E D യും E I D ഉം
കന്നാസ്: (ഒരു ബീഡി കത്തിച്ച് പുകയൂതിക്കൊണ്ട്) എടാ കടലാസേ, ഞാൻ ഈ ആലോചിക്കുവാരുന്നു... ഈ 'മടി' എന്ന് പറയുന്ന സാധനത്തിന് ഓരോരുത്തരുടെ കൈയിലും ഓരോ വെയിറ്റാണല്ലേ?
കടലാസ്: (കയ്യിലിരുന്ന പത്രം മടക്കിവെച്ച്) അതെന്താ കന്നാസേ, നീ പെട്ടെന്ന് ഒരു ഭൗതികശാസ്ത്രജ്ഞനായത്? മടിയുടെ വെയിറ്റ് അളക്കാൻ!
കന്നാസ്: അല്ലെടാ, ചരിത്രം എടുത്തു നോക്കണം. ഈ കോൺഗ്രസ്സുകാരായ ചിദംബരം, സോണിയ, രാഹുൽ, സുധാകരൻ... പിന്നെ ലീഗിലെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുഞ്ഞ്, ഷാജി... ഇവരുടെയൊക്കെ പിന്നാലെ ഇ.ഡി (ED) കൂടിയപ്പോൾ നമ്മുടെ നാട്ടിലെ വലിയ വലിയ നേതാക്കന്മാർ മൈക്കിലൂടെ തൊണ്ടപൊട്ടി വിളിച്ചു പറഞ്ഞത് ഓർമ്മയുണ്ടോ? "മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനാടാ ഭയക്കുന്നത്?" എന്ന്!
കടലാസ്: ഓ... അതോ! അതൊരു ക്ലാസിക് ഡയലോഗ് അല്ലേ കന്നാസേ. കേൾക്കാൻ നല്ല ഗാംഭീര്യമുള്ള മൊഴിമുത്ത്!
കന്നാസ്: അതെ, അന്ന് ആ മടിക്കൊക്കെ നല്ല കനമായിരുന്നു. ഒടുവിൽ ആ കനം കുറഞ്ഞു കുറഞ്ഞ്... ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ മടിയുടെ ഭാരം പെട്ടെന്ന് പൂജ്യമായി! അന്ന് നേതാക്കളുടെ മറുപടി എന്താരുന്നു? "അത് അന്വേഷണ ഏജൻസിയുടെ കാര്യം, ഞങ്ങൾക്ക് അറിവില്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ!" എന്ന്. കയ്യൊഴിയൽ ഒരൊറ്റ സെക്കൻഡ് കൊണ്ട്!
കടലാസ്: (ചിരിച്ചുകൊണ്ട്) എന്നിട്ട് ഇപ്പോഴെന്താ കഥ? ഇപ്പോഴും ആ ഡയലോഗ് ഒക്കെ അങ്ങനെ തന്നെയാണോ?
കന്നാസ്: അവിടെയാണ് കടലാസേ ഈ ഭൗതികശാസ്ത്രത്തിന്റെ കളി! നമ്മുടെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ 'എക്സാലോജിക്' കമ്പനിയിലേക്ക് ഇ.ഡി അങ്ങോട്ട് കയറിയതേ ഉള്ളൂ... ദാ കിടക്കുന്നു മടിയുടെ കനം മാറി മറിയുന്നു!
കടലാസ്: ആഹാ, അപ്പൊ ഇത്തവണ "മടിയിൽ കനമില്ലെങ്കിൽ ഭയക്കേണ്ട" എന്ന ഡയലോഗ് വന്നില്ലേ?
കന്നാസ്: എവിടെ വരാൻ! അപ്പോളേക്കും ഡയലോഗ് പാളയം മാറി. "ഇത് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ്! ഇ.ഡി ബിജെപിയുടെ കൂലിപ്പട്ടാളമാണ്! ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്! രാഷ്ട്രീയ പ്രേരിതമാണ്!" എന്ന്.
കടലാസ്: (താടിക്ക് കൈകൊടുത്ത്) ചുരുക്കത്തിൽ, മറ്റുള്ളവരുടെ മടിയിൽ ഇ.ഡി തൊട്ടാൽ അത് 'നിയമത്തിന്റെ വഴി'... സ്വന്തം മടിയിൽ തൊട്ടാൽ അത് 'രാഷ്ട്രീയ പ്രതികാരം'! അല്ലേ കന്നാസേ?
കന്നാസ്: അതേടാ കടലാസേ... നിയമവും ന്യായവും ഒക്കെ നമ്മടെ കയ്യിലെ റബ്ബർ ബാൻഡ് പോലെയാണ്. ആവശ്യത്തിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും അങ്ങ് വലിച്ച് നീട്ടാം! മടിയിൽ കനമുണ്ടോ ഇല്ലയോ എന്നത് നോക്കുന്ന കണ്ണിലെ തിമിരം പോലെയാണെന്ന് ചുരുക്കം!
ED and EID
Kannas: (Lighting a beedi and blowing out smoke) Hey Kadalas, I was just thinking... this thing called 'guilt' carries a completely different weight depending on whose pockets they are checking, doesn't it?
Kadalas: (Folding the newspaper in his hand) Why is that, Kannas? Since when did you become a physicist measuring the weight of guilt?
Kannas: No, man, just look at history. When the ED went after Congress leaders like Chidambaram, Sonia, Rahul, Sudhakaran... or League leaders like Kunhalikutty, Ibrahim Kunju, and Shaji... do you remember what our big leaders bellowed into the microphones? "If you have nothing to hide, why should you fear?"
Kadalas: Oh, that! That’s a classic dialogue, Kannas. A pearl of wisdom that sounds so grand to hear!
Kannas: Exactly! Back then, the guilt of others weighed heavily. But the weight suddenly dropped to zero when the ED raided Bineesh Kodiyeri’s house! Remember the leaders' response then? "That is the investigative agency's business, we know nothing about it, let the wrongdoers be punished!" A total wash of hands in a single second!
Kadalas: (Laughing) So what’s the story now? Is the dialogue still the same?
Kannas: That’s where the twist comes in, Kadalas! The moment the ED stepped into the Chief Minister's daughter Veena Vijayan’s 'Exalogic' company... boom! The definition of guilt changed completely!
Kadalas: Aha! So the "if you have nothing to hide, don't fear" dialogue didn't come out this time?
Kannas: Not a chance! The script changed instantly. Now it’s: "This is a move to destroy the party! The ED has become BJP’s mercenary army! This is a challenge to the people! It is purely politically motivated!"
Kadalas: (Resting his chin on his hand) In short, when the ED touches someone else’s pocket, it’s 'the law taking its course'... but when it touches their own pocket, it’s 'political vendetta'! Right, Kannas?
Kannas: Exactly, Kadalas... Law and justice are like rubber bands in our politicians' hands. They stretch it whichever way suits them! It all depends on who is looking through the lens of convenience!





