ശശി തരൂരും പിണറായി വിജയനും
കേരള രാഷ്ട്രീയത്തിൽ വ്യക്തികളുടെ പേരുകൾ പലപ്പോഴും അവരുടെ വിജയസാധ്യതകളെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. വെറും 'ശശി' എന്നായിരുന്നെങ്കിൽ ലോകം ആദരിക്കുന്ന ശശി തരൂർ എന്ന നേതാവിന് തന്റെ യു.എൻ ഡയലോഗുകൾ കൊണ്ടോ ഇംഗ്ലീഷ് പ്രാവീണ്യം കൊണ്ടോ വോട്ടർമാരുടെ ആദ്യ ലാപ്പിൽ തന്നെ ഇത്രത്തോളം തിളങ്ങാൻ സാധിക്കുമായിരുന്നില്ല. അതുപോലെ 'വിജയൻ' എന്ന പേര് മാത്രമായിരുന്നെങ്കിൽ പിണറായി വിജയനും 'ബാലകൃഷ്ണൻ' എന്ന പേര് മാത്രമായിരുന്നെങ്കിൽ കോടിയേരി ബാലകൃഷ്ണനും ഇത്രമാത്രം ശോഭിക്കില്ലായിരുന്നു. സ്ഥലപ്പേരുകൾ നൽകുന്ന ആ ഒരു രാഷ്ട്രീയ ഗാംഭീര്യം അവർക്ക് മുന്നോട്ട് കുതിക്കാൻ വലിയ കരുത്തായി. ഇതിന്റെ മറ്റൊരു വശമാണ് ജോസഫ് വാഴക്കൻ; ആ 'വാഴക്കൻ' എന്ന വാല് ഉപേക്ഷിച്ചിരുന്നെങ്കിൽ അദ്ദേഹം രാഷ്ട്രീയത്തിൽ പണ്ടേ കരകയറിയേനെ എന്ന നിരീക്ഷണം കൗതുകകരമാണ്.
വശ്യതയുള്ള പേരുകളുടെ ഉടമകൾ
കേരളത്തിൽ കേൾക്കുമ്പോൾ തന്നെ വോട്ടർമാർക്ക് ഒരു പ്രത്യേക താല്പര്യം തോന്നുന്ന പേരുകൾ സ്വന്തമായുള്ള നേതാക്കൾ ഏറെയാണ്. ഡീൻ കുര്യാക്കോസ്, എൽദോസ് കുന്നപ്പള്ളി, ഹൈബി ഈഡൻ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, മാത്യു കുഴൽനാടൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഫാത്തിമ തഹ്‌ലിയ, നജീബ് കാന്തപുരം, ആര്യാടൻ ഷൗക്കത്ത്, ചാണ്ടി ഉമ്മൻ, ഡൊമിനിക് പ്രസന്റേഷൻ, രമേഷ് പിഷാരടി, പാറക്കൽ അബ്ദുള്ള, റോഷി ആഗസ്റ്റിൻ, അപ്പു ജോൺ ജോസഫ്, മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സജി ചെറിയാൻ, ടൈസൺ മാസ്റ്റർ, മുഹമ്മദ് മുഹ്‌സിൻ, രാജീവ് ചന്ദ്രശേഖരൻ, ശോഭ സുരേന്ദ്രൻ, അഖിൽ മാരാർ, ഐഷ പോറ്റി, കടകംപള്ളി സുരേന്ദ്രൻ, മാണി സി കാപ്പൻ, സണ്ണി ജോസഫ്, ഷോൺ ജോർജ്ജ്, നൂർബീന റഷീദ്, ഷാനി മോൾ ഉസ്മാൻ, ദലീമ ജോൺ, എം.പി ജാക്സൺ, അഹമ്മദ് ദേവർകോവിൽ എന്നിവർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഓരോ പേരിനും അതിന്റേതായ ഒരു താളവും വശ്യതയുമുണ്ട്.
