ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറുന്ന ചതുരംഗപ്പലകയിൽ വലിയൊരു തിരിച്ചറിവിന്റെയും പുനരുജ്ജീവനത്തിന്റെയും പാതയിലാണ് എ ഐ സി സി ഹൈക്കമാൻഡ് ഇന്ന്. ഈ നിർണ്ണായക ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വവും അണികളും ഒരുപോലെ ഉൾക്കൊള്ളേണ്ട രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും വരാനിരിക്കുന്ന മൂന്ന് വർഷത്തേക്കുള്ള കർമ്മപദ്ധതികളും താഴെ പറയുന്ന അധ്യായങ്ങളിലായി വിശകലനം ചെയ്യുന്നു.
മാറ്റത്തിന്റെ ലക്ഷണങ്ങളും ഇല്ലാതാകുന്ന ഈഗോയും
എ ഐ സി സി ഹൈക്കമാൻഡ് കേരള സ്റ്റോറിയിൽ നിന്നും കൃത്യമായ പാഠം പഠിച്ചിരിക്കുന്നു. എല്ലാ തീരുമാനങ്ങളിലും ജയിച്ചുമാത്രം ശീലിച്ച ഡൽഹിയിലെ ചില അധികാര കേന്ദ്രങ്ങളുടെയും ‘കുളാണ്ടർമാരുടെ’യും ഈഗോയ്ക്കും തൻപ്രമാണിത്തത്തിനും ജനങ്ങൾ നൽകിയ ഇരുട്ടടിയിൽ നിന്നും കോൺഗ്രസ് വലിയ തിരിച്ചറിവുകൾ നേടിയിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കർണ്ണാടകത്തിൽ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത സംഭവം.
വ്യക്തിപരമായ വാശികൾക്കപ്പുറം ജനകീയ അടിത്തറയുള്ള നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന പുതിയ രാഷ്ട്രീയ ശൈലിക്ക് ഇവിടെ തുടക്കമാവുകയാണ്. എ ഐ സി സി ഹൈക്കമാൻഡിലെ ചിലരുടെ ഈഗോയും തൻപ്രമാണിത്തവും അവസാനിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണിത്.
ആർ എസ് എസ് അജണ്ടയും പ്രാദേശിക കക്ഷികളുടെ കടന്നുകയറ്റവും
ഒരുകാലത്ത് കോൺഗ്രസിന്റെ അനിഷേധ്യ കുത്തകയായിരുന്ന ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളെ ഉപയോഗിച്ച് കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ചു കളഞ്ഞത് ആർ എസ് എസിന്റെ കൃത്യമായ ദീർഘകാല അജണ്ടയായിരുന്നു. ബിഹാറിലും യുപിയിലും ഉയർന്നുവന്ന യാദവ കക്ഷികളുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട്, കോൺഗ്രസ്സിന് ബദലായി പ്രാദേശിക ശക്തികളെ വളർത്താൻ അവർ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് സഹായങ്ങൾ നൽകി.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, Goa, ഹരിയാണ, ഗുജറാത്ത്, ഒറീസ, അസം, പഞ്ചാബ്, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇത്തരത്തിൽ വോട്ടുകൾ വിഘടിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം അവർക്ക് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുത്തു. അരവിന്ദ് കേജരിവാളും അസറുദ്ധീൻ ഓവൈസിയും ആർ എസ് എസ് അജണ്ടയിൽ കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുകയാണ് ചെയ്തത്.
രാഷ്ട്രീയ വിടവും പ്രാദേശിക കക്ഷികളുടെ തിരിച്ചടിയും
തുടർച്ചയായ ഭിന്നിപ്പുകൾക്കിടയിലും ശാശ്വതമല്ലാത്ത ആശയങ്ങളുമായി മുന്നോട്ടുപോകുന്ന 'കോക്രോച്ച്' പോലുള്ള പാർട്ടികളിലേക്ക് ജനങ്ങൾ ആകർഷിക്കപ്പെടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ വിടവ് സൃഷ്ടിക്കുന്നുണ്ട്.
എന്നാൽ ഇന്ന് ഡൽഹി, ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, യുപി, ആന്ധ്ര തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ പ്രാദേശിക കക്ഷികൾക്ക് ശക്തമായ തിരിച്ചടികൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഈ സുവർണ്ണാവസരം മുതലെടുത്ത് പാർട്ടിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ എ ഐ സി സി ഹൈക്കമാൻഡ് അടിയന്തരമായി ഒരു ബൃഹദ് പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.
