കർമ്മഫലം:
ഗ്രൂപ്പ് കളികളിൽ എരിഞ്ഞൊടുങ്ങിയ തൃശൂരിലെ കോൺഗ്രസ്സും 40 വർഷങ്ങൾക്കപ്പുറത്തെ കെ.എസ്.യു ചരിത്രവും
"ചെയ്യുന്ന കർമ്മങ്ങളുടെ ഫലം കാലം കരുതിവെക്കും; അത് അനുഭവിച്ചു തീർക്കുകയല്ലാതെ മറ്റു വഴികളില്ല."
ഈയൊരു പ്രകൃതിനിയമം അക്ഷരാർത്ഥത്തിൽ ഇന്ന് കേരളത്തിലെ, പ്രത്യേകിച്ച് തൃശൂർ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല്പത് വർഷങ്ങൾക്ക് മുൻപ്, സ്വന്തം താല്പര്യങ്ങൾക്കും ഗ്രൂപ്പ് സമവായങ്ങൾക്കും വേണ്ടി അർഹരായ വിദ്യാർത്ഥി നേതാക്കളെ വെട്ടിയൊതുക്കി, ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചവർ ഇന്ന് ചരിത്രത്തിന്റെ കർമ്മഫലത്തിന് ഇരയായിരിക്കുകയാണ്.
കേരളം കണ്ടതിൽ വെച്ചേറ്റവും മികച്ച ഒരു തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം പോലും കെടുത്താൻ കെല്പുള്ള രീതിയിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള 'ചക്കളത്തി പോരിന്' തിരി കൊളുത്തിയ അതെ സംഘടനാ അലമ്പുകളുടെ തുടക്കം 1980-കളിലെ കെ.എസ്.യു കാലഘട്ടത്തിലായിരുന്നു.
1978-ലെ പിളർപ്പും കെ.എസ്.യുവിലെ നാമനിർദ്ദേശ രാഷ്ട്രീയവും
1978-ൽ കോൺഗ്രസിൽ ഉണ്ടായ പിളർപ്പ് കേരളത്തിൽ കൗതുകകരമായ ഒരു അവസ്ഥയാണ് ഉണ്ടാക്കിയത്. ഒരു വിഭാഗത്തിന് അത് നേതൃബാഹുല്യവും മറുവിഭാഗത്തിന് കടുത്ത നേതൃദാരിദ്ര്യവും സമ്മാനിച്ചു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളെയായിരുന്നു ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. തുടർന്ന് 1982-ൽ എ.കെ. ആൻ്റണി ഘടകത്തെ ഇന്ദിരാഗാന്ധി നേരിട്ടെത്തി കോൺഗ്രസിൽ ലയിപ്പിച്ചെങ്കിലും, കെ.എസ്.യുവിൽ അതുവരെ നിലനിന്നിരുന്ന യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയ അതോടെ നിലച്ചുപോയി.
പകരം 'നോമിനേറ്റഡ് കമ്മിറ്റികൾ' നിലവിൽ വന്നു. ഗ്രൂപ്പ് നേതാക്കളായ കെ. കരുണാകരനെയും എ.കെ. ആൻ്റണിയെയും ആര് കൂടുതൽ സംപ്രീതരാക്കുന്നുവോ അവർക്ക് ഭാരവാഹിത്വത്തിന്റെ നറുക്ക് വീഴുന്ന അവസ്ഥയായി. അങ്ങനെയാണ് അവസാനം നറുക്കുവീണ് ഐ-ഗ്രൂപ്പുകാരനായ ശരത് ചന്ദ്രപ്രസാദ് പ്രസിഡന്റും, എ-ഗ്രൂപ്പുകാരനായ പ്രതാപവർമ്മ തമ്പാൻ ജനറൽ സെക്രട്ടറിയുമായി കെ.എസ്.യു തലപ്പത്ത് വരുന്നത്. എന്നാൽ ഇത് ഗ്രൂപ്പ് മത്സര വിവാദങ്ങൾക്കും കടുത്ത ക്രിമിനൽ കേസുകൾക്കും മാത്രമാണ് വഴിതുറന്നത്.