ഇനീഷ്യലുകളുടെ ഇന്ദ്രജാലം
ഇരട്ട ഇനീഷ്യലുകൾ ഉള്ള പേരുകൾക്ക് ഒരു പ്രത്യേക കരുത്തുണ്ട്. വി.ടി ബൽറാം, എം.കെ മുനീർ, ഒ.ജെ ജനീഷ്, പി.കെ ഫിറോസ്, ഇ.പി ജയരാജൻ, വി.ഡി സതീശൻ, എ.കെ ആന്റണി, വി.കെ ശ്രീകണ്ഠൻ, ഇ.ടി മുഹമ്മദ് ബഷീർ, കെ.കെ ശൈലജ, വി.എൻ വാസവൻ, കെ.എൻ ബാലഗോപാൽ, കെ.സി വേണുഗോപാൽ, എം.കെ രാഘവൻ, എം.എം മണി , സി പി ജോൺ എന്നിവർ ഈ വിഭാഗത്തിലെ കരുത്തരാണ്. ഒറ്റ ഇനീഷ്യലിൽ തിളങ്ങുന്ന പ്രമുഖരാണ് കെ. സുരേന്ദ്രൻ, കെ. സുധാകരൻ, കെ. മുരളീധരൻ, കെ. ബാബു, പി. പ്രസാദ്, എൻ. ജയരാജ്, എൻ. ഷംസുദ്ധീൻ, ജി. സുധാകരൻ എന്നിവർ.
'പി.സി.' എന്ന ഗതികേടും മറ്റു വിശേഷങ്ങളും
രാഷ്ട്രീയത്തിൽ അല്പം 'ഗതികെട്ട' ഇനീഷ്യലായി പലപ്പോഴും പി.സി (P.C) എന്ന ഇനീഷ്യൽ മാറാറുണ്ട്. പി.സി ചാക്കോ, പി.സി തോമസ്, പി.സി ജോർജ്ജ് എന്നിവർക്ക് രാഷ്ട്രീയത്തിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പി.സി വിഷ്ണുനാഥ് മാത്രം എങ്ങനെയൊക്കെയോ പിടിച്ചുനിന്ന് പോകുന്നു എന്നതാണ് വസ്തുത. അതുപോലെ, എൻ. സൂപ്പി (നാലകത്ത് സൂപ്പി), പി.കെ കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരൻ, പഴകുളം മധു, കുറുക്കോളി മൊയ്‌തീൻ തുടങ്ങിയ പേരുകൾ ജനങ്ങളിൽ ചിലപ്പോഴൊക്കെ അവമതിപ്പുകൾ ഉണ്ടാക്കിയെങ്കിലും അവർ രാഷ്ട്രീയത്തിൽ നിലയുറപ്പിച്ചു. കെ.എം ഷാജിക്ക് പേരിനൊപ്പം 'കെ.എം' ഉള്ളതുകൊണ്ട് ഷാജി എന്ന പേരിലെ ആ ചട്ടമ്പിത്തം ലേശം കുറഞ്ഞു കിട്ടിയിട്ടുണ്ട്.
പേരിലെ മാജിക്: ഒരു കോളേജ് കഥ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളേജിൽ എസ്.എഫ്.ഐ തൂത്തുവാരിയിരുന്ന കാലത്ത് അപ്രതീക്ഷിതമായി ജയിച്ചുകയറിയ രണ്ട് കെ.എസ്.യുക്കാരുടെ കഥ ഏറെ രസകരമാണ്. 'നായർ മോഹൻ ശിവറാം', 'ഈസാ ബിൻ അബ്ദുൽ കരീം' എന്നീ പേരുകളുടെ വശ്യതയിൽ മയങ്ങിയാണ് ഇടതുപക്ഷക്കാരായ പെൺകുട്ടികൾ പോലും അവർക്ക് വോട്ട് ചെയ്തതെന്ന കണ്ടെത്തൽ രാഷ്ട്രീയത്തിൽ പേരിനുള്ള പ്രാധാന്യം അടിവരയിടുന്നു.
ചരിത്രം കുറിച്ച ഇതിഹാസ നാമങ്ങൾ
കേരളം കണ്ട ഏറ്റവും ശക്തരായ നേതാക്കളുടെ പേരുകൾക്ക് ഇന്നും ഒരു പ്രത്യേക ഗരിമയുണ്ട്. കെ. കരുണാകരൻ, ഇ.കെ നായനാർ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, വി.എസ് അച്യുതാനന്ദൻ, ജി.എം ബനാത്ത് വാല, ഇബ്രാഹിം സുലൈമാൻ സേട്ട് എന്നിവർ അത്തരത്തിൽ തിളങ്ങിയവരാണ്. എന്നാൽ ലോകത്ത് ഒരാൾക്ക് മാത്രമുള്ള പേരുകൊണ്ട് കേരള ചരിത്രം തിരുത്തിയ, കേരളം എന്നും ആദരിക്കുന്ന ഉമ്മൻ ചാണ്ടി എന്ന നേതാവ് ഒരു അത്ഭുതമാണ്. ആ പേര് എന്നും കേരളത്തിന്റെ മനസ്സിൽ മായാതെ നിൽക്കും.