പുതിയ നേതൃത്വവും പ്രതിഭകളുടെ തിരിച്ചുവരവും
യുവാക്കളെ പാർട്ടിയിലേക്ക് വലിയ തോതിൽ ആകർഷിക്കാൻ കെൽപ്പുള്ള ശശി തരൂരിനെയും സച്ചിൻ പൈലറ്റിനെയും പോലുള്ള ജനപ്രിയരും അക്കാദമിക് പശ്ചാത്തലമുള്ളവരുമായ നേതാക്കളെ കോൺഗ്രസിന്റെ അമരത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം തന്നെ പാർട്ടി വിട്ടുപോയ കപിൽ സിബലിനെപ്പോലെയുള്ള അതികായന്മാരായ നിയമ-രാഷ്ട്രീയ പ്രതിഭകളെ എല്ലാ ഈഗോകളും മാറ്റിവെച്ച് ബഹുമാനത്തോടെ പാർട്ടിയിലേക്ക് തിരികെ സ്വീകരിക്കാൻ എ ഐ സി സി ഹൈക്കമാൻഡ് തയ്യാറാകണം.
തെലങ്കാനയിലും കേരളത്തിലും കർണ്ണാടകത്തിലും പരീക്ഷിച്ചു വിജയിച്ചതുപോലെ, ഓരോ സംസ്ഥാനത്തെയും മണ്ണറിഞ്ഞു കളിക്കുന്ന ജനകീയരായ പ്രാദേശിക നേതാക്കളെ കണ്ടെത്തി അവർക്ക് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം നൽകി പ്രൊമോട്ട് ചെയ്യുകയാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യേണ്ടത്.
ജനവികാരവും മൂന്ന് വർഷത്തെ ലക്ഷ്യവും
നിലവിലെ കേന്ദ്ര ഭരണത്തിൽ രാജ്യത്തെ ചെറുപ്പക്കാർ തൊഴിലില്ലായ്മ കൊണ്ടും, വീട്ടമ്മമാരും സാധാരണക്കാരും വിലക്കയറ്റം കൊണ്ടും, കച്ചവടക്കാർ തെറ്റായ സാമ്പത്തിക നയങ്ങൾ കൊണ്ടും പൂർണ്ണമായി അസ്വസ്ഥരും വെറുത്തു കഴിഞ്ഞവരുമാണ്. ഈ ജനരോഷത്തെ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ വോട്ടാക്കി മാറ്റാൻ വരാനിരിക്കുന്ന മൂന്ന് വർഷം കോൺഗ്രസ്സ് നേതൃത്വം ഒറ്റക്കെട്ടായി ജാഗ്രതയോടെ മുറുക്കിപ്പിടിച്ചാൽ, കേന്ദ്രത്തിൽ കോൺഗ്രസ്സിനും അതിന്റെ സഖ്യകക്ഷികൾക്കും ഭരണം പിടിച്ചെടുക്കാനും ഇന്ത്യയെ വീണ്ടെടുക്കാനും സാധിക്കും എന്നത് സുനിശ്ചിതമാണ്.
The Era of Realization: An Introspection and Future Roadmap for the AICC High Command
The AICC High Command is currently on a path of profound realization and revival within the changing chessboard of Indian politics. At this crucial juncture, the political realities and the action plan for the next three years, which the Congress leadership and workers must collectively embrace, are analyzed in the following sections.
Signs of Change and the End of Ego
The AICC High Command has learned precise lessons from the Kerala Story. The Karnataka incident, where D.K. Shivakumar took charge as Chief Minister, stands as the greatest evidence that the Congress has gained major insights after the heavy blow dealt by the people to the ego and authoritarianism of certain power centers and 'insiders' (Kulandars) in Delhi who were used to only winning every decision. A new political style of bringing popular, grassroots leaders to the forefront, transcending personal stubbornness, is beginning here. This is also a clear indication that the ego and bossism of certain individuals within the AICC High Command are coming to an end.
The RSS Agenda and the Influx of Regional Parties
The use of regional parties to split Congress votes in large states like Bihar, Uttar Pradesh, Madhya Pradesh, Gujarat, and Maharashtra—which were once the undisputed bastions of the Congress—was a precise, long-term agenda of the RSS. Learning from the political rise of Yadav parties in Bihar and UP, they provided behind-the-scenes assistance to create regional forces as an alternative to the Congress. This strategy of "divide and rule" yielded massive political dividends for them in states like Kerala, Tamil Nadu, Andhra Pradesh, West Bengal, Goa, Haryana, Gujarat, Orissa, Assam, Punjab, and Kashmir. Parties like Arvind Kejriwal's AAP and Asaduddin Owaisi's AIMIM merely made things easier for the RSS agenda.
