തള്ളിമറിക്കലുകളുടെ കാലത്തെ പെൺകോലങ്ങളും സോഷ്യൽ മീഡിയ വീഴ്ചകളും
മൂന്നു സോഷ്യൽ സുന്ദരികളാണ് ഈ ദിവസങ്ങളിൽ കേരളത്തിൽ കളം നിറഞ്ഞു നിൽക്കുന്നത് .'പാർവതി മായാ ഷാജി' എന്ന പേരിലുള്ള ആ പാവം കോടീശ്വരിയും , 'നിഷാ റാഫേൽ' എന്ന തൃശൂരിന്റെ അഭിമാനവും , സുഹൈൽ സജീവിന്റെ സ്വന്തം പുന്നാര 'അമ്മ നൂഹ സജീവ് ' എന്ന ബിസിനസ് മാഗ്‌നെറ്റും . മൂന്നു സുന്ദരികളുടെയും പത്തോളം റീൽസുകൾ വീതം കാണാനിടയായതിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനം
കേരളത്തിൽ എന്നും ഒരു സൈക്കിൾ മോഷണമോ , അടക്ക മോഷണമോ പിടിക്കപ്പെട്ടാൽ അതിലെ പ്രതികളിൽ ഒരാൾ ക്രിസ്ത്യൻ ,ഒരാൾ മുസ്ലിം , മറ്റൊരാൾ ഹിന്ദു എന്നിങ്ങനെയായിരിക്കും . കണ്ടതിനും മിണ്ടിയതിനും ഒക്കെ വർഗീയത കാണുന്ന മലയാളികൾക്ക് ഈ മോഷണങ്ങൾക്കും കഞ്ചാവ് കേസുകൾക്കും മാത്രമാണ് മത മൈത്രി കണ്ടുവന്നിരുന്നത് . ഇന്നിപ്പോൾ ഈ ഒരു മാസം വൻവീഴ്ചകളിൽ പെട്ട മൂന്ന് തള്ളിമറിക്കൽ സ്ത്രീകളും മത മൈത്രിയുടെ പര്യായങ്ങളാവുന്നു .
പാർവതി മായാ ഷാജി: യൂറോപ്യൻ സ്വപ്നങ്ങളും ആഡംബരത്തിന്റെ വീഴ്ചയും
റേഞ്ച് റോവർ കാർ ഷോറൂമിൽ നിന്നും വാങ്ങി കെട്ട്യോൻ എന്ന് പറയപ്പെടുന്ന ആളുമായി ഫോട്ടോകൾ ഇടുമ്പോൾ , ബുർജ് ഖലീഫ കാണിച്ചുകൊണ്ട് കേരളത്തിൽ തള്ളി മറിച്ചപ്പോൾ പാർവതി മായാ ഷാജി എന്ന ആ സുന്ദരി ഇങ്ങനെയൊരു കുടുക്ക് സ്വന്തം നാട്ടിൽ നിന്നും കിട്ടുമെന്ന് സ്വപ്നേപി നിരീച്ചുകാണില്ല .
കെട്ട്യോൻ സ്റ്റേജിൽ കയറിനിന്ന് ജനങ്ങളെ ഉത്തേജിപ്പിക്കുമ്പോൾ, കെട്ട്യോൾ വണ്ടി കാണിച്ചും ഭംഗി കാണിച്ചും ചെറുപ്പക്കാരെ വശംവദരാക്കി പോളണ്ടിലേക്കും യൂറോപ്പിലേക്കും പോകുന്ന സ്വപ്‌നങ്ങൾ കാണിച്ചു കൊടുത്തു . ആ പാവങ്ങൾ അമ്മയുടെ കെട്ടുതാലി പണയം വെച്ചും സ്വന്തം കിടപ്പാടത്തിന്റെ ആധാരം ബാങ്കിൽ വെച്ചും പലിശക്കാരുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയും പാർവതി ചേച്ചിയുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തു . പത്തുപേരുടെ പണം വരുമ്പോൾ പേരിന് ഒരാളെ പോളണ്ടിൽ എത്തിച്ചും ബാക്കി പണം ദുബായിലെ പബ്ബ്കളിൽ കൊണ്ട് പോയി നൃത്തം ചവുട്ടിയും കളഞ്ഞു .
