ഡൽഹിയിലെ അധികാരമാറ്റങ്ങളും കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും: പ്രിയങ്കയുടെ വരവും കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവിയും
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പും പ്രിയങ്ക ഗാന്ധിയുടെ തിരിച്ചുവരവും
ഉത്തർപ്രദേശ് അടക്കം ഇന്ത്യയിലെ മുഖ്യധാരാ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ,ഗ്യാനേഷ് കുമാറിനെതിരെ എസ്ഐ ആർ സമരങ്ങൾക്ക് മൂർച്ചകൾ കൂട്ടുമ്പോൾ ഇന്ത്യയുടെ തലസ്ഥാനത്തെ പ്രതിപക്ഷം ഒട്ടനേകം മാറ്റങ്ങൾക്ക് വഴിമരുന്നിടുകയാണ് . പ്രത്യേകിച്ച് കോൺഗ്രസ്സ് പാർട്ടിയിൽ അടിമുടി മാറ്റങ്ങൾക്ക് അണിയറയിൽ ചരടുവലികൾ മുറുകുമ്പോൾ പ്രിയങ്കഗാന്ധി കോൺഗ്രസ്സിന്റെ ഉന്നത സ്ഥാനത്തേക്ക് എത്തപ്പെടുകയാണ് .
ഫെബ്രുവരി പതിനാലിന് മകന്റെ കല്യാണശേഷം മുഴുവൻ സമയം രാഷ്ട്രീയത്തിൽ മുഴുകുവാൻ പ്രിയങ്കഗാന്ധി തയാറാവുമ്പോൾ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ പ്രിയങ്കഗാന്ധി വീണ്ടും നയിക്കുവാനുള്ള പടപുറപ്പാടിലാണ് .
2019-ലെ ചതിയും സച്ചിൻ പൈലറ്റിലുള്ള വിശ്വാസവും
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ലോക്സഭാ സീറ്റുകൾ രണ്ടായി പിരിച്ചുകൊണ്ട് ജ്യോതിരാഹിത്യ സിന്ധ്യയും പ്രിയങ്കഗാന്ധിയും തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്നും നേരിട്ടെങ്കിലും ബിജെപി ജ്യോതിരാഹിത്യ സിന്ധ്യയെകൊണ്ട് പിന്നിൽ നിന്നും കുത്തുവാൻ പ്രേരിപ്പിക്കുകയായിരുന്നു .
ആ ഒരു ചതി നേരിട്ടതിന് ശേഷം പ്രിയങ്കഗാന്ധി ഒരുത്തനെയും കുടിക്കുന്ന വെള്ളത്തിൽ വരെ വിശ്വസിക്കാത്ത അവസ്ഥയിലായി .പ്രത്യേകിച്ച് കോൺഗ്രസ്സ് പാർട്ടിയിലെ ആരെയും പ്രിയങ്കഗാന്ധിക്ക് അത്രവലിയ വിശ്വാസമൊന്നുമില്ല . പിന്നെയും കൂടെ കൂട്ടുവാൻ ധൈര്യപ്പെടുന്നത് സച്ചിൻ പൈലറ്റിനെയാണ് .
കെ.സി. വേണുഗോപാലിന് മുന്നിലെ പ്രതിസന്ധികളും കേരളത്തിലേക്കുള്ള മടക്കവും
ഇപ്പോഴത്തെ ഈ നിലപാടുകളിൽ ഏറെ നഷ്ടം സംഭവിക്കുവാൻ പോകുന്നത് കോൺഗ്രസ്സിന്റെ കേരളത്തിന്റെ മുഖമായ കെസി വേണുഗോപാലിനാണ് . പ്രിയങ്കഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം സ്വയം ഏറ്റെടുക്കുകയോ അല്ലെങ്കിൽ സച്ചിൻ പൈലറ്റിനെ ഏൽപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ കെസി വേണുഗോപാൽ ഒന്നുകിൽ കേരളത്തിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ രാഹുഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനോ ആയി മാറിയേക്കാം .
കേരളത്തിലേക്ക് മടങ്ങുക എന്നത് കെസിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ കാര്യമാണ് . കെസിയുടെ കൂടെ നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ഒട്ടുമിക്കവരും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ് എന്നതാണ് കെസിയെ പിന്തിരിപ്പിയ്ക്കുന്നത് .
കേരളത്തിലെ അണികളുടെ മനോഭാവവും നേതാക്കളുടെ ഗ്രൂപ്പ് കളികളും
കേരളത്തിലെ കോൺഗ്രസ്സ് അണികളിൽ നഷ്ടപ്പെട്ട കെസി വികാരം തിരിച്ചു പിടിക്കുവാൻ ഒരൊറ്റ നേതാവിനും ആകുന്നില്ല എന്നതാണ് കെസി നേരിടുന്ന മനോവേദന . പണ്ടൊക്കെ കരുണാകരൻ - ആന്റണി അങ്കം മുറുകുമ്പോഴും , ഉമ്മൻചാണ്ടി - കെ മുരളീധരൻ , ഉമ്മൻചാണ്ടി - രമേശ് ചെന്നിത്തല കാലഘട്ടങ്ങളിലും രണ്ടുകൂട്ടർക്കുമൊപ്പം അണികൾ തത്തുല്യമായി നിലയുറപ്പിച്ചിരുന്നു .
ഇന്നിപ്പോൾ കേരളത്തിലെ കോൺഗ്രസ്സിലെ തൊണ്ണൂറ് ശതമാനം ബോധമുള്ള അണികൾ ഒന്നടങ്കം ചീഞ്ഞ ഗ്രൂപ്പുകളികൾക്ക് എതിരാണ് . പക്ഷെ നേതാക്കന്മാർ ഇപ്പോഴും പതിറ്റാണ്ടുകൾ പിറകിലാണ് സഞ്ചരിക്കുന്നത് . അതിന്റെ തെളിവാണ് ജെബി മാത്തറിലൂടെയും അടൂർ പ്രകാശിലൂടെയും ഇന്നിപ്പോൾ ഷാഫി പറമ്പിലൂടെയും ഒക്കെ നാം കണ്ടുകൊണ്ടിരിക്കുന്നത് .
മുഖ്യമന്ത്രി കസേരയും ഡൽഹിയിലെ അഹമ്മദ് പട്ടേൽ മാതൃകയും
കെസി വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി എന്ന ആ കസേര ഒഴികെ ബാക്കി എന്തൊക്കെ കിട്ടിയാലും മതിയാകാതെ വരും . കെപിസിസി പ്രസിഡന്റ് ആയി അനിൽകുമാറിനെ അവരോധിച്ചാൽ വണ്ടൂരുള്ളവർ വരെ അനുസരിക്കണമെന്നില്ല . പകരം കെസി തന്നെ കെപിസിസി പ്രസിഡന്റ് ആകുവാൻ മുതിർന്നാൽ പാമ്പും കോണി കളിയിൽ 99 എത്തുമ്പോൾ പാമ്പ് വിഴുങ്ങുന്ന ഗതിയിലാകും പിന്നീടുള്ള രാഷ്ട്രീയം എന്നത് കെ മുരളീധരന്റെ ചരിത്രത്തിൽ നിന്നും കേസിക്ക് മനസിലാക്കിയെടുക്കാം .
അപ്പോൾ പിന്നെ ഏറ്റവും ഉചിതം ഡൽഹിയിൽ രാഹുൽഗാന്ധിക്കൊപ്പം പിടിച്ചുനിൽക്കുക മാത്രമേ ഗത്യന്തരമുള്ളൂ . കേരളത്തിലെ കാര്യങ്ങളിൽ അനാവശ്യമായി കൈ കടത്താതിരുന്നാൽ സോണിയ ഗാന്ധിക്ക് പിന്നിൽ അഹമ്മദ് പട്ടേൽ എന്നതുപോലെ രാഹുൽഗാന്ധി കഴിഞ്ഞാൽ കെസി എന്ന നിലയിൽ പിടിച്ചുനില്ക്കാം .
2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളും 2004-ലെ ആവർത്തന ഭീതിയും
കേരളത്തിൽ ആറുമാസത്തിനുള്ളിൽ വിഡി സതീശൻ വീഴും എന്ന ചിന്തയൊക്കെ ഇപ്പോൾ മറിക്കാണും . കെസി വേണുഗോപാൽ കേരളത്തിലെ ശ്രദ്ധ തത്ക്കാലം ഒഴിവാക്കി , കൂടെയുള്ള മന്ത്രിമാരോടും നേതാക്കന്മാരോടും നല്ല രീതിയിൽ ഭരിച്ചുകൊണ്ട് കോൺഗ്രസ്സിനെ ഉയർത്തെഴുന്നേൽപ്പിക്കുവാൻ മുന്നിട്ട് നിന്നില്ലെങ്കിൽ 2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഭരണം കോൺഗ്രസ്സ് പിടിക്കുമ്പോൾ 2004 ഇലെ കേരളത്തിലെ കോൺഗ്രസ്സിന്റെ ഗതി വരാതെ സൂക്ഷിക്കുക .
ആലിപ്പഴം കായ്ക്കുമ്പോൾ കാക്കക്ക് വായ്പുണ്ണ് എന്നതുപോലെ ദൽഹി ഭരണം പിടിക്കുമ്പോൾ കേരളം കൈവിട്ടു പോകാവുന്ന കളികളാണ് അടൂർ പ്രകാശനും രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും ഒക്കെ ഇപ്പോൾ കളിച്ചുകൂട്ടുന്നത് .
പുതിയ നേതൃത്വത്തിനായുള്ള നിർദ്ദേശങ്ങളും അണികളുടെ വിശ്വാസവും
ആയതിനാൽ കെസി വേണുഗോപാൽ ഉടനെ കേരളത്തിൽ ഒരു നല്ല കെപിസിസി പ്രസിഡണ്ടിനെയും മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടിനെയും കണ്ടെത്തിക്കൊണ്ട് ഗ്രൂപ്പ് കളിക്കാരെയും പെട്ടിപിടുത്തക്കാരെയും തത്ക്കാലം മാറ്റിനിർത്തി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടുകൊണ്ട് അണികളിൽ വിശ്വാസം ഉണ്ടാക്കിയെടുക്കുക !!
നേതാക്കൾ ഗ്രൂപ്പ് കളിയ്ക്കാൻ ഇറങ്ങിയാൽ കല്ലെറിയും എന്ന മുന്നറിയിപ്പുമായി ഐ എൻ ടി യു സി ദാസനും
എല്ലാറ്റിലും ആ കെസിയുടെ പേര് വലിച്ചിഴക്കല്ലേ എന്നഭ്യർത്ഥനയുമായി സേവാദൾ വിജയനും





