കെ പി സി സി പ്രസിഡണ്ട് സ്ഥാനം യഥാർത്ഥ കോൺഗ്രസ്സ്കാരന്
അങ്ങനെ അണികളുടെ അതിയായ ആവേശക്കൊടുങ്കാറ്റിനൊടുവിൽ യുഡിഎഫ് സർക്കാരും അതിന്റെ തേരാളിയായി വി ഡി സതീശനും അധികാരമേറ്റു . യുഡിഎഫുകാർ ഒട്ടേറെ ബുദ്ധിമുട്ടി തന്നെയാണ് ഇവ രണ്ടും നടപ്പിലാക്കിയത് . ഇനിയിപ്പോൾ അവരെയാകെ അലട്ടുന്ന പ്രശ്നം പാർട്ടിയുടെ കേരളത്തിലെ അമരക്കാരൻ തന്നെ . കെ പി സി സി പ്രസിഡണ്ട് സ്ഥാനം ഗ്രൂപ്പ് മാനേജർമാർക്കോ , പെട്ടി പിടുത്തക്കാർക്കോ വിട്ടു കൊടുക്കാതെ യഥാർത്ഥ കോൺഗ്രസ്സ്കാരന് തന്നെ കൊടുക്കണം എന്നാണ് അവരുടെ ആഗ്രഹം .
ജോസഫ് വാഴയ്ക്കാനോ , ഷാഫി പറമ്പിലോ അല്ലാതെ യഥാർത്ഥ നിലപാടുകൾ ഉള്ള ഒരാൾ തന്നെ കെ പി സി സി യുടെ പുതിയ അധ്യക്ഷനായി വരണം . പിണറായി വിജയനെ ധർമ്മടത്ത് വിറപ്പിച്ച അബ്ദുൽ റഷീദോ , റിജിൽ മാക്കുറ്റിയോ , ബി ആർ എം ഷെഫീറോ പോലുള്ളവരെ പരിഗണിച്ചാൽ ചെറുപ്പക്കാർ കൂടെ നിൽക്കും !!
തൃശൂർ ജില്ലയിലെ കോൺഗ്രസ്സ് വാഴുന്നവരുടെ പിടിപ്പുകേടുകൾ
102 സീറ്റുകൾ എന്നത് 110 ആകുവാൻ വളരെ എളുപ്പമായിരുന്നു . തൃശൂർ ജില്ലയിലെ എട്ട് സീറ്റുകൾ കൂടി എളുപ്പത്തിൽ പിടിച്ചെടുക്കുവാൻ സാധിച്ചേനെ . പക്ഷെ തൃശൂർ ജില്ലയിലെ കോൺഗ്രസ്സ് വാഴുന്നവരുടെ പിടിപ്പുകേടുകളും വിവരമില്ലായ്മകളും , കുതികാൽ വെട്ടുകളും ആ ജില്ലാ തന്നെ കോൺഗ്രസ്സിന് ബാലി കേറാ മലയായി മാറി . കേരളത്തിൽ ഒരു കാലത്ത് കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയായിരുന്ന തൃശൂർ സി എൻ ബാലകൃഷ്ണനുശേഷം വന്ന കോഞ്ഞാട്ട പ്രസിഡണ്ടുമാർ ആ ജില്ലയെ ഇടതിന് വിട്ടുകൊടുത്തു .
അതിന്റെ കർമ്മഫലമായിരുന്നു ടി എൻ പ്രതാപൻ ഇത്തവണ അനുഭവിച്ചറിഞ്ഞത് . ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ മുൻ പ്രസിഡണ്ടുമാരും ഇപ്പോഴത്തെ പ്രസിഡണ്ടും സെക്രട്ടറി മാരും ഒക്കെ ചേർന്നുകൊണ്ട് ലോക്സഭാ ബിജെപിക്കും നിയമസഭകൾ എൽഡിഎഫിനും തീറെഴുതികൊടുത്തു . എല്ലാറ്റിനെയും അടപടലം എടുത്തുകളഞ്ഞാൽ ജില്ല കോൺഗ്രസ്സിന് വീണ്ടും സ്വന്തമാക്കാം . അവരൊക്കെ പാർട്ടി വിട്ട് പോയാലും അത് കോൺഗ്രസ്സിന് തന്നെയേ ഗുണം ചെയ്യൂ . വിഡി സതീശൻ കേരള മുഖ്യമന്ത്രി എന്ന് എ ഐ സി സി പ്രഖ്യാപിച്ചപ്പോൾ ഡിസിസി ഓഫീസ് പൂട്ടിക്കെട്ടി വീട്ടിൽ പോയവരാണ് തൃശൂരിലെ ശാപം
മന്ത്രിമാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ
ഇനിയുള്ളത് മന്ത്രിമാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക എന്നതാണ് . മുപ്പതും നാൽപ്പതും വര്ഷങ്ങളായി പാർട്ടിക്കായി പണിയെടുക്കുന്ന ആളുകളെ ഒഴിവാക്കിക്കൊണ്ട് പിൻവാതിൽ നിയമനങ്ങൾ കൈക്കൊള്ളുവാൻ മന്ത്രിമാർ മുതിർന്നാൽ അണികൾ വീണ്ടും പ്രക്ഷോഭകാരികളാവും . പോലീസിന്റെ ലാത്തിയടിക്കും , എതിർപാർട്ടിക്കാരുടെ മർദ്ദനങ്ങൾക്ക് , നാട്ടിലും വീട്ടിലുമുള്ളവരുടെ വിമർശനങ്ങൾക്കും വിധേയരായവരുടെ വിഷമതകൾ മന്ത്രിമാരും എംഎൽഎ മാരും കാണാതെ പോകരുത് .
