ഗ്യാനേഷ് കുമാറും വോട്ടുരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളും

ഗ്യാനേഷ് കുമാറിനെ ഇത്രേം വഷളാക്കിയത് കേരളമാണ്. കേരളത്തിലെ 1988 ബാച്ചിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ഈ മനുഷ്യൻ ആദ്യത്തെ ജോലി നമ്മുടെ അടൂരിൽ നിന്നായിരുന്നു. അവിടെ സബ് കളക്ടർ ആയിരുന്നു. അതുകഴിഞ്ഞാണ് എംഡിയായി പട്ടിക ജാതി പട്ടിക വകുപ്പിലേക്കും കെഎസ്ഡിസി യിലേക്കും ഒക്കെ കയറിപ്പറ്റിയത്.

പിന്നീട് കൊച്ചിൻ കോർപ്പറേഷൻ കമ്മീഷണറായും അതുകഴിഞ്ഞു സഹകരണ മേഖലയിലും കളികൾ കളിച്ചുകൊണ്ട് കേരളത്തിൽ ജീവിച്ചുപോയത്. 1987 മുതൽ 1991 വരെ കേരളം ഭരിച്ചത് കമ്മ്യുണിസ്റ്റ് സർക്കാരാണ്. ആ സമയത്തായിരുന്നു ഗ്യാനേഷ് കുമാർ അടൂർ സബ് കളക്ടറും പിന്നീട് കോൺഗ്രസ്സ് ഭരണകാലത്ത് പട്ടികജാതി പട്ടിക വകുപ്പ് മേധാവിയും അതുകഴിഞ്ഞു ഇടത്‌ സർക്കാരിൽ കൊച്ചിൻ കോർപ്പറേഷൻ കമ്മീഷണറും കോപ്പറേറ്റീവ് ബാങ്ക് മേധാവിയും ഒക്കെ ആയത്.

കേരള സർവീസിലെ കാലഘട്ടവും വിവാദങ്ങളും

2001 മുതൽ 2004 വരെ കോൺഗ്രസ്സ് ഭരണകാലത്ത് എറണാകുളം ജില്ലാ കളക്ടർ ആയും 2004 മുതൽ 2007 വരെ പൊതുമരാമത്ത് വകുപ്പ് തലവനായും സേവനമനുഷ്ഠിച്ചു. കുറച്ചു നാൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഫിനാൻസ് ഡയറക്ടറും ആയിരുന്നു. ഈ കാലയളവിലാണ് ആ പാവപ്പെട്ട മലേഷ്യൻ കമ്പനിയുടെ പ്രോജക്റ്റ് മാനേജരായിരുന്ന 58 വയസുകാരൻ ലീ സീ ബിൻ പണിചെയ്ത ഫണ്ട് കിട്ടാതെ ആത്മഹത്യാ ചെയ്തത്.

യുഡിഎഫ് സർക്കാർ നൽകിയറോഡ് വികസനം ലോകബാങ്കിന്റെ സഹായത്തോടെ പതി ബെൽ ഏറ്റെടുത്തപ്പോൾ 2006 ഇൽ പുതിയ സർക്കാർ ഫണ്ട് പാസാക്കുവാൻ കമ്മീഷൻ ചോദിച്ചു. അന്നത്തെ മന്ത്രി തോമസ് ഐസക്കും ഇപ്പറഞ്ഞ പൊതുമരാമത്ത് വകുപ്പ് സെക്രറ്ററി ഗ്യാനേഷ് കുമാറും കൂടി ആ കമ്പനിക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ആ മനുഷ്യനെ കൊല്ലാക്കൊല ചെയുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തലത്തിലെ തന്ത്രങ്ങളും

ഇപ്പോൾ ഗ്യാനേഷ് കുമാർ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സഹായിക്കുന്നത് വോട്ടർ ലിസ്റ്റിലെ കളികൾ കൊണ്ടാണ്. ആദ്യമൊക്കെ ഇവിഎം തട്ടിപ്പാണെന്നു എല്ലാവരും പറഞ്ഞെങ്കിലും ഗ്യാനേഷ് കുമാർ ഇലക്ഷൻ കമ്മീഷണർ ആയതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ വോട്ടർ പട്ടിക പരിഷ്കാരങ്ങളും, എസ്‌ഐആറിന്റെ പേരിലുള്ള വെട്ടിനിരത്താലും, വോട്ട് മണ്ഡലങ്ങൾ മാറ്റലും ഒക്കെ ചെയ്തുകൊണ്ടാണ് ഭരണം പിടിക്കുന്നത്.

