ക്ലിഫ് ഹൗസിലെ ഉച്ചയൂണും പിണറായിയുടെ ഉപദേശവും

2016 മെയ് 27 , പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ക്ലിഫ് ഹൗസിലേക്ക് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും ഭാര്യയും മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും വരുന്നൂ . അന്നത്തെ ഉച്ചയൂണ് കഴിഞ്ഞപ്പോൾ പിണറായി വിജയൻ ബിനീഷിനോടായി ഉപദേശിച്ചു ' ഓരോരോ കുരുക്കുകളിൽ ചെന്ന് പെട്ടിട്ട് അങ്കിൾ അങ്കിൾ രക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ട് എന്നെ വിളിച്ചുപോകരുത് ' എന്ന് .

കാരണം ഭരണമില്ലാത്തപ്പോഴും അച്ഛൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും അമ്മാതിരി കളികളാണ് സഖാക്കന്മാരുടെ മക്കൾ കാണിച്ചുകൂട്ടിയിരുന്നത് . അതിൽ ഏറ്റവും പാവം പിണറായി വിജയൻറെ മകനും , പി ജയരാജന്റെ മകനും ആയിരുന്നു . ബാക്കിയുള്ളവന്മാർ ഒക്കെ ദുബായിലും ബെംഗളുരുവിലും പാട്ടായയിലും ഒക്കെയായി കുതിരകളിച്ചു നടക്കുകയായിരുന്നു . ദുബായിലെ ഡാൻസ് ബാറുകളിൽ പ്രത്യേകമായ സ്വീകരണവും ഇരിപ്പിടങ്ങളും അല്ലാതെയുള്ള എല്ലാ സൗകര്യങ്ങളും അവർക്കുണ്ടായിരുന്നു .

ദുബായ് യാത്രകളും ബി സിനിമാസിന്റെ നിഗൂഢതകളും

പിന്നീടങ്ങോട്ട് കേരളത്തിലെ സഖാക്കളുടെ ഭാര്യമാരും മക്കളും സിനിമാക്കാരും മജീഷ്യന്മാരും സി എ ക്കാരും എന്തിനധികം പറയുന്നു സ്പീക്കർ വരെ ദുബായ് യാത്രകൾ ആരംഭിച്ചു . അതിന്നിടയിൽ ഒരു സഖാവിന്റെ ഭാര്യ ഏകദേശം പതിനെട്ട് കോടിയോളം മുടക്കിക്കൊണ്ട് ഒരു ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് കമ്പനിക്കായി നിക്ഷേപിച്ചു . കൂടാതെ അവരുടെ മകൻ ദുബായിലെ രണ്ടാമത്തെ സിനിമ റിലീസിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി 'ബി സിനിമാസ്' എന്ന പേരിൽ ആരംഭിച്ചു .

നബീൽ എന്ന ഒരു സ്വർണ്ണക്കള്ളക്കടത്തുകാരന്റെ പാർട്ണർ ഷിപ്പിലായിരുന്നു ആ കമ്പനി . സ്വർണ്ണക്കടത്തിൽ നബീലിന്റെ ബുദ്ധി ഈ ലോകത്ത് തന്നെ ആർക്കും ഉണ്ടെന്ന് കരുതുന്നില്ല . സഖാക്കളുടെ ഭാര്യമാരും മക്കളും ഒക്കെ ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി തിരിച്ചുപോകുമ്പോൾ അത്യവശ്യം സ്വർണ്ണം ഗ്രീൻ ചാനൽ വഴിയായി കൊണ്ടുപോകാനുമുള്ള എല്ലാ സെറ്റപ്പുകളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു .

നബീലിന്റെ പദ്ധതിയും കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസും

നബീൽ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് . ആദ്യം നേപ്പാൾ വഴിയും ശ്രീലങ്കവഴിയും ഒക്കെ സ്വർണം കടത്തി പരിചയമുള്ള നബീൽ കേരളത്തിലേക്ക് സ്വർണ്ണമൊഴുക്കുവാനുള്ള വൻ പദ്ധതികൾ തയ്യാറാക്കുന്ന സമയത്ത് മറ്റൊരു കേസിൽ അകപ്പെട്ട് ദുബായിൽ ജയിലിലകപ്പെടുകയായിരുന്നു . പിന്നീടാണ് മറ്റൊരു ടീം ആ ആശയം നടപ്പിലാക്കിക്കൊണ്ട് കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്തൽ ആരംഭിച്ചത് .

ഇതറിഞ്ഞ നബീൽ ടീമിലെ മുഖ്യ പങ്കാളിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന് ഇക്കാര്യങ്ങൾ തെളിവുകൾ സഹിതം അറിയിച്ചത് . കസ്റ്റംസിന് ലഭിച്ച ടെലഫോൺ വിളിയുടെ പശ്ചാത്തലത്തിൽ 2020 ജൂൺ മുപ്പതിന് ബാഗേജ് പൊട്ടിക്കുവാൻ ഡൽഹിയിൽ നിന്നും പ്രത്യേക നിർദ്ദേശം ലഭിച്ചു . എല്ലാ ഉയർന്ന ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ബാഗേജ് പൊട്ടിച്ചപ്പോൾ ടോയ്‌ലെറ്റ് ഉപകരണങ്ങളുടെ ഇടയിൽ നിന്നും മുപ്പത് കിലോയോളം സ്വർണ്ണം പിടിച്ചെടുകയായിരുന്നു .

പിണറായിയുടെ ഞെട്ടലും ബിനീഷ് കോടിയേരിയുടെ അറസ്റ്റും

കസ്റ്റംസിന് ഒറ്റുകൊടുത്ത ആളിനെ പിണറായി വിജയന് അറിവായപ്പോൾ സത്യത്തിൽ അദ്ദേഹം ഞെട്ടിപ്പോയി . ഇനി ഇവനെ വളർത്തിയാൽ ഭരണത്തിന് തന്നെ ഭീഷണിയാകുമെന്നും 2021 അസംബ്ലി തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും പിണറായിക്ക് ബോധ്യപ്പെട്ടു . ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്, ബിനീഷ് കോടിയേരിയെ 2020 ഒക്ടോബർ 29-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് .

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ബെംഗളൂരുവിലെ മയക്കുമരുന്ന് മാഫിയ തലവനായ മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അറസ്റ്റിലേക്ക് നയിച്ചത്. ഈ കേസ് അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കേരള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയാണ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിരുന്നത്. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം 2021 ഒക്ടോബർ 28-ന് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിക്കുകയും പിന്നീട് ഈ ജാമ്യം റദ്ദാക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു.

പിണറായിയുടെ നിസ്സംഗതയും സിവിക് ലോ ഹൗസിന്റെ നിയമപോരാട്ടവും

സ്വന്തം പാർട്ടി സെക്രട്ടറിയും , മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ ഒരാളുടെ മകനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ പിണറായി വിജയൻ ഒരു ചെറുവിരൽ പോലും അനക്കിയില്ല എന്നതാണ് കേരളം ഞെട്ടലോടെ വീക്ഷിച്ചത് . കൂടാതെ കോടിയേരിയെ ഉപയോഗിച്ച് മകനെതിരെ പത്രസമ്മേളനം നടത്തുവാനും മകനെക്കാൾ വലുതാണ് തനിക്ക് പാർട്ടിയെന്നും പറയിപ്പിച്ചു . അങ്ങനെ നീണ്ട ഒരു വർഷക്കാലം ബിനീഷ് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയേണ്ടി വന്നു . ജയിൽ വാസം കഴിഞ്ഞുവന്ന ബിനീഷ് കോടിയേരി, ഷോൺ ജോർജ്, നിനു മോഹൻദാസ് എന്നിവർ ചേർന്ന് 2021 ഡിസംബറിലാണ് കൊച്ചിയിൽ 'സിവിക് ലോ ഹൗസ്' എന്ന നിയമ സ്ഥാപനം ആരംഭിച്ചത്.

