ആഹ്ലാദപ്രകടനങ്ങൾ മങ്ങി നിൽക്കുന്നതിന്റെ കാരണം
കേരളത്തിൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തിൽ യു ഡി എഫ് വിജയിച്ചപ്പോഴും , ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും കണ്ട ആഹ്ലാദപ്രകടനങ്ങൾ എന്തുകൊണ്ട് ഇത്തവണ അതിനേക്കാൾ വലിയ വിജയം നേടിയിട്ടും യുഡിഎഫ് അണികളിൽ ഇല്ലാതെ പോയി എന്നത് ബഹുമാന്യനായ കെ സി വേണുഗോപാലും , രമേശ് ചെന്നിത്തലയും , എ ഐ സി സി നിരീക്ഷകയും, ജയിച്ചുകയറിയ എം എൽ എ മാരും വിലയിരുത്തപ്പെടേണ്ടതാണ് .
കേരളത്തിൽ അട്ടിമറി വിജയങ്ങൾ ഉണ്ടായ മലബാറിലും എറണാകുളത്തും കോട്ടയത്തും പ്രതീക്ഷിച്ചത്ര ഡിജെ വാഹനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദപ്രകടനങ്ങൾ ഇല്ലാതെ പോയതിന് കാരണം അവിടത്തെ നല്ല യുഡിഎഫുകാർ ഒന്നടങ്കം മുഖ്യമന്ത്രി ആരായിരിക്കും എന്ന കാത്തിരിപ്പിലാണ് . ഇത്രയും വലിയ ഒരു വിജയം യു ഡി എഫിന് ഉണ്ടായിട്ടും എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നത് മുഖ്യമന്ത്രിയായി വി ഡി സതീശൻ വന്നിട്ട് ആഹ്ലാദപ്രകടനങ്ങൾ നടത്തുവാൻ വേണ്ടി മാത്രമാണ് .
പിണറായിയോടുള്ള വെറുപ്പും കെ സി മൗനത്തിന്റെ രാഷ്ട്രീയ അപകടവും
അതുപോലെ ഇത്രയധികം നല്ല ഭൂരിപക്ഷം ലഭിക്കുവാനുള്ള മുഖ്യ കാരണം പണമെറിഞ്ഞു കേരളജനതയെ വിലക്കുവാങ്ങാം എന്നുദ്ദേശിച്ചുകൊണ്ട് പ്രചാരണം നയിച്ച പിണറായി വിജയനോടുള്ള കടുത്ത വെറുപ്പായിരുന്നു . ആ വെറുപ്പ് ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ അത് നിലനിർത്തേണ്ടത് യുഡിഎഫിന്റെ ആവശ്യകതയാണ് . പക്ഷെ എങ്ങാനും കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായി കേരളത്തിൽ വന്നാൽ ആ വെറുപ്പ് മുഴുവനും കെ സി യോട് ജനങ്ങൾ കാണിച്ചിരിക്കും .
ഇപ്പോൾ ഈ ഒരു അവസ്ഥയിൽ കെ സി മൗനം വെടിഞ്ഞുകൊണ്ട് അഴകൊഴമ്പൻ പ്രസ്താവനകൾ ഒഴിവാക്കി ഞാൻ മുഖ്യമന്ത്രി ആകുവാൻ ഇല്ല എന്നൊരു വാക്ക് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നുവെങ്കിൽ കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നേനെ . അതുപോലെ അദ്ദേഹത്തോടുള്ള ആ ബഹുമാനം നിലനിൽക്കുകയും ചെയ്തേനെ. ഇതിപ്പോൾ കേന്ദ്രത്തിലും കെ സിയെ കോൺഗ്രസ്സുകാർ വെറുക്കും , കേരളത്തിലും കെ സിയെ ജനം വെറുക്കും , തീർച്ച !!
ആലപ്പുഴയും ബിജെപിയുടെ അടുത്ത നീക്കവും
ബിജെപിയുടെ അടുത്ത തീരുമാനം എത്രയും പെട്ടെന്ന് ശോഭ സുരേന്ദ്രനെ കേന്ദ്രമന്ത്രിയാക്കി ആലപ്പുഴ മണ്ഡലത്തിൽ മത്സരിപ്പിക്കുവാനുള്ള തയ്യാറുപ്പുകളിലാണ് . ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകൾ എത്രയും പെട്ടെന്ന് നടത്തുവാൻ അവർ തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കുകയും ചെയ്യും . അങ്ങനെ വന്നാൽ ആലപ്പുഴ ലോക്സഭാ മണ്ഡലം എന്നെന്നേക്കുമായി കോൺഗ്രസ്സിന് കൈവിട്ടുപോകും .
