കെ സി വേണുഗോപാലിനെതിരെയുള്ള അണികളുടെ വികാരം: നായര് പിടിച്ച പുലിവാല് ഇപ്പോൾ നായന്മാർ പിടിച്ച പുലിവാല് പോലെയായല്ലോ കർത്താവേ !!

അണികളുടെ പ്രതിഷേധവും സോഷ്യൽ മീഡിയയിലെ പടലപ്പിണക്കങ്ങളും

കെ.സി. വേണുഗോപാലിനെതിരെ കോൺഗ്രസ്സ് അണികൾക്കിടയിൽ രൂപപ്പെട്ടിരിക്കുന്ന കടുത്ത വികാരത്തെക്കുറിച്ചും, കെ. സുധാകരന്റെ പേജിലടക്കം വരുന്ന വിമർശനപരമായ 13200 കമന്റുകളെക്കുറിച്ചും ഈ ഭാഗം പ്രതിപാദിക്കുന്നു.

കേരളത്തിൽ കെ സി ക്കെതിരായ കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരം ആളിക്കത്തുകയാണ് . 2006 വിഎസ് -പിണറായി കിട മത്സരത്തിനേക്കാൾ കടുത്ത ഭാഷകളിലാണ് അണികൾ കമന്റ് ബോക്സുകൾ നിറയ്ക്കുന്നത് . ഒരു ഭാഗത്ത് കെ സി യും കെസിയുടെ സിൽബന്ധികളും പണം എറിഞ്ഞുള്ള പി ആർ എഴുത്തുകാരും ചാനലുകാരും ഓൺലൈൻ പത്രക്കാരും , മറു ഭാഗത്ത് സ്വന്തം ഇഷ്ടപ്രകാരം കമന്റുകളിടുന്ന സാധാരണക്കാരായ പ്രവർത്തകരും നേരിട്ട് ഏറ്റുമുട്ടുകയാണ് .

കെ സുധാകരൻ കെ സി വേണുഗോപാലിനെ കെട്ടിപ്പിടിക്കുന്ന പോസ്റ്റിനു കീഴിൽ 13200 കമന്റുകളിൽ 13190 കമന്റുകളും കേസിക്ക് എതിരായാണ് കാണുന്നത് .ഒരു കമന്റ് '' രാജ്യസഭാ എംപി സ്ഥാനം രാജീവച്ചു ലോകസഭയിൽ പോയി (അധികാര കൊതി ) ഇനി അവിടുന്നും രാജി വയ്ക്കണോ?? അതല്ലെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം പോയ സിംഗത്തിന്റെ കുത്തിത്തിരുപ്പ്. അതുമല്ലെങ്കിൽ നിയമസഭ സീറ്റ്‌ കൊടുക്കാത്തത് കൊണ്ട് VD യോടുള്ള കലിപ്പ്...''

മാധ്യമ ഇടപെടലുകളും പി ആർ തന്ത്രങ്ങളും

ഓൺലൈൻ ചാനലുകളും പത്രക്കാരും കെ.സിക്ക് വേണ്ടി നടത്തുന്ന അമിതമായ പ്രചാരണങ്ങളും, അത് സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ ഉണ്ടാക്കുന്ന വിപരീത ഫലവും ഇവിടെ ചർച്ചയാകുന്നു.

കെ സുധാകരനെപ്പോലെ ആവേശമുള്ള അണികൾ ഉണ്ടായിരുന്ന നേതാവിന്റെ കമന്റ് ബോക്സ് മാത്രം വായിച്ചാൽ മതിയാകും കെ സിയും , കേസിക്ക് വേണ്ടി അദ്ധ്വാനിക്കുന്ന പി ആർ ടീമിനും ഈയൊരു മുഖ്യമന്ത്രി വ്യാമോഹത്തിൽ നിന്നും പിന്മാറുവാൻ . മറ്റൊരു പിണറായി വിജയൻ കൂടി കണ്ണൂരിൽ നിന്നും മുഖ്യമന്ത്രിക്കസേരയിലേക്ക് എന്നാണ് ഓരോരുത്തർ കമന്റിട്ടിരുക്കുന്നത് . കാരണം അത്രമാത്രം പണമാണ് കെ സി ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്നത് .

