2009-ലെ പൊന്നാനി പരീക്ഷണം: ബ്രിട്ടാസ്-നികേഷ് ഗൂഢതന്ത്രങ്ങൾ
തോൽവി മണക്കുന്നവർ പലയിടത്തും അക്രമങ്ങൾ അഴിച്ചുവിടാനുള്ള പദ്ധതികളുണ്ട് , അതുപോലെ പാലക്കാട്ടും നാദാപുരത്തും തൃക്കരിപ്പൂരും മഞ്ചേശ്വരത്തും ധർമ്മടത്തും എന്തും സംഭവിക്കാം . ആയതിനാൽ വളരെ നേരത്തെ തന്നെ വോട്ടുകൾ ചെയ്യുക , ഉച്ചതിരിഞ്ഞു ആകാം എന്ന് കരുതി കാത്തിരിക്കരുത് !!
അവസാന നിമിഷ കളികൾ നമ്മുക്ക് ഇനിയും പ്രതീക്ഷിക്കാം : 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് നാളിൽ കൈരളി ചാനൽ ഒരു വെടിപൊട്ടിച്ചു . അബ്ദുൽ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനി ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖം തിരഞ്ഞെടുപ്പ് നാളിൽ രാവിലെ പ്രക്ഷേപണം ചെയ്തു. അന്ന് പൊന്നാനി മണ്ഡലത്തിൽ വാശിയേറിയ പോരാട്ടമായിരുന്നു . പിണറായി വിജയനും അബ്ദുൽ നാസർ മദനിയും കുറ്റിപ്പുറത്ത് വെച്ച് വേദി പങ്കിടുകയും കെടി ജലീൽ പോലുള്ളവരുടെ വാശിയും എല്ലാം ചേർന്നുകൊണ്ട് പൊന്നാനി പിടിച്ചെടുക്കുവാനും മറ്റുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന തന്ത്രവുമാണ് അന്നവർ പയറ്റിയത് .
യുഡിഎഫുകാർ ഗൂഢാലോചന തകർത്തുകളഞ്ഞു.
അപകടം മണത്തറിഞ്ഞ യുഡിഎഫ് പ്രവർത്തകന്മാർ പൊന്നാനി , മഞ്ചേരി മണ്ഡലങ്ങളിൽ ഉടനീളം കേബിൾ കണക്ഷനുകൾ രാത്രിതന്നെ മുറിച്ചുമാറ്റി ആ അഭിമുഖം ജനങ്ങളിൽ എത്തിക്കാതെ രക്ഷിച്ചു . യുഡിഎഫ് സ്വാധീനമുള്ള കേബിൾ ഓപ്പറേറ്റർമാരോട് എല്ലാം ഓഫ് ചെയ്തുവെക്കാനും അഭ്യർത്ഥിച്ചു . അങ്ങനെ ബ്രിട്ടാസ് - നികേഷ് ഗൂഢതന്ത്രം പാളിപ്പോയി . അല്ലായിരുന്നുവെങ്കിൽ ആ കടുത്ത മത്സരത്തിൽ യുഡിഎഫ് പൊന്നാനിയിൽ തകർന്നടിയുമായിരുന്നു . കാരണം 2004 തിരഞ്ഞെടുപ്പിൽ മഞ്ചേരി മാത്രം നിലനിർത്താനേ യുഡിഎഫിന് ആയിരുന്നുള്ളൂ . പൊന്നാനിയിൽ സാദ്ധ്യതകൾ ഉണ്ടെന്നു കണ്ടുതന്നെയാണ് എൽഡിഎഫ് ആ ചീഞ്ഞ കളിക്ക് നിന്നത് .