The Political Gap and the Setback to Regional Parties
Despite continuous fragmentation, the attraction of the public toward 'cockroach-like' (perishable, communal-populist) parties that move forward with unsustainable ideologies is creating a massive vacuum in Indian politics. However, today, these regional parties are beginning to face severe setbacks in places like Delhi, Bihar, Maharashtra, Tamil Nadu, West Bengal, UP, and Andhra. Taking advantage of this golden opportunity, the AICC High Command must urgently prepare a grand master plan to restore the party to its old glory.
New Leadership and the Return of Talent
To attract the youth to the party on a massive scale, popular and academically accomplished leaders like Shashi Tharoor and Sachin Pilot must be brought to the helm of the Congress. Along with this, the AICC High Command must be ready to welcome back towering legal-political geniuses like Kapil Sibal, who left the party, by putting aside all personal egos and treating them with respect. Just as experimented and proven successful in Telangana, Kerala, and Karnataka, the Congress must now identify popular local leaders who know the pulse of the soil in each state, give them full operational freedom, and promote them.
Public Sentiment and the Three-Year Goal
Under the current central administration, the youth of the country are completely distressed and fed up with unemployment, homemakers and ordinary citizens with inflation, and businessmen with flawed economic policies. If the Congress leadership tightly holds the reins with unity and vigilance over the next three years to convert this public resentment into votes through precise political strategies, it is absolute that the Congress and its allies can seize power at the Centre and reclaim India.
बदलाव की आहट: एआईसीसी हाईकमान के लिए एक आत्मनिरीक्षण और भविष्य का खाका
भारतीय राजनीति की बदलती बिसात पर एआईसीसी हाईकमान आज एक बड़े बदलाव और पुनरुत्थान की राह पर है। इस निर्णायक मोड़ पर, कांग्रेस नेतृत्व और कार्यकर्ताओं को जिन राजनीतिक वास्तविकताओं और आगामी तीन वर्षों की कार्ययोजना को अपनाना चाहिए, उसका विश्लेषण निम्नलिखित अनुभागों में किया गया है।
बदलाव के संकेत और अहंकार का अंत
एआईसीसी हाईकमान ने 'केरल स्टोरी' से सटीक सबक सीखा है। दिल्ली के कुछ सत्ता केंद्रों और 'सलाहकारों' (कुलांडरों), जिन्हें हर फैसले में सिर्फ जीतने की आदत थी, उनके अहंकार और तानाशाही को जनता ने जो करारा झटका दिया, उससे कांग्रेस को बड़ी सीख मिली है; इसका सबसे बड़ा प्रमाण कर्नाटक में डी.के. शिवकुमार का मुख्यमंत्री के रूप में कार्यभार संभालना है। व्यक्तिगत हठधर्मिता से ऊपर उठकर जनप्रिय और जमीनी नेताओं को आगे लाने की एक नई राजनीतिक शैली की शुरुआत यहाँ से हो रही है। यह इस बात का भी स्पष्ट संकेत है कि एआईसीसी हाईकमान के भीतर कुछ लोगों का अहंकार और वर्चस्ववाद अब समाप्त हो रहा है।
आरएसएस का एजेंडा और क्षेत्रीय दलों का उभार
