ലോട്ടറി കിംഗിന്റെ വീട്ടിലെ ഇലക്ഷൻ ജാക്ക്പോട്ട്
മൂന്ന് പാർട്ടികൾ. മൂന്ന് ആശയങ്ങൾ. രണ്ട് സംസ്ഥാനങ്ങൾ. ഒരേ കുടുംബം. 2026ലെ തമിഴ്നാട്–പുതുച്ചേരി നിയമസഭാതെരഞ്ഞെടുപ്പിന്റെ രസകരമായ ഒരു സൈഡ് സ്റ്റോറി പറയാം: ‘ലോട്ടറി കിംഗ്’ എന്നറിയപ്പെടുന്ന സാൻറിയാഗോ മാർട്ടിന്റെ കുടുംബത്തിൽ നിന്ന് മൂന്ന് പേർ നിയമസഭകളിലേക്ക് ജയിച്ചുകയറി. ഭാര്യ ലീമ റോസ് മാർട്ടിൻ തമിഴ്നാട്ടിൽ എഐഎഡിഎംകെ ടിക്കറ്റിൽ, മകൻ ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരിയിൽ സ്വന്തം പാർട്ടി വഴിയും എൻഡിഎ സഖ്യത്തിന്റെ ഭാഗമായും, മരുമകൻ ആദവ് അർജുന നടൻ വിജയിന്റെ തമിഴക വെട്രി കഴകം ടിക്കറ്റിലും. രാഷ്ട്രീയം വീട്ടിൽ എത്തിയാൽ സാധാരണയായി വാദപ്രതിവാദം ഉണ്ടാകും; മാർട്ടിന്റെ വീട്ടിൽ വന്നപ്പോൾ അത് മൂന്ന് നിയമസഭാ സീറ്റുകളായി മാറി.
സാൻറിയാഗോ മാർട്ടിൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. പക്ഷേ ഫലമെത്തിയപ്പോൾ വാർത്തകളുടെ തലക്കെട്ടിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിൽ ഒന്നായി അദ്ദേഹത്തിന്റെ കുടുംബം മാറി. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മൂന്ന് കുടുംബാംഗങ്ങൾ വിജയിച്ചത് അപൂർവ രാഷ്ട്രീയ കാഴ്ചയായി.
ലീമ റോസ് മാർട്ടിൻ ലാൽഗുഡിയിൽ നിന്ന് ജയിച്ചു. ആദവ് അർജുന ചെന്നൈയിലെ വില്ലിവാക്കത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരിയിലെ കാമരാജ് നഗർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് കയറുന്നത്. കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ ഫലങ്ങൾ വന്നപ്പോൾ ആരാണ് ആദ്യം “Congrats MLA” എന്ന് അയച്ചതെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
സാൻറിയാഗോ മാർട്ടിൻ: ലോട്ടറിയിൽ നിന്ന് ദേശീയ തലക്കെട്ടുകളിലേക്ക്
സാൻറിയാഗോ മാർട്ടിൻ എന്ന പേര് ഇന്ത്യയിലെ ലോട്ടറി ബിസിനസിനോട് ചേർന്നാണ് പൊതുവേ കേൾക്കുന്നത്. ‘ലോട്ടറി കിംഗ്’ എന്ന വിശേഷണം അദ്ദേഹത്തിന് പതിവായി മാധ്യമങ്ങൾ നൽകാറുണ്ട്. മാർട്ടിൻ ഗ്രൂപ്പിന്റെ സ്ഥാപകനായ അദ്ദേഹം ബിസിനസ് ലോകത്തും രാഷ്ട്രീയ ഫണ്ടിംഗ് ചർച്ചകളിലും വർഷങ്ങളായി ശ്രദ്ധാകേന്ദ്രമാണ്.
