നാട്ടിൻപുറത്തെ ആ പഴയ ചായക്കടയുടെ പിൻവശം. മരത്തണലിൽ രണ്ട് ബെഞ്ചുകളിലായി ഇരിക്കുന്ന കന്നാസും കടലാസും. കയ്യിൽ രണ്ട് ചൂട് ചായയും തുറന്നുവെച്ച പത്രവും.

കന്നാസ്: (പത്രത്തിലെ വാർത്തകൾ നോക്കി നെടുവീർപ്പിട്ടുകൊണ്ട്) കടലാസേ, ഇതിപ്പോ നമ്മുടെ പാർട്ടിയുടെ അവസ്ഥ പോലെയായല്ലോ ഈ ചായയിലെ ഈച്ചയും! വീണു കിടക്കുന്നുമുണ്ട്, എന്നാൽ പുറത്തേക്ക് പറക്കാനും പറ്റുന്നില്ല! പണ്ടൊക്കെ നമ്മൾ ഒരു മുദ്രാവാക്യം വിളിച്ചാൽ രാജ്യം മുഴുവൻ നടുങ്ങുമായിരുന്നു. ഇതിപ്പോ 'തൂഫാൻ റെയ്ഡ്' എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ പഴയ അണികൾ ഒളിക്കാൻ ആളൊഴിഞ്ഞ പ്ലോട്ടും പൊന്തക്കാടും തെരഞ്ഞു ഓടുകയാണ്!

കടലാസ്: നീ അതൊന്നും പറഞ്ഞ് വിഷമിക്കല്ലേ കന്നാസേ. നമ്മളൊക്കെ 'തങ്കം' പോലെയുള്ള പഴയ വിപ്ലവകാരികളല്ലേ! പക്ഷേ ഞാൻ ആലോചിക്കുകയായിരുന്നു... നമ്മുടെ നാട്ടിൽ ഇത്രയും ലാഭമുള്ള വേറൊരു ബിസിനസ്സ് ഈ ഭൂലോകത്തുണ്ടോ? പണ്ടൊക്കെ തേങ്ങക്കച്ചവടവും കയറ്റുമതിയും ഒക്കെയായിരുന്നെങ്കിൽ, ഇതിപ്പോ എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും 'സ്വർണ്ണം'! എടാ, ആ ആയങ്കിയും തില്ലങ്കേരിയും കൂടെ നടന്ന് ഉണ്ടാക്കി വെച്ച പുകിലുകൾ കണ്ടില്ലേ? പണ്ട് പാർട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വഹിക്കാൻ ഇറങ്ങിയവരാ, ഇപ്പോൾ സ്വന്തം അക്കൗണ്ടിലേക്ക് സ്വർണ്ണം പൊട്ടിക്കാൻ ഇറങ്ങിയിരിക്കുന്നു!

കന്നാസ്: അവന്മാരുടെ ഒരു ഫേസ്ബുക്ക് ലൈവും ഫോൺ കോളും! ഒരുത്തൻ കരിപ്പൂർ എയർപോർട്ടിന്റെ പുറത്ത് വണ്ടിയിട്ട് കാത്തിരിക്കുന്നു, മറ്റവൻ പാർട്ടിയുടെ പേര് പറഞ്ഞ് ഭീഷണി മുഴക്കുന്നു. അവസാനം പോലീസും കസ്റ്റംസും വന്ന് വല വീശിയപ്പോൾ, "അയ്യോ ഞങ്ങൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലേ... ഞങ്ങൾ സ്വന്തം നിലയ്ക്ക് വിപ്ലവം നടത്തുന്നവരാണേ" എന്ന് പറഞ്ഞ് പോസ്റ്റുമിട്ട് മുങ്ങി! ആ അർജുൻ ആയങ്കി പോലീസിനെ വെല്ലുവിളിച്ച് നടന്നിട്ട് അവസാനം ഒരു ഓട്ടോറിക്ഷക്കാരൻ ഒറ്റുകൊടുത്ത് അർദ്ധരാത്രി ഫ്ലാറ്റിൽ നിന്ന് പൊക്കിയ വാർത്ത കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ പറ്റിയില്ല കടലാസേ.

കടലാസ്: എടാ കന്നാസേ, നീ അതൊരു ചെറിയ കാര്യമായി കാണരുത്. അവിടെയൊരു വിപ്ലവകരമായ സമാന്തര സാമ്പത്തിക സിസ്റ്റം തന്നെ പ്രവർത്തിക്കുന്നുണ്ട്!