ആദ്യം ഗുജറാത്തിൽ പരീക്ഷിച്ചു വിജയിപ്പിച്ചു. ലക്ഷക്കണക്കിന് ന്യുന പക്ഷ വോട്ടുകൾ വെട്ടി നിറത്തിക്കൊണ്ട് ഗുജറാത്തിനെ കൈപ്പിടിയിൽ ഒതുക്കി. അവിടെ ന്യുനപക്ഷങ്ങൾ അക്കാര്യം മിണ്ടുന്നില്ല. മിണ്ടുവാൻ പേടിയാണ്, അവർക്ക് ജീവിച്ചുപോകാൻ അനുവദിച്ചാൽ മതിയെന്നാണ് അവസ്ഥ. ശരിക്കും പറഞ്ഞാൽ വോട്ട് നിലനോക്കിയാൽ കോൺഗ്രസ്സ് ബിജെപിക്ക് ഒപ്പം തന്നെയുണ്ട്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. കൂടാതെ ബിജെപിയുടെ ബി ടീമായ അരവിന്ദ് കേജരിവാളും വോട്ട് സ്പ്ലിറ്റ് ആക്കുവാൻ അവിടെ ഉണ്ട്.

വോട്ടുകൾ മണ്ഡലം മാറ്റിയും ബിജെപിക്കാരല്ലാത്തവരെ വെട്ടി മാറ്റിയും ശരിക്കും പരീക്ഷണം നടത്തിയത് മഹാരാഷ്ട്രയിലാണ്. അവിടെ ചോദ്യം ചെയുവാൻ കെൽപ്പുണ്ടായിരുന്ന പവാറിനെയും താക്കറെയും പാർട്ടികൾ പൊളിപ്പിച്ചുകൊണ്ട് അവരെ ക്ഷീണിപ്പിച്ചു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി തന്ത്രങ്ങളുടെ ചരിത്രം

ശരിക്കും ഈ വോട്ടു മറിക്കൽ കളികൾ ഗ്യാനേഷ് കുമാർ പഠിച്ചെടുത്തത് കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടികളിൽ നിന്നാണ്. 1991 കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ മാള മണ്ഡലത്തിൽ കോൺഗ്രസ്സ് നേതാവ് കെ കരുണാകരനെതിരെ മത്സരിച്ചത് അദ്ദേഹത്തിന്റെ അരുമ ശിഷ്യനും തൊട്ടടുത്ത മണ്ഡലത്തിലെ സിപിഐ നേതാവുമായിരുന്ന സഖാവ് വികെ രാജൻ ആയിരുന്നു. കേരളം കണ്ട ഏറ്റവും വീറും വാശിയും ഉണ്ടായിരുന്ന ആ മത്സരത്തിൽ എങ്ങനെ എങ്കിലും കരുണാകരനെ തോൽപ്പിക്കാൻ തൃശൂരിലെ മാനുവൽ സൺസും പണം വീശിയിരുന്നു. കമ്മ്യുണിസ്റ്റ് പാർട്ടികൾ അരയും തലയും മുറുക്കികെട്ടിയായിരുന്നു പ്രചാരണം നയിച്ചത്.