ഈ സ്ഥാപനത്തിന്റെ പങ്കാളിയായ ഷോൺ ജോർജാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ 'എക്സാലോജിക്' കമ്പനിക്കെതിരെ കോടതിയെ സമീപിച്ച പ്രധാന ഹർജിക്കാരൻ. സി.എം.ആർ.എൽ കമ്പനി ഉടമ ശശിധരൻ കർത്തയിൽ നിന്നും വീണ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന വിവാദത്തിൽ എസ്.എഫ്.ഐ.ഒ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സമഗ്ര അന്വേഷണത്തിന് വഴിവെച്ചത് ഷോൺ ജോർജ് നൽകിയ നിയമപോരാട്ടങ്ങളാണ്.

ഇന്നത്തെ റെയ്ഡും കല്ലേറിലെ രാഷ്ട്രീയ ദുരൂഹതകളും

ഇന്നിപ്പോൾ 2026 മെയ് 27 നു തന്നെ പിണറായി വിജയൻറെ വീട്ടിലും അവരുമായി ബന്ധപ്പെട്ട പത്തോളം സ്ഥലങ്ങളിലും കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥന്മാർ കയറി ഇറങ്ങുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്നത് ബിനീഷും അമ്മ വിനോദിനിയും ആയിരിക്കുമെന്നത് യാതൊരു സംശയവുമില്ല . മറ്റൊരു സംശയം ഇല്ലാതില്ല , അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെയും , കേന്ദ്ര പൊലീസിന് നേരെയും , കാറുകൾക്ക് നേരെയും കല്ലെറിഞ്ഞത് യഥാർത്ഥ കമ്മ്യുണിസ്റ്റുകൾ തന്നെയാണോ അല്ലെങ്കിൽ പിണറായിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നിലപാടുകൾ ഏറെ കടുപ്പിക്കാൻ പിണറായിയുടെ പാർട്ടിയിലെ ശത്രുക്കൾ മനപ്പൂർവം ചെയ്തതാണോ എന്നതാണ് .

കേന്ദ്ര ഏജൻസികൾ എത്രയോ നേതാക്കളെ ചോദ്യം ചെയ്തിരിക്കുന്നു , രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വരെ ചോദ്യം ചെയ്തിട്ടും ആരും കല്ലെറിയാൻ പോയിട്ടില്ലല്ലോ . പാർട്ടി സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജൻസി പൊക്കിയപ്പോൾ സന്തോഷിച്ച പിണറായി വിജയൻറെ മകളെ പൊക്കുന്നത് കാണുവാനാണ് പാർട്ടിയിലെ സഖാക്കൾ കാത്തിരിക്കുന്നത് .

ഇരുണ്ട നാളുകൾ:

Lunch at Cliff House and Pinarayi's Advice

On May 27, 2016, after Pinarayi Vijayan assumed office as the Chief Minister of Kerala, Party Secretary Kodiyeri Balakrishnan, his wife, and their sons Binoy Kodiyeri and Bineesh Kodiyeri arrived at Cliff House. After that day's lunch, Pinarayi Vijayan advised Bineesh, saying, "Do not get yourself into various traps and then call me saying 'Uncle, Uncle, save me'." This was because even when there was no governance and when their father was the Home Minister, the children of comrades used to indulge in such antics. Among them, the most innocent were the sons of Pinarayi Vijayan and P. Jayarajan. The rest were fooling around in Dubai, Bengaluru, and Pattaya. In the dance bars of Dubai, they enjoyed every facility, short of a special reception and reserved seating.

Dubai Trips and the Mysteries of B Cinemas

Thereafter, the wives and children of comrades in Kerala, film personalities, magicians, Chartered Accountants, and to top it all, even the Speaker began making trips to Dubai. In the meantime, the wife of a comrade invested around 18 crores of rupees in a cryptocurrency exchange company. Furthermore, their son started Dubai's second film releasing and distribution company under the name 'B Cinemas'. That company was in partnership with a gold smuggler named Nabeel. It is believed that no one else in this world possesses the brains Nabeel has when it comes to gold smuggling. When the wives and children of comrades returned from Dubai through Thiruvananthapuram airport, all arrangements were made at the airport to carry necessary gold through the green channel.