അത് ബിഗ് ടിവി ക്കാർ കേസിക്ക് വേണ്ടി ഇരിക്കൂർ മണ്ഡലം മാറ്റിവെക്കുമ്പോഴും സജി ജോസഫിനെ ഫോണിൽ വിളിച്ചുകൊണ്ട് കുശലാന്വേഷണം നടത്തുമ്പോഴും നമ്മുക്കൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ . '' കെ സി മുഖ്യമന്ത്രിയായി കേരളത്തിൽ നിയമസഭയിലേക്ക് മത്സരിച്ചാൽ പിണറായിയെ എതിർത്ത അതേ കരുത്തോടെ കെസിയെയും എതിർത്ത് തോൽപ്പിക്കും '' , '' കെ സിക്കെതിരെ വിഡി മത്സരിച്ച് കരുത്തു കാണിക്കട്ടെ '' എന്നൊക്കെയാണ് കമന്റുകൾ .

ഇടതുപക്ഷത്തു നിന്നുള്ള കൊഴിഞ്ഞുപോക്കും യുഡിഎഫിലെ രാഷ്ട്രീയ മാറ്റങ്ങളും

സിപിഎമ്മിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെ യുഡിഎഫ് പ്രവേശനത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും, അതിൽ പ്രതിപക്ഷ നേതാവിന്റെ പങ്കും കെ.സിക്ക് നൽകപ്പെടുന്ന അമിത ക്രെഡിറ്റും വിശകലനം ചെയ്യുന്നു.

കഴിഞ്ഞ തവണ പിണറായിക്ക് വേണ്ടി എഴുതിയിരുന്ന ഓൺലൈൻ പത്രക്കാർ ഒന്നടങ്കം കെസിക്കായി എഴുതുന്നത് കാണുമ്പോൾ അവരോട് സങ്കടം തോന്നുന്നു . '' ജി സുധാകരനും , ഐഷാപോറ്റിയും , കുഞ്ഞികൃഷ്ണനും , ടികെ ഗോവിന്ദനും യുഡിഎഫിലേക്ക് വന്നത് കെ സി യെ കണ്ടിട്ടാണത്രെ . കെസിയുടെ ചടുലമായ നീക്കങ്ങളിലാണ് അവരൊക്കെ എത്തിയത് എന്ന് കാണുമ്പോൾ അറിയാതെ ചിരിവന്നുപോകുന്നു .

അവരൊക്കെ യുഡിഎഫിനൊപ്പം നിൽക്കാൻ കാരണമായത് ഒന്നാമതായി പിണറായി വിജയനോടുള്ള ജനങ്ങളുടെ കടുത്ത വെറുപ്പ് അവർക്ക് ഏതാണ്ടൊക്കെ മനസ്സിലായിരുന്നു . ഒപ്പം പ്രതിപക്ഷനേതാവ് ഇടക്കിടക്ക് പറയുമായിരുന്നു '' നല്ല കമ്മ്യുണിസ്റ്റുകാരെ കണ്ടാൽ ചിരിക്കാൻ മടി കാണിക്കരുത് എന്ന് '' അതൊക്കെ സോഷ്യൽ മീഡിയയിലൂടെയും ചാനലുകളിലൂടെയും കണ്ടതുകൊണ്ട് മാത്രമാണ് അവരൊക്ക ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തത് .

നേതൃത്വത്തിലെ വിഭാഗീയതയും ഫണ്ട് വിവാദങ്ങളും

എംഎൽഎമാരുടെ പിന്തുണ നേടുന്നതിനായി നൽകുന്ന ഫണ്ടുകളെക്കുറിച്ചുള്ള സംശയങ്ങളും, ഹൈക്കമാൻഡ് പ്രതിനിധി എന്ന നിലയിലുള്ള സ്വാധീനം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണങ്ങളും ഈ ഭാഗം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ ഒരു കണക്കനുസരിച്ചു നോക്കിയാൽ യുഡിഎഫിലെ തൊണ്ണൂറ് ശതമാനം അണികളും വോട്ട് ചെയ്തവരും പ്രതിപക്ഷ നേതാവിന് അനുകൂലമായാണ് സംസാരിക്കുന്നതും കമന്റുകൾ ഇടുന്നതും . ഒരാൾ നായരും മറ്റെയാൾ ഈഴവനോ , ക്രിസ്ത്യാനിയോ , മുസ്ലിമോ ഒക്കെ ആയിരുന്നെങ്കിൽ അങ്ങനെ ഒരു ചേരിതിരിവും പ്രതീക്ഷിക്കാമായിരുന്നു . ഇതിപ്പോൾ എല്ലാം നായന്മാരായതുകൊണ്ട് അക്കാര്യത്തിലും ആർക്കും ഒരു പക്ഷപാതം കാണിക്കുന്നവനാകുന്നില്ല .

