കേരള രാഷ്ട്രീയത്തിലെ പിണറായി വിജയന്റെ തന്ത്രങ്ങളും തിരിച്ചടികളും:

2026-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളും യുവനേതാക്കളുടെ ഭാവിയും നേരിടുന്ന വെല്ലുവിളികളും !!

പിണറായി വിജയൻ പ്രചാരണം നയിച്ചുകൊണ്ട് ശൈലജ ടീച്ചറെപ്പോലെ ഒരാളെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ നാണം കേട്ട തോൽവിയിൽ നിന്നും രക്ഷനേടാനാവും എന്നറിഞ്ഞിട്ടും അതൊന്നും വകവെക്കാതെ സ്വന്തം കാര്യം സിന്ദാബാദ് മാതൃകയിൽ പാർട്ടിയെ നയിച്ചതിലുള്ള പൊട്ടിത്തെറികൾക്ക് ധർമ്മടത്ത് നിന്ന് തന്നെ തിരികൊളുത്തിയേക്കാം !!

തുടർഭരണത്തിന്റെ സംതൃപ്തിയും ചരിത്രപരമായ യാത്രയയപ്പും

പിണറായി വിജയന് എല്ലാം അറിയാമായിരുന്നു . എന്നാലും 'ബിരിയാണി കൊടുത്താലോ' എന്ന ചിന്താഗതിയും, 2021 ഇൽ വീണുകിട്ടിയ ഊർജ്ജവും മനസ്സിൽ വെച്ചുകൊണ്ടാണ് 2026 നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത് . സ്വന്തം പടം ലോകം മുഴുവൻ പ്രചരിക്കുന്നത് ഒരു പ്രത്യേക വയസ്സ് കഴിഞ്ഞാൽ പിന്നെ ഏതൊരു നേതാവിനും, ട്രമ്പിനടക്കം ഇഷ്ടമുള്ള കാര്യങ്ങളാണ് . തുടർഭരണം എന്നതും അജയ്യനായി കേരളം പോലുള്ള ഒരു സംസ്ഥാനം പത്തുകൊല്ലം ഭരിച്ചു എന്നതിലും പിണറായി പൂർണ്ണ തൃപ്തനാണ് . പ്രായമായ എല്ലാ നേതാക്കളുടെയും മനസ്സിനുള്ളിൽ കാലശേഷം അവരുടെ പേര് നാട്ടിൽ എപ്പോഴും ഉയർന്നു കേൾക്കണമെന്നുള്ളതും നായനാർക്കും എംജിആറിനും വൈഎസ്ആറിനും ശിഹാബ് തങ്ങൾക്കും കരുണാകരനും ഉമ്മൻചാണ്ടിയ്ക്കും ലഭിച്ച ആ യാത്രയയപ്പ് തനിക്കും ലഭിക്കണം എന്ന് തന്നെയാണ് അവരുടെ ആഗ്രഹങ്ങൾ .

പ്രതിപക്ഷത്തിന്റെ ആക്രമണശൈലിയും പിണറായിയുടെ പ്രതിരോധവും

പത്തുകൊല്ലത്തിനുള്ളിൽ അനുഭവിച്ചറിഞ്ഞ എല്ലാ അഴിമതിക്കേസുകളും കേരളത്തിലെ ജനങ്ങളിൽ ഒരു കുലുക്കവും സൃഷ്ടിക്കില്ല എന്നതും പ്രതിപക്ഷത്തുള്ളവർ പിണറായിയെ നേരിട്ട് അക്രമിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് എല്ലാം ചെയ്തത് എന്ന് വിളിച്ചുപറയുമ്പോഴും അവിടെയൊക്കെ പിണറായി കൂടുതൽ കരുത്താർജ്ജിക്കുകയായിരുന്നു . മറിച്ച് നോക്കിയാൽ പിണറായി വിജയൻ നേരിട്ട് ആക്രമിച്ചത് മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ഉമ്മൻചാണ്ടിയെയും കരുണാകരനെയുമാണ് . ആ ആക്രമണങ്ങളിൽ അവരുടെയൊക്കെ പ്രതിച്ഛായ തൽക്കാലത്തേക്കെങ്കിലും തകർക്കുവാൻ എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് സാധിച്ചിരുന്നു . ഈ കഴിഞ്ഞ പത്തുകൊല്ലം ഒരുത്തനും പിണറായി വിജയനെ നേരിട്ട് അക്രമിച്ചിരുന്നില്ല . ഒരു കെ എം ഷാജിയും വിഡി സതീശനും മാത്യു കുഴൽനാടനും രാഹുൽ മാങ്കൂട്ടത്തിലും വി ടി ബാലറാമും മാത്രമാണ് പിണറായിയെ പേരെടുത്ത് അക്രമിച്ചിരുന്നത് . അവരെയെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പിണറായി ഒതുക്കുകയും ചെയ്തിരുന്നു .

