
ദേശീയ ദൗത്യങ്ങളിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുക : പ്രാദേശിക അധികാര രാഷ്ട്രീയ കെണികൾ ഒഴിവാക്കുക : പാർട്ടിയുടെ വിശ്വസ്തരായ അണികൾക്ക് ചെവികൊടുക്കുക : പണം നൽകിയുള്ള പി ആർ ടീമുകളിൽ നിന്ന് അകലം പാലിക്കുക : കേന്ദ്രത്തിലുള്ള നിങ്ങളുടെ പദവിയും സൽപ്പേരും സംരക്ഷിക്കുക : വ്യക്തിപരമായ മോഹത്തേക്കാൾ പാർട്ടി ഐക്യത്തിന് മുൻഗണന നൽകുക : കെ സി യോട് അണികൾ !!
രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ കെ.സി വേണുഗോപാൽ അണികളുടെ വികാരം തിരിച്ചറിയണം. പി ആർ ഏജൻസികളെ വിശ്വസിച്ചും പ്രാദേശിക നേതൃത്വത്തെ അവഗണിച്ചും മുന്നോട്ട് പോകുന്നത് തിരിച്ചടിക്കും, അത് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും. : ദാസനും വിജയനും
