നാട്ടിൻപുറത്തെ അതേ പഴയ ചായക്കടയുടെ പിൻവശം. (മരത്തണലിൽ ചാരിയിരുന്ന് ഗൗരവത്തിൽ വർത്തമാനം പറയുന്ന കന്നാസും കടലാസും).

കന്നാസ്: (പത്രത്തിലെ വാ വാർത്തകൾ നോക്കി നെടുവീർപ്പിട്ടുകൊണ്ട്) കടലാസേ, ഈ മാധ്യമലോകവും രാഷ്ട്രീയക്കാരും കൂടെ കാണിക്കുന്ന പ്രഹസനങ്ങൾ കണ്ട് കണ്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്നു. എടാ, ഈ 'മൊട്ട അരുൺകുമാർ' എങ്ങനെയാ പെട്ടെന്ന് 'ഡോക്ടർ അരുൺകുമാർ' ആയത്? ആ ഡോക്ടറേറ്റ് പുള്ളി എവിടുന്ന് ഒപ്പിച്ചതാ?
കടലാസ്: അതാണോ നിന്റെ സംശയം? എടാ, കോളേജിൽ രാഷ്ട്രീയ നിരീക്ഷകനായി ഇരുന്ന്, ചാനലിൽ ഇരുന്ന് 'അക്കാദമിക് പണ്ഡിതൻ' ലൈനിൽ പ്രസംഗിച്ച് പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി എടുത്ത ആളാണ്! വേണമെങ്കിൽ ജനങ്ങൾക്ക് ബുദ്ധി ഉപദേശിക്കാൻ അദ്ദേഹത്തിന് മൈക്കിലൂടെ തന്നെ ഡോക്ടറേറ്റ് കൊടുക്കാം. അദ്ദേഹവും ആ അന്റോ അഗസ്റ്റിൻ എന്ന മരംമുറി രാജാവും ചേർന്നല്ലേ റിപ്പോർട്ടർ ചാനൽ വീണ്ടും 'റീലഞ്ച്' ചെയ്ത് എടുത്തത്!
കന്നാസ്: ഈ ഡോക്ടറേറ്റ് തമ്പാനൂർ റെയിൽവേസ്റ്റേഷന്റെ അടുത്തുള്ള തട്ടുകടയിൽ വിൽക്കാൻ വെച്ചിട്ടുണ്ട് എന്ന് കേട്ടത് ശരിയാണോ ?
കടലാസ്: അവിടെ പണ്ട് സ്റ്റണ്ടും, തക്കാളിയും, ഭാരതധ്വനിയും, ഗുരുജിയും ഒക്കെ വിറ്റിരുന്ന കടയല്ലേ ? അവിടെയാണെങ്കിൽ തട്ടിപ്പിനുള്ള ഡോക്ടറേറ്റും നുണക്കുള്ള ഡോക്ടറേറ്റും കിട്ടുമായിരിക്കും .( ഉറക്കെ ചിരി )
കന്നാസ്: മരംമുറിയോ? വയനാട് മുട്ടിൽ മരംമുറി കേസിൽ സർക്കാരിന്റെ കോടികളുടെ ഈട്ടിമരം വെട്ടി നാട് കടത്തിയ അതേ 'ആന്റോ മരമരൂരി'യോ?
കടലാസ്: അതേ അന്റോ തന്നെ! ചാനൽ തുടങ്ങി ആദ്യ കുറച്ചു ദിവസം മാസ് ചർച്ചകളും "ഞങ്ങളാണ് ഇനി നമ്പർ വൺ" എന്ന് പറഞ്ഞുള്ള ഗ്രാഫിക്കൽ ചാമ്പലും! ഇലക്ഷൻ വരുമ്പോൾ പാനൽ വെച്ച് എക്സിറ്റ് പോൾ അനാളിസിസ് നടത്തുന്ന ഒരു സുഖം നോക്കണേ... "ഇതാ രണ്ടാമത് സര്‍ക്കാര്‍ വരും, അതിനുശേഷം ഒരു മൂന്നാം ഊഴം വരും" എന്നൊക്കെ പറഞ്ഞ് ചാനൽ സ്ക്രീനിൽ ഡിജിറ്റൽ ചാർട്ടും വരച്ച് സഖാക്കൾക്ക് വല്ലാത്തൊരു സുഖം കൊടുത്തു!