കെസി, എംഎൽഎ മാരുടെ പ്രീതി സമ്പാദിച്ചത് തിരഞ്ഞെടുപ്പിലേക്കായി ഫണ്ട് കൊടുത്തപ്പോഴാണ് . ആ ഫണ്ട് എ ഐ സിസി യുടെ ഫണ്ടാണ് എന്നത് എംഎൽഎ മാർക്ക് മനസ്സിലായാൽ പിന്നെ അവരും മനസുകൊണ്ട്‌ എതിരാവും . ചിലർക്കൊക്കെ കെസി സ്വന്തം പോക്കറ്റിൽ നിന്നും ഫണ്ട് കൊടുത്തു എന്നൊക്കെ കേൾക്കുന്നുണ്ടെങ്കിലും അതൊക്കെ കെസിയുടെ നോമിനി കളായ എംഎൽഎ സ്ഥാനാർത്ഥികൾ ആയിരുന്നിരിക്കാം .

ചരിത്രപരമായ തിരുത്തലുകളും പുതുതലമുറയുടെ ആശങ്കകളും

ലീഡർ കെ. കരുണാകരനെ വേദനിപ്പിച്ച ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും, നിലവിൽ കേരളത്തിലുള്ള കരുത്തരായ മറ്റ് നേതാക്കളെ മറികടന്നുള്ള നീക്കങ്ങൾ പാർട്ടിക്കുണ്ടാക്കുന്ന ദോഷവും വിവരിക്കുന്നു.

''തിരുത്തൽ വാദവുമായി കേരളത്തിൽ ആ പാവം കരുണാകരനെ വേദനിപ്പിച്ചവരാണ് ഇപ്പോൾ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്നത് '' എന്നാണ് ഒരു വിഭാഗം ആളുകൾ കമന്റുകൾ ഇടുന്നത് . ''ഇപ്പോൾ പിണറായി വിജയൻറെ തല നാടുനീളെ കണ്ടു മടുത്തപ്പോൾ ഇനി കെസിയുടെ തല റോഡ് വക്കുകളിൽ ഉയരുമെന്നും , പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പടയാകുമോ'' എന്നാണ് ചിലരുടെ കമന്റുകൾ .

''കേസിക്ക് വേണ്ടി സോഷ്യൽ മീഡിയ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകർ എന്ന് പറയുന്നവർ പാർട്ടിയോട് ലേശം കൂറ് ഉണ്ടെങ്കിൽ ഈ വക കമന്റുകളൊക്കെ സസൂക്ഷ്മം വായിച്ചുകൊണ്ട് അവരുടെ നേതാവിൽ എത്തിച്ചുകൊടുക്കണം'' എന്നൊരു കമന്റും വായിച്ചു . ശരിയാണ് കെ സിക്ക് കേരളത്തിൽ ഒരുഗ്രൻ സ്‌പേസ് ഉണ്ടായിരുന്നു . അക്കാര്യത്തിൽ മലയാളിക്ക് അഭിമാനവുമായിരുന്നു . അതെല്ലാം ഇല്ലാതാക്കുന്ന രീതിയിലാണ് കെസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം .

കേന്ദ്ര രാഷ്ട്രീയവും ദേശീയ നേതൃത്വത്തിലെ വിള്ളലുകളും

ഭാരത് ജോഡോ യാത്രയുടെ യഥാർത്ഥ ആസൂത്രണത്തെക്കുറിച്ചുള്ള തർക്കങ്ങളും, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ പുലർത്തുന്ന അകലവും കെ.സിയുടെ കേരളത്തിലേക്കുള്ള ചുവടുമാറ്റവും ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.