തിരഞ്ഞെടുപ്പ് ബോണ്ട് വിവാദം വന്നപ്പോൾ മാർട്ടിൻ ഗ്രൂപ്പിന്റെ പേര് ദേശീയ തലത്തിൽ വലിയ രീതിയിൽ ചർച്ചയായി. റിപ്പോർട്ടുകൾ പ്രകാരം, മാർട്ടിൻ ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകളിലൂടെ ഏകദേശം ₹1,300 കോടി സംഭാവന നൽകിയിരുന്നു. ഇതുവരെ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന കുടുംബം, ഇത്തവണ വോട്ടെണ്ണൽ മുറികളിലൂടെ നേരിട്ട് നിയമസഭയുടെ വാതിലിലേക്ക് നടന്നുകയറുകയായിരുന്നു. ബിസിനസിൽ ഭാഗ്യം വിറ്റ ആളിന്റെ വീട്ടിലേക്ക് രാഷ്ട്രീയം ഭാഗ്യം വാങ്ങാനെത്തിയതുപോലെ.
ലീമ റോസ് മാർട്ടിൻ: ലാൽഗുഡിയിലെ സമ്പന്ന എൻട്രി
സാൻറിയാഗോ മാർട്ടിന്റെ ഭാര്യയായ ലീമ റോസ് മാർട്ടിൻ തമിഴ്നാട്ടിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിൽ അവർ ഡിഎംകെ സ്ഥാനാർത്ഥിയെ 2,739 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
ഈ വിജയത്തിന് മറ്റൊരു വലിയ ഹൈലൈറ്റുമുണ്ട്: സ്ഥാനാർത്ഥി സത്യവാങ്മൂലത്തിലെ കണക്കുകൾ പ്രകാരം ലീമ റോസ് മാർട്ടിന് സ്വന്തം പേരിൽ ₹1,049 കോടി മൂല്യമുള്ള ആസ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭർത്താവിന്റെ ആസ്തികൾ കൂടി ചേർക്കുമ്പോൾ ഇത് 5000 കോടിക്ക് മുകളിൽ ആകും അതോടെ അവർ തമിഴ്നാട് തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്ന സ്ഥാനാർത്ഥിയായി മാറി. ആഞ്ഞു വീശിയ വിജയ് തരംഗത്തെ അതിജീവിച്ചു ലീമ നിയമസഭയിലേക്ക് ജയിച്ചു കയറി.
ജോസ് ചാൾസ് മാർട്ടിൻ: സ്വന്തം പാർട്ടി, പുതുച്ചേരി വഴി
മാർട്ടിന്റെ മകനായ ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരിയിലാണ് തന്റെ രാഷ്ട്രീയ എൻട്രി കുറിച്ചത്. ലച്ചിയ ജനനായക കച്ചി എന്ന സ്വന്തം പാർട്ടി രൂപീകരിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്. പാർട്ടി എൻഡിഎ സഖ്യത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിൽ ഇറങ്ങിയത്. കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് ജോസ് ചാൾസ് മാർട്ടിൻ 10,205 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
രാഷ്ട്രീയത്തിലേക്ക് വരാൻ പലരും ഒരു പാർട്ടിയിൽ ചേരും. ചിലർക്ക് ടിക്കറ്റ് കിട്ടില്ലെന്ന് പേടി. ജോസ് ചാൾസ് ആ റിസ്‌ക് ഒഴിവാക്കി സ്വന്തം പാർട്ടി തന്നെ തുടങ്ങി. രാഷ്ട്രീയത്തിൽ ഇത് “സ്റ്റാർട്ടപ്പ് മോഡൽ” എന്നു വിളിക്കാമോ എന്നത് വേറൊരു ചർച്ച. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന് ഏകദേശം ₹609 കോടി ആസ്തിയും ഏകദേശം ₹210 കോടി ബാധ്യതകളും ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡെയ്സി മാർട്ടിൻ: രാഷ്ട്രീയ കുടുംബത്തിലെ ശാന്തമായ കണ്ണി
മാർട്ടിൻ കുടുംബത്തിന്റെ ഈ രാഷ്ട്രീയ കഥയിൽ പതിവായി അധികം മുന്നിൽ വരാത്ത പേരാണ് ഡെയ്സി മാർട്ടിൻ. സാൻറിയാഗോ മാർട്ടിന്റെ മകളായ ഡെയ്സിയാണ് ആദവ് അർജുനയുടെ ഭാര്യ. അതിലൂടെ ബിസിനസ് കുടുംബവും തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ മുഖങ്ങളിലൊന്നുമായ ആദവിന്റെ രാഷ്ട്രീയ യാത്രയും തമ്മിൽ ബന്ധപ്പെടുന്നു. ഡെയ്സി നേരിട്ട് തെരഞ്ഞെടുപ്പ് വേദിയിൽ ഇല്ലെങ്കിലും, ഈ കുടുംബകഥയിൽ അവർക്കുള്ള സ്ഥാനം നിർണായകമാണ്. കാരണം ഈ ത്രികോണ വിജയത്തിലെ ഒരു കോണം മരുമകനിലൂടെയാണ് കുടുംബത്തിലേക്ക് വരുന്നത്.