പാർവതി ചേച്ചിയുടെ തന്നെ പഴയ ഏതോ എതിരാളികൾ തക്കം പാർത്തിരിക്കുകയായിരുന്നു . അവർ പാർവതിയെ പൂട്ടാൻ കൊച്ചിയിലെ ഒട്ടേറെ പിആർ കമ്പനികളെ സ്വാധീനിച്ചു നോക്കി . ഒപ്പം മുംബൈയിലുള്ള ഒരു പിആർ കമ്പനി വഴി ആ അറസ്റ്റിനെ ആഘോഷിച്ചു . പാർവതിയുടെ അറസ്റ്റ് വളരെ പെട്ടെന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ആയിരക്കണക്കിന് ഓൺലൈൻ പത്രങ്ങളിലും ദേശീയ അന്തർദേശീയ മാധ്യമങ്ങളിലും വാർത്തയായത് .
ചിലപ്പോൾ അവരോട് വഴക്കിട്ടു പിരിഞ്ഞ ഏതെങ്കിലും പഴയ പാർട്ണർമാർ ആയിരിക്കും , അല്ലെങ്കിൽ ഇപ്പോൾ വഴക്കിട്ടുകൊണ്ടിരിക്കുന്ന കെട്ട്യോൻ എന്ന് വിളിക്കപ്പെടുന്ന ആളായിരിക്കും അല്ലെങ്കിൽ പണ്ടെങ്ങോ തേച്ച ആരെങ്കിലുമൊക്കെ ആയിരിക്കാം അവരുടെ പിന്നാലെ കൂടി ഇത്രേം വഷളാക്കിയത് . എന്തായാലും ഇത്രേം നാൾ റീൽസിൽ നിന്നും കിട്ടിയ പബ്ലിസിറ്റികളെക്കാൾ പത്തിരട്ടി പബ്ലിസിറ്റി പിആർ കമ്പനിക്കാർ ചെയ്തുകൊടുത്തു .
നിഷ റാഫേൽ: വിവാദങ്ങളിൽ പെട്ട ഇൻഫ്ലുവൻസറും അപ്പാർട്മെന്റ് പ്രശ്നങ്ങളും
രണ്ടാമത്തെ അമ്മായി നിഷ റാഫേൽ മറ്റൊരു പുന്നാര ഇൻഫ്ലുൻസർ . സോഷ്യൽ മീഡിയയിൽ വലിയ തിളപ്പായിരുന്നു . 21 വയസിൽ സാബു എന്നയാളിനെ കല്യാണം കഴിച്ചു പിന്നീട് വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു . പിന്നീട് ലൈഫ് കോച്ചും ഇൻഫ്ളുവൻസറുമൊക്കെ ആയി സോഷ്യൽ മീഡിയയിൽ വെരകുകയായിരുന്നു .
ഒരു പെണ്ണിന് ഒരാളിൽ സംതൃപ്തി വരില്ലെന്നും ഇടക്കിടക്ക് ചായ കുടിക്കുന്നതുപോലെ കളി കളിക്കണമെന്നൊക്കെ പോഡ്കാസ്റ്റുകളിൽ ഇരുന്നു വെച്ച് കാച്ചിയപ്പോൾ ഇങ്ങനെയൊരു ഉണ്ടൻ ചുരുട്ട് ജീവിതത്തിൽ വന്നുപെടും എന്ന് കരുതി കാണില്ല . അവർ താമസിക്കുന്ന അപ്പാർട്മെന്റിനെ കുറിച്ചും നടത്തിപ്പിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ ഉരുത്തിരിഞ്ഞ പ്രശനങ്ങളാണ് ഇപ്പോഴത്തെ ഈ ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പറയുമ്പോഴും ആ പതിനൊന്നു വയസായ കുട്ടിയെ പരിശോധിച്ചപ്പോൾ സംഭവം നടന്നു എന്നതിന്റെ തെളിവ് കണ്ടെത്തിയിരിക്കുന്നു .