കേരളത്തിൽ പകരം വെക്കാൻ ശക്തനായ മറ്റൊരു നേതാവ് ഇല്ലായിരുന്നുവെങ്കിൽ കെ സിയുടെ ആവശ്യം ഉണ്ടായിരുന്നു . ഇതിപ്പോൾ പുര നിറഞ്ഞു നിൽക്കുന്ന കൊല കൊമ്പന്മാരായ അഞ്ചോളം നേതാക്കൾ , അതും അപാര കഴിവുകൾ ഉള്ള നേതാക്കന്മാർ വരിവരിയായി ഉള്ളപ്പോൾ കെസി എന്തിന് ഇപ്പോഴുള്ള ആ പ്രതിച്ഛായ കളഞ്ഞുകുളിക്കുന്നു എന്നാണ് കോൺഗ്രസ്സ് അനുഭാവമുള്ള രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത് . കേന്ദ്രത്തിൽ 52 സീറ്റുകളിൽ നിന്നും കോൺഗ്രസ്സിനെ ഭരണത്തിൽ എത്തിക്കുവാൻ പ്രതിജ്ഞ ബദ്ധനായ കെസി പുനർ ചിന്തിക്കേണ്ടതുണ്ട് .

ഭാരത് ജോഡോ യാത്രകൾ ആസൂത്രണം ചെയ്തതും നടത്തിയതും കേസിയാണെന്ന് ചിലർ അഭിപ്രായം എഴുതുമ്പോൾ അതിന്നടിയിൽ വന്ന കമന്റ് '' കാനഗോലു വരുന്നതിന് മുൻപ് പ്രശാന്ത് കിഷോർ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുവാൻ വേണ്ടി ഒരുഗ്രൻ പ്രൊപ്പോസൽ നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു . ആ പ്രൊപ്പോസലിൽ ഉണ്ടായിരുന്ന ആശയമായിരുന്നു ഭാരത് ജോഡോ യാത്ര '' . പിന്നീട് പ്രശാന്ത് കിഷോർ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദം വേണമെന്ന് ശഠിച്ചപ്പോൾ പ്രശാന്തിനെ ഭംഗിയായി ഒഴിവാക്കുകയും ആ ആശയം നടപ്പിലാക്കുകയും ചെയ്തു .

പ്രിയങ്കഗാന്ധിക്ക് എല്ലാം അറിയാം

പ്രിയങ്ക ഗാന്ധിക്ക് കുറെ കാര്യങ്ങൾ മനസ്സിലായതുകൊണ്ടാണ് ഇവരിൽ നിന്നെല്ലാം വളരെ അകൽച്ച സൂക്ഷിക്കുന്നത് . രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം 2019 വയനാട് മത്സരം ഒരു പുതുജീവൻ വീണുകിട്ടിയ ഒന്നായിരുന്നു . അതിന്റെ കരണക്കാരനും കെസി യായിരുന്നു . പ്രിയങ്ക ഗാന്ധി മുന്നിൽ കൊണ്ടുവരുവാൻ ഇഷ്ടപ്പെടുന്നത് സച്ചിൻ പൈലറ്റിനെയാണ് .

ഇക്കാര്യം അറിഞ്ഞുതുടങ്ങിയപ്പോഴാണ് ബീഹാർ തിരഞ്ഞെടുപ്പിന് ശേഷം കെസി മെല്ലെ മെല്ലെ കേരളത്തിലേക്ക് കൂടുമാറുവാൻ തീരുമാനിച്ചതും ഇവിടെ സാധാരണക്കാരുടെ ഇടയിൽ ആണ് പ്രവർത്തിക്കുന്നത് എന്നത് വരുത്തിത്തീർക്കുവാൻ കപ്പ കഴിക്കാൻ പോയതും എന്നാണ് പല പല കമന്റുകളിൽ കാണുന്നത് . എന്തായാലും കെ സുധാകരനും വെള്ളാപ്പള്ളിയും കെസിയെ പിന്തുണച്ചതോടെ അണികളിൽ കേസിയോടുണ്ടായിരുന്ന ലേശം ഇഷ്ടവും ഇല്ലാതാക്കുവാൻ സാധിച്ചു.