ആദവ് അർജുന: വിജയിന്റെ പാർട്ടിയിലെ സ്ട്രാറ്റജി മുഖം
സാൻറിയാഗോ മാർട്ടിന്റെ മരുമകനായ ആദവ് അർജുന 2026ലെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയ പേരാണ്. നടൻ വിജയിന്റെ തമിഴക വെട്രി കഴകത്തിന്റെ പ്രധാന നേതാക്കളിലൊരാളായ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയുമാണ്.
ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് ആദവ് 17,302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 66,445 വോട്ടുകൾ നേടി അദ്ദേഹം തന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയമാക്കി. ടിവികെ എന്ന പുതിയ രാഷ്ട്രീയ ബ്രാൻഡിന് വലിയ ശ്രദ്ധ ലഭിച്ച തെരഞ്ഞെടുപ്പിൽ ആദവിന്റെ വിജയം വ്യക്തിപരമായും പാർട്ടി തലത്തിലും പ്രധാനമാണ്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വിജയ് നടത്തിയ ചുവടുമാറ്റം തന്നെ വലിയ കഥയായിരിക്കെ, അതിനകത്ത് മാർട്ടിൻ കുടുംബത്തിന്റെ മരുമകൻ നിർണായക സ്ഥാനത്ത് എത്തിയത് മറ്റൊരു കൗതുകമായി.
പണവും രാഷ്ട്രീയവും ഭാഗ്യവും
മാർട്ടിൻ കുടുംബത്തിന്റെ ഈ വിജയത്തെ വെറും കുടുംബ രാഷ്ട്രീയ കഥയായി മാത്രം വായിക്കാൻ പറ്റില്ല. ഇവിടെ ബിസിനസും പണവും ഇലക്ടറൽ ബോണ്ട് വിവാദവും പുതിയ പാർട്ടികളും പഴയ പാർട്ടികളും എല്ലാം ഒരേ ഫ്രെയിമിൽ വരുന്നു.
മാർട്ടിൻ ഗ്രൂപ്പ് ലോട്ടറി രംഗത്തെ വലിയ പേരാണ്. റിപ്പോർട്ടുകൾ പ്രകാരം ഗ്രൂപ്പിന്റെ വാർഷിക ലോട്ടറി ടേൺ ഓവർ ഏകദേശം ₹15,000 കോടി വരെയാണെന്ന് കണക്കാക്കപ്പെടുന്നു. ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പേര് ഇതിനുമുമ്പേ ദേശീയ ശ്രദ്ധയിൽ എത്തിയിരുന്നു. അതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾ നേരിട്ട് തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് “പവർ ഷിഫ്റ്റ്” ആണോ, “പവർ അപ്‌ഗ്രേഡ്” ആണോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചോദ്യം.