ഉമ്മൻചാണ്ടി തന്നെ നമ്പർ വൺ എന്ന ഓർമ്മകളോടെ പുതുപ്പള്ളി ദാസനും ഇത്തവണയും നല്ല പേരുകാരെ ജനം തിരഞ്ഞെടുക്കുമോ എന്ന് കണ്ടറിയാം എന്ന് പോരാളി വിജയനും
The Power of Surnames: Shashi Tharoor and Pinarayi Vijayan
In Kerala politics, an individual's name is often a significant factor influencing their winnability. Had he been just "Shashi," the world-renowned leader Shashi Tharoor might not have sparkled as brightly in the initial laps of the electoral race, despite his UN dialogues and English proficiency. Similarly, if they were known only by their first names, Pinarayi Vijayan as just "Vijayan" or Kodiyeri Balakrishnan as just "Balakrishnan" might not have achieved the same prominence.
The political gravitas provided by their place-names (Pinarayi and Kodiyeri) acted as a powerful engine for their careers. On the flip side is Joseph Vazhakkan; there is a curious observation that had he dropped the suffix "Vazhakkan" (which can colloquially mean a type of banana or a person who brawls), he would have ascended much higher in politics long ago.
The Charm of Melodious Names
Kerala has many leaders whose names possess a certain "charm" that instantly attracts voters. This list includes:
- Dean Kuriakose, Eldhose Kunnappilly, Hibi Eden, Anto Antony, Benny Behanan, Mathew Kuzhalnadan.
- Rajmohan Unnithan, Fathima Thahlia, Najeeb Kanthapuram, Aryadan Shoukath, Chandy Oommen.
- Dominic Presentation, Ramesh Pisharody, Parakkal Abdulla, Roshy Augustine, Appu John Joseph, Mons Joseph.
- Thiruvanchoor Radhakrishnan, Saji Cherian, Tyson Master, Muhammed Muhsin, Rajeev Chandrasekhar.
- Sobha Surendran, Akhil Marar, Aisha Potty, Kadakampally Surendran, Mani C. Kappan, Sunny Joseph.
- Shaun George, Noorbina Rasheed, Shanimol Usman, Daleema Jojo, M.P. Jackson, and Ahammed Devarkovil. Each of these names carries its own rhythm and allure.
The Magic of Initials
Double initials carry a distinct sense of power in Kerala. Strong figures in this category include V.T. Balram, M.K. Muneer, O.J. Geneesh, P.K. Firoz, E.P. Jayarajan, V.D. Satheesan, A.K. Antony, V.K. Sreekandan, E.T. Mohammed Basheer, K.K. Shailaja, V.N. Vasavan, K.N. Balagopal, K.C. Venugopal, M.K. Raghavan, M.M. Mani,and C.P. John.
Meanwhile, prominent leaders shining with a single initial include K. Surendran, K. Sudhakaran, K. Muraleedharan, K. Babu, P. Prasad, N. Jayaraj, N. Shammsudheen, and G. Sudhakaran.
The "P.C." Jinx and Other Curiosities
In politics, the initial "P.C." has often been associated with "ill luck." P.C. Chacko, P.C. Thomas, and P.C. George have all faced significant political setbacks. However, P.C. Vishnunadh is the exception, somehow managing to hold his ground.
Additionally, names like N. Sooppy (Nalakath Sooppy), P.K. Kunhalikutty, and Kummanam Rajasekharanoccasionally faced public ridicule, yet they established firm roots in politics. In the case of K.M. Shaji, the "K.M." prefix helped soften the "rowdy" undertone associated with the name Shaji.
Name Magic: A College Anecdote
A funny story comes from the Kodungallur Kunhikkuttan Thampuran Memorial College. During an era when the SFI used to sweep the elections, two KSU candidates unexpectedly won. The finding was that even left-leaning female students voted for them, mesmerized by the sheer charm of their names: "Nair Mohan Sivaram" and "Issa Bin Abdul Kareem."
Legendary Names That Defined History
The names of Kerala's most powerful historical leaders still command a unique dignity: K. Karunakaran, E.K. Nayanar, Panakkad Muhammedali Shihab Thangal, V.S. Achuthanandan, G.M. Banatwala, and Ibrahim Sulaiman Sait.Then there is the wonder of Oommen Chandy—a name unique to one man that rewrote Kerala’s history. It is a name that will forever remain etched in the hearts of Keralites.
With memories of Oommen Chandy remaining Number One, says Puthuppally Dasan. “Let’s wait and see if the people pick those with ‘good names’ this time too,” adds Porali Vijayan.