  • ഒന്നാം ഘട്ടം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വപ്ന സുരേഷും സരിത്തും ചേർന്ന് 'ഡിപ്ലോമാറ്റിക് സ്വർണ്ണം' ഇറക്കുന്നു.
  • രണ്ടാം ഘട്ടം: അത് കരിപ്പൂർ എയർപോർട്ടിൽ എത്തുമ്പോൾ പുറത്ത് വണ്ടിയിട്ട് കാത്തുനിൽക്കുന്ന നമ്മുടെ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ചേർന്ന് റോഡിൽ വെച്ച് 'പൊട്ടിക്കുന്നു'!
  • മൂന്നാം ഘട്ടം: ഈ പൊട്ടിച്ച സ്വർണ്ണമെല്ലാം കറങ്ങിത്തിരിഞ്ഞ് പുണ്യഭൂമിയായ സന്നിധാനത്ത് എത്തുമ്പോൾ, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പൂശിയ സ്വർണ്ണം വരെ 'ചെമ്പായി' മാറി അപ്രത്യക്ഷമാകുന്നു!
കന്നാസ്: (നെറ്റിയിൽ കൈവെച്ച്) അയ്യോ! എല്ലാം കൂടി പറയല്ലേ കടലാസേ, എനിക്ക് തലകറങ്ങുന്നു! ആ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസും സ്വപ്ന സുരേഷും സരിത്തുമൊക്കെ വന്ന് ടിവി ചാനലുകളിൽ ദിവസവും ഓരോ വെളിപ്പെടുത്തൽ നടത്തിയ കാലം മറക്കാൻ പറ്റുമോ? ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തുക, അതിന് പിന്നാലെ ED, NIA, കസ്റ്റംസ് എന്നിങ്ങനെ കേന്ദ്ര ഏജൻസികളുടെ പട പടർന്ന് പന്തലിക്കുക! ഒടുവിൽ സെക്രട്ടറിയേറ്റിലെ ശിവശങ്കരൻ സാർ വരെ ജയിലിൽ കിടക്കേണ്ടി വന്ന ചരിത്രം!

കടലാസ്: എടാ, അവിടെ തീർന്നോ? ആ സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് "ഇവർക്കൊക്കെ ഇതിൽ പങ്കുണ്ട്, എന്നെ കരുവാക്കിയതാണ്" എന്ന് പറഞ്ഞ് ലൈവ് പ്രഹസനം നടത്തുമ്പോൾ, ഇപ്പുറത്ത് നമ്മുടെ സഖാക്കൾ പറയും—"അവർ പറയുന്നതൊന്നും വിശ്വസിക്കരുത്, അത് പ്രതിപക്ഷ ഗൂഢാലോചനയാണ്!" എന്നാൽ അതേ സ്വപ്ന സരിത്തുമാർക്കൊപ്പം എടുത്ത ഫോട്ടോ വന്ന് വീഴുമ്പോൾ പറയും: "ഞങ്ങൾ സൗഹൃദത്തിന്റെ പേരിൽ ചായ കുടിക്കാൻ പോയതാണേ!"

കന്നാസ്: അതാണ് സാങ്കേതികവിദ്യയുടെ വിപ്ലവം! പണ്ടൊക്കെ റേഷൻ അരി കടത്താനായിരുന്നു സഖാക്കളുടെ തത്രപ്പാടെങ്കിൽ, ഇപ്പോളത് 24 കാരറ്റ് പ്യുവർ ഗോൾഡ് ആയി മാറിയിട്ടുണ്ട്. അവിടുന്ന് കിട്ടുന്ന തുക കറങ്ങിത്തിരിഞ്ഞ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ 'എക്‌സാലോജിക്' കമ്പനിയുടെ അക്കൗണ്ടിലേക്ക് CMRL നൽകുന്ന 'മാസപ്പടി'യായി എത്തുമ്പോഴാണ് ഈ സിസ്റ്റത്തിന്റെ യഥാർത്ഥ ഭംഗി പുറത്തുവരുന്നത്! പണ്ടൊക്കെ സേവനമൊന്നും നൽകാതെ നേതാക്കൾ പണം വാങ്ങിയാൽ അതിനെ 'പാർട്ടി ഫണ്ട്' എന്ന് വിളിക്കുമായിരുന്നു. ഇതിപ്പോ SFIO-യും ED-യും വന്ന് 'മണി ലാൻഡറിങ്', CMRL മാസപ്പടി കേസ് എന്നൊക്കെ വിളിക്കാൻ തുടങ്ങിയപ്പോൾ നേതാക്കൾക്ക് വല്ലാത്തൊരു അങ്കലാപ്പ്!

കടലാസ്: അതിനിടയ്ക്കാണ് നമ്മുടെ പോലീസിന്റെ ഒരു 'തൂഫാൻ' ഓപ്പറേഷൻ! ഏതെങ്കിലും ചെറുകിട പോക്കറ്റടിക്കാരനെയോ പാവം ഓട്ടോക്കാരനെയോ പിടിക്കാൻ പോലീസുകാർ വണ്ടി വിട്ടുപോകുമ്പോൾ, പ്രധാനപ്പെട്ട സഖാക്കൾ കേസ് വരുമ്പോഴേക്കും ഫ്ലാറ്റിലോ റിസോർട്ടിലോ സുഖമായി വിശ്രമിക്കുകയായിരിക്കും. എന്നിട്ട് അണിയെ പിടികൂടുമ്പോൾ പത്രസമ്മേളനം വിളിച്ച് പറയും: "ഞങ്ങൾ കുറ്റവാളികളെ വെച്ചുപൊറുപ്പിക്കില്ല, ഇതൊരു മഹാ തൂഫാൻ റെയ്ഡാണ്!"