വീട്ടിനകത്ത് സമാധാനം, പുറത്തു പോരാട്ടം
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി പ്രവർത്തകർ തമ്മിൽ തെരുവുകളിൽ വാദിക്കും, പോസ്റ്ററുകൾ പറിക്കും, സോഷ്യൽ മീഡിയയിൽ കമന്റ് യുദ്ധം നടത്തും. പക്ഷേ അതേ സമയം ഒരു വീട്ടിനകത്ത് മൂന്ന് വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾ ചായക്കൊപ്പം സമാധാനമായി ഇരിക്കാമെന്ന് മാർട്ടിൻ കുടുംബം കാണിച്ചുതന്നിരിക്കുന്നു.
രാഷ്ട്രീയത്തിൽ ആശയവ്യത്യാസം ഉണ്ടാകാം. പാർട്ടി പതാകകൾക്ക് നിറം വേറെയാകാം. മുദ്രാവാക്യങ്ങൾ തമ്മിൽ പൊരുത്തപ്പെടണമെന്നില്ല. പക്ഷേ കുടുംബ ഡൈനിംഗ് ടേബിളിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അത് തന്നെ ജനാധിപത്യത്തിന് മനോഹരമായ ഉദാഹരണം അല്ലേ?
പുറത്ത് പ്രവർത്തകർ കടുത്ത പോരാട്ടത്തിൽ. അകത്ത് ഒരേ വീട്ടിൽ മൂന്ന് എംഎൽഎമാർ. ഒടുവിൽ പറയേണ്ടത് ഇത്രമാത്രം: ആശയങ്ങൾ പലതായാലും, തമിഴ്‌നാട്ടിലെ എരിയുന്ന വേനൽച്ചൂടിൽ നല്ല എയർ കണ്ടീഷൻഡ് സ്പേസ് കിട്ടിയാൽ, രാഷ്ട്രീയം പോലും വളരെ സുഖമായി സഹജീവനം നടത്തും.
നായർസാബ് : ചെന്നൈ മെയിൽ
The Election Jackpot at the Lottery King’s Home
Three parties. Three ideologies. Two states. One family. The 2026 Tamil Nadu–Puducherry Assembly Elections have produced a fascinating side story: three members of 'Lottery King' Santiago Martin's family have won seats in the legislative assemblies. His wife, Leema Rose Martin, won on an AIADMK ticket in Tamil Nadu; his son, Jose Charles Martin, won in Puducherry through his own party as part of the NDA alliance; and his son-in-law, Aadhav Arjuna, won on actor Vijay’s Tamilaga Vettri Kazhagam (TVK) ticket. While politics at home usually leads to debates, in the Martin household, it translated into three assembly seats.
Santiago Martin did not contest the election himself. However, when the results came out, his family became one of the most discussed names in the headlines. It was a rare political sight to see three family members winning from three different political platforms across Tamil Nadu and Puducherry.
Leema Rose Martin won from Lalgudi. Aadhav Arjuna won with a significant majority in Chennai’s Villivakkam. Jose Charles Martin entered the assembly from the Kamaraj Nagar constituency in Puducherry. With these results hitting the family WhatsApp group, the only thing left to know is who sent the first "Congrats MLA" message.
Santiago Martin: From Lottery to National Headlines
The name Santiago Martin is generally associated with the lottery business in India. The media frequently refers to him as the 'Lottery King.' As the founder of the Martin Group, he has been a focal point in the business world and political funding discussions for years.
When the Electoral Bond controversy broke, the Martin Group's name was widely discussed at the national level. Reports indicated that entities associated with the Martin Group donated approximately ₹1,300 crore to political parties through electoral bonds. A family previously linked to the backrooms of politics has now walked directly through the doors of the Legislative Assembly. It’s as if politics came to buy luck from the man who sold luck in business.
Leema Rose Martin: The Wealthy Entry in Lalgudi
Leema Rose Martin, wife of Santiago Martin, contested as the AIADMK candidate from the Lalgudi constituency in Tamil Nadu. After a tough battle, she defeated the DMK candidate by a margin of 2,739 votes.
There is another major highlight to this victory: according to her candidate affidavit, Leema Rose Martin owns assets worth ₹1,049 crore in her name. When combined with her husband's assets, the total reportedly exceeds ₹5,000 crore, making her the wealthiest candidate in the Tamil Nadu elections. She successfully navigated the 'Vijay wave' to secure her seat.