അർഹരായവരെ ഉൾപ്പെടുത്തിയാവണം കാര്യങ്ങൾ നടപ്പിലാക്കുവാൻ . വളരെ എളുപ്പത്തിൽ പണമുണ്ടാക്കുവാൻ കറങ്ങിനടക്കുന്ന കുറേയാളുകളും പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകുവാൻ നടക്കുന്ന കുറെയധികം തരുണീമണികളും ചേർന്നുകൊണ്ട് മന്ത്രിമാരെ സമീപിക്കുമ്പോൾ വിവാദങ്ങൾ ഭയന്നുകൊണ്ടേയിരിക്കണം അവരെയൊക്കെ കൈകാര്യം ചെയ്യേണ്ടത് .
മാധ്യമങ്ങളുടെ മൈക്കും അനാവശ്യ വിവാദങ്ങളും
അതുപോലെ ചാനലുകാർ മൈക്കുമായി സമീപിക്കുമ്പോൾ അനാവശ്യങ്ങൾ വിളമ്പിക്കൊണ്ട് മാത്യു കുഴൽനാടനും , എം ലിജുവിനും ഒക്കെ സംഭവിച്ച അബദ്ധങ്ങൾ സംഭവിക്കാതിരിക്കട്ടെ . പിന്നീട് വന്നു മാപ്പ് കോപ്പ് എന്നൊക്കെ പറഞ്ഞു കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല . മലയാളി ഒന്നും മറക്കുന്നവരല്ല എന്ന ചിന്ത ഏവരിലും ഉണ്ടാകുന്നത് നല്ലതാണ് . മന്ത്രിമാരുടെ കുടുംബാംഗങ്ങളും , എന്തിനധികം പറയുന്നു മുഖ്യമന്ത്രി യുടെ മകൾ വരെ ചാനലുകാർക്ക് മറുപടികൊടുക്കുമ്പോൾ വളരെ ജാഗ്രത പാലിക്കണം .
കഴുകന്മാർ മൈക്കുമായി അന്നന്നത്തെ ബാർക്ക് റേറ്റിംഗിനായി നെട്ടോട്ടമോടുകയാണ് . അനാവശ്യമായ വിവാദങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ബുദ്ധി. ഓൺലൈൻ പത്രക്കാർ പലരിൽ നിന്നും പണം വാങ്ങി വാർത്തകൾ പടച്ചിട്ട് ഒന്നും നടക്കാതെ വന്നപ്പോൾ വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത് എന്നതും മനസിലാക്കുക .
വന്ദേമാതരവും വടശ്ശേരി ദാമോദരമേനോൻ സതീശനും
വന്ദേമാതരം എന്നത് ഗവർണർ അടിച്ചേൽപ്പിച്ച ഒരു സംഗതിയാണ് . അതദ്ദേഹം തമിഴ്‌നാട്ടിലും അടിച്ചേൽപ്പിച്ചിരുന്നു . അവിടെ സ്റ്റേജിൽ ജോസഫ് വിജയ് എന്ന മുഴുവൻ പേര് വെച്ചപ്പോൾ കുത്തിത്തിരുപ്പുകാർക്ക് വേദനിച്ചില്ല . എന്നാൽ കേരളത്തിൽ വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന് പറഞ്ഞപ്പോൾ കുറേപേർക്ക് നൊന്തു . സ്വന്തം അച്ഛന്റെ പേര് മക്കളല്ലാതെ വേറെ ആരാ പറയുക .
ചുമ്മാ ഓരോരോ കാര്യങ്ങളിൽ വർഗീയതയും വംശീയതയും കുത്തി നിറയ്ക്കുവാൻ കുറേയാളുകൾ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട് . അതുപോലെ മന്ത്രിമാരുടെ യും മുഖ്യമന്ത്രിയുടെയും ഏറ്റവും അടുത്തു ഉണ്ടാവുന്ന അവരുടെ കാര്യസ്ഥന്മാരും കാര്യങ്ങൾ കൂടുതൽ സൂക്ഷിച്ച് ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം . അവരുടെ പിന്നിലും കഴുകന്മാർ നിലയുറപ്പിച്ചിട്ടുണ്ട് . ഇനിയും ജോപ്പൻമാർ കേരളത്തിൽ പിറവയെടുക്കാൻ സമ്മതിക്കരുത് .
സകലമാന ഇടതുപക്ഷ കുഴലൂത്തുകാരായ ഐഎഎസ് , ഐപിഎസ് ഓഫീസർമാരെയും പോലീസ് ഉദ്യോഗസ്ഥരെയും ഉടനടി മാറ്റിയില്ലെങ്കിൽ ഈ ഭരണവും അധോഗതിയാവും എന്നാണ് ഓർമ്മപ്പെടുത്തുന്നത് !! ശത്രുക്കൾ ജാഗരൂഗരാണ് , സൂക്ഷിച്ചാൽ ദുഖിക്കേണ്ട !!
മുഖ്യമന്ത്രിയുടെ പൂക്കി യും നോക്കി ചിരിച്ചുകൊണ്ട് പറവൂർ ദാസനും
അമ്മാളു അമ്മയെ രാഹുൽഗാന്ധി കെട്ടിപ്പിടിച്ച സന്തോഷത്തിൽ പറവൂർ വിജയനും
The KPCC President Post for a True Congressman
Thus, after the immense tidal wave of enthusiasm from the party workers, the UDF government and V D Satheesan, as its charioteer, have assumed power. The UDF faction achieved both of these with a great deal of hardship. Now, the problem troubling them all is the leader of the party in Kerala. Their desire is that the KPCC president post should be given to a true Congressman, without leaving it to group managers or briefcase-carriers.
A person with real principles, other than Joseph Vazhackan or Shafi Parambil, must become the new president of KPCC. If people like Abdul Rasheed, who made Pinarayi Vijayan tremble in Dharmadam, or Rijil Makkutty, or B R M Shafeer are considered, the youth will stand by the party !!
The Incompetence of Those Ruling the Congress in Thrissur District
Turning 102 seats into 110 was very easy. The eight seats in Thrissur district could have been easily captured. But the incompetence, ignorance, and backstabbing of those ruling the Congress in Thrissur district turned that district itself into an unscalable mountain for the Congress. Thrissur, which was once an iron fortress of the Congress in Kerala, was handed over to the Left by the worthless presidents who came after C N Balakrishnan.
The karmic fruit of this was what T N Prathapan experienced this time. A bunch of former presidents who are good for nothing, along with the current president and secretaries, joined together and signed away the Lok Sabha to the BJP and the Assembly seats to the LDF. If everything is uprooted lock, stock, and barrel, the district can be reclaimed by the Congress. Even if they leave the party, it will only benefit the Congress.
Special Guidelines for Ministers
The next thing is to issue special guidelines for the ministers. If ministers resort to back-door appointments by excluding people who have been working for the party for thirty and forty years, the party workers will turn into protestors again. The ministers and MLAs must not lose sight of the grievances of those who were subjected to police lathi-charges, assaults by opposing party members, and criticism from people in their villages and homes.
Things must be implemented by including those who are deserving. When ministers are approached by a bunch of people wandering around to make easy money and a large number of young women looking to go viral on social media, they must handle them with a constant fear of controversies.
The Media Mikes and Unnecessary Controversies
Similarly, let the blunders that happened to Mathew Kuzhalnadan and M Liju by talking nonsense when channel reporters approach with mikes not happen again. There is no point in coming later and crying, saying sorry or whatever. It is good for everyone to keep in mind that Keralites do not forget anything. The family members of ministers, and why say more, even the Chief Minister's daughter must exercise extreme caution when responding to channel reporters.
The vultures are running around with mikes for day-to-day BARC ratings. It is wise to avoid unnecessary controversies as much as possible. Also understand that online journalists create news after taking money from many, and when nothing works out, they behave with a spirit of vengeance.
Vande Mataram and Vadassery Damodara Menon Satheesan
Vande Mataram is something imposed by the Governor. He had imposed it in Tamil Nadu as well. There, when the full name Joseph Vijay was put on stage, the troublemakers did not feel the pain. But in Kerala, when Vadassery Damodara Menon Satheesan was uttered, it hurt quite a few people. Who else but children would say their own father's name.
A bunch of people have set out simply to inject communalism and racism into every single matter. Similarly, the personal assistants who are closest to the ministers and the Chief Minister must handle things with greater care and caution. Vultures are stationed behind them too. Do not allow Joppans to be born in Kerala again.
The enemies are vigilant, if you are careful you will not have to grieve !!
Paravoor Dasan, smiling while looking at the Chief Minister's face,
Paravoor Vijayan, happy that Rahul Gandhi hugged Ammalu Amma
#UDFGovernmentTakeover #VDSatheesanAsCM #KPCCPresidentRace #TrueCongressmanDemand #YouthInPolitics #AbdulRasheedForKPCC #RijilMakkutty #BRMShafeer #ThrissurCongressCrisis #PartyReorganization #PoliticalBackstabbing #LDFvsUDFvsBJP #GrassrootsWorkersMatter #NoToBackdoorAppointments #MinistersGuidance #MediaCaution #MathewKuzhalnadanBlunder #MLijuControversy #OnlineJournalismBias #VandeMataramIssue #VadasseryDamodaraMenonSatheesan #StopCommunalPolitics #PersonalStaffVigilance #NoMoreJoppans #EnemiesAreVigilant #KeralaPoliticalAnalysis





