TVK രണ്ട് വർഷം പഴക്കമുള്ള പാർട്ടി
പക്ഷേ അതിന് പിന്നിൽ വർഷങ്ങളുടെ പ്ലാനിംഗ്
തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ വിജയ്‌യുടെ ഉയർച്ചയെ പുറമേനിന്ന് നോക്കുമ്പോൾ വളരെ വേഗത്തിൽ സംഭവിച്ച ഒന്നായി തോന്നാം. തമിഴക വെട്രി കഴകം — TVK — രൂപീകരിച്ചിട്ട് രണ്ട് വർഷം പോലും തികയുന്നതിനു മുമ്പ് തന്നെ അധികാരത്തിന്റെ വാതിൽക്കൽ എത്തിയത് പലർക്കും അത്ഭുതമായി തോന്നുന്നു. മറ്റു ചിലർ ഇതിനെ തമിഴരുടെ താരാരാധനയുടെ തെളിവായി കാണുന്നു.
എന്നാൽ ശിവാജി ഗണേശൻ മുതൽ കമലഹാസൻ വരെയുള്ള വലിയ താരങ്ങളുടെ രാഷ്ട്രീയ സ്വപ്നങ്ങളെ ചവറ്റുകുട്ടയിൽ തള്ളിയത് ഇതേ തമിഴ് ജനതയാണെന്നത് ഇക്കൂട്ടർ സൗകര്യപൂർവം മറക്കുന്നു. അതുകൊണ്ട് തന്നെ വിജയ്‌യുടെ മുന്നേറ്റം പെട്ടെന്നുണ്ടായ ഒരു “സ്റ്റാർ വേവ്” അല്ലെന്ന് മനസ്സിലാക്കാൻ വലിയ വിഷമമില്ല.
ഇത് വർഷങ്ങളായി കൃത്യമായി പ്ലാൻ ചെയ്ത ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണ്.
സിനിമയിൽ നിന്നുതന്നെ തുടങ്ങിയ രാഷ്ട്രീയ യാത്ര
വിജയ്‌യുടെ രാഷ്ട്രീയ യാത്ര ഔദ്യോഗികമായി പാർട്ടി ആരംഭിച്ചതോടെ തുടങ്ങിയതല്ല. അത് അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നാണ് രൂപം കൊണ്ടത്. അദ്ദേഹത്തിന്റെ സിനിമകളുടെ സ്വഭാവത്തിൽ വന്ന മാറ്റം തന്നെയായിരുന്നു അതിന്റെ ആദ്യ സൂചന.
Mersal പുറത്തിറങ്ങിയപ്പോൾ അത് ഒരു സാധാരണ കൊമേഴ്ഷ്യൽ സിനിമയായി മാത്രമല്ല സ്വീകരിക്കപ്പെട്ടത്. ജി.എസ്.ടി, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ഡയലോഗുകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നു. സിനിമ കൈകാര്യം ചെയ്ത വിഷയങ്ങളോട് കേന്ദ്രത്തിലെ ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കൾ നടത്തിയ മതവെറി നിറഞ്ഞ പ്രതികരണങ്ങൾ വിജയ് നന്നായിത്തന്നെ ഉപയോഗിച്ചു.
അതിന്റെ ഫലമായി Mersal അതുവരെയുള്ള എല്ലാ വിജയ് സിനിമകളെയും കടത്തിവെട്ടുന്ന വിജയമായി മാറി. സിനിമയിലെ സംഭാഷണങ്ങൾ നേരിട്ട് രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്നുവെന്നത് തന്നെ വലിയൊരു മാറ്റമായിരുന്നു.
സ്ക്രീനിലെ കഥാപാത്രവും യഥാർത്ഥ ജീവിതത്തിലെ ഇമേജും
Mersal നുശേഷം വിജയ്‌യുടെ സിനിമകളിൽ ഒരു പാറ്റേൺ വ്യക്തമായി കാണാൻ തുടങ്ങി. ഭരണ സംവിധാനത്തെ ചോദ്യം ചെയ്യുന്ന, അഴിമതിക്കെതിരെ നിലകൊള്ളുന്ന, സാധാരണ ജനങ്ങളുടെ വേദനകളെ മുൻനിരയിൽ കൊണ്ടുവരുന്ന കഥകൾ തുടർച്ചയായി അദ്ദേഹത്തിന്റെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.