बिहार, उत्तर प्रदेश, मध्य प्रदेश, गुजरात और महाराष्ट्र जैसे बड़े राज्यों में—जो कभी कांग्रेस के निर्विवाद गढ़ हुआ करते थे—क्षेत्रीय दलों का उपयोग करके कांग्रेस के वोटों को विभाजित करना आरएसएस का एक सटीक और दीर्घकालिक एजेंडा था। बिहार और यूपी में यादव पार्टियों के राजनीतिक उभार से सीख लेते हुए, उन्होंने कांग्रेस के विकल्प के रूप में क्षेत्रीय ताकतों को खड़ा करने के लिए पर्दे के पीछे से सहायता प्रदान की। "फूट डालो और राज करो" की इस रणनीति ने उन्हें केरल, तमिलनाडु, आंध्र प्रदेश, पश्चिम बंगाल, गोवा, हरियाणा, गुजरात, ओडिशा, असम, पंजाब और कश्मीर जैसे राज्यों में भारी राजनीतिक लाभ दिया। अरविंद केजरीवाल की आप (AAP) और असदुद्दीन ओवैसी की एआईएमआईएम (AIMIM) जैसे दलों ने आरएसएस के इस एजेंडे को केवल आसान बनाने का काम किया।
राजनीतिक शून्य और क्षेत्रीय दलों को झटका
लगातार बिखराव के बावजूद, टिकाऊ विचारधारा के बिना आगे बढ़ने वाली 'कॉकरोच' जैसी (क्षणिक, सांप्रदायिक-लोकलुभावन) पार्टियों की ओर जनता का आकर्षित होना भारतीय राजनीति में एक बड़ा शून्य (Gap) पैदा कर रहा है। हालांकि, आज दिल्ली, बिहार, महाराष्ट्र, तमिलनाडु, पश्चिम बंगाल, यूपी और आंध्र जैसी जगहों पर इन क्षेत्रीय दलों को भारी झटके लगने शुरू हो गए हैं। इस सुनहरे अवसर का लाभ उठाते हुए, एआईसीसी हाईकमान को पार्टी को उसके पुराने गौरव पर वापस लाने के लिए तत्काल एक वृहद योजना तैयार करनी चाहिए।
नया नेतृत्व और प्रतिभाओं की वापसी
युवाओं को बड़े पैमाने पर पार्टी की ओर आकर्षित करने के लिए शशि थरूर और सचिन पायलट जैसे लोकप्रिय और अकादमिक पृष्ठभूमि वाले नेताओं को कांग्रेस की कमान सौंपी जानी चाहिए। इसके साथ ही, पार्टी छोड़ चुके कपिल सिब्बल जैसे कानून और राजनीति के दिग्गज दिग्गजों को सभी व्यक्तिगत मतभेदों को दरकिनार कर सम्मान के साथ पार्टी में वापस लाने के लिए एआईसीसी हाईकमान को तैयार रहना चाहिए। जैसा कि तेलंगाना, केरल और कर्नाटक में आजमाया और सफल रहा है, कांग्रेस को अब हर राज्य में मिट्टी की नब्ज जानने वाले लोकप्रिय स्थानीय नेताओं की पहचान करनी चाहिए, उन्हें पूरी कार्य स्वतंत्रता देनी चाहिए और उन्हें आगे बढ़ाना चाहिए।
जनभावना और तीन साल का लक्ष्य
मौजूदा केंद्र सरकार के शासन में देश के युवा बेरोजगारी से, गृहणियां और आम नागरिक महंगाई से, और व्यापारी गलत आर्थिक नीतियों से पूरी तरह परेशान और निराश हो चुके हैं। यदि कांग्रेस नेतृत्व अगले तीन वर्षों में इस जन-आक्रोश को सटीक राजनीतिक रणनीतियों के माध्यम से वोटों में बदलने के लिए एकजुटता और सतर्कता से डटा रहता है, तो यह निश्चित है कि कांग्रेस और उसके सहयोगी केंद्र की सत्ता पर कब्जा कर सकते हैं और भारत को वापस जीत सकते हैं।
#AICCHighCommand #KeralaStory #DKShivakumar #ShashiTharoor #SachinPilot #KapilSibal #CongressRevival #YouthPower #PoliticalChange #IndianPolitics #RSSAgenda #RegionalParties #MassLeaders #CentralGovernment #CongressMasterPlan #ReclaimIndia #AICCRevival #CongressUpdates #SaveIndianDemocracy
#എഐസിസിഹൈക്കമാൻഡ് #കേരളസ്റ്റോറി #ഡികെശിവകുമാർ #ശശിതരൂർ #സച്ചിൻപൈലറ്റ് #കപിൽസിബൽ #കോൺഗ്രസ്സ്തിരിച്ചു വരവ് #യുവജനശക്തി #രാഷ്ട്രീയമാറ്റം #ഇന്ത്യൻരാഷ്ട്രീയം #ആർഎസ്എസ്അജണ്ട #പ്രാദേശികകക്ഷികൾ #ജനകീയനേതാക്കൾ #കേന്ദ്രഭരണം #കോൺഗ്രസ്മാസ്റ്റർപ്ലാൻ #ഇന്ത്യയെവീണ്ടെടുക്കുക #AICCRevival #CongressUpdates #SaveIndianDemocracy