കന്നാസ്: (ചിരിച്ചുകൊണ്ട്) അതിനിടയ്ക്കാണ് അർജന്റീനയും മെസ്സിയും വരുന്നത്! മെസ്സി കേരളത്തിൽ കളിക്കാൻ വരുമെന്നും, അതിനായി സ്പോൺസർമാർ 126 കോടി രൂപ വാരിയെറിയുമെന്നും പറഞ്ഞ് ഒച്ചപ്പാട് ഉണ്ടാക്കിയത് മറക്കാൻ പറ്റുമോ? പാവം ഫുട്ബോൾ പ്രേമികൾ കളികാണാൻ കലൂർ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റെടുക്കാൻ റെഡിയായി ഇരിക്കുകയായിരുന്നു!
കടലാസ്: ഒടുവിൽ കളിയും വന്നില്ല, കോടിയും വന്നില്ല! പിന്നെയാണ് ഗോകുലം ഗ്രൂപ്പിന്റെ ഹോട്ടൽ ഡീലും, റിപ്പോർട്ടർ ചാനലിലെ സാമ്പത്തിക ചരടുവലികളും പുറത്തുവന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിന് മുന്നിലൂടെ പോകുമ്പോൾ ആളുകൾ ഇപ്പോൾ കളിയെക്കുറിച്ചല്ല, '126 കോടിയുടെ മെസ്സി തട്ടിപ്പിനെക്കുറിച്ചാണ്' പറയുന്നത്!

കന്നാസ്: അപ്പോ മഞ്ഞളാംകുഴി അലിയുടെ പെരിന്തൽമണ്ണ വോട്ടെണ്ണൽ കേസോ? കോടതിയിൽ പെട്ടിയും തപ്പിയും നടന്നത് ഒടുവിൽ എന്തായി?
കടലാസ്: കേസ് നടന്നു നടന്നു പെട്ടി അവിടെത്തന്നെയുണ്ട്, വോട്ട് അവിടെത്തന്നെയുണ്ട്! അതിനിടയിൽ പാവപ്പെട്ട കുട്ടികൾക്ക് ചികിത്സാ സഹായത്തിനായി പിരിച്ച കോടികളുടെ 'ക്രൗഡ് ഫണ്ടിംഗ്' തുക എന്ത് ചെയ്യണം എന്നതിനെ ചൊല്ലി കോടതി കയറി ഇറങ്ങുന്ന പോരാട്ടം വേറെ!
കന്നാസ്: അതും പോരട്ടെ, കിഴക്കമ്പലത്ത് നിക്ഷേപവും കൊണ്ട് വന്ന കിറ്റെക്സ് സാബു എം. ജേക്കബിന്റെ ലൈസൻസ് പ്രശ്നങ്ങൾ! പഞ്ചായത്തും സർക്കാരും ചേർന്ന് ലൈസൻസ് പൂട്ടി പൂട്ടിച്ചപ്പോൾ മൂപ്പര് നേരെ കിഴക്കമ്പലം വിട്ട് അസാമിലേക്ക് വണ്ടി കയറി!
കടലാസ്: അതിനേക്കാൾ രസം രാജീവ് ചന്ദ്രശേഖറിന്റെ കേസുകളും സ്വത്ത് വിവരങ്ങളുമാണ്! രാജീവ് ഇലക്ഷന് നിന്നപ്പോൾ സ്വത്ത് വകകൾ കാണിച്ചതിലെ തർക്കങ്ങളും പണമിടപാടുകളും ഡിജിറ്റൽ ഇന്ത്യയുടെ വലിയ നേതാവിന് തന്നെ വല്ലാത്ത തലവേദനയായി.