Nabeel's Plan and the Consulate Gold Smuggling Case

The gold smuggling through the consulate was a plan masterminded by Nabeel. Nabeel, who already had experience smuggling gold via Nepal and Sri Lanka, was preparing grand plans to flood Kerala with gold when he got entangled in another case and ended up in a Dubai jail. It was after this that another team implemented that idea and began smuggling gold through the consulate. Upon learning about this, a key partner in Nabeel's team informed the Customs officials about these matters with evidence. Against the backdrop of the telephone call received by Customs, special instructions were received from Delhi on June 30, 2020, to open the baggage. When the baggage was opened in the presence of all high-ranking officials, around 30 kilograms of gold were seized from among toilet accessories.

Pinarayi's Shock and the ED Arrest of Bineesh Kodiyeri

When Pinarayi Vijayan found out who had betrayed them to Customs, he was genuinely shocked. Pinarayi realized that if this person was allowed to grow further, it would become a threat to the governance itself and would severely affect the 2021 Assembly elections. In connection with the financial transactions in a drug trafficking case, Bineesh Kodiyeri was arrested by the Enforcement Directorate (ED) on October 29, 2020. Financial transactions conducted by Bineesh with Mohammed Anoop, a drug mafia leader in Bengaluru, under the Prevention of Money Laundering Act (PMLA), led to the arrest. At that time, central agencies were investigating this case by linking it to the highly discussed Kerala gold smuggling case. After a year of imprisonment, the Karnataka High Court granted bail to Bineesh on October 28, 2021, and the Supreme Court later dismissed the ED's petition to cancel this bail.

Pinarayi's Indifference and Civic Law House's Legal Battle

What Kerala witnessed with shock was that Pinarayi Vijayan did not lift a finger when the son of his own party secretary and confidant was arrested and taken away by the Bengaluru Police. Furthermore, he used Kodiyeri to hold a press conference against his own son, making him say that the party was bigger to him than his son. Thus, Bineesh had to spend a long year in Parappana Agrahara Central Prison in Bengaluru. After completing his prison sentence, Bineesh Kodiyeri, Shaun George, and Ninu Mohandas together started a law firm named 'Civic Law House LLP' in Kochi in December 2021. Shaun George, a partner in this firm, is the main petitioner who approached the court against the Chief Minister's daughter Veena Vijayan's company 'Exalogic'. It was the legal battles waged by Shaun George that paved the way for a comprehensive investigation by central agencies like the SFIO and ED into the controversy regarding Veena Vijayan receiving monthly payments from CMRL company owner Sasidharan Kartha.

Today's Raids and the Political Mysteries Behind the Stone-Pelting

Today, on May 27, 2026, when central investigative officers are raiding Pinarayi Vijayan's house and around ten related locations, there is no doubt that Bineesh and his mother Vinodini will be the happiest. Another doubt naturally arises: was it the real Communists who pelted stones at the central investigative officers, the central police, and their cars, or was it intentionally done by Pinarayi's enemies within his own party to severely harden the central agencies' stance against Pinarayi? Central agencies have questioned so many leaders; they even questioned Rahul Gandhi and Sonia Gandhi, yet no one went to pelt stones. The comrades in the party are waiting to see the arrest of Pinarayi Vijayan's daughter, having rejoiced when the central agency picked up the party secretary's son.

#KeralaPolitics #PinarayiVijayan #KodiyeriBalakrishnan #BineeshKodiyeri #GoldSmugglingCase #MonthlyPaymentScam #VeenaVijayan #Exalogic #CMRL #CentralAgencies #EDRaid #CustomsSeizure #ThiruvananthapuramAirport #ConsulateGoldSmuggling #DrugTraffickingCase #BengaluruPrison #ShaunGeorge #CivicLawHouse #PoliticalRevenge #KeralaGovernment #CPIMKerala #CliffHouse #DubaiConnection #PoliticalThriller