സാധാരണയായി കെ കരുണാകരൻ വർഷങ്ങളായി മാളയിൽ ജയിച്ചിരുന്നത് ആറായിരത്തിനും പതിനയ്യായിരത്തിനും ഇടയിൽ ഭൂരിപക്ഷ്ത്തിനായിരുന്നു. 1987 ഇൽ മീനാക്ഷി തമ്പാനോട് ജയിച്ചത് 6292 വോട്ടുകൾക്കായിരുന്നു. ഭൂരിപക്ഷം കുറയുന്നുണ്ട് എന്ന് മനസിലാക്കിയ കമ്മ്യുണിസ്റ്റ് പാർട്ടിക്കാർ, മാള മണ്ഡലത്തിൽ നിന്നും കല്യാണം കഴിച്ചു അയച്ച എല്ലാ കമ്മ്യുണിസ്റ്റ് അനുഭാവ കുടുമ്പങ്ങളിലെ പെണ്ണുങ്ങളെ മാളയിലേക്ക് തിരിച്ചുകൊണ്ടുവന്ന് വോട്ടേഴ്‌സ് ലിസ്റ്റിൽ ചേർത്തു.

മാളയുടെ ചുറ്റുമുള്ള അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, വടക്കേക്കര, നാട്ടിക എന്നിവിടങ്ങിലേക്ക് കെട്ടിച്ചയച്ച സകലമാന പെണ്ണുങ്ങളെയും കണ്ടെത്തി തിരിച്ചു മാള മണ്ഡലത്തിൽ വോട്ടർ ആക്കിയപ്പോൾ കേവലം 2474 വോട്ടുകൾക്കാണ് കരുണാകരൻ കഷ്ടിച്ച് കരകയറിയത്. അതും കരുണാകരന്റെ ബുദ്ധിയിൽ ആണ് ജയിച്ചത്. അവസാന നിമിഷം കളികൾ മനസ്സിലാക്കിയ കരുണാകരൻ ആളൂരിലെ തന്റെ പഴയ എതിരാളിയായിരുന്ന പോൾ കോക്കാട്ടിനെ പോയി കണ്ടുകൊണ്ട് ലേശം കമ്മ്യുണിസ്റ്റ് വോട്ടുകൾ വാങ്ങിയെടുത്തു ജയിച്ചു.

1999 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ അജയ്യനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ സിപിഎം തട്ടകമായ കണ്ണൂരിൽ തോൽപ്പിക്കുവാൻ അബ്ദുള്ളക്കുട്ടിയെ ഇറക്കുന്നു. അന്ന് സിപിഎം മാളയിൽ പയറ്റിയ അതേ കളികൾ കണ്ണൂരിലും പയറ്റി.

കണ്ണൂർ മണ്ഡലത്തിൽ നിന്നും കല്യാണം കഴിച്ചുപോയവരും, അല്ലാതെ ജോലി കിട്ടി പോയവരുമായ എല്ലാ കമ്മ്യുണിസ്റ്റ് അനുഭാവികളെയും വടകരയിൽ നിന്നും, കോഴിക്കോട് നിന്നും, കാസർഗോട്ട് നിന്നും കണ്ണൂരിൽ കൊണ്ടുവന്നു വോട്ട് ചേർത്തിയപ്പോൾ 39000 വോട്ടുകൾക്ക് ജയിച്ചിരുന്ന മുല്ലപ്പള്ളിയെ പതിനായിരത്തിൽ പരം വോട്ടുകൾക്ക് മലർത്തിയടിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി ഒരു അത്‌ഭുതകുട്ടി ആയി മാറുകയായിരുന്നു. ഈ കളികൾ എല്ലാം അബ്ദുള്ളക്കുട്ടിക്ക് അറിയാമായിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്നപ്പോൾ സൂത്രങ്ങൾ എല്ലാം ബിജെപിക്കും ഗ്യാനേഷ്കുമാറിനും പങ്കുവെച്ചുകൊണ്ടാണ് അവർ ഈ കളിച്ചു ജയിച്ചുകൊണ്ടിരിക്കുന്നത്.