Jose Charles Martin: Own Party via Puducherry
Martin’s son, Jose Charles Martin, made his political entry in Puducherry. He launched his own party, Latchiya Jananayaka Katchi (LJK), which contested as part of the NDA alliance.
Jose Charles Martin won the Kamaraj Nagar constituency by a margin of 10,205 votes. While many join established parties to enter politics for fear of not getting a ticket, Jose Charles avoided that risk by starting his own party—a "startup model" in politics. Reports state his affidavit declared assets of approximately ₹609 crore and liabilities of around ₹210 crore.
Aadhav Arjuna: The Strategy Face of Vijay’s Party
Aadhav Arjuna, Santiago Martin’s son-in-law, gained significant attention in the 2026 Tamil Nadu elections. As a prominent leader of actor Vijay’s Tamilaga Vettri Kazhagam (TVK), he served as the party's General Secretary and played a key role in its electoral strategies.
Aadhav won the Villivakkam constituency in Chennai by a margin of 17,302 votes, securing 66,445 votes in his debut election. In an election where the new political brand TVK received massive attention, Aadhav’s victory is significant both personally and for the party. While Vijay’s transition from cinema to politics was a major story in itself, the crucial role played by Martin’s son-in-law within it added another layer of intrigue.
Power, Politics, and Luck
The Martin family’s sweep cannot be viewed merely as a story of family politics. Here, business, wealth, the electoral bond controversy, and both new and old parties come together in a single frame. With the Martin Group’s annual lottery turnover estimated at ₹15,000 crore, the question in political circles is whether this is a "Power Shift" or a "Power Upgrade."
Peace at Home, Battle Outside
During elections, party workers may argue in the streets and clash on social media. However, the Martin family has shown that three different political ideologies can coexist peacefully over tea within the same home. While party flags and slogans may differ, sitting together at the dining table is a beautiful example of democracy. In the scorching heat of Tamil Nadu, it seems that even politics can coexist comfortably in a well-air-conditioned space.
NAIR SAAB : CHENNAI MAIL
லாட்டரி கிங்கின் வீட்டில் தேர்தல் ஜாக்பாட்
மூன்று கட்சிகள். மூன்று கொள்கைகள். இரண்டு மாநிலங்கள். ஒரே குடும்பம். 2026 தமிழ்நாடு-புதுச்சேரி சட்டமன்றத் தேர்தலின் ஒரு சுவாரசியமான பக்கக்கதை இது: 'லாட்டரி கிங்' என்று அழைக்கப்படும் சாண்டியாகோ மார்ட்டின் குடும்பத்தைச் சேர்ந்த மூன்று பேர் சட்டமன்றங்களுக்குத் தேர்ந்தெடுக்கப்பட்டுள்ளனர். மார்ட்டினின் மனைவி லீமா ரோஸ் மார்ட்டின் தமிழ்நாட்டில் அதிமுக (AIADMK) சார்பாகவும், மகன் ஜோஸ் சார்லஸ் மார்ட்டின் புதுச்சேரியில் தனது சொந்தக் கட்சி மூலம் என்டிஏ (NDA) கூட்டணியிலும், மருமகன் ஆதவ் அர்ஜுனா நடிகர் விஜய்யின் தமிழக வெற்றி கழகம் (TVK) சார்பாகவும் வெற்றி பெற்றுள்ளனர். அரசியல் வீட்டிற்குள் நுழைந்தால் பொதுவாக விவாதங்களே நடக்கும்; ஆனால் மார்ட்டின் வீட்டில் அது மூன்று சட்டமன்ற இடங்களாக மாறியுள்ளது.
சாண்டியாகோ மார்ட்டின் தேர்தலில் போட்டியிடவில்லை. இருப்பினும், தேர்தல் முடிவுகள் வெளியானபோது, செய்திகளில் அதிகம் பேசப்பட்ட பெயர்களில் ஒன்றாக அவரது குடும்பம் மாறியது. தமிழ்நாடு மற்றும் புதுச்சேரியில் மூன்று வெவ்வேறு அரசியல் தளங்களில் இருந்து ஒரே குடும்பத்தைச் சேர்ந்த மூன்று பேர் வெற்றி பெற்றது ஒரு அரிய அரசியல் காட்சியாக அமைந்தது.
