ചുവപ്പൻ കോട്ടയിലെ കാവി വെളിച്ചം: സാമ്രാജ്യത്വ വിരോധവും ലാവ്‌ലിൻ നയതന്ത്രവും

കേരളത്തിലെ വിപ്ലവ രാഷ്ട്രീയം ഇന്ന് ഒരു അന്താരാഷ്ട്ര പ്രഹസനമായി മാറിയിരിക്കുകയാണ്. ഒരു വശത്ത് ലോകം മുഴുവൻ ശത്രുക്കളെ സൃഷ്ടിക്കുകയും മറുവശത്ത് സ്വന്തം നിലനില്പിനായി ശത്രുക്കളുമായി രഹസ്യധാരണ ഉണ്ടാക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് സമാനതകളില്ലാത്തതാണ്. വിപ്ലവത്തിന്റെ മുഖംമൂടിയണിഞ്ഞ് അധികാരത്തിന്റെ തണലിൽ അരങ്ങേറുന്ന ഈ നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

മോദി-പിണറായി 'അവിശുദ്ധ' കൂട്ടുക്കെട്ട്: ലാവ്‌ലിൻ നൽകുന്ന അഭയം

ഇക്കഴിഞ്ഞ പത്തു കൊല്ലമായി ഈ വിപ്ലവ പാർട്ടി 'ക' എന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. നരേന്ദ്ര മോദിയെ തൊടാൻ പേടിയാണ്, കൂട്ടുകാരൻ അമിത് ഷായെയും. നോട്ടു നിരോധനം മുതൽ പെട്രോൾ-ഡീസൽ വിലക്കയറ്റം വരെ ജനങ്ങളെ പൊറുതിമുട്ടിച്ചപ്പോൾ പഴയ ആ സമരവീര്യം എവിടെപ്പോയി? ഇതിന് കാരണമായി ശത്രുക്കൾ പറഞ്ഞുപരത്തുന്നത് ലാവ്‌ലിൻ, എസ്.എഫ്.ഐ.ഒ, ഇ.ഡി, സി.ബി.ഐതുടങ്ങിയ കേസുകളാണ്. ഈ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ 'മോദിജിയെ' സുഖിപ്പിച്ചു കഴിയുന്ന ഈ രീതിയെ ഒരു 'അവിശുദ്ധ ടൈ-അപ്പ്' എന്ന് തന്നെ വിളിക്കാം. കേന്ദ്ര ഏജൻസികളുടെ പിടിവീഴാതിരിക്കാൻ പിണറായി വിജയൻ നടത്തുന്ന ഈ വിട്ടുവീഴ്ചാ രാഷ്ട്രീയം കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.

അമേരിക്കൻ വിരോധവും വിപ്ലവത്തിന്റെ വളർച്ചയും

സിപിഎം എന്ന പാർട്ടി കേരളത്തിൽ വളർന്നതിൽ മുഖ്യ പങ്ക് വഹിച്ചവരിൽ ആദ്യത്തേത് സാമ്രാജ്യത്വ ശക്തിയായ അമേരിക്കയാണ്. "അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ" എന്ന് തൊണ്ടകീറി വിളിച്ചും പന്തം കൊളുത്തി പ്രകടനം നടത്തിയുമാണ് ഈ പാർട്ടി ഇത്രയും വളർന്നത്. സത്യത്തിൽ അമേരിക്കയ്ക്ക് കേരളം എവിടെയാണെന്ന് പോലും അറിയില്ല എന്നതാണ് വാസ്തവം! എന്നിട്ടും സദ്ദാം ഹുസൈൻ വിഷയത്തിൽ ലോകത്തെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ഇവരുടെ വീമ്പ് പറച്ചിൽ. ആമസോൺ കാടുകൾ കത്തിയമർന്നപ്പോൾ കേരളത്തിലെ റോഡുകളിൽ ടയർ കത്തിച്ച് അന്തരീക്ഷ മലിനീകരണം നടത്തി ജാഥ നയിച്ച ഈ 'അന്താരാഷ്ട്ര' കൗശലം ഒരു ക്ലാസിക് അടവ് തന്നെയാണ്. എന്നാൽ നേതാക്കൾക്ക് ചികിത്സിക്കാനും മക്കൾക്ക് പഠിക്കാനും അതേ അമേരിക്ക തന്നെ വേണമെന്നത് മറ്റൊരു വൈരുദ്ധ്യം.