തിരിച്ചറിവുകളുടെ കാലം: ശബരിമലയും അഴിമതി ആരോപണങ്ങളും

ശബരിമല സ്വർണ്ണക്കൊള്ള വിഷയം വന്നപ്പോഴും ആഗോള അയ്യപ്പ സംഗമത്തിൽ വിചാരിച്ചത് പോലെ ജനപങ്കാളിത്തം കുറഞ്ഞതും പ്രതിപക്ഷ നേതാവ് അതിനെ എതിർത്തതും സഖാക്കൾ കൂട്ടത്തോടെ അകത്താവുകയും ചില പ്രബല മാധ്യമങ്ങൾ അതിനെ സ്ഥിരമായി വാർത്തയാക്കുകയും ചെയ്തപ്പോൾ പിണറായിക്ക് മനസ്സിലായി ഇത് മറ്റുള്ള അഴിമതിക്കഥകൾ പോലെയാവില്ല. ഇതിൽ ജനം ഇളകും എന്നതും പ്രതിപക്ഷം മുറുക്കി പിടിച്ചാൽ അത് ഭരണത്തെ ബാധിക്കുമെന്നും അദ്ദേഹത്തിന് പിടുത്തം കിട്ടി . ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ പിണറായി 3.0 തുടരും എന്നൊക്ക പറയുന്നത് വൃഥാവിലാവും എന്നത് പിണറായി വിജയന് മണം പിടിച്ചിരുന്നു . ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ എപ്പോഴും എൽഡിഎഫ് ന് പ്രാമുഖ്യം കിട്ടുന്ന തിരഞ്ഞെടുപ്പുകൾ ആയിട്ടും ഇപ്പോൾ കിട്ടിയ തകർച്ചയിൽ നിന്നും തുടർഭരണം എന്നത് പിണറായി വിജയൻ സ്വപ്നത്തിൽ പോലും ചിന്തിക്കാതെയായി .

യുഡിഎഫ് വിജയവും എംപിമാരുടെ സ്വാധീനവും

ഇത്രയും വലിയ വിജയം യുഡിഎഫിന് സമ്മാനിച്ചതിന്റെ മുഖ്യ കാരണം കേരളത്തിലെ 90 ശതമാനം എംപിമാരും യുഡിഎഫുകാർ ആയതുകൊണ്ടാണ് എന്ന ബോധ്യം പിണറായി വിജയനിൽ ഉദിച്ചു . കാരണം യുഡിഎഫ് സാധാരണയായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വിമതന്മാരെക്കൊണ്ടും പാർട്ടിയിലെ കാലുവാരലുകൾ കൊണ്ടും നശിപ്പിക്കാറാണ് പതിവ് . പക്ഷെ എംപിമാരുടെ സ്വാധീനത്താൽ അതൊക്കെ ഏറെക്കുറെ നിയന്ത്രിക്കുവാൻ അവർക്കായിരുന്നു . അതിന്നർത്ഥം കൂടുതൽ എംപിമാരെ ഇനിയെങ്കിലും ജയിപ്പിച്ചില്ലെങ്കിൽ പാർട്ടി ഒന്നടങ്കം അപകടത്തിലേക്ക് വീണുപോകും എന്ന തിരിച്ചറിവിലാണ് ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പഴയ എംഎൽഎ മാരെ നിലനിർത്തുവാൻ തീരുമാനിച്ചതും പുതുമുഖങ്ങളെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളാക്കുവാൻ മാറ്റി വെച്ചതും .

യുവനേതാക്കളുടെ പരാജയഭീതിയും രാഷ്ട്രീയ ഉയിർത്തെഴുന്നേൽപ്പും

നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നാൽ ഈ പറഞ്ഞ ചെറുപ്പക്കാരായ ആളുകൾ എല്ലാം തോറ്റമ്പിയാൽ പിന്നെ അവർക്കൊരു ഉയിർത്തെഴുന്നേൽപ്പ് എളുപ്പമാവില്ല എന്ന തിരിച്ചറിവ് പിണറായി വിജയനിൽ മാത്രം ഉരുത്തിരിഞ്ഞിരുന്നു . 2021 തിരഞ്ഞെടുപ്പിൽ പാർട്ടി 99 സീറ്റുകൾ നേടിയിട്ടും തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോൽവി ആ വിജയത്തിന്റെ ശോഭ കെടുത്തിയിരുന്നു . അതുപോലെ റിയാസ് കോഴിക്കോട് സീറ്റിൽ തോറ്റതിനുശേഷം ആർക്കും വേണ്ടാതായി . പിന്നെ മരുമോൻ ആയതിൽപിന്നെയാണ് ഒരു പുതു ജീവൻ കിട്ടിയത് . നികേഷ് അഴീക്കോട് തോറ്റതിൽ പിന്നെ ആകെ മൊത്തം ഒരു പരാജയമാവുകയായിരുന്നു . എംബി രാജേഷ് പാലക്കാട് തോറ്റതിൽ പിന്നെയും കെകെ രാഗേഷ് കണ്ണൂരിൽ തോറ്റതിൽ പിന്നെയും അതിൽ നിന്നും മോചനം നേടുവാൻ രാജ്യസഭയിലേക്കും ഉറച്ച സീറ്റുകളിലേക്കും മാറ്റേണ്ടി വന്നു .