ഐസ്ക്രീം കേസും 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പും
2006 നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ നടന്നത് രണ്ടു ഘട്ടങ്ങളിലായിരുന്നു.അന്ന് ആദ്യഘട്ടത്തിൻറെ അവസാന നാളിൽ രാത്രിയായിരുന്നു ഐസ്ക്രീം കേസിലെ ഇരയായ റെജീനയെയും കുഞ്ഞിനേയും പാതിരാത്രി കോഴിക്കോട്ടെ റോട്ടിൽ ഇറക്കിവിട്ടുകൊണ്ട് ഇന്ത്യാവിഷൻ ചാനലിലെ നികേഷും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ സഹോദരി ഭർത്താവുമായിരുന്ന റാവൂഫും കെ ടി ജലീലും കൂടി സിപിഎമ്മിൽ നിന്നും പണം വാങ്ങി ആ നാറിയ കളികൾ കളിച്ചുകൂട്ടിയത് . അതിന്റെ പ്രത്യാഘാതം ആ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു . ഇന്ത്യാവിഷൻ ചെയർമാനായിരുന്ന മുനീറും ലീഗിലെ കരുത്തനായ കുഞ്ഞാലിക്കുട്ടിയും ദയനീയമായി പരാജയപ്പെട്ടു .
വി.എസ്. എന്ന 'പാര': നെയ്യാറ്റിൻകരയിലെ അട്ടിമറി
2012 ജൂൺ രണ്ടിന് നെയ്യാറ്റിൻകരയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന നാളിൽ കേരളത്തിന്റെ വിഎസ് അച്യുതാനന്ദൻ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പണി കൊടുക്കുവാനായി വടകരയിൽ ടി പി യുടെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു . അന്ന് കേരളത്തിലെ എല്ലാ ചാനലുകളും ആ യാത്രയെ ലൈവ് ആക്കി പ്രക്ഷേപണം ചെയ്തപ്പോൾ തോൽക്കുമെന്ന് കരുതിയിരുന്ന ശെൽവരാജ് 6334 വോട്ടുകൾക്ക് വിജയിച്ചു . അന്ന് ഏതു വിധേനയും ശെൽവരാജിനെ തോൽപ്പിച്ചാൽ ഉമ്മന്ചാണ്ടിയെക്കൊണ്ട് രാജിവെപ്പിക്കാം എന്ന ഗൂഢാലോചന വിഎസിന്റെ ചെവിയിൽ എത്തിയതോടെയായിരുന്നു വിഎസ് ആ നീക്കം നടത്തിയത് . പിന്നെ ടിപിയോടുണ്ടായിരുന്ന ഒരു ഇഷ്ടവും .
ജീവന്മരണ പോരാട്ടം: എൽഡിഎഫിന്റെ നിലനിൽപ്പ്
ആയതിനാൽ ഇനിയും കേരളത്തിൽ എന്തെങ്കിലും അട്ടിമറികൾ അവസാന നിമിഷങ്ങളിൽ പ്രതീക്ഷിക്കാം . കാരണം എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമാണ് . അതുപോലെ നികേഷും കൂട്ടർക്കും . കാരണം അത്രയധികം കൊള്ളകളും കേസുകളുമാണ് ചുരുളഴിയാതെ ഫയലുകളിൽ അന്ത്യവിശ്രമം കൊള്ളുന്നത് . അതുപോലെ മറ്റൊരു മൂർഖൻ പാമ്പിനെയാണ് പാലക്കാട് യുഡിഎഫ് നോവിച്ചു വിട്ടിരിക്കുന്നത് . ആയതിനാൽ കേരളം ഏത് സമയവും ഒരു ബ്രെയ്ക്കിങ് ന്യൂസ് പ്രതീക്ഷിച്ചു കൊണ്ടിരിക്കണം .വേണേൽ ഏതെങ്കിലും അലവലാതി പെണ്ണുങ്ങളെകൊണ്ട് ഏതെങ്കിലും ചെറുപ്പക്കാരായ നേതാക്കൾക്കെതിരെ രാവിലെ തന്നെ അഭിമുഖങ്ങൾ കൊടുത്തേക്കാം .
വോട്ടർമാരുടെ നിശ്ചയദാർഢ്യം: ഒരു ജാഗ്രതാ നിർദ്ദേശം
ഇനി എന്തൊക്കെ അട്ടിമറികൾ ഉണ്ടായാലും ഉണ്ടാക്കിയാലും തീരുമാനങ്ങൾ മാറരുത് . അവർ ഇനിയും കേരളത്തിൽ ഭരണത്തിൽ വരരുത് എന്ന നിശ്ചയദാർഢ്യം ഏതൊരു നന്മയുള്ളവരിലും ഉണ്ടാകണം . കാത്തിരുന്നു കാണാം !!!
ഇരുണ്ട നാളുകൾ :
Last-Minute Political Manoeuvers: Expect the Unexpected in Kerala Politics
The 2009 Ponnani Experiment: The Brittas-Nikesh Strategy
In the 2009 Lok Sabha elections, Kairali TV attempted a major tactical move on election day. An interview with Sufiya Madani, wife of Abdul Nasser Madani, conducted by John Brittas, was aired on the morning of the polls. At the time, Ponnani was witnessing a fierce battle. The LDF’s strategy, involving Pinarayi Vijayan and Madani sharing a stage at Kuttippuram and the influence of leaders like K.T. Jaleel, was aimed at capturing Ponnani while splitting Muslim votes in other constituencies.
However, sensing the danger, UDF workers across Ponnani and Manjeri took drastic measures. They reportedly cut cable connections throughout the night and requested UDF-leaning cable operators to keep services offline to prevent the interview from reaching the masses. This quick reaction caused the Brittas-Nikesh "conspiracy" to fail. Had it reached every household, the UDF might have faced a total collapse in Ponnani, similar to 2004 when they were reduced to just the Manjeri seat.
The 2006 Regina Controversy: The Indiavision Impact
The 2006 Assembly elections were held in two phases. On the final night of the first phase, a dramatic event unfolded. Regina, a victim in the infamous Ice Cream Parlour case, was brought onto the streets of Kozhikode at midnight along with her child.
This was orchestrated by Nikesh Kumar of Indiavision, in coordination with Rauf (the brother-in-law of P.K. Kunhalikutty) and K.T. Jaleel. It is alleged that this move was funded by the CPI(M) to settle political scores. The impact was devastating for the Muslim League; stalwarts like M.K. Muneer (then Chairman of Indiavision) and the powerful P.K. Kunhalikutty suffered humiliating defeats.
The 2012 Neyyattinkara By-election: VS Achuthanandan’s Masterstroke
On June 2, 2012, the day of the Neyyattinkara by-election, V.S. Achuthanandan set out on a journey to the home of the late T.P. Chandrasekharan in Vadakara. This move was widely seen as a "gift" to his rivals within the party, Pinarayi Vijayan and Kodiyeri Balakrishnan.
As every news channel in Kerala provided live coverage of VS’s emotional journey, the political tide turned. Selvaraj, who was expected to lose, ended up winning by a margin of 6,334 votes. VS took this step not just out of his affection for T.P., but because he caught wind of a conspiracy: if Selvaraj lost, there would be immense pressure on Oommen Chandy to resign. By ensuring the win, VS effectively countered that plot.
A Critical Battle for Survival: What Lies Ahead?
History suggests that we should expect more "Breaking News" and last-minute subversions in the coming days. For the LDF, this is a life-and-death struggle. Many corruption scandals and legal cases remain dormant in files, waiting to be unraveled.
Furthermore, the UDF in Palakkad has provoked a "King Cobra," and the repercussions are yet to be seen. Regardless of the tactical games played by the media or political parties, voters must remain steadfast. Those who wish for the well-being of Kerala must ensure that their resolve to prevent this administration from returning to power remains unshaken.
Wait and watch—the final act is yet to come.