ഭാവി രാഷ്ട്രീയത്തിനായുള്ള ഒരു തുറന്ന കത്ത്

മുതിർന്ന നേതാക്കളുടെ വിധി കെ.സിക്കുണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകളും, കേരളം എന്ന കൊച്ചു വട്ടത്തിൽ ഒതുങ്ങാതെ 2029-ൽ രാഹുൽ ഗാന്ധിയെ അധികാരത്തിലെത്തിക്കാൻ കേന്ദ്രത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കുന്നു.

കേസിക്ക് വേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്ന പ്രവർത്തകർ എന്ന് പറയുന്നവർ ഇക്കാര്യങ്ങളൊക്കെ കെസി യെ അറിയിക്കണം എന്നഭ്യർത്ഥിക്കുന്നു . അല്ലെങ്കിൽ പിസി ചാക്കോ , പിസി തോമസ് , കെവി തോമസ് , പി ജെ കുര്യൻ എന്നിവരുടെ അവസ്ഥയിലേക്ക് അദ്ദേഹവും വീണുപോകുവാൻ സാദ്ധ്യതകൾ കാണുന്നു . അതുപോലെ ബിഗ് ടിവിയിലുള്ളവരോടും , ഓൺലൈൻ പത്രക്കാരോടും പറയണം '' എഴുതുമ്പോഴും പറയുമ്പോഴും ഒരു മയത്തിൽ ചെയ്യണമെന്ന് ''. എല്ലാവർക്കും എല്ലാം മനസ്സിലാകുന്നുണ്ട് എന്ന് മനസ്സിലാക്കുക .

ഇങ്ങനെയൊരു ആഗ്രഹം കെസി യുടെ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിൽ കയ്യിലുണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റ് ബിജെപിക്ക് കൊടുത്തുകൊണ്ട് ആലപ്പുഴ ലോക്സഭാ സീറ്റിൽ മത്സരിക്കാതെ മാറി നിൽക്കാമായിരുന്നു . ഇനിയിപ്പോൾ മുഖ്യമന്ത്രി എങ്ങാനും ആയാൽ ആ സീറ്റിലും ഒരു നിയമസഭാ സീറ്റിലും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇക്കാണിച്ചുകൂട്ടുന്നതിന്റെയൊക്കെ പ്രതിഫലനം കേരളം കാണിച്ചുകൊടുക്കുമെന്നത് തീർച്ച!!

മന്ത്രിയായിരിക്കുമ്പോൾ ഉറപ്പുള്ള വടക്കാഞ്ചേരി സീറ്റിൽ കെ മുരളീധരനെ കോൺഗ്രസ്സുകാർ തോൽപ്പിച്ചതും കുഞ്ഞാലിക്കുട്ടി ലോക്സഭ രാജിവെച്ചു നിയമസഭയിൽ മത്സരിച്ചപ്പോൾ ജനം പ്രതികരിച്ചതും ഒക്കെ ഓർക്കുന്നത് നന്നായിരിക്കും .

കെസിയെ മലയാളിക്ക് വേണം . ഒരു കരുത്തുറ്റ നേതാവായി അദ്ദേഹം കേന്ദ്രത്തിൽ 2029 തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിക്കുവാൻ രാഹുൽഗാന്ധിയെ സഹായിക്കട്ടെ !! അല്ലാതെ കേരളം പോലുള്ള ഠാ വട്ടത്തിൽ കറങ്ങിനടന്നുകൊണ്ട് ആളുകളെകൊണ്ട് എഐസിസിക്ക് മെയിലുകൾ അയപ്പിച്ചും നെഗറ്റീവ് കമന്റുകൾ ഇട്ടും ഇപ്പോഴുള്ള ആ പ്രതിച്ഛായ കളയാതെ സൂക്ഷിക്കുക.

സമയമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിച്ചു തീരുമാനങ്ങൾ എടുക്കുക !!

ആരുടെയും പണം പറ്റിയല്ല ഇതെഴുതുന്നത് എന്ന ഉറപ്പിൽ പോരാളി ദാസനും
പണത്തിന് മേലെ പരുന്തും പറക്കും എന്ന വിശ്വാസത്തിൽ പോരാളി വിജയനും .