സ്ഥാനാർത്ഥി നിർണ്ണയം: കരുതലോടെയുള്ള കരുനീക്കങ്ങൾ

ഒറ്റപ്പാലം സരിൻ പാലക്കാട് തോറ്റതിന്റെ ക്ഷീണം ഇപ്പോഴും സോഷ്യൽ മീഡിയയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു . വസീഫും ഇതേ ഗതി തന്നെ . ആര്യരാജേന്ദ്രൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നൊക്കെ തള്ളിവിട്ടെങ്കിലും ആ കോർപ്പറേഷൻ കയ്യിൽ നിന്നും പോകുവാൻ ആര്യ മാത്രമാണ് കാരണക്കാരി . ഇതെല്ലാം മനസ്സിലാക്കിയ പിണറായി ഒരു ഡസനോളം ചെറുപ്പക്കാരെ ലോക്സഭാ മണ്ഡല അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയാക്കാതെ കരുതൽ നടപടികൾ എടുത്തു . സ്‌പീക്കർ ഷംസീറിനെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലേക്കും സരിനെ പാലക്കാട് ലോക്സഭാ മണ്ഡലത്തിലേക്കും ആര്യയെ ആറ്റിങ്ങലിലേക്കും ചിന്താ ജെറോമിനെ ആലപ്പുഴയിലേക്കും വസീഫിനെ പൊന്നാനിയിലേക്കും നേർച്ച കോഴികളാക്കി നിർത്തിയിരിക്കുകയാണ് . അവരൊക്കെ ജയിച്ചുകയറിയാൽ മാത്രമേ പാർട്ടിക്ക് അടുത്ത നിയമസഭാ -പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ നേരിടുവാൻ ഊർജ്ജം ലഭിക്കുകയുള്ളു എന്ന തിരിച്ചറിവ് .

രണ്ടാം നിര നേതാക്കളുടെ സ്വാധീനവും ഭരണനേട്ടങ്ങളും

ആ തിരഞ്ഞെടുപ്പിൽ കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി എന്നുതന്നെയാണ് പിണറായി വിജയൻറെ ഉള്ളിന്റെ ഉള്ളിലെ തോന്നലുകൾ . പക്ഷെ പണം വീശിയെറിഞ്ഞും ചാനലുകളെ കൊണ്ട് നുണകൾ പറയിപ്പിച്ചും ഏത് വിധേനയും ജയിക്കുക എന്നത് ഈ പാർട്ടിയെക്കൊണ്ട് കോടികൾ സമ്പാദിച്ച പി ശശി പോലെ രണ്ടാം നിര നേതാക്കൾക്കും അവരുടെ ഏറാൻ മൂളികളായി പിആർ ഏറ്റെടുത്ത് നടത്തിയിരുന്നവർക്കും ആവശ്യകതയായിരുന്നു . അവരാണ് പിണറായിയെ കൊണ്ട് ഈ വക അപരാധങ്ങൾ കാണിച്ചുകൂട്ടുവാൻ പ്രേരിപ്പിച്ചത് . ഇനിയിപ്പോൾ വോട്ടേഴ്‌സ് സ്ലിപ്പിനുള്ളിൽ വെച്ചുകൊടുത്ത പണം ഒക്കെ വോട്ടായെങ്കിൽ മാത്രമേ പാർട്ടിക്ക് കേരളത്തിൽ പിടിച്ചുനിൽക്കാൻ സാധ്യമാവുകയുള്ളൂ . പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഇത്രയും നാൾ ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കുളിക്കാൻ സാധിച്ചതും , അകമ്പടി വാഹനങ്ങളുടെ കൂടെ കേരളത്തിൽ വിലസാനായതും , ചികിത്സ തേടി അമേരിക്കക്ക് പോയതും , ലോകം ചുറ്റിയതുമൊക്കെ ബോണസ് തന്നെയാണ് .

കേരളം കാത്തിരിക്കുന്ന നന്മക്കായി മെയ് നാല് വരെ ക്ഷമിക്കാം !!