லீமா ரோஸ் மார்ட்டின் லால்குடியில் வெற்றி பெற்றார். ஆதவ் அர்ஜுனா சென்னையில் உள்ள வில்லிவாக்கத்தில் பெரும் வாக்கு வித்தியாசத்தில் வெற்றி பெற்றார். ஜோஸ் சார்லஸ் மார்ட்டின் புதுச்சேரியின் காமராஜ் நகர் தொகுதியில் இருந்து சட்டமன்றத்திற்குள் நுழைகிறார். குடும்ப வாட்ஸ்அப் குழுவில் இந்த முடிவுகள் வந்தபோது, யார் முதலில் "Congrats MLA" என்று மெசேஜ் அனுப்பினார்கள் என்பதுதான் இப்போது தெரிய வேண்டிய விஷயம்.
சாண்டியாகோ மார்ட்டின்: லாட்டரியிலிருந்து தேசியத் தலைப்புச் செய்திகள் வரை
சாண்டியாகோ மார்ட்டின் என்ற பெயர் பொதுவாக இந்தியாவின் லாட்டரி தொழிலுடன் தொடர்புடையது. ஊடகங்கள் அவரை 'லாட்டரி கிங்' என்று அடிக்கடி குறிப்பிடுகின்றன. மார்ட்டின் குழுமத்தின் நிறுவனரான இவர், பல ஆண்டுகளாக வணிக உலகிலும் அரசியல் நிதி விவாதங்களிலும் கவனத்திற்குரியவராக இருந்து வருகிறார்.
தேர்தல் பத்திர விவாதம் எழுந்தபோது, மார்ட்டின் குழுமத்தின் பெயர் தேசிய அளவில் பெரிதும் பேசப்பட்டது. அறிக்கைகளின்படி, மார்ட்டின் குழுமத்துடன் தொடர்புடைய நிறுவனங்கள் தேர்தல் பத்திரங்கள் மூலம் அரசியல் கட்சிகளுக்கு சுமார் ₹1,300 கோடி நன்கொடை அளித்துள்ளன. இதுவரை அரசியலின் பின்னணியில் இருந்த இந்தக் குடும்பம், தற்போது நேரடியாகச் சட்டமன்றத்தின் கதவுகளுக்குள் நுழைந்துள்ளது. தொழிலில் அதிர்ஷ்டத்தை விற்றவரின் வீட்டிற்கு, அரசியல் அதிர்ஷ்டத்தை வாங்க வந்தது போல இது உள்ளது.
லீமா ரோஸ் மார்ட்டின்: லால்குடியில் ஒரு செல்வாக்குமிக்க வரவு
சாண்டியாகோ மார்ட்டினின் மனைவியான லீமா ரோஸ் மார்ட்டின், தமிழ்நாட்டின் லால்குடி தொகுதியில் அதிமுக வேட்பாளராகப் போட்டியிட்டார். கடும் போட்டிக்கு இடையே, திமுக வேட்பாளரை 2,739 வாக்குகள் வித்தியாசத்தில் தோற்கடித்தார்.
இந்த வெற்றிக்கு மற்றொரு முக்கிய சிறப்பம்சமும் உள்ளது: வேட்பு மனுத் தாக்கலின்படி, லீமா ரோஸ் மார்ட்டினுக்குச் சொந்தமாக ₹1,049 கோடி மதிப்பிலான சொத்துக்கள் உள்ளன. கணவரின் சொத்துக்களையும் சேர்த்தால், இது ₹5,000 கோடிக்கும் அதிகமாக இருக்கும் என்று கூறப்படுகிறது. இதன் மூலம் தமிழகத் தேர்தலின் மிகப்பணக்கார வேட்பாளராக அவர் மாறினார். 'விஜய் அலை'யையும் மீறி லீமா சட்டமன்றத்திற்குள் வெற்றி பெற்றுச் சென்றுள்ளார்.