The Intensifying Power Struggle in Kerala Politics and the Fierce Protests of Congress Cadres: A Mature Observation on the Political Vigilance Required by KC Venugopal Amidst PR Tactics and Group Feuds

The Outrage of Cadres and Social Media Wars

The sentiment among Congress workers in Kerala against KC Venugopal is reaching a boiling point. The language used by followers in comment boxes is harsher than that seen during the 2006 VS-Pinarayi rivalry. On one side, KC, his associates, and paid PR writers are clashing with common workers who post their honest opinions. Under a post where K. Sudhakaran hugs KC, nearly 13,190 out of 13,200 comments are against KC. One comment asks: "Resigned from Rajya Sabha to go to Lok Sabha (greed for power)—should he resign from there too? Or is this the meddling of a 'lion' who lost the KPCC Presidency? Or is it a grudge against VD Satheesan for not getting an Assembly seat?"

Media Maneuvers and PR Strategies

It would be enough for KC and his PR team to read the comment boxes of a leader like Sudhakaran, who has passionate followers, to realize they should withdraw from this Chief Ministerial obsession. People are commenting that "another Pinarayi Vijayan is coming from Kannur to the CM chair" because of the sheer amount of money KC is spending. This is evident when Big TV allocates the Irikkur constituency for him or when he makes "casual" calls to Saji Joseph. Comments warn that if KC contests for the Assembly to become CM, he will be defeated with the same force used against Pinarayi.

Defections from the Left and UDF’s Political Shift

It is pathetic to see online journalists, who once wrote for Pinarayi, now writing for KC. It is laughable to claim that leaders like G. Sudhakaran, Aisha Potti, and TK Govindan came to the UDF because of KC’s "dynamic moves." They moved because they sensed the public's deep hatred for Pinarayi Vijayan. Also, the Opposition Leader’s frequent reminder not to hesitate to "smile at good Communists" played a role through social media and news channels.

Internal Factionalism and Fund Controversies

Current estimates show 90% of UDF cadres and voters support the Opposition Leader (VD Satheesan). Since both primary contenders belong to the same community, there is no room for communal bias. It is said KC won the favor of MLAs by providing election funds. Once these MLAs realize that these are AICC funds and not from KC’s personal pocket, their loyalty may shift.

Historical Corrections and Future Concerns

A section of people comments that "those who hurt the innocent K. Karunakaran with 'Correctionist' politics are now stitching suits for the CM post." Some remark that having grown tired of Pinarayi’s face everywhere, they now fear KC’s face appearing on every roadside. KC once had a great space and respect in Kerala, but his current actions are tarnishing that image.

National Politics and Leadership Gaps

Political observers ask why KC is spoiling his image when there are five or more exceptionally capable "tusker" leaders lined up in Kerala. KC, who is committed to bringing Congress back to power from 52 seats at the Center, needs to rethink. While some credit him for the Bharat Jodo Yatra, others point out that the idea was in Prashant Kishor’s proposal before Kanugolu. When Kishor insisted on the General Secretary post, he was sidelined, and the idea was implemented.

A Final Note for the Future

Priyanka Gandhi keeps her distance because she understands these dynamics; she prefers someone like Sachin Pilot. It was after realizing this that KC slowly decided to move back to Kerala, even performing PR stunts like "eating tapioca with commoners." However, the support from Sudhakaran and Vellappally has only served to alienate the little affection cadres had for him. KC is needed for the Malayali—but as a strong leader at the Center to help Rahul Gandhi in 2029, not by tarnishing his image in Kerala through negative PR and emails.

केरल की राजनीति में गहराता सत्ता संघर्ष और कांग्रेस कार्यकर्ताओं का उग्र विरोध: पीआर पैंतरेबाजी और गुटीय कलह के बीच के.सी. वेणुगोपाल के लिए आवश्यक राजनीतिक सतर्कता पर एक परिपक्व अवलोकन

कार्यकर्ताओं का आक्रोश और सोशल मीडिया युद्ध

केरल में के.सी. वेणुगोपाल के खिलाफ कांग्रेस कार्यकर्ताओं की भावनाएं चरम पर हैं। कमेंट बॉक्स में समर्थकों द्वारा इस्तेमाल की जाने वाली भाषा 2006 के वी.एस.-पिनाराई मुकाबले से भी अधिक कठोर है। एक तरफ के.सी. और उनकी पीआर टीम है, तो दूसरी तरफ अपनी बेबाक राय रखने वाले आम कार्यकर्ता। के. सुधाकरन द्वारा के.सी. को गले लगाने वाली एक पोस्ट के नीचे 13,200 में से 13,190 कमेंट्स उनके विरोध में हैं।