അട്ടിമറിക്കപ്പെട്ട തൃശൂരിലെ കെ.എസ്.യു തിരഞ്ഞെടുപ്പ്
ഈ സാഹചര്യത്തിലാണ് യഥാർത്ഥ വിദ്യാർത്ഥികൾ തന്നെ കെ.എസ്.യുവിനെ നയിക്കണമെന്ന ധാരണയോടെ, യൂണിറ്റ് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ തിരഞ്ഞെടുപ്പ് നടത്താൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന എ.കെ. ആൻ്റണി ഉത്തരവിടുന്നത്. സംസ്ഥാന റിട്ടേണിംഗ് ഓഫീസറായി കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. കാർത്തികേയൻ നിയോഗിക്കപ്പെട്ടു. സംസ്ഥാനമൊട്ടാകെ സ്കൂൾ-കോളേജ് തലങ്ങളിൽ വിദ്യാർത്ഥികളായവർ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ ജില്ലാ തലങ്ങളിലേക്ക് എത്തിയപ്പോൾ ഗ്രൂപ്പ് കളി മുറുകി. ഇതിൽ ഏറ്റവും കൗതുകകരമായ ഒത്തുതീർപ്പ് രാഷ്ട്രീയം നടന്നത് തൃശൂർ ജില്ലയിലായിരുന്നു. ഇതിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ തൊട്ടു രണ്ട് വർഷം മുൻപത്തെ തൃശൂരിലെ സംഘടനാ കഥ അറിയണം:
അന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു പാനൽ ഒന്നടങ്കം വിജയിച്ചപ്പോൾ, ചെയർമാൻ സീറ്റിലേക്ക് മത്സരിച്ച ഒരാൾ മാത്രം പരാജയപ്പെടുകയും അതോടെ ടിയാൻ്റെ ക്രൈസ്റ്റ് കോളേജിലെ ഡിഗ്രി പഠനം അവസാനിക്കുകയും ചെയ്തു. അതുവരെ എ-ഗ്രൂപ്പുകാരനായിരുന്ന എം പി വിൻസെന്റ്, അന്നത്തെ ജില്ലയിലെ കരുത്തനായ ഐ-ഗ്രൂപ്പ് നേതാവും മന്ത്രിയുമായിരുന്ന പി.പി. ജോർജ്ജ് മാഷിന്റെ മുന്നിൽ ചെന്ന് താൻ മാത്രം തോറ്റെന്ന് പൊട്ടിക്കരഞ്ഞു സങ്കടം പറഞ്ഞു. ഒട്ടും വൈകാതെ, മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ടിയാനെ കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡന്റായി ഐ-ഗ്രൂപ്പ് അക്കൗണ്ടിൽ നിയമിച്ചു.
കെ എസ് യു ജില്ലാ പ്രസിഡണ്ട് ആവണമെങ്കിൽ ഏതെങ്കിലും ഒരു കോളേജിൽ പഠിക്കണമെന്ന വ്യവസ്ഥ ഉള്ളതിനാൽ എംപി വിൻസെന്റ് തൃശൂർ ബിഷപ്പിന്റെ കത്തുമായി വന്ന് കൊടുങ്ങല്ലൂർ അസ്മാബി കോളേജിൽ വെറുതെ ഒരു അഡ്മിഷൻ എടുത്തു വെച്ചു , പിന്നീട് കോളേജിൽ പോയിട്ടില്ല എന്നതാണ് സത്യം .
യഥാർത്ഥത്തിൽ അന്ന് മാനദണ്ഡങ്ങൾ പ്രകാരം സ്കൂൾ യൂണിറ്റ് പ്രസിഡന്റ്, സ്കൂൾ ലീഡർ, കൊടുങ്ങല്ലൂർ താലൂക്ക് പ്രസിഡന്റ് എന്നീ സംഘടനാ പാരമ്പര്യമുള്ള, അസ്മാബി കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാവുകയും പിന്നീട് കെ.കെ.ടി.എം കോളേജ് യൂണിയൻ പിടിച്ചെടുത്ത് ചെയർമാനാവുകയും ചെയ്ത ഇസാ ബിൻ അബ്ദുൾ കരീം ആയിരുന്നു തൃശൂർ ജില്ലാ പ്രസിഡന്റോ സംസ്ഥാന ഭാരവാഹിയോ ആകേണ്ടിയിരുന്നത്.
എന്നാൽ ഈ ക്രൈസ്റ്റ് കോളേജ് നേതാവും കൊടുങ്ങല്ലൂരിൽ നിന്നുള്ള ജില്ലാ കൗൺസിലർമാരും തങ്ങൾ നിലവിലെ ഗ്രൂപ്പ് കളികളിൽ ഇല്ലെന്ന് പ്രഖ്യാപിച്ചു. ജനാധിപത്യപരമായി കൗൺസിൽ വിളിച്ച് തിരഞ്ഞെടുപ്പ് നടത്താൻ കൊടുങ്ങല്ലൂരിൽ നിന്നുള്ള കൗൺസിലർമാരും, തൃശൂർ താലൂക്കിലെ ഒരു വിഭാഗം നേതാക്കളും, പിന്നീട് അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയും സഹപ്രവർത്തകരും റിട്ടേണിംഗ് ഓഫീസർക്ക് കത്ത് നൽകി.
ഇക്കളികളിൽ പ്രതിഷേധിച്ച് പരാതി കൊടുക്കാൻ പോയ കൊടുങ്ങല്ലൂർ കെകെടിഎം കോളേജിലെ ഒരു കെ എസ് യു നേതാവ് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ വെച്ച് എം പി വിൻസെന്റിനെ തല്ലാൻ പിടിച്ചു . പിന്നീട് അവിടെയുള്ളവരെല്ലാം ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു .
എന്നാൽ ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടന്നാൽ ഐ-ഗ്രൂപ്പുകാരായ വിൻസെന്റിനോ, സുനിൽ അന്തിക്കാടിനോ, ജോസ് വള്ളൂരിനോ, എ-ഗ്രൂപ്പുകാരനായ സി.ഐ. സെബാസ്റ്റ്യനോ ഭാരവാഹികളാകാൻ കഴിയില്ലെന്ന് കണ്ട് എം.പി. വിൻസെന്റ് രംഗത്തിറങ്ങി. അദ്ദേഹം ഐ-എ ഗ്രൂപ്പുകാരെ ഏകോപിപ്പിച്ച്, പി.പി. ജോർജ്ജ്, സി.എൻ. ബാലകൃഷ്ണൻ തുടങ്ങിയ ജില്ലാ കോൺഗ്രസ് നേതൃത്വത്തെ സ്വാധീനിച്ച് റിട്ടേണിംഗ് ഓഫീസറായ വി. ബലറാമിനെക്കൊണ്ട് അട്ടിമറി നടത്തിച്ചു.
പട്ടാപകൽ നടക്കേണ്ട ജനറൽ കൗൺസിൽ വിളിച്ചുകൂട്ടാതെ, വി. ബലറാമിന്റെ ഗുരുവായൂരിലെ വീട്ടിൽ വെച്ച് അർദ്ധരാത്രി 12 മണിക്ക് വിദ്യാർത്ഥി പോലുമല്ലാതിരുന്ന സുനിൽ അന്തിക്കാടിനെ ജില്ലാ പ്രസിഡന്റായും, ജോസ് വള്ളൂർ ഉൾപ്പെടെയുള്ളവരെ ജില്ലാ സെക്രട്ടറിമാരായും പ്രഖ്യാപിച്ചു. എം.പി. വിൻസെന്റ്, കെ.ബി. രണേന്ദ്രനാഥ്, സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാക്കി.
തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നിട്ടില്ലെന്ന് പത്രവാർത്തകൾ സഹിതം കെ.പി.സി.സിക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയെങ്കിലും റിട്ടേണിംഗ് ഓഫീസറോ എ.കെ. ആൻ്റണിയോ അത് ചെവിക്കൊണ്ടില്ല.
കെ.സി. വേണുഗോപാലും വി.ഡി. സതീശനും: 40 വർഷം മുൻപത്തെ കളി
തൃശൂർ പ്രഖ്യാപനം കഴിഞ്ഞ് നാലാം ദിവസം ഏകപക്ഷീയമായി കെ.എസ്.യു സംസ്ഥാന തിരഞ്ഞെടുപ്പ് നടന്നു. അട്ടിമറിയിൽ പ്രതിഷേധിച്ച് എ-വിഭാഗം ബഹിഷ്കരിച്ച ആ തിരഞ്ഞെടുപ്പിലൂടെയാണ് ഇപ്പോഴത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി നിയമപഠനത്തിന് ചേർന്ന കെ.സി. വേണുഗോപാൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റാകുന്നത്.