കുട്ടിയുടെ അച്ഛൻ ജയിലിൽ കിടന്നിരുന്ന സമയത്ത് കുട്ടിയുടെ അമ്മൂമ്മയെ കൂസാതെ കുട്ടിയുടെ മുറിയിലേക്ക് നടന്നു കയറുന്ന നിഷയെ നമ്മളെല്ലാം കണ്ടതാണ് . പിന്നീട് അവിടത്തെ സിസിടിവി ക്യാമറ ചീത്തയാകുന്നതും നമ്മൾ കണ്ടു . അമേരിക്കയിലും യൂറോപ്പിലും ഒക്കെ നാൽപത് വയസൊക്കെ ആയ ടീച്ചർമാർ പത്തും പന്ത്രണ്ടും വയസുള്ള ആൺകുട്ടികളെ പീഡിപ്പിക്കുന്ന വാർത്തകൾ നാം അടുത്തിടെ ധാരാളമായി കേട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് നിഷ റാഫേലിനെ സംശയിക്കുവാൻ വക നൽകുന്നുണ്ട് .
നമ്മുടെ നാട്ടിൽ ഇത് സുലഭമായി നടന്നിരുന്നു . നടക്കുന്നുമുണ്ട് . ആൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീട്ടമ്മമാരും പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന അമ്മാവന്മാരും ഒട്ടേറെയുണ്ട് . ചിലത് മാത്രം പിടിക്കപ്പെടുന്നു . അതുപോലെ ഈ പേരിൽ ചതിക്കപ്പെടുന്ന നല്ല മനുഷ്യരും നമ്മുടെ നാട്ടിലുണ്ട് . പക വീട്ടുവാൻ പലരും ഈ പ്രയോഗങ്ങൾ ചെയ്തതായി കോടതിയും കണ്ടെത്തിയിട്ടുണ്ട് .
പക്ഷെ നിഷ റാഫേൽ പതിനൊന്നു വയസായ കുട്ടിയോട് അച്ഛന്റെ ജയില്വാസത്തെക്കുറിച്ഛ് വളരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട് . മാനസിക സമ്മർദ്ദത്തിലായ ഈ കുട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് നടന്നുചെന്നു പോലിസിനോട് അച്ഛനെ കാണണമെന്ന് കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചിട്ടുമുണ്ട് .
പിന്നീട് പോലീസ് ഇവരുടെ കമ്മ്യുണിറ്റി ഗ്രൂപ്പിൽ വിവരമറിയിരിക്കുകയും അപ്പാർട്മെന്റിൽ താമസിക്കുന്നവർ അമ്മുമ്മയെയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു . അതുപോലെ ആ കുട്ടിയെ മാനസിക പീഡനം കൂട്ടിയപ്പോൾ ഒളിച്ചോടുകയും ചെയ്തിട്ടുണ്ട് . ആയതിനാൽ നിഷ റാഫേൽ അത്ര പുണ്യാളത്തി ഒന്നുമല്ലെന്നാണ് അപ്പാർട്മെന്റിൽ അയൽവാസികൾ പറയുന്നത് .
എന്തൊക്കെയോ പഴയ വൈരാഗ്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട് എന്തൊക്കെയോ കളികൾ നടന്നിട്ടുണ്ട് എന്നത് നിശ്‌ചയം . കുട്ടിയുടെ അച്ഛനെ ജയിലിൽ അയക്കപ്പെടുവാനുള്ള സാഹചര്യം എല്ലാം അന്വേഷിച്ചാൽ നിഷയുടെ കളികൾ ജനത്തിന് മനസിലാക്കാം .
നൂഹ സജീവ്: അമിത പൊങ്ങച്ചവും മാതാപിതാക്കളുടെ ഉത്തരവാദിത്വവും
ഇനിയാണ് നമ്മുടെ ' ചുക്കാ ' എന്ന സുഹൈലിന്റെ പൊങ്ങച്ച തള്ളയുടെ വിശേഷങ്ങൾ . സ്ത്രീകൾ കച്ചവടം ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ വിഹരിക്കുന്നതും ഒന്നും നമ്മൾ എതിർക്കുന്നില്ല . നമ്മൾ ഒരു താലിബാൻ ആകുവാനും ഉദ്ദേശിക്കുന്നില്ല . പക്ഷെ ആ തള്ളയുടെ പൊങ്ങച്ച സഞ്ചി തുറക്കുമ്പോൾ ആ പയ്യൻ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കണം എന്നാരെങ്കിലും ആശിച്ചുപോയെങ്കിൽ അവരെ കുറ്റം പറയുവാൻ ആവില്ല .