मीडिया की चालें और पीआर रणनीतियां

के.सी. और उनकी टीम को सुधाकरन जैसे लोकप्रिय नेता के कमेंट बॉक्स पढ़ लेने चाहिए ताकि वे मुख्यमंत्री बनने के जुनून से पीछे हट सकें। लोग कमेंट कर रहे हैं कि "कन्नूर से एक और पिनाराई विजयन मुख्यमंत्री की कुर्सी के लिए आ रहा है।" जिस तरह से पैसा बहाया जा रहा है, उससे कार्यकर्ताओं में भारी नाराजगी है।

वामपंथ से दलबदल और यूडीएफ में बदलाव

उन ऑनलाइन पत्रकारों को देखना दुखद है जो कल तक पिनाराई के लिए लिखते थे और आज के.सी. के गुणगान कर रहे हैं। यह दावा करना हास्यास्पद है कि जी. सुधाकरन और आयशा पोट्टी जैसे नेता के.सी. की वजह से यूडीएफ में आए। वे पिनाराई के प्रति जनता की नफरत और विपक्ष के नेता की स्वीकार्यता के कारण आए हैं।

आंतरिक गुटबाजी और फंड विवाद

अनुमान बताते हैं कि 90% कार्यकर्ता विपक्ष के नेता (वी.डी. सतीशन) के पक्ष में हैं। के.सी. ने चुनाव फंड देकर विधायकों का समर्थन हासिल किया है, लेकिन जब विधायकों को पता चलेगा कि यह एआईसीसी (AICC) का फंड है, तो उनका मन बदल सकता है।

ऐतिहासिक सुधार और भविष्य की चिंताएं

लोग कमेंट कर रहे हैं कि "जिन्होंने 'सुधारवाद' के नाम पर मासूम करुणाकरण को दुख पहुँचाया, वे आज मुख्यमंत्री की पोशाक सिलवाए बैठे हैं।" केरल में पहले से ही कई सक्षम नेता मौजूद हैं, ऐसे में के.सी. द्वारा अपनी बनी-बनाई छवि को खराब करना राजनीतिक पर्यवेक्षकों को हैरान कर रहा है।

राष्ट्रीय राजनीति और नेतृत्व का अंतर

केंद्र में कांग्रेस को मजबूत करने की जिम्मेदारी निभाने वाले के.सी. को फिर से सोचने की जरूरत है। भारत जोड़ो यात्रा का श्रेय उन्हें दिया जाता है, लेकिन सोशल मीडिया पर लोग इसे प्रशांत किशोर के पुराने प्रस्ताव का हिस्सा बता रहे हैं। प्रियंका गांधी द्वारा सचिन पायलट को प्राथमिकता देना भी के.सी. के केरल वापसी के फैसले का एक बड़ा कारण माना जा रहा है।

भविष्य के लिए अंतिम सुझाव

के.सी. वेणुगोपाल को पी.सी. चाको या के.वी. थॉमस जैसी स्थिति से बचना चाहिए। मलयाली जनता उन्हें केंद्र में एक मजबूत नेता के रूप में देखना चाहती है जो 2029 में राहुल गांधी की मदद करे, न कि केरल की स्थानीय राजनीति में अपनी छवि धूमिल करे। सोशल मीडिया की भावनाओं को समझें और सही निर्णय लें।

#PoliticalHashtags #KeralaCongress #KCVenugopal #VDSatheesan #KSudhakaran #CongressRebellion #UDFKerala #SocialMediaWar #PinarayiVsKC #ChiefMinisterRace #GrassrootCongress #AICC #NationalPolitics #KPCC #KeralaPolitics2026 #LeadershipCrisis #DigitalProtest #CongressCadres #PoliticalAnalysis #TruthInPolitics #RahulGandhi #PriyankaGandhi #BharatJodoImpact #HighCommand #AntiPRCampaign #SaveCongress #KeralaVoice #PoliticalTrends #VoiceOfWorkers #DemocraticProtest