ഇന്ദിര മുതൽ സുപ്രീം കോടതി വരെ: എതിർപ്പിന്റെ രാഷ്ട്രീയം

ഒരുകാലത്ത് ഇന്ദിരാഗാന്ധിയായിരുന്നു ഇവരുടെ മുഖ്യ ശത്രു. അക്കാലത്ത് മാസം തോറും പോസ്റ്റ് ഓഫീസ് പിക്കറ്റിങ്ങും തീവണ്ടി തടയലും പതിവായിരുന്നു. പിന്നീട് ആ ലിസ്റ്റിൽ സുപ്രീം കോടതിയും ഹൈക്കോടതിയുമായി. എന്ത് വിധി വന്നാലും കോടതികളെ എതിർക്കുക, അതിനെ ഏറ്റുപിടിക്കാൻ എസ്.എഫ്.ഐ - ഡി‌വൈ‌എഫ്‌ഐ സംഘങ്ങളെ വിടുക എന്നതായിരുന്നു രീതി. ജഡ്ജിയെ 'ശുംഭൻ' എന്ന് വിളിക്കാനും ഇവർ മറന്നില്ല. ആണവ കരാറിനെതിരെയും എ.ഡി.ബിക്കെതിരെയും കരി ഓയിൽ ഒഴിച്ചവർ ഇന്ന് അതേ എ.ഡി.ബി വായ്പയ്ക്കായി ക്യൂ നിൽക്കുന്നത് കാണുമ്പോൾ ഈ നാടകം പൂർണ്ണമാകുന്നു.

രാഹുൽ വിരോധവും സ്വർണ്ണക്കടത്ത് ഗാനവും

ഇപ്പോൾ ഇവരുടെ പ്രധാന ഉന്നം രാഹുൽ ഗാന്ധിയാണ്. രാഹുലിന്റെ നെഞ്ചത്തേക്ക് കയറുന്നത് വഴി മോദിജിയെ സുഖിപ്പിക്കാമെന്നതാണ് ഈ കണക്കുകൂട്ടൽ. ഇതിനായി ഓരോ ദിവസവും പെയ്ഡ് മീഡിയയെ ഉപയോഗിച്ച് ഓരോരോ വാർത്തകൾ പടച്ചുവിടും. പ്രതിപക്ഷവും ചാനലുകളും അതിൽ കയറി തൂങ്ങി ആ ദിവസം നശിപ്പിച്ചു കൊടുക്കും. എന്നാൽ വരും ദിവസങ്ങളിൽ കേരളത്തിന്റെ തെരുവുകളിൽ മുഴങ്ങാൻ പോകുന്നത് ശബരിമലയിൽ കാട്ടിയ ധിക്കാരത്തിന് അയ്യപ്പൻ നൽകുന്ന മറുപടിയെന്നോണം ആ ചങ്കുതുളയ്ക്കുന്ന വിപ്ലവഗാനം തന്നെയായിരിക്കും:

"സ്വർണ്ണം കട്ടത് ആരപ്പാ - സഖാക്കളാണ് അയ്യപ്പാ"

അതെ, ആ പാട്ട് കേൾക്കാനാണ് അയ്യപ്പനും ഇപ്പോൾ ഇഷ്ടപ്പെടുന്നത്. വിപ്ലവത്തിന്റെ മുഖംമൂടിയണിഞ്ഞ ഈ സ്വർണ്ണക്കടത്ത് സംഘത്തെ ജനങ്ങൾ തിരിച്ചറിയുന്ന കാലം അതിദൂരമല്ല.

ജനങ്ങൾക്കൊരു മുന്നറിയിപ്പ്

ശബരിമല കൊള്ള വീണ്ടും ചർച്ചയാകാതിരിക്കാൻ പിണറായി വിജയനും കൊള്ളസംഘവും പടച്ചുവിടുന്ന ഓരോരോ പ്രസ്താവനകളിലും കയറി കൊത്തി സമയം കളയരുത്. അവർക്ക് വേണ്ടത് ജനങ്ങൾക്കിടയിൽ നിന്ന് ശബരിമല വിഷയം മറച്ചുവെക്കലാണ്. ചാനലുകളും മാധ്യമങ്ങളും ഇത്തരം കെണികളിൽ വീണ് അതിന് കൂട്ടുനിൽക്കരുത്. ചർച്ചയാകേണ്ടത് ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളും ഭരണകൂടത്തിന്റെ കൊള്ളയുമാണ്!

ഇരുണ്ട നാളുകൾ :

Red Bastions and Saffron Shadows: The Farce of Anti-Imperialism and the Lavalin Diplomacy

The revolutionary politics of Kerala has transformed into an international charade. On one hand, they manufacture enemies globally, while on the other, they forge secret alliances with those very adversaries for their own survival. These dramas, performed behind a mask of revolution while basking in the shade of power, must be recognized by the people.

The Modi-Pinarayi "Unholy" Alliance: Sanctuary Provided by Lavalin

It is a matter of great wonder that for the past ten years, this revolutionary party hasn't uttered a single word of dissent against the center. There is a palpable fear of touching Narendra Modi or his comrade-in-arms, Amit Shah. Where did that old crusading spirit go when the public was struggling with demonetization or skyrocketing petrol and diesel prices?

The reason spread by critics is the looming fear of cases like SNC-Lavalin, SFIO, ED, and the CBI. This strategy of pleasing "Modiji" to escape these investigations can only be called an "unholy tie-up." Kerala has realized the submissive politics Pinarayi Vijayan is playing to keep central agencies at bay.

American Hostility and the Growth of the Revolution

The primary credit for the growth of the CPM in Kerala actually goes to the imperialist power, the United States. The party grew to its current stature by screaming "Down with American Imperialism" and conducting torch-lit marches. In reality, America probably doesn't even know where Kerala is on the world map!

Yet, they brag about "shocking the world" over the Saddam Hussein issue. When the Amazon rainforests burned, they led marches in Kerala, burning tires on the roads and causing local pollution—a classic "international" tactic to deceive the public. However, the irony remains: when it comes to medical treatment for leaders or education for their children, they still need that very same American soil.

From Indira to the Supreme Court: The Politics of Opposition

Once, Indira Gandhi was their chief antagonist. During those times, post office picketing and train blockades were monthly rituals. Later, the Supreme Court and High Courts were added to that hit list. Their method was to oppose the courts regardless of the verdict, unleashing SFI and DYFI cadres to take the fight to the streets. They didn't even hesitate to call a judge a "Shumbhan" (idiot). Those who once poured black oil in protest against the nuclear deal and ADB loans are now seen standing in the queue for those very same ADB funds—completing the circle of hypocrisy.

Targeting Rahul Gandhi and the Gold Smuggling Anthem

Currently, their main target is Rahul Gandhi. The calculation is simple: attack Rahul to please Modi. To achieve this, paid media is used to manufacture new stories every day. The opposition and news channels fall into the trap, wasting their time and destroying the day's discourse.

But in the coming days, a different sound will echo through the streets of Kerala. As a retort to the arrogance shown during the Sabarimala issue, a piercing "revolutionary" song—the one Ayyappa himself might now favor—will be heard:

"Who stole the gold, O Ayyappa? It’s the Comrades, O Ayyappa!"

The time is not far off when the people will fully unmask this gold-smuggling gang hiding behind the veil of revolution.

A Warning to the Public

Do not waste time by biting the bait of every statement manufactured by Pinarayi Vijayan and his gang to prevent the Sabarimala loot from being discussed again. What they want is to hide the Sabarimala issue from the public eye. Channels and the media must not fall into such traps or cooperate with them. The focus of the debate should remain on the real issues affecting the people and the looting carried out by the administration!