മണ്ഡല പുനർനിർണ്ണയവും ദേശീയ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങളും

അതുപോലെ കമ്മ്യുണിസ്റ്റ് പാർട്ടികൾ നടത്തി പരീക്ഷിച്ച മറ്റൊരു സൂത്രമായിരുന്നു മണ്ഡല പുനർനിർണയം. ഈ തട്ടിപ്പ് കളികൾ മനസ്സിലാക്കുവാൻ കോൺഗ്രസുകാർക്ക് കഴിഞ്ഞില്ല എന്നതിനാലാണ് 2011 ഇൽ 72 സീറ്റിലും പിന്നീട് 2016, 2021 ഭരണം കയ്യിൽ നിന്നും പോയതും. മണ്ഡലപുനർനിർണ്ണയത്തിൽ സിപിഎം അവർക്ക് 35 സീറ്റുകൾ കുത്തകയാക്കിയും 35 സീറ്റുകൾ എളുപ്പമാക്കുകയും ചെയ്തു.

അവർക്ക് സ്വാധീനമുള്ള പഞ്ചായത്തുകളെ അവർക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളിലേക്ക് കൂട്ടിച്ചേർത്തുകൊണ്ട് വിജയം എളുപ്പമാക്കി. ഉദാഹരണത്തിന് എട്ടുതവണ കരുണാകരൻ ജയിച്ചുകയറിയ മാള മണ്ഡലത്തെ ഇല്ലാതാക്കി കമ്മ്യുണിസ്റ്റ് കുത്തകയുള്ള കൊടുങ്ങല്ലൂരും മേത്തലയും മാളയിലേക്ക് തിരുകിക്കയറ്റി കൊടുങ്ങല്ലൂർ എന്ന മണ്ഡലമാക്കി. പിന്നീട് അവിടെ കോൺഗ്രസ്സ് ജയം ബാലികേറാ മലയായി മാറുകയായിരുന്നു.

ഈ വക കമ്മ്യുണിസ്റ്റ് ചീഞ്ഞ കളികളാണ് പഴയ വീഞ്ഞിനെ പുതിയ കുപ്പികളിലാക്കി ഗ്യാനേഷ് കുമാർ അമിത്ഷാക്കും, ആർഎസ്എസിനും മുന്നിൽ അവതരിപ്പിച്ചത്. വോട്ട് മാറ്റലും ഇപ്പോൾ മണ്ഡല പുനർനിർണ്ണയങ്ങളും. മണ്ഡല പുനർനിർണയം എങ്ങാനും സംഭവിച്ചാൽ ഇന്ത്യ എന്ന മഹാരാജ്യം ആർഎസ്എസ് കുത്തകയാക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഇപ്പോൾ തന്നെ അതിനുള്ള ആസൂത്രണങ്ങൾ ചെയ്തുകഴിഞ്ഞു.

മഹാരാഷ്ട്രയും, ബംഗാളും, ബീഹാറും ഒക്കെ അങ്ങനെയാണ് കൈക്കലാക്കിയത്. ബംഗാളിലേക്ക് ഡിജിപി അടക്കമുള്ളവരെയും സുപ്രധാന ഉദ്യോഗസ്ഥരെയും വർഷങ്ങൾക്ക് മുൻപേ കേന്ദ്രത്തിൽ നിന്നും എത്തിച്ചുകൊണ്ട് സർക്കാർ സംവിധാനങ്ങൾ കൈക്കലാക്കി. കൂടാതെ നൂറു കണക്കിന് തീവണ്ടികളിലാണ് വോട്ടർമാരെ അങ്ങോട്ട് എത്തിച്ചത്. അതുകൊണ്ടാണ് ഇവിഎം ഇരിക്കുന്ന നിലയിൽ മാത്രം തീ ഇട്ടുകൊണ്ട് തെളിവുകൾ ഇല്ലാതാക്കിയത്.

മാഹാരഷ്ട്രയിലെ ഗ്രാമങ്ങളിൽ ഇപ്പോഴും ബിജെപിക്ക് കയറി ചെല്ലുവാൻ സാധിച്ചിട്ടില്ല. അവിടെ ശിവസേനയും കോൺഗ്രസ്സും പവാറും മാത്രമാണ് ഉള്ളത്. അവിടെയൊക്കെ വിഘടിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പയറ്റിയപ്പോൾ ബംഗാളും ബീഹാറും ഒക്കെ കയ്യൂക്കുകൊണ്ടാണ് ഭരിക്കുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ ഒരു മണിക്കൂർ പിന്നിൽപോയ നരേന്ദ്രമോഡി പിന്നെങ്ങനെ തിരിച്ചുവന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പി ചിദംബരം ശിവഗംഗയിൽ പയറ്റിയ കളികൾ തന്നെയാണ് മോഡി വാരണാസിയിൽ പയറ്റിയത്.

സമകാലിക സംഭവങ്ങളും ജനവികാരവും

ആയതിനാൽ ഈ മനുഷ്യൻ, ഗ്യാനേഷ് കുമാർ കുടുംബസഹിതം ഇന്ത്യയെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. റിട്ടയർ ആയാൽ കാനഡയിലോ അമേരിക്കയിലോ പോയി ശിഷ്ടകാലം ജീവിക്കും. പത്തുതലമുറക്കുള്ള പണം ഇപ്പോൾ സമ്പാദിച്ചുകാണും. എന്തായാലും ആ മലേഷ്യക്കാരന്റെ ഭൂതം ഗ്യാനേഷിനെ വെറുതെ വിടുമെന്ന് അദ്ദേഹം കരുതണ്ട.

ഇപ്പോൾ തന്നെ നോയ്ഡയിൽ ഉള്ള വീട്ടിലേക്ക് ജനം ഇടിച്ചു കയറുകയാണ്. അദ്ദേഹത്തിന്റെ 'അമ്മ ഗംഗാജലം കൊണ്ടുവന്നു പൂജകൾ നടത്തുന്നു. പട്ടികജാതി വകുപ്പിന്റെ മേധാവിയായിരുന്ന ആളിന്റെ വീടിൻറെ ചുമരും പരിസരവും പട്ടികജാതിക്കാരായ യുപിക്കാർ അശുദ്ധമാക്കി എന്ന ദേഷ്യത്തിലാണ് അമ്മയുടെ ശുദ്ധികലശങ്ങൾ. അതിനേക്കാൾ ഭേദം പതിനാല് വയസിൽ പ്രസവിച്ച ആ 'അമ്മ, സ്വന്തം മകന്റെയും മകന്റെ മകളുടെയും തലച്ചോറിലാണ് ശുദ്ധികലശം നടത്തേണ്ടത്.

കേന്ദ്രസർക്കാർ ഇപ്പോൾ സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും ഗൂഗിളിലും ഒക്കെ ഗ്യാനേഷ് കുമാറിനെതിരെയുള്ള വോട്ട് ചോരി കഥകളും സമരങ്ങളും ഒക്കെ ശുദ്ധികലശം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ തന്നെ ആയാലും ഗ്യാനേഷിനെ പോലുള്ള മറ്റുള്ള ഓഫീസർമാരും, പോലീസുകാരും, ജഡ്ജിമാരും ഒക്കെ ലേശം പേടിച്ചാണ് ജീവിക്കുന്നത്. ഈ കളികൾ ഇനി ഇന്ത്യയിൽ വിലപ്പോവില്ല എന്ന് സാക്ഷാൽ അമിത്ഷാക്കും മോദിക്കും മനസ്സിലായിരിക്കുന്നു.

എന്തായാലും ഗ്യാനേഷിന്റെ ഉറക്കം നഷ്ടപ്പെട്ടു , കളി തീർന്നു , ക്ളീൻ ബൗൾഡ് ആകുവാൻ മണിക്കൂറുകൾ ബാക്കി !!

ഇനി വോട്ടർമാരാണ് ശുദ്ധികലശം നടത്തി ഇന്ത്യയെ മോചിപ്പിക്കേണ്ടത് എന്ന് പാറ്റ ദാസനും
ഗ്യാനേഷ് ക്ലീൻ ബൗൾഡ് ആകും വരെ കളി തുടരുമെന്ന് പാറ്റ വിജയനും