കെ സി വേണുഗോപാൽ കേരളത്തിൽ എവിടെ മത്സരിച്ചാലും , ഇരിക്കൂർ ആയാലും ആലപ്പുഴ ആയാലും , 85000 വോട്ടുകൾക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറത്ത് നിന്നായാലും യുഡിഎഫുകാർ തോൽപ്പിച്ച് വിടും എന്നത് ഏതാണ്ടൊക്കെ ഉറപ്പാക്കി കഴിഞ്ഞു . കെ സിക്ക് ലേശം ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ ഒരു രാജ്യസഭാ സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്തുകൊണ്ട് ആലപ്പുഴയിൽ വന്ന് മത്സരിക്കില്ലായിരുന്നു . അല്ലെങ്കിൽ നാം കരുതേണ്ടത് കെ സി വേണുഗോപാൽ ബിജെപിയുടെ ചാരൻ എന്ന സംശയത്തിലേക്കാണ് .
കമന്റുകൾ വായിച്ചാൽ മനസ്സിലാകുന്ന ജനവികാരം
കെ സി യും അനുയായികളും ലേശം സമയം കിട്ടുകയാണെങ്കിൽ രാഹുൽഗാന്ധി അഞ്ചാം തിയതി കേരളത്തെ അഭിനന്ദിച്ചുകൊണ്ട് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ അടിയിലുള്ള ഒരു ലക്ഷം കമന്റുകൾ വായിച്ചുപഠിക്കുക , അല്ലെങ്കിൽ വൈഷ്‌ണ സുരേഷും , അരിതാബാബുവും കെ സി ക്ക് വേണ്ടി എഴുതിയ പോസ്റ്റുകളിലെ കമന്റുകൾ വായിച്ചുനോക്കുക . അതെല്ലാം വായിച്ചുനോക്കിയാൽ ലേശം സ്ഥലകാല ബോധമുള്ള ഒരു രാഷ്ട്രീയ നേതാവും ഈ വക ചീഞ്ഞ കളികൾക്ക് നിൽക്കില്ല എന്നുറപ്പാണ് .
കേന്ദ്രത്തിൽ പ്രിയങ്കഗാന്ധിയുമായുള്ള ബന്ധം പിരിഞ്ഞപ്പോൾ വടക്കേ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് നേതാക്കൾക്ക് കെ സി യുടെ കളികൾ മനസ്സിലാക്കി തുടങ്ങിയപ്പോൾ , കർണ്ണാടകയിൽ ഡി കെ ശിവകുമാറിന് കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ പിടിച്ചു നിൽക്കാൻ ഒരു കച്ചിതുമ്പായാണ് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം എന്നത് കേരളത്തിലെ കോൺഗ്രസ്സുകാർക്കും ഏകദേശം ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു .
ഫണ്ട്, ഫ്ലെക്സ് ബോർഡുകൾ, മലയാളിയുടെ രാഷ്ട്രീയ ബോധം
എ ഐ സി സി കൊടുത്ത ഫണ്ടുകൾ തന്റെ പോക്കറ്റിൽ നിന്നാണ് തരുന്നത് എന്ന് വരുത്തിത്തീർത്ത് എം എൽ എ മാരെയും കുറെയധികം കുട്ടിനേതാക്കളെയും വിലക്ക് വാങ്ങിയാലൊന്നും മലയാളി സമ്മതിക്കില്ല . കോടിക്കണക്കിന് രൂപക്ക് ഫ്ലെക്സ് ബോർഡുകൾ വെച്ചും പെൻഷൻ കൊടുത്തും പിണറായി കേരളത്തെ വിലക്ക് വാങ്ങാൻ നോക്കിയപ്പോൾ ധർമ്മടത്ത് എട്ട് റൗണ്ടിൽ തോറ്റുപോയത് കേരളം അനുഭവിച്ചറിഞ്ഞതാണ്. എന്തായാലും പിണറായിയോളം വരില്ലല്ലോ കെ സി വേണുഗോപാൽ.
ഒരു ലക്ഷം കോൺഗ്രസ്സുകാരോട് ചോദിച്ചാൽ വെറും നൂറോ ഇരുനൂറോ പേർ മാത്രമേ കെ സിക്ക് വേണ്ടി സംസാരിക്കുവാനുണ്ടാകുകയുള്ളൂ . പണ്ടൊക്കെ ഗ്രൂപ്പ് കളിക്കുമ്പോൾ കരുണാകരന്റെ പിന്നിൽ അറുപതിനായിരം പേരും ആന്റണിയുടെ പിന്നിൽ നാൽപതിനായിരം പേരും അണിനിരക്കുവാനുണ്ടായിരുന്നു . ഇതിപ്പോൾ കൂലി തൊഴിലാളി മുതൽ ഏറ്റവും വലിയ കോടീശ്വരന്മാർ വരെ കെ സി മുഖ്യമന്ത്രിയായി വരരുത് എന്നാഗ്രഹിക്കുന്നവരാണ് .
വി ഡി സതീശനെതിരായ നരേറ്റീവും പഴയ കുത്