ஜோஸ் சார்லஸ் மார்ட்டின்: சொந்தக் கட்சி, புதுச்சேரி வழி
மார்ட்டினின் மகன் ஜோஸ் சார்லஸ் மார்ட்டின் புதுச்சேரியில் தனது அரசியல் பயணத்தைத் தொடங்கினார். லட்சிய ஜனநாயக் கட்சி (LJK) என்ற சொந்தக் கட்சியைத் தொடங்கி, என்டிஏ கூட்டணியின் ஒரு பகுதியாகப் போட்டியிட்டார்.
காமராஜ் நகர் தொகுதியில் ஜோஸ் சார்லஸ் மார்ட்டின் 10,205 வாக்குகள் வித்தியாசத்தில் வெற்றி பெற்றார்.அரசியலுக்கு வரப் பலர் கட்சிகளில் இணைவார்கள், சீட் கிடைக்குமா என்ற பயம் அவர்களுக்கு இருக்கும். ஆனால் ஜோஸ் சார்லஸ் அந்த ரிஸ்க்கைத் தவிர்த்துச் சொந்தமாக ஒரு கட்சியைத் தொடங்கினார். இதைப் அரசியலில் ஒரு "ஸ்டார்ட்அப் மாடல்" என்று அழைக்கலாம். அறிக்கைகளின்படி, அவருக்குச் சுமார் ₹609 கோடி சொத்துக்களும், ₹210 கோடி கடன்களும் இருப்பதாகத் தெரிவிக்கப்பட்டுள்ளது.
ஆதவ் அர்ஜுனா: விஜய் கட்சியின் வியூக முகம்
சாண்டியாகோ மார்ட்டினின் மருமகன் ஆதவ் அர்ஜுனா, 2026 தமிழகத் தேர்தலில் பெரும் கவனம் ஈர்த்த பெயர்களில் ஒன்று. நடிகர் விஜய்யின் தமிழக வெற்றி கழகத்தின் (TVK) முக்கியத் தலைவர்களில் ஒருவரான இவர், கட்சியின் பொதுச் செயலாளராகவும் தேர்தல் வியூகங்களில் முக்கியப் பங்காற்றியவராகவும் உள்ளார்.
சென்னையின் வில்லிவாக்கம் தொகுதியில் ஆதவ் 17,302 வாக்குகள் வித்தியாசத்தில் வெற்றி பெற்றார். மொத்தம் 66,445 வாக்குகளைப் பெற்றுத் தனது முதல் தேர்தல் வெற்றியைப் பதிவு செய்தார். டிவிகே என்ற புதிய அரசியல் பிராண்ட் பெரும் கவனம் பெற்ற இந்தத் தேர்தலில், ஆதவ்வின் வெற்றி தனிப்பட்ட முறையிலும் கட்சி ரீதியாகவும் முக்கியமானது. சினிமாவில் இருந்து அரசியலுக்கு விஜய் வந்ததே ஒரு பெரிய கதையாக இருக்க, அதற்குள் மார்ட்டின் குடும்ப மருமகன் முக்கிய இடத்தில் இருப்பது மற்றொரு சுவாரசியம்.
நாயர் சாப் : சென்னை மெயில்
#TamilNaduElection2026 #SantiagoMartin #LotteryKing #PuducherryElection #LeemaRoseMartin #AadhavArjuna #TVK #VijayWave #JoseCharles Martin #AIADMK #NDA #PoliticalJackpot #FamilyInPolitics #Lalgudi #Villivakkam #KamarajNagar #ElectionResults #ElectoralBonds #PoliticalDynasty #DemocracyInAction #WinningStreak #PoliticalStrategy #TamilPolitics #MLAFamily #ElectionSuccess #MultiPartyFamily #IndiaPolitics #SouthIndianPolitics #MartinGroup #VijayPolitics