അവരുടെ സ്ഥാപനത്തിനായി റീൽസ് ഇടുന്നതും അവരുടെ സ്ഥാപനത്തിലെ വസ്ത്രങ്ങളെ കുറിച്ചുള്ള റീൽസുകളും ഒക്കെ നല്ലതുതന്നെ . പക്ഷെ തള്ളയുടെ ' ചുക്കാമണി ' പയ്യന് ബർത്ഡേക്ക് വണ്ടി വാങ്ങികൊടുക്കുന്നത് വലിയ സംഭവമാക്കി ഇടേണ്ട കാര്യമില്ല , കാരണം സ്വന്തം മക്കൾക്ക് നാട്ടുകാർ വണ്ടി വാങ്ങി കൊടുക്കുമോ ? . പുന്നാര മകൻ മുള്ളി , അപ്പിയിട്ടു എന്നൊക്കെയുള്ള വിശേഷങ്ങൾ കേൾക്കുമ്പോൾ ആർക്കായാലും ദേഷ്യം വന്നേക്കാം . ആയതിനാൽ സോഷ്യൽ മീഡിയ അവരെയൊക്കെ നിർത്തിപൊരിക്കുന്നുമുണ്ട് .
അഞ്ഞൂറ് സ്‌ക്വയർ ഫീറ്റിൽ കമ്പനി തുടങ്ങി പിന്നീട് നൂറു കോടിയുടെ സ്ഥാപനമാക്കി വളർത്തുമ്പോൾ ലേശം എളിമയും വിനയവുമൊക്കെ കൈവശം ഉണ്ടായിരുന്നെങ്കിൽ പിള്ളേരുകൾ ഇത്രേം അഹങ്കാരികളായി വളരില്ലായിരുന്നു . ഈ ഒരു സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ആ തള്ളക്ക് തന്നെയാണ് . വീട്ടിലെ മക്കൾക്ക് വണ്ടി ഒക്കെ വാങ്ങികൊടുക്കുമ്പോൾ , അവരുടെ പോക്ക് എങ്ങോട്ടാണ് , അവരുടെ കൂട്ടുകെട്ട് എങ്ങനെയാണ് എന്നതൊക്കെ വീക്ഷിക്കേണ്ടത് അമ്മമാരാണ് .
നമ്മുടെയെല്ലാം കുടുംബങ്ങളിൽ ഇതുപോലെയുള്ള പൊങ്ങച്ച സഞ്ചികൾ ധാരാളം ഉണ്ട് എന്നതുകൊണ്ടാണ് ഇത്രേം കാര്യമായി എഴുതുവാൻ സാധിക്കുന്നത് . അമ്മക്ക് തൻ കുഞ്ഞു പൊൻകുഞ് തന്നെ പക്ഷെ നാട്ടുകാർക്ക് അങ്ങനെ അല്ലല്ലോ . നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് ,ഈ ലോകത്ത് ജനിച്ചുവീഴുന്ന ഓരോരോ ആണ്കുട്ടിക്കും ഏറ്റവും ഇഷ്ടം എന്നത് കാറും ബൈക്കും ഒക്കെ തന്നെയാണ് . അല്ലാതെ ചുക്കാമണിക്ക് മാത്രമല്ല അതൊക്കെ ഇഷ്ടം എന്നത് ആ തള്ള മനസ്സിലാക്കുക .
റോഡുകളിലെ മരണപ്പാച്ചിലും വൈറൽ സംസ്കാരത്തിന്റെ അപകടങ്ങളും
രാജഗിരി വിദ്യാലയത്തിൽ പഠിക്കുന്ന ഒട്ടനവധി വിദ്യാർത്ഥികൾ പണക്കാരുടെ മക്കളാണ് . ആയതിനാൽ അവരിൽ ആരാണ് കേമൻ എന്ന് കാണിക്കേണ്ടത് അവരുടെ ആവശ്യവുമാണ് . കേരളത്തിന്റെ ഈ റോഡുകളിൽ 200 - 220 സ്പീഡിലും ഒക്കെ വണ്ടിയോടിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന നിർവൃതി വേറെ ഒരാളിന്റെ നെഞ്ചത്തേക്ക് വണ്ടി ഓടിച്ചു കയറ്റുമ്പോൾ കിട്ടുകയില്ല എന്ന് ആ പ്രായമുള്ള വിദ്യാർത്ഥികളും അവരുടെ അമ്മമാരും മനസ്സിലാക്കുക .
