ലോക്കൽ കമ്മിറ്റി ഓഫീസിലെ സൊറ : ഏത് നേരത്താണാവോ ?

കഥാപാത്രങ്ങൾ:

കന്നാസ്: കാലിന്മേൽ കാൽവെച്ച്, പാർട്ടി പത്രത്തിന്റെ വരികൾക്കിടയിലൂടെ ലോകം വായിക്കുന്ന പഴയ സഖാവ്.

കടലാസ്: ചൂടുള്ള കട്ടൻചായയിൽ പരിപ്പുവട മുക്കിത്തിന്ന് സമകാലിക വിഷയങ്ങൾ ചികയുന്ന നിത്യസഹചാരി.

രംഗം: ഗ്രാമത്തിലെ പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസ്. തലയ്ക്കു മുകളിൽ കറങ്ങുന്ന പഴയ ഫാൻ. മേശപ്പുറത്ത് ചില്ലുഗ്ലാസിൽ രണ്ട് കട്ടൻചായയും, വാഴയിലക്കീറിൽ മൊരിഞ്ഞ പരിപ്പുവടയും.

കന്നാസ്: (ചൂടുള്ള കട്ടൻചായ ചുണ്ടോടടുപ്പിച്ച് ഒരു ഊത്ത് ഊതിക്കൊണ്ട്) അല്ലടാ കടലാസേ, ഈ പാർട്ടി ഓഫീസിന്റെ തണുപ്പിലിരുന്ന് ഒരു മൊരിഞ്ഞ പരിപ്പുവട കടിക്കുമ്പോഴാണ് പുറംലോകത്തെ കളി തമാശകൾ ഓർത്തുചിരി വരുന്നത്. കണ്ടോ നീ നമ്മുടെ ‘മ’കാരം ആന്റപ്പന്റെ ഓരോരോ കോപ്രായങ്ങൾ?

കടലാസ്: (പരിപ്പുവട കട്ടൻചായയിൽ മുക്കി വായിലിട്ട്) എന്തോന്നാ കന്നാസേ, ആ മുട്ടിലിലെ മരവും മംഗോ ഫോണും വിറ്റ് നടന്ന ആള് ഒടുവിൽ കുടുങ്ങിയ ആ വ്യാജക്കള്ള് കേസല്ലേ?

കന്നാസ്: അല്ലാതെ പിന്നെ! "ജീവിതത്തിൽ ഇന്നേവരെ കള്ള് കുടിച്ചിട്ടില്ല സാറേ" എന്ന് നാടുനീളെ വീമ്പു പറഞ്ഞ ആളാ. സോഷ്യൽ മീഡിയക്കാർ കളിയാക്കി പറഞ്ഞതുപോലെ, "ഞാൻ വല്ലപ്പോഴും ഒരിത്തിരി കള്ളുകുടിക്കാറുണ്ട്" എന്ന് അന്നേ സമ്മതിച്ചിരുന്നെങ്കിൽ, "ഞാൻ സ്വന്തമായി കുടിക്കാൻ വെച്ചതാ" എന്നെങ്കിലും കോടതിയിൽ ജാമ്യത്തിന് വാദിക്കാമായിരുന്നു. ഇതിപ്പോ തൊടാത്ത സാധനം ചാക്കിൽ കെട്ടി വിറ്റ് ഒടുക്കം കൽത്തുറുങ്കിൽ പോയി കിടക്കേണ്ടി വന്നില്ലേ!

കടലാസ്: പക്ഷേ കന്നാസേ, ആന്റപ്പൻ ജയിലിലായപ്പോൾ ഏറ്റവും കൂടുതൽ മനസ്സമാധാനം കിട്ടിയത് ആർക്കാണെന്ന് അറിയാമോ? നമ്മുടെ 'ണ'കാരം റിയാസിന്!

കന്നാസ്: (പൊട്ടിച്ചിരിച്ചുകൊണ്ട്) സംശയമുണ്ടോ! വീണയുടെയും പിണറായിയുടെയും കൂടെക്കൂടി ഇല്ലാത്ത വയ്യാവേലിയൊക്കെ തലയിൽ വെച്ച്, വാചകമടിച്ച് അടിച്ച് സ്വന്തം വായിൽനിന്ന് പുതിയ കച്ചവട രഹസ്യങ്ങൾ വരെ വിളിച്ചുപറഞ്ഞ ആളാ. മാസപ്പടിയിൽ തുടങ്ങി ഒടുക്കം ഹവാല വരെ എത്തിയ പുകച്ചിലിൽ ഇരിക്കുമ്പോഴല്ലേ ആന്റപ്പന്റെ കള്ള് കേസ് വരുന്നത്! റിയാസിന്റെ തലയിൽനിന്ന് മീഡിയയുടെ കണ്ണൊന്ന് മാറിയത് ഇപ്പോഴാ.