അന്നത്തെ മറ്റൊരു പ്രധാന കെ.എസ്.യു നേതാവായിരുന്നു വി.ഡി. സതീശൻ. 1985-ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ വി.ഡി. സതീശൻ ആന്റണി എം. ജോണിനോട് പരാജയപ്പെട്ടെങ്കിലും, പിന്നീട് 1986-87 കാലഘട്ടത്തിൽ യൂണിയൻ ചെയർമാനായി ജയിച്ചുകയറി. എന്നാൽ അക്കാലയളവിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം കപ്പിനും ചുണ്ടിനുമിടയിലാണ് വി.ഡി. സതീശന് നഷ്ടപ്പെട്ടത്.
1988-ൽ കെ. കരുണാകരന്റെ പൂർണ്ണ അനുഗ്രഹാശിസ്സുകളുള്ളതുകൊണ്ട് കൂടിയാണ് കെ.സി. വേണുഗോപാൽ പ്രസിഡന്റ് പദവിയിലെത്തിയത്. തൃശൂർ ജില്ലയിൽ ചെയ്തതുപോലെ എല്ലാ ജില്ലകളിലും അനാവശ്യമായ ഗ്രൂപ്പുകൾ വളർത്തിക്കൊണ്ട്, യോഗ്യരായവരെ വെട്ടിയൊതുക്കിക്കൊണ്ടാണ് ഇവരൊക്കെ അന്ന് തലപ്പത്തേക്ക് കയറിയത് എന്നതാണ് യാഥാർത്ഥ്യം. അന്ന് തുടങ്ങിയ കെ.സി. വേണുഗോപാൽ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ തുടങ്ങിയവരുടെ ആ സൗഹൃദക്കൂട്ടുകെട്ട് ഇന്നും മാറ്റമില്ലാതെ തുടരുന്നു.
കോൺഗ്രസ്സിന്റെ ഉരുക്കുകോട്ട തകർത്ത ഡി.സി.സി നേതൃത്വം
നാല്പത് വർഷങ്ങൾക്ക് മുൻപ് കെ.എസ്.യുവിൽ ഇത്തരത്തിൽ അലമ്പ് കളികൾ കാണിച്ച അതെ ആളുകൾ തന്നെയാണ് പിന്നീട് തൃശൂർ ഡി.സി.സിയെ നയിച്ചത്. അതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയായിരുന്ന തൃശൂരിനെ ബി.ജെ.പിക്കും, സി.പി.എമ്മിനും, സി.പി.ഐക്കുമായി ഇവർ തീറെഴുതി നശിപ്പിച്ചു. ഈ വക ഗ്രൂപ്പ് കളികൾ കാരണം ഒട്ടേറെ നല്ല കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നപ്പോൾ പ്രസ്ഥാനം തൃശൂരിൽ എരിഞ്ഞൊടുങ്ങുകയായിരുന്നു.
- ഒല്ലൂരിൽ നിന്നും ജയിച്ചുകയറിയ എം.പി. വിൻസെന്റ് പിന്നീട് ആ മണ്ഡലം സി.പി.ഐക്ക് വിട്ടുകൊടുത്തു.
- ജില്ലയിലെ പല മണ്ഡലങ്ങളിലും ഇവരുടെ ഈ നിലപാടുകൾ കാരണം കോൺഗ്രസ് പ്രവർത്തകർ മറ്റു പാർട്ടികളിലേക്ക് ചേക്കേറി.
- ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ സ്വന്തം നിലപാടുകൾ സ്വീകരിക്കാൻ കാരണം ഈ ഡി.സി.സി നേതൃത്വത്തിന്റെ പിടിപ്പുകേടുകളാണ്.
നഷ്ടപ്പെട്ട വിജയങ്ങളും തിരിച്ചടികളും
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം ഉണ്ടായ വലിയ ആഘോഷങ്ങളുടെ നാലിലൊന്ന് പോലും ഇത്തവണ യു.ഡി.എഫ് പ്രവർത്തകർക്ക് ആഘോഷിക്കാൻ കഴിയാതെ പോയത് ഈ 'കെട്ടിയിറക്കൽ' കളികൾ കാരണമാണ്. ശരിക്കും പറഞ്ഞാൽ:
കൈവിട്ടുപോയ ഉറച്ച മണ്ഡലങ്ങൾ
ഒല്ലൂർ, പുതുക്കാട്, വടക്കാഞ്ചേരി, മണലൂർ
കുന്നംകുളം, നാട്ടിക, കൈപ്പമംഗലം, ഗുരുവായൂർ
ഈ സീറ്റുകളെല്ലാം വളരെ എളുപ്പത്തിൽ യു.ഡി.എഫിന് ലഭിക്കേണ്ടതായിരുന്നു. നിയമസഭയിൽ 102 എന്ന സീറ്റ് നില 110 ലേക്ക് എത്താതിരുന്നതിന് കാരണം തൃശൂർ ഡി.സി.സിയുടെ ഈ അനാവശ്യ ഇടപെടലുകളാണ്.
പയ്യന്നൂരിൽ ഒറ്റയാൾ പട്ടാളത്തെ നയിച്ച കുഞ്ഞികൃഷ്ണൻ വിജയിച്ചുകയറിയ സ്ഥിതിവിശേഷമൊക്കെ കണക്കിലെടുത്താൽ കോൺഗ്രസ്സിന് 120 സീറ്റുകൾ വരെ നേടാമായിരുന്നു. അനാവശ്യ ഗ്രൂപ്പ് കളികളും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും കൊണ്ട് മാത്രമാണ് സീറ്റുകൾ 102 ലേക്ക് ഒതുങ്ങിയത്. പുതുക്കാട്, ഒല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി, ധർമ്മടം, മട്ടന്നൂർ, അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒരു ദേശീയ നേതാവ് വന്ന് റോഡ് ഷോ നടത്തിയിരുന്നെങ്കിൽ അവരൊക്കെ ജയിച്ചുകയറിയേനെ. എന്നാൽ പല കോൺഗ്രസ് നേതാക്കൾക്കും യു.ഡി.എഫ് 80 സീറ്റുകൾക്ക് മുകളിലേക്ക് പോകരുത് എന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നു എന്നതാണ് നഗ്നമായ സത്യം.
കാലത്തിന്റെ കാവ്യനീതി
നാൽപത് വർഷങ്ങൾക്ക് മുൻപ് തൃശൂരിലെ ഒരു മുതിർന്ന നേതാവിന്റെ വീട്ടുപിൻവാതിലിൽ അർദ്ധരാത്രിയിൽ എഴുതിയുണ്ടാക്കിയ കമ്മിറ്റിയുടെയും വെട്ടിനിരത്തലിന്റെയും ശാപമാണ് ഇന്ന് തൃശൂരിലെ കോൺഗ്രസ് അനുഭവിക്കുന്നത്. അർഹതപ്പെട്ടവരെ ചവിട്ടിത്താഴ്ത്തി ഗ്രൂപ്പ് സമവായത്തിലൂടെ തലപ്പത്തെത്തിയ പല വിഗ്രഹങ്ങളും ഈ തിരഞ്ഞെടുപ്പോടെ ഉടഞ്ഞുവീണിരിക്കുന്നു. കർമ്മഫലം എന്നത് എത്രയോ സത്യമാണെന്ന് തെളിയാൻ കാലം നാല്പത് സംവത്സരങ്ങൾ എടുത്തു എന്ന് മാത്രം!
അതുപോലെ കോൺഗ്രസ്സിന്റെ അന്നത്തെ ഹൈക്കമാൻഡ് ആയിരുന്ന കരുണാകരന്റെ കാലു പിടിച്ചുകൊണ്ട് കെ എസ് യു പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയർന്നുവന്ന കെ സി വേണുഗോപാൽ ഇത്തവണ ഡൽഹിയിലെ ഹൈക്കമാൻഡിനെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയാകുവാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ കേരളത്തിലെ ജനം ഒന്നടങ്കം വി ഡി സതീശനോടൊപ്പം നിൽക്കുകയും കപ്പിനും ചുണ്ടിനും ഇടയിൽ ഇനിയൊന്നും നഷ്ടപ്പെടില്ല എന്ന ഉറപ്പു നൽകുകയും ചെയ്തു . കെ സി വേണുഗോപാൽ തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും നല്ല ഗുണപാഠമായി ഉൾക്കൊണ്ടുകൊണ്ട് തത്കാലം കേരളത്തിലെ കാര്യങ്ങളിൽ തലപുണ്ണാക്കാതെ നീങ്ങുമെന്ന് വിശ്വസിക്കുന്നു !!
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :
Karma: The Ruined Fortress of Congress in Thrissur and the 40-Year-Old History of KSU Group Politics
"The fruits of one's actions are safely gathered by time; there is no way out but to endure and exhaust them."
This law of nature is literally unfolding today within the Congress movement in Kerala, particularly in the Thrissur district. Those who derailed the democratic process and axed deserving student leaders for their own personal interests and group compromises forty years ago have now fallen prey to the karmic retribution of history. The origin of the structural mess that recently triggered a petty squabble for the Chief Minister's chair—subsequently taking the sheen off one of the finest election victories Kerala has witnessed—dates back to the KSU era of the 1980s.
The 1978 Split and the Politics of Nomination in KSU
The split in the Congress party in 1978 brought about a peculiar situation in Kerala. It gifted an abundance of leadership to one faction and a severe scarcity of leadership to the other. The student wing, KSU, and the youth wing, Youth Congress, were the hardest hit by this crisis. Although Indira Gandhi personally intervened in 1982 to merge the A. K. Antony faction back into the Congress, the democratic election process that KSU had traditionally followed from the unit level to the state level came to an abrupt halt.
In its place, 'nominated committees' came into existence. Power was distributed based on who could appease the paramount group leaders, K. Karunakaran and A. K. Antony. That was how the lot finally fell on Sarath Chandra Prasad (from the I-group) as President and Prathapavarma Thampan (from the A-group) as General Secretary. However, this setup succeeded only in breeding group rivalries and grave criminal cases.
The Sabotaged KSU Election in Thrissur
It was against this backdrop that the then KPCC President, A. K. Antony, announced organizational elections from the unit level to the state committee, driven by the conviction that KSU must be led by actual, genuine students. KPCC General Secretary G. Karthikeyan was appointed as the State Returning Officer. Across the state, actual students were elected to office at the school and college unit levels.
However, when the process reached the district levels, group rivalries intensified. The most bizarre and intriguing compromise took place in the Thrissur district. To grasp the background of this manipulation, one must understand the organizational story of Thrissur from two years prior:
Back then, in the Christ College Union election in Irinjalakuda, the KSU panel won en masse, except for one individual contesting the Chairman post who tasted defeat. With that, his degree studies at Christ College ended. This individual, who belonged to the A-group until then, went straight to the then-mighty I-group leader of the district, Minister P. P. George Master, and wept bitterly over his lonely defeat. In no time, throwing all mandatory guidelines to the wind, he was appointed as the KSU Thrissur District President under the I-group quota.
In reality, according to the official criteria, Isa Bin Abdul Karim should have become either the Thrissur District President or a state office-bearer. He possessed the organizational track record of being a school unit president, a school leader, the Kodungallur Taluk President, a University Union Councilor from Asmabi College, and had later captured the K.K.T.M. College Union to become its Chairman.
However, this Christ College leader and the District Councilors from Kodungallur openly declared that they would not align with the ongoing group machinations. Adhering to the election guidelines, the councilors from Kodungallur and a faction of leaders from Thrissur Taluk submitted a letter to the Returning Officer demanding a District Council meeting to conduct a proper election. Rajeshwari, who later became the Alagappanagar Panchayat President, and her colleagues also raised the same demand.
However, realizing that if a democratic election were to take place in Thrissur based on the set criteria, I-group loyalists like M. P. Vincent, Sunil Anthikad, and Jose Valloor, or A-group's C. I. Sebastian would stand no chance of becoming office-bearers, M. P. Vincent swung into action. Coordinating both the I and A group factions, he influenced the District Congress leadership, including P. P. George and C. N. Balakrishnan. He used the Returning Officer, V. Balaram, to pull off a complete coup.
Without convening the General Council in broad daylight, the committee was unilaterally announced at midnight (12:00 AM) inside V. Balaram’s residence in Guruvayur. Sunil Anthikad, who was not even a student at the time, was declared the District President, while Jose Valloor and others were made District Secretaries. M. P. Vincent, K. B. Ranendranath, and Sebastian were accommodated as state committee members.
Though complaints accompanied by newspaper clippings proving that no election process took place in Thrissur were dispatched to the KPCC and the Returning Officer, neither the Returning Officer nor A. K. Antony paid any heed.
K. C. Venugopal and V. D. Satheesan: The Game of 40 Years Ago
Four days after the Thrissur declaration, the KSU state election was held one-sidedly. It was in this election, boycotted by the A-faction in protest against the widespread subversion, that the current AICC General Secretary, K. C. Venugopal, secured the KSU State Presidency. He had arrived in Thiruvananthapuram from Kannur specifically to enroll in law studies to qualify.
Another prominent KSU leader of that era was V. D. Satheesan. Although V. D. Satheesan lost the Mahatma Gandhi University Union election to Antony M. Joni in 1985, he bounced back to win the Chairman post in the 1986–87 union. During that phase, the KSU State Presidency slipped away from V. D. Satheesan by a whisker. In 1988, K. C. Venugopal secured the presidency primarily because he enjoyed the complete blessings and patronage of K. Karunakaran.
The harsh reality is that these leaders climbed to the top by fostering unnecessary factions in every district, just as they did in Thrissur, and systematically axing deserving candidates. The camaraderie forged back then between K. C. Venugopal, M. P. Vincent, and Jose Valloor continues unaltered to this day.
The DCC Leadership That Ruined the Congress Citadel
The very same individuals who orchestrated these manipulative games within the KSU forty years ago eventually took over the reins of the Thrissur DCC. As a direct consequence, over the last three phases, they ruined and virtually handed over the traditional Congress bastion of Thrissur to the BJP, CPM, and CPI. As these factional games drove away countless dedicated Congress workers who chose to tend to their personal lives, the movement in Thrissur began to turn to ashes.
- M. P. Vincent, who had won from Ollur, subsequently surrendered that constituency to the CPI.
- Due to the high-handed attitude of this clique, Congress workers across several constituencies in the district migrated to rival parties.
- In the recently concluded local body elections, the Congress members of Mattathur Grama Panchayat took independent stances solely due to the utter incompetence of this DCC leadership.
Lost Victories and Severe Rebounds
The UDF rank and file could not celebrate even a quarter of the grand victories seen after the local body elections this time, entirely due to these parachute-politics games. In truth:
Fortresses Slipped Out of Hand
Ollur, Puthukkad, Wadakkanchery, Manalur
Kunnamkulam, Nattika, Kaipamangalam, Guruvayur
All these seats were easily winnable for the UDF. The reason the UDF's tally in the Legislative Assembly stopped at 102 instead of reaching 110 was the unwarranted and toxic interference of the Thrissur DCC.
Considering the political climate—where Kunhikrishnan won by leading a one-man army in Payyannur—the Congress-led front could have effortlessly reached up to 120 seats. They had to settle for 102 solely due to unnecessary group rivalries and major blunders in candidate selection. Had any national leader conducted a roadshow in constituencies like Puthukkad, Ollur, Kunnamkulam, Wadakkanchery, Dharmadam, Mattannur, Azhikode, Koothuparamba, or Guruvayur, those candidates would have cruised to victory. The naked truth remains that several Congress leaders were stubbornly determined that the UDF should not cross the 80-seat mark.
The Poetic Justice of Time
The decay consuming the Congress in Thrissur today is the curse of a committee scripted at midnight through the back door of a senior leader's house forty years ago. Several political idols who scaled the heights by stomping on deserving candidates through factional compromises have crumbled to pieces in this election. It merely took forty years for time to prove that karma is an absolute, unalterable truth!
Similarly, K. C. Venugopal, who once rose to the position of KSU President by clinging to the feet of K. Karunakaran—the then-high command of the Congress—attempted to threaten the current high command in Delhi this time to project himself as the Chief Minister. However, the people of Kerala stood united behind V. D. Satheesan, ensuring that he would no longer lose anything by a whisker. One can only believe that K. C. Venugopal will take this as the greatest lesson of his life and, for the time being, move forward without meddling in the affairs of Kerala to cause further headaches!!
#ThrissurCongress #KeralaPolitics #KSUHistory #KarmaInPolitics #GroupPolitics #KCVenugopal #VDSatheesan #CongressCrisis #PoliticalJustice #KPCC #FactionsInCongress #ThrissurDCC #StudentPolitics #KeralaElections #PoliticalHistory #CongressRebels #ChackalathiPoru #DemocraticProcess #AICC #PoliticalKarma