നമ്മുടെ ക്യാപ്റ്റൻ ജയിക്കാൻ വേണ്ടി എന്തെങ്കിലും സൂത്രപ്പണികൾ ചെയ്തുകാണുമെന്ന വിശ്വാസത്തിൽ സഖാവ് ദാസനും
ഇനി ഈ പാർട്ടി പ്രതിപക്ഷത്ത് ഇരുന്നില്ലെങ്കിൽ പാർട്ടി തന്നെ പിരിച്ചുവിടേണ്ടി വരുമെന്ന മുന്നറിയിപ്പോടെ സഖാവ് വിജയനും

Pinarayi Vijayan's Strategic Gambles: Analyzing the 2026 Election Roadmap and the Fate of CPM’s Young Guard

"Even with the knowledge that a humiliating defeat could have been avoided by projecting someone like Shailaja Teacher as the Chief Minister while Pinarayi Vijayan led the campaign, he ignored it all to lead the party in a 'self-interest first' manner; the resulting internal explosions might just be ignited right from Dharmadam itself!!"

The Contentment of Continuity and the Quest for a Historic Legacy

Pinarayi Vijayan is fully aware of the political landscape. Fueled by the momentum of the 2021 victory, he approached the 2026 assembly elections with a clear mindset. Like any veteran leader past a certain age, he finds satisfaction in seeing his image projected globally and takes immense pride in having ruled a state like Kerala invincibly for a decade. Deep down, like the legendary leaders Nayanar, MGR, YSR, or Oommen Chandy, he too desires a historic farewell that echoes his name for generations to come.

The Shield of the CMO and the Strategy of Direct Confrontation

The corruption scandals of the past decade did not seem to rattle the public as much as expected. Interestingly, when the opposition chose to attack the Chief Minister’s Office (CMO) rather than Pinarayi Vijayan directly, it only seemed to make him stronger. In contrast, Pinarayi’s own political style involved direct hits on heavyweights like K.M. Mani, Kunhalikutty, and Oommen Chandy, successfully tarnishing their images. While most stayed away from direct confrontation, only a few like K.M. Shaji or V.T. Balram dared to name him directly, and they were sidelined in one way or another.

The Sabarimala Shift and the Smell of Impending Change

When the Sabarimala and gold smuggling issues resurfaced, the lack of expected public participation in the 'Ayyappa Sangamam' and the aggressive stance of the opposition signaled a shift. Pinarayi realized that unlike previous scandals, these issues could actually stir the masses and destabilize the government. Sensing the ground shifting beneath the LDF—even in their traditional strongholds during local body elections—the dream of a "Pinarayi 3.0" started to look bleak even to him.

The UDF Dominance and the Influence of Sitting MPs

Pinarayi understood that the primary reason for UDF’s massive success was the influence of their sitting MPs. Usually, UDF loses ground in local elections due to internal rebels and backstabbing, but the MPs managed to keep these factors under control. This led to a strategic realization within the CPM: unless they win more Lok Sabha seats, the party structure itself is in danger. This prompted the decision to retain veteran MLAs for the Assembly and push fresh faces into the Lok Sabha fray.

The Risk of Defeat and the 'Resurrection' Factor

There was a calculated fear that if young, promising leaders were fielded in a difficult Assembly election and lost, they might never recover politically. The defeat of M. Swaraj in 2021, despite the party winning 99 seats, had dimmed the glory of that victory. Similarly, leaders like M.B. Rajesh and K.K. Ragesh had to be moved to the Rajya Sabha or safe seats to recover from previous losses. Pinarayi realized that young blood needs to be protected from a total wipeout to ensure the party's future.

Strategic Sacrifices: The Young Guard as 'Sacrificial Lambs'

In a move to safeguard the 2026 Assembly prospects, Pinarayi steered nearly a dozen young leaders away from Assembly constituencies. Figures like Speaker Shamseer (Kannur), Sarin (Palakkad), Arya Rajendran (Attingal), and Chintha Jerome (Alappuzha) have been positioned in the Lok Sabha race. If they win, it provides the party with much-needed energy for the next local and assembly elections; if they lose, it's a risk the leadership is willing to take to keep the Assembly path clear.

The PR Machinery and the Survival of the Second Tier

For Pinarayi Vijayan, everything now is a "bonus"—from the facilities at Cliff House to state-funded foreign treatments and global travels. However, for the second-tier leadership and the PR machinery that amassed wealth through the party, winning is a necessity for survival. They are the ones pushing the leadership toward these desperate measures, including alleged attempts to influence voters with money. The survival of the party in Kerala now hinges on whether these calculated risks and last-minute maneuvers actually translate into votes.

"We can wait until May 4th for the goodness that Kerala awaits!!

Comrade Dasan remains hopeful, believing that our Captain must have pulled some tactical tricks to ensure victory; meanwhile, Comrade Vijayan warns that if the party doesn't sit in the opposition this time, it might eventually have to be disbanded."