കടലാസ്: അതാണ് കന്നാസേ പാർട്ടിയിലെ ഇപ്പോഴത്തെ തമാശ! സ്വന്തം നേതാവിന്റെ മകൾക്കെതിരെ കേസുകൾ വന്നപ്പോൾ മാളത്തിൽ ഒളിച്ചിരുന്ന നമ്മുടെ എം.ബി. രാജേഷും, പി. രാജീവും, സരിനും, ജലീലുമൊക്കെ ഇപ്പോൾ ആന്റപ്പനെതിരെ സിംഹങ്ങളെപ്പോലെ തീപ്പൊരി പോസ്റ്റുകളുമായി ഇറങ്ങിയിട്ടുണ്ട്. പോരാത്തതിന് ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറയിലേക്ക് ഒരു ഒന്നൊന്നര വിപ്ലവ ജാഥയും!

കന്നാസ്: ആഹാ, സോഷ്യൽ മീഡിയയിലെ സകല ഊളണ്ടികളും കൂടി അങ്ങോട്ട് ആഘോഷിക്കുകയാണ്. കൂട്ടത്തിൽ ഷാഹിന എന്ന ഇടതു കമ്മിണിയുടെ ഒരു രോദനം കണ്ടോ? തറവാട് ഭാഗംവെപ്പിന്റെ പേരിൽ സ്വന്തം തന്തയെ കസേരയിൽനിന്ന് ചവിട്ടിത്താഴെയിട്ട പാരമ്പര്യമുള്ള ആളാണ് ബാക്കിയുള്ളവർക്ക് സദാചാരവും രാഷ്ട്രീയവും പഠിപ്പിക്കുന്നത്. അന്ന് ചെയ്തതിന്റെ ശാപവും കർമ്മഫലവുമാണ് പണ്ട് മദനിയുടെ കൂടെ കുടക് യാത്ര പോയപ്പോൾ കിട്ടിയത് എന്ന് നാട്ടുകാർ അടക്കംപറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

കടലാസ്: ചുരുക്കം പറഞ്ഞാൽ ഒരു ഭാഗത്ത് വ്യാജക്കള്ളും ചുമന്ന് ആന്റപ്പൻ ജയിലിലെ തണുത്ത തറയിൽ അന്തിയുറങ്ങുമ്പോൾ, മറുഭാഗത്ത് ഹവാലയും മാസപ്പടിയുമൊക്കെ തൽക്കാലം മുങ്ങിപ്പോയ ആശ്വാസത്തിൽ റിയാസ് വീണയുടെ കൂടെ സുഖമായി കിടന്നുറങ്ങുന്നു!

കന്നാസ്: (ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് ദീർഘനിശ്വാസത്തോടെ) എന്തൊക്കെ പറഞ്ഞാലും കടലാസേ, ആന്റപ്പൻ മാത്രം അകത്തുപോയാൽ പോരാ. ഇനീം ഒന്ന് രണ്ടു പേര് കൂടി ആന്റപ്പന്റെ കൂടെ പോയാൽ മാത്രേ മനസ്സിന് ഒരു സമാധാനം ലഭിക്കൂ!

കടലാസ്: ആഹാ, അത് ആരൊക്കെയാ കന്നാസേ നിന്റെ ആ ലിസ്റ്റിൽ?

കന്നാസ്: ആദ്യത്തെയാൾ ആ നികേഷ് തന്നെ! പിന്നെ നമ്മുടെ ശശി, കൂടെ ആ ഗണേഷ്, ഒപ്പം ജലീൽ... ഇവന്മാരൊക്കെ ഒരു ദിവസത്തേക്കെങ്കിലും ആന്റപ്പന്റെ കൂടെ ജയിലിൽ അങ്ങോട്ട് പോയി കാണണം എന്നാണ് എന്റെയൊരു ആഗ്രഹം! അവിടെപ്പോയി എല്ലാവരും കൂടി ഓരോ കട്ടൻചായയും കുടിച്ച് ഒരുമിച്ചിരുന്ന് സൊറ പറയട്ടെ!

കടലാസ്: (ചിരിച്ചുകൊണ്ട് അവസാനത്തെ പരിപ്പുവട കഷ്ണം കഴിച്ച്) അപ്പറഞ്ഞത് ഒന്നൊന്നര ആഗ്രഹമാണ് കന്നാസേ! അങ്ങനെയെങ്കിലും നാടിനും നാട്ടുകാർക്കും ഒരല്പം മനസ്സമാധാനം കിട്ടട്ടെ!

കന്നാസും കടലാസും : മൈഥിലി