ഇത് യാദൃശ്ചികമായിരുന്നില്ല. സ്ക്രീനിലെ കഥാപാത്രവും യഥാർത്ഥ ജീവിതത്തിലെ വിജയ് എന്ന വ്യക്തിയുടെ ഇമേജും തമ്മിൽ ഒരു ബന്ധം രൂപപ്പെടുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പറയുന്ന നായകൻ എന്ന സിനിമാ ഇമേജ്, രാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കുന്ന പൊതുചിത്രമായി മാറി.
സിനിമയ്ക്ക് പുറത്തുള്ള രാഷ്ട്രീയ സന്ദേശങ്ങൾ
സിനിമയ്ക്ക് പുറത്ത് വിജയ് എടുത്ത ചില നീക്കങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദിശ വ്യക്തമാക്കുന്നതായിരുന്നു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിൽ വിജയ്‌യുടെ സാന്നിദ്ധ്യം വലിയ പ്രചാരമൊന്നും നേടിയില്ലെങ്കിലും, അത് വ്യക്തമായ ഒരു രാഷ്ട്രീയ സന്ദേശമായിരുന്നു. ദേശീയ തലത്തിൽ നടക്കുന്ന ഒരു പ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്.
അതിലും ശക്തമായ സന്ദേശമായിരുന്നു തൂത്തുക്കുടി പോലീസ് വെടിവെപ്പിന് പിന്നാലെ ഇരകളുടെ കുടുംബങ്ങളെ വിജയ് സന്ദർശിച്ചത്. അത് ഒരു സിംബോളിക് ആക്ഷൻ മാത്രമായിരുന്നില്ല. അതീവ സെൻസിറ്റീവ് വിഷയത്തിൽ നേരിട്ട് ഇടപെടാൻ കാട്ടിയ ധൈര്യം വിജയ്‌യെ ഒരു സിനിമാതാരത്തിൽ നിന്ന് പൊതുജനങ്ങളോട് ബന്ധമുള്ള ഒരു വ്യക്തിയായി മാറ്റി.
ഫാൻസ് നെറ്റ്വർക്കിനെ രാഷ്ട്രീയ ഘടനയാക്കി മാറ്റിയ വിജയം
വിജയ്‌യുടെ ഉയർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഫാൻസ് നെറ്റ്വർക്ക്. തമിഴ് സിനിമയിൽ ഫാൻസ് അസോസിയേഷനുകൾ സാധാരണമാണ്. പക്ഷേ വിജയ് അത് വ്യത്യസ്തമായി കൈകാര്യം ചെയ്തു.
അദ്ദേഹത്തിന്റെ ഫാൻസ് ക്ലബ്ബുകൾ വർഷങ്ങളായി ഒരു ക്രമബദ്ധമായ ഘടനയിലേക്ക് മാറി. സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ലോക്കൽ ലെവലിലുള്ള സാന്നിധ്യം, സംഘടനാപരമായ ചട്ടക്കൂട്—ഇവയെല്ലാം ചേർന്ന് ഈ നെറ്റ്വർക്കിനെ കൂടുതൽ ശക്തമാക്കി.
ഇത് വെറും ആരാധക കൂട്ടായ്മ മാത്രമായിരുന്നില്ല. പിന്നീട് ഒരു രാഷ്ട്രീയ സംഘടനയായി മാറാൻ തയ്യാറായ ഘടനയായിരുന്നു അത്.
അതുകൊണ്ടാണ് തമിഴക വെട്രി കഴകം രൂപീകരിച്ചപ്പോൾ തുടക്കം മുതൽ തന്നെ ശക്തമായ ഗ്രൗണ്ട് സപ്പോർട്ട് ലഭിച്ചത്. മറ്റു പുതിയ പാർട്ടികൾ പോലെ പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ട സാഹചര്യം വിജയ്‌ക്ക് ഉണ്ടായിരുന്നില്ല.
സമയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
സമയത്തിന്റെ തിരഞ്ഞെടുപ്പും വിജയ്‌യുടെ നീക്കത്തിൽ നിർണായകമായി. തമിഴ്നാട്ടിലെ പരമ്പരാഗത രാഷ്ട്രീയത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കപ്പെടുന്ന സമയത്താണ് അദ്ദേഹം രംഗത്തിറങ്ങിയത്.
യുവ വോട്ടർമാരിൽ പുതിയൊരു ഓപ്ഷൻ വേണമെന്ന ആവശ്യം ശക്തമായിരുന്നു. പതിറ്റാണ്ടുകളായി ആവർത്തിക്കപ്പെടുന്ന രാഷ്ട്രീയ മാതൃകകൾക്കപ്പുറം, പുതിയൊരു രാഷ്ട്രീയ മുഖം തേടുന്ന ഒരു മാനസികാവസ്ഥ തമിഴ്നാട്ടിൽ രൂപപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ വിജയ്‌യുടെ എൻട്രി ഒരു പരീക്ഷണമായി കാണപ്പെട്ടില്ല. മറിച്ച്, മുമ്പേ തയ്യാറായ ഒരു രാഷ്ട്രീയ നീക്കത്തിന്റെ അടുത്ത ഘട്ടമായി അത് മാറി.
അധികാരത്തിന്റെ വാതിൽക്കൽ നിൽക്കുന്ന വിജയം
ഇന്നത്തെ നിലയിൽ വിജയ് ഒരു നിർണായക ഘട്ടത്തിലാണ്. പൊതുജന പിന്തുണ നേടുക ഒരു ഘട്ടം മാത്രമാണ്. ആ പിന്തുണയെ സ്ഥിരതയുള്ള ഭരണമായി മാറ്റുക എന്നതാണ് അടുത്ത വെല്ലുവിളി.
രാഷ്ട്രീയത്തിൽ ജനപ്രീതി മാത്രം പോരാ. സംഘടനാ ശക്തി, നയപരമായ വ്യക്തത, ഭരണപരമായ കഴിവ്, സഖ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക ബുദ്ധി—ഇവയെല്ലാം നിർണായകമാകും. സിനിമയിലെ നായകചിത്രം വോട്ടർമാരെ ആകർഷിക്കാൻ സഹായിച്ചേക്കാം. പക്ഷേ ഭരണത്തിൽ അത് മാത്രം മതിയാകില്ല.
എങ്കിലും വിജയ്‌യുടെ യാത്ര ഇതുവരെ നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. ഇത് പെട്ടെന്നുണ്ടായ ഉയർച്ചയല്ല.
വിജയ് രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയതല്ല. അദ്ദേഹം വർഷങ്ങളായി അതിലേക്ക് തയ്യാറായെത്തിയതാണ്.
ചെന്നൈ മെയിൽ : നായർസാബ്
TVK Is Only a Two-Year-Old Party, But Behind It Lies Years of Planning
When we look at Vijay’s rise in Tamil Nadu politics from the outside, it may appear to have happened very quickly. Many are surprised that Tamilaga Vettri Kazhagam — TVK — has reached the doorstep of power even before completing two years since its formation. Some others see it as proof of Tamil Nadu’s star worship.
But these people conveniently forget that the same Tamil people rejected the political dreams of several major stars, from Sivaji Ganesan to Kamal Haasan. So, it is not very difficult to understand that Vijay’s rise is not a sudden “star wave.”
It is the result of a political move that has been carefully planned for years.
A Political Journey That Began Through Cinema
Vijay’s political journey did not begin with the official launch of his party. It took shape through his films. The first indication of this was the change in the nature of his movies.
When Mersal was released, it was not received merely as a regular commercial film. Dialogues about GST, public healthcare, and other issues opened the door to major political controversies. Vijay used very effectively the religiously charged reactions from local leaders of the ruling party at the Centre against the issues handled in the film.
As a result, Mersal became a bigger success than all Vijay films released until then. The fact that the film’s dialogues directly entered political discussions was itself a major change.
The Link Between the Screen Character and the Real-Life Image
After Mersal, a clear pattern began to appear in Vijay’s films. Stories that questioned the administrative system, stood against corruption, and brought the pain of ordinary people to the forefront became a recurring feature in his movies.