കന്നാസ്: ഒടുക്കം വന്നിരിക്കുന്നു നമ്മളെയൊക്കെ നാണം കെടുത്തുന്ന 'Buy Me A Coffee' ഇഷ്യൂ! സോഷ്യൽ മീഡിയയിൽ വലുതും ചെറുതുമായ യൂട്യൂബർമാരും 'സ്വതന്ത്ര പത്രപ്രവർത്തകരും' പൊതുജനങ്ങളോട് പിച്ചച്ചട്ടി ചോദിക്കുന്നത് പോലെ "എനിക്ക് ഒരു കാപ്പി വാങ്ങിത്തരൂ" എന്ന് പറഞ്ഞ് അക്കൗണ്ട് നമ്പർ ഇട്ട് ലിങ്ക് അയക്കുന്ന നാണംകെട്ട പരിപാടി!
കടലാസ്: (ചായ ഊതിക്കുടിച്ചുകൊണ്ട്) കണ്ടോ കന്നാസേ, ഇതാണ് ഇന്നത്തെ കാലം! വൻകിടക്കാർ കോടികളുടെ മരം വെട്ടിയും, കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയും, മെസ്സിയുടെ പേരിൽ 126 കോടിയുടെ ആകാശക്കോട്ട കെട്ടിയും ജീവിക്കുന്നു... ചെറിയ ആൾക്കാർ "ഒരു കാപ്പി വാങ്ങിത്തരൂ" എന്ന് പറഞ്ഞ് ഓൺലൈനിൽ ചില്ലറ പിരിക്കുന്നു!
കന്നാസ്: എന്തായാലും ഡോക്ടർ അരുൺകുമാറും, മരമരൂരിയും, എകെജി സെന്ററിലെ സൈബർ ബുദ്ധിജീവികളും ചേർന്ന് ചാനലുകളിൽ 'ചാമ്പിക്കൊണ്ടിരിക്കുമ്പോൾ' വാർത്ത കേൾക്കുന്ന ജനങ്ങളുടെ കീശയും ബോധവുമാണ് ചാമ്പലാകുന്നത്!
കടലാസ്: എടാ കന്നാസേ, നീ ഒന്നുകൂടി ആലോചിച്ചു നോക്കിയേ...
പണ്ട് 'മാങ്ങാ ഫോൺ' തട്ടിപ്പ്
അവിടുന്ന് നേരെ 'മുട്ടിൽ' മരംമുറി
ഇപ്പോഴിതാ 'മെസ്സി' വരും 126 കോടി എന്ന് പറഞ്ഞുള്ള തട്ടിപ്പ്!
കന്നാസ്: ആഹാ! മാങ്ങാ, മുട്ടിൽ, മെസ്സി... തട്ടിപ്പുകൾ എല്ലാം 'മ' വച്ച് ആണല്ലോ! ഒരു കൺസിസ്റ്റൻസി ഒക്കെ ഉണ്ട് തട്ടിപ്പിൽ! ഒരുമാതിരി 'മൈരിലെ' പണിയാണല്ലോ അവർ നമ്മക്കിട്ട് പണിതത് ..
കടലാസ്: (ചിരിച്ചുകൊണ്ട്) അതുകൊണ്ട് ഈ 'മ' വച്ച് തുടങ്ങുന്ന ആര് വന്ന് വൻ പ്രഖ്യാപനം നടത്തിയാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ കന്നാസേ! വാ, അടുത്ത ഓൺലൈൻ പത്രപ്രവർത്തകൻ വന്ന് "ഒരു കാപ്പി വാങ്ങിത്തരൂ" എന്ന് പറഞ്ഞ് നമ്മളെ പിഴിയുന്നതിന് മുൻപ് സ്ഥലം വിടാം!
ജോയ് കൈതാരത്ത് : കന്നാസും കടലാസും