എന്റെ മകനാണ് എല്ലാറ്റിലും മുൻപന്തിയിൽ എന്ന് കാണിക്കുവാൻ വെമ്പൽ കൊള്ളുന്ന എല്ലാ അമ്മമാർക്കും ഒരു പാഠമാണ് ഈ ഒരു അപകടം . പുലർച്ചെ ഒരു ബൈക്കിൽ മൂന്നു കൂട്ടുകാർ ചേർന്നുകൊണ്ട് ബൈക്കിൽ എത്തി ഭക്ഷണം കഴിച്ചു പോയ ആ പാവങ്ങൾക്ക് ഇത്രേം ആദരവ് ലഭിക്കുവാൻ കാരണം ഇടിച്ച വണ്ടിയുടെയും ഇടിച്ചവന്റെയും ഡയലോഗുകളാണ് . തിരിച്ചു ചിന്തിച്ചാൽ അതൊരു തമിഴൻ ലോറിയോ , കെഎസ്ആർടിസി ബസോ ഇടിച്ചാണ് ആ മൂന്നു പേര് മരിക്കുന്നത് എങ്കിൽ ഇപ്പറയുന്ന മലയാളികൾ എല്ലാം ചേർന്ന് ആ മൂന്നെണ്ണത്തിന്റെ ചരിത്രം തേടി പോയേനെ .
സോഷ്യൽ മീഡിയ , റീൽസ് , യുട്യൂബ് , ലൈക്ക് , ഷെയർ , സബ്സ്ക്രിപ്ഷൻ ഒക്കെ ഇന്നത്തെ കാലത്തിന്റെ ഒരാവശ്യം തന്നെയാണ് . അതൊക്കെ വളരെ നല്ല രീതിയിൽ കച്ചവടം ചെയ്യുവാനും , അറിവുകൾ പങ്കുവെക്കുവാനും , സ്ഥലങ്ങൾ പരിചയപ്പെടുത്തുവാനും , സംഗീതം കേൾപ്പിക്കുവാനും ഒക്കെ ചെയ്യേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ് .
പക്ഷെ ഏതെങ്കിലും റീൽ അബദ്ധത്തിൽ എങ്ങാനും വൈറൽ ആയാൽ പിന്നെ അതും പൊക്കിപിടിച്ചുകൊണ്ട് പിന്നീട് വരുന്നതൊക്കെ വൈറൽ ആക്കുവാൻ കാണിച്ചുകൂട്ടുന്ന തത്രപ്പാടുകളാണ് ഇന്നത്തെ ഒരു ദുരവസ്ഥയായി നാം കാണുന്നത് . എത്രയോ സോഷ്യൽ മീഡിയ വൈറൽ താരങ്ങൾ ഈച്ചയെ ആട്ടി വീട്ടിൽ ഇരിക്കേണ്ടി വന്നതും നാം കാണുന്നു. ഒരു റീലോ വീഡിയോ എങ്ങാനും വൈറൽ ആയാൽ ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്നത് താനാണെന്ന് ചിന്തിക്കുന്നവരാണ് ഈ വക പൊങ്ങച്ചങ്ങളിൽ ചെന്നുപെട്ട് നിലംപതിക്കാറുള്ളത് .
ആയതിനാൽ സൂക്ഷിച്ചാൽ ദുഖിക്കേണ്ട !!
നെടുമ്പാശ്ശേരിയിൽ മരണപ്പെട്ട ആ മൂന്നു പേർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് വ്ലോഗർ ദാസനും
പൊങ്ങച്ച അമ്മായിമാരും തള്ളമാരും ഇതൊക്കെ ഒരു പാഠമായി എടുക്കുമെന്ന വിശ്വാസത്തിൽ വൈറൽ വിജയനും