കന്നാസ്: കേസും കൂട്ടപ്പൊരിച്ചിലും കണ്ട് നേതാക്കന്മാരുടെ പത്രസമ്മേളനങ്ങൾ നീ ശ്രദ്ധിച്ചിട്ടുണ്ടോ കടലാസേ? മൈക്ക് മുന്നിൽ വെച്ചാൽ ആദ്യം പറയുന്ന വാചകം മനഃപാടമാണ്: "അത് വീണയുടെ വ്യക്തിപരമായ കാര്യം, പാർട്ടിയുമായി ബന്ധമില്ല." അടുത്ത ചോദ്യം വരുമ്പോൾ: "ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ല, തില്ലങ്കേരി ക്രിമിനലാണ്, കോൺസുലേറ്റ് സ്വർണ്ണക്കടത്തിൽ പാർട്ടിക്കാർക്ക് പങ്കില്ല!" അവസാനം പാർട്ടിയുമായി ബന്ധമുള്ളത് ആകെ ആ ഓഫീസിലെ പഴയ കസേരയ്ക്ക് മാത്രമാണെന്ന മട്ടാണ്!

കടലാസ്: എന്നാൽ ഇപ്പോൾ അടുത്ത അഞ്ച് കൊല്ലത്തേക്ക് വികസന പദ്ധതികളൊന്നും ആസൂത്രണം ചെയ്യേണ്ട കാര്യമില്ല.

  • രാവിലെ: കസ്റ്റംസിനും ED-ക്കും മറുപടി നൽകൽ.
  • ഉച്ചയ്ക്ക്: SFIO ചോദിച്ച 134 രേഖകൾ ഒപ്പിച്ചുകൊടുക്കൽ.
  • വൈകുന്നേരം: ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം എവിടെപ്പോയി എന്ന് തപ്പൽ.
  • രാത്രി: ആയങ്കിയും തില്ലങ്കേരിയും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കൽ!
കന്നാസ്: (ചിരിച്ചുകൊണ്ട്) സത്യം കടലാസേ! ഇനിയിപ്പോ നാട്ടിലെ ഏതെങ്കിലും ഒരു പാവപ്പെട്ടവൻ താലിച്ചെയിൻ പണയം വെക്കാൻ ബാങ്കിൽ പോയാൽ മാനേജർ ചോദിക്കും: "സഖാവേ, ഇത് തിരുവനന്തപുരം ഡിപ്ലോമാറ്റിക് വഴി വന്നതാണോ, കരിപ്പൂരിൽ നിന്ന് പൊട്ടിച്ചതാണോ, അതോ ശബരിമലയിൽ നിന്ന് അടിച്ച് മാറ്റിയതാണോ?" എന്ന്!

കടലാസ്: ഏതായാലും ഈ ന്യായീകരണങ്ങൾ ദിനംപ്രതി കേട്ട് കേട്ട് നാടൊട്ടുക്കും പഞ്ഞിക്ക് നല്ല ഡിമാൻഡ് ആയിരിക്കും കന്നാസേ, ജനങ്ങൾക്ക് ചെവിയിൽ വെക്കാൻ തന്നെ!

കന്നാസ്: നൂറു ദിവസം മാത്രമായ സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുത് എന്നാണ് എകെജി സെന്ററിലെ ബുദ്ധിജീവികളും പൊട്ടനായ നികേഷും സൈബർ സഖാക്കളും ആഹ്വാനം ചെയ്തിരിക്കുന്നത്, ശരിയാണോ കേൾക്കുന്നത്?

കടലാസ്: അതുകൊണ്ടാണല്ലോ നമ്മൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയും മറ്റുള്ളവരും അപ്പിയിട്ടാൽ വരെ വിവാദമാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്! നൂറോളം വെബ്‌സൈറ്റുകളും, യൂട്യൂബ് ചാനലുകളും തയ്യാറാക്കി വെച്ചിരിക്കുന്നു. റിപ്പോർട്ടറും ന്യൂസ് 18 ചാനലുകാരും പഴയ എസ്എഫ്ഐ സഖാക്കൾ പത്രസമ്മേളനത്തിലും ചാമ്പിക്കൊണ്ടിരിക്കുന്നത്!

കന്നാസ്: എന്നിട്ടൊന്നും സംഭവിക്കുന്നില്ലല്ലോ?

കടലാസ്: എല്ലാം സ്വന്തം കുണ്ടിയിൽ തന്നെ തിരിച്ചു കയറുന്നതാണ് വേദനാജനകം! വാ കന്നാസേ, ആരെങ്കിലും നമ്മുടെ റോൾഡ് ഗോൾഡ് മാല കണ്ടിട്ട് 'തൂഫാൻ റെയ്ഡ്' നടത്തുന്നതിന് മുൻപ് ചായയുടെ പൈസ കൊടുത്ത് സ്ഥലം വിടാം!

ജോയ് കൈതാരത്ത് : കന്നാസും കടലാസും