This was not accidental. A connection was being formed between Vijay’s on-screen characters and his real-life image. The cinematic image of a hero who speaks for the people gradually became a public image that prepared the road to politics.
Political Messages Beyond Cinema
Some of the steps Vijay took outside cinema also made his political direction clear.
Vijay’s presence in Anna Hazare’s anti-corruption movement may not have received much publicity, but it was a clear political message. It was significant that he expressed solidarity with a movement happening at the national level.
An even stronger message came when Vijay visited the families of the victims after the Thoothukudi police firing. It was not merely a symbolic action. The courage he showed by directly intervening in such a sensitive issue transformed Vijay from a film star into a public figure connected with the people.
Turning a Fans’ Network Into a Political Structure
One of the most important factors in Vijay’s rise is his fans’ network. Fan associations are common in Tamil cinema. But Vijay handled this network differently.
Over the years, his fan clubs were transformed into a disciplined structure. Social service activities, local-level engagement, and an organizational framework made this network stronger.
It was not just a fan community. It was a structure that was already prepared to become a political organization.
That is why, when Tamilaga Vettri Kazhagam was formed, it received strong ground support from the very beginning. Unlike many other new parties, Vijay did not have to start from zero.
The Political Importance of Timing
The timing of Vijay’s move was also crucial. He entered politics at a time when Tamil Nadu’s traditional political space was expecting change.
There was a strong desire among young voters for a new option. A mindset had emerged in Tamil Nadu that was looking for a new political face beyond the political models that had been repeated for decades.
In this situation, Vijay’s entry was not seen as an experiment. Instead, it became the next stage of a political move that had already been prepared.
Vijay at the Doorstep of Power
At present, Vijay is at a decisive stage. Gaining public support is only one phase. The next challenge is to convert that support into stable governance.
In politics, popularity alone is not enough. Organizational strength, clarity of policy, administrative ability, and the practical intelligence to handle alliances will all be crucial. The image of a cinematic hero may help attract voters. But that alone will not be enough in governance.
Still, when we look at Vijay’s journey so far, one thing is clear. This is not a sudden rise.
Vijay did not jump into politics overnight. He has been preparing for it for years.
CHENNAI MAIL : NAIRSAAB
TVK இரண்டு ஆண்டுகள் பழமையான கட்சி மட்டுமே; ஆனால் அதன் பின்னால் ஆண்டுகள் நீண்ட திட்டமிடல் உள்ளது
தமிழ்நாட்டு அரசியலில் விஜயின் எழுச்சியை வெளியிலிருந்து பார்க்கும்போது, அது மிகவும் வேகமாக நடந்த ஒன்றாக தோன்றலாம். தமிழக வெற்றிக் கழகம் — TVK — உருவாக்கப்பட்டு இரண்டு ஆண்டுகள் கூட நிறைவடையாத நிலையில் அதிகாரத்தின் வாசலுக்கு வந்திருப்பது பலருக்கும் ஆச்சரியமாக இருக்கிறது. இன்னும் சிலர் இதை தமிழர்களின் நட்சத்திர வழிபாட்டின் சான்றாக பார்க்கிறார்கள்.
ஆனால் சிவாஜி கணேசன் முதல் கமல்ஹாசன் வரை பல பெரிய நட்சத்திரங்களின் அரசியல் கனவுகளை நிராகரித்ததும் இதே தமிழ் மக்கள்தான் என்பதை இவர்கள் வசதியாக மறந்து விடுகிறார்கள். எனவே விஜயின் முன்னேற்றம் திடீரென ஏற்பட்ட ஒரு “ஸ்டார் வேவ்” அல்ல என்பதை புரிந்துகொள்வது கடினமல்ல.
இது பல ஆண்டுகளாக திட்டமிட்டு கட்டமைக்கப்பட்ட ஒரு அரசியல் நகர்வின் விளைவு.
சினிமாவிலிருந்து தொடங்கிய அரசியல் பயணம்
விஜயின் அரசியல் பயணம் கட்சி அதிகாரப்பூர்வமாக தொடங்கிய பிறகுதான் ஆரம்பமானது அல்ல. அது அவரது திரைப்படங்களிலிருந்தே உருவாகத் தொடங்கியது. அவரது படங்களின் தன்மையில் ஏற்பட்ட மாற்றமே அதன் முதல் அறிகுறியாக இருந்தது.
Mersal வெளியானபோது, அது ஒரு சாதாரண வர்த்தகப் படமாக மட்டும் ஏற்றுக்கொள்ளப்படவில்லை. ஜி.எஸ்.டி, பொதுச் சுகாதாரம் போன்ற விஷயங்களைப் பற்றிய வசனங்கள் பெரிய அரசியல் சர்ச்சைகளுக்கு வழிவகுத்தன. அந்தப் படம் எடுத்துக் கொண்ட விஷயங்களுக்கு எதிராக மத்திய ஆளும் கட்சியின் பிராந்திய தலைவர்கள் வெளிப்படுத்திய மதவெறி கலந்த எதிர்வினைகளை விஜய் மிகவும் திறமையாகப் பயன்படுத்தினார்.
இதன் விளைவாக, Mersal அதுவரை வெளியான அனைத்து விஜய் படங்களையும் மிஞ்சும் வெற்றியாக மாறியது. படத்தின் வசனங்கள் நேரடியாக அரசியல் விவாதங்களுக்குள் நுழைந்ததே ஒரு பெரிய மாற்றமாக இருந்தது.
திரை கதாபாத்திரமும் நிஜ வாழ்க்கை இமேஜும்
Mersal க்கு பிறகு விஜயின் படங்களில் ஒரு தெளிவான மாதிரி காணப்படத் தொடங்கியது. நிர்வாக அமைப்பை கேள்வி கேட்கும், ஊழலுக்கு எதிராக நிற்கும், சாதாரண மக்களின் வலிகளை முன்னிலைப்படுத்தும் கதைகள் அவரது திரைப்படங்களில் தொடர்ந்து தோன்றின.
இது தற்செயலான ஒன்றல்ல. திரையில் விஜய் ஏற்ற கதாபாத்திரங்களுக்கும் நிஜ வாழ்க்கையில் விஜய் என்ற நபரின் பொதுப் படிமத்துக்கும் இடையில் ஒரு தொடர்பு உருவாகிக் கொண்டிருந்தது. மக்களின் பிரச்சினைகளைக் கூறும் நாயகன் என்ற சினிமா இமேஜ், அரசியலுக்கான பாதையை அமைக்கும் பொதுப் படிமமாக மாறியது.
சினிமாவுக்கு வெளியே வந்த அரசியல் செய்திகள்
சினிமாவுக்கு வெளியே விஜய் எடுத்த சில நகர்வுகளும் அவரது அரசியல் திசையை தெளிவாக காட்டின.
அண்ணா ஹசாரேவின் ஊழல் எதிர்ப்பு போராட்டத்தில் விஜயின் பங்கேற்பு பெரிய அளவில் பிரசாரம் பெறவில்லை என்றாலும், அது ஒரு தெளிவான அரசியல் செய்தியாக இருந்தது. தேசிய அளவில் நடைபெற்ற ஒரு இயக்கத்துக்கு அவர் ஒற்றுமை தெரிவித்தது கவனிக்கத்தக்கது.
அதையும் விட வலுவான செய்தி, தூத்துக்குடி போலீஸ் துப்பாக்கிச் சூட்டுக்குப் பிறகு பாதிக்கப்பட்ட குடும்பங்களை விஜய் நேரில் சந்தித்தது. அது ஒரு குறியீட்டு நடவடிக்கை மட்டும் அல்ல. மிகவும் உணர்ச்சிவசமான ஒரு விஷயத்தில் நேரடியாக தலையிட அவர் காட்டிய துணிவு, விஜயை ஒரு திரைப்பட நட்சத்திரத்திலிருந்து மக்களுடன் தொடர்புடைய பொதுநபராக மாற்றியது.
ரசிகர் வலையமைப்பை அரசியல் கட்டமைப்பாக மாற்றிய வெற்றி
விஜயின் எழுச்சியில் மிக முக்கியமான காரணிகளில் ஒன்று அவரது ரசிகர் வலையமைப்பு. தமிழ் சினிமாவில் ரசிகர் மன்றங்கள் சாதாரணமானவை. ஆனால் விஜய் அதை வேறுபட்ட முறையில் கையாள்ந்தார்.
அவரது ரசிகர் மன்றங்கள் பல ஆண்டுகளாக ஒழுங்கமைக்கப்பட்ட கட்டமைப்பாக மாற்றப்பட்டன. சமூக சேவை நடவடிக்கைகள், உள்ளூர் அளவிலான செயல்பாடு, அமைப்புசார்ந்த கட்டமைப்பு — இவை அனைத்தும் சேர்ந்து இந்த வலையமைப்பை மேலும் வலுப்படுத்தின.
இது வெறும் ரசிகர் கூட்டமைப்பு மட்டும் அல்ல. பின்னர் ஒரு அரசியல் அமைப்பாக மாறத் தயாராக இருந்த கட்டமைப்பு அது.
அதனால்தான் தமிழக வெற்றிக் கழகம் உருவாக்கப்பட்டபோது, தொடக்கத்திலிருந்தே வலுவான தரைமட்ட ஆதரவு கிடைத்தது. மற்ற புதிய கட்சிகளைப் போல விஜய் பூஜ்யத்தில் இருந்து தொடங்க வேண்டிய நிலை உருவாகவில்லை.
நேரத்தின் அரசியல் முக்கியத்துவம்
விஜயின் நகர்வில் நேரத்தின் தேர்வும் முக்கியமானதாக அமைந்தது. தமிழ்நாட்டின் பாரம்பரிய அரசியல் சூழலில் மாற்றம் எதிர்பார்க்கப்பட்ட காலத்தில்தான் அவர் அரசியலில் இறங்கினார்.
இளம் வாக்காளர்களிடையே புதிய ஒரு விருப்பம் தேவை என்ற கோரிக்கை வலுவாக இருந்தது. பல தசாப்தங்களாக மீண்டும் மீண்டும் வந்த அரசியல் மாதிரிகளுக்கு அப்பால், ஒரு புதிய அரசியல் முகத்தை தேடும் மனநிலை தமிழ்நாட்டில் உருவாகியிருந்தது.
இந்த சூழலில் விஜயின் வரவு ஒரு பரிசோதனையாக பார்க்கப்படவில்லை. மாறாக, ஏற்கனவே தயாராக இருந்த ஒரு அரசியல் நகர்வின் அடுத்த கட்டமாக அது மாறியது.
அதிகாரத்தின் வாசலில் நிற்கும் விஜய்
இன்றைய நிலையில் விஜய் ஒரு தீர்மானிக்கும் கட்டத்தில் உள்ளார். பொதுமக்களின் ஆதரவைப் பெறுவது ஒரு கட்டம் மட்டுமே. அந்த ஆதரவை நிலையான ஆட்சியாக மாற்றுவதே அடுத்த சவால்.
அரசியலில் மக்கள் பிரபலத்தன்மை மட்டும் போதாது. அமைப்பு வலிமை, கொள்கைத் தெளிவு, நிர்வாகத் திறன், கூட்டணிகளை கையாளும் நடைமுறை அறிவு — இவை அனைத்தும் முக்கியமானவை. சினிமா நாயகன் என்ற இமேஜ் வாக்காளர்களை ஈர்க்க உதவலாம். ஆனால் ஆட்சியில் அது மட்டும் போதாது.
இருப்பினும், இதுவரை விஜயின் பயணத்தைப் பார்க்கும்போது ஒரு விஷயம் தெளிவாகிறது. இது திடீரென ஏற்பட்ட எழுச்சி அல்ல.
விஜய் அரசியலுக்குள் திடீரென குதித்தவர் அல்ல. அவர் பல ஆண்டுகளாக அதற்குத் தயாராகி வந்தவர்.
சென்னை மெயில் : நாயர் சாப்
#ChennaiMail #NairSaab #ThinckOrg #TamilNaduPolitics #ChennaiPolitics #TamilPolitics #DravidianPolitics #TamilCinema #CinemaAndPolitics #VijayPolitics #TVK #TamilagaVettriKazhagam #PeoplePolitics #YouthPolitics #SouthIndiaPolitics #PoliticalAnalysis #PoliticalColumn #TamilOpinion #ChennaiVoice #IndianPolitics #PoliticalWriting #MediaColumn #PublicOpinion #NewGenerationPolitics #THINCKMedia





