്കും അവർ ഇരയായി. നൊബേൽ പുരസ്‌കാരപ്രഖ്യാപനത്തിനു പിന്നാലെയും ഇസ്രായേൽ പ്രധാനമന്ത്രിബെഞ്ചമിൻ നെതന്യാഹു, നവി പിള്ളയ്‌ക്കെതിരെ കടുത്തവിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചു. എന്നാൽ, ഇത്തരം വിമർശനങ്ങളും സമ്മർദങ്ങളും അവരുടെനിലപാടുകളെ മാറ്റിയില്ല.
1941 സെപ്റ്റംബർ 23-ന് ദക്ഷിണാഫ്രിക്കയിലെഡർബനിലുള്ള ക്ലെയർവുഡിലാണ് ഇന്ത്യൻ വംശജയായനവി പിള്ള ജനിച്ചത്. പിതാവ് ഒരു ബസ് ഡ്രൈവറായിരുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മക്കളുടെവിദ്യാഭ്യാസ പുരോഗതിക്കായി മാതാപിതാക്കൾ കഠിനമായിപരിശ്രമിച്ചു. തുടർന്ന് നാറ്റൽ സർവകലാശാലയിൽനിയമപഠനം പൂർത്തിയാക്കിയ അവർ ഹാർവാർഡ്സർവകലാശാലയിൽനിന്ന് നിയമത്തിൽ ഉന്നത ബിരുദവുംനേടി.
പഠനകാലത്തും അതിനുശേഷവും, കറുത്തവർഗക്കാരും ഇന്ത്യൻ വംശജരും കടുത്തവർണവിവേചനം നേരിട്ടിരുന്ന ദക്ഷിണാഫ്രിക്കയിൽ,നിരവധി സാമൂഹികവും സാമ്പത്തികവുമായപ്രതിബന്ധങ്ങളെ അതിജീവിച്ചാണ് അവർ മുന്നേറിയത്. 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെമനുഷ്യാവകാശ ഹൈക്കമ്മീഷണറായി അവർസേവനമനുഷ്ഠിച്ചു.
നാറ്റൽ പ്രവിശ്യയിൽ സ്വന്തം നിയമസ്ഥാപനം ആരംഭിച്ച ആദ്യവർണേതര വനിതയെന്ന ചരിത്രനേട്ടവും നവിപിള്ളയ്ക്കുണ്ട്. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾസംരക്ഷിക്കുന്നതിനും അവർക്ക് ആവശ്യമായനിയമസഹായം ഉറപ്പാക്കുന്നതിനും അവർ പ്രവർത്തിച്ചു. ദക്ഷിണാഫ്രിക്കൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽപൗരന്മാർക്കിടയിൽ സമത്വം ഉറപ്പാക്കുന്നതിനുള്ളപ്രവർത്തനങ്ങളിലും അവർ സജീവമായി ഇടപെട്ടു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായിപ്രവർത്തിക്കുന്ന ഇക്വാളിറ്റി നൗ (Equality Now) എന്നസംഘടനയുടെ പ്രവർത്തനങ്ങൾക്കും നവി പിള്ള പിന്തുണയുംസംഭാവനകളും നൽകി.
നവി പിള്ളയെ തേടിയെത്തിയ നൊബേൽ പുരസ്‌കാരംഅന്താരാഷ്ട്ര നീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനുംവേണ്ടിയുള്ള അവരുടെ ദീർഘകാല പ്രവർത്തനങ്ങൾക്കുള്ളഅംഗീകാരമാണ്. അനീതിക്കും വംശീയവും ലിംഗപരവുമായവിവേചനങ്ങൾക്കുമെതിരെ പോരാടിയ അവരുടെ ജീവിതംലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർക്ക്പ്രചോദനമാണ്.
ഈ അംഗീകാരത്തെ വിവിധ രാജ്യങ്ങളിലെരാഷ്ട്രീയ-സാമൂഹിക നേതാക്കളും മനുഷ്യാവകാശപ്രവർത്തകരും അഭിനന്ദിച്ചു. നീതിയും സമത്വവും മനുഷ്യന്റെഅന്തസ്സും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക്അതിരുകളില്ലെന്ന് നവി പിള്ളയുടെ ജീവിതവുംപ്രവർത്തനങ്ങളും നമ്മെ ഓർമിപ്പിക്കുന്നു.
SOCIAL AKSHARANGAL :മുഹമ്മദ് നജ്‌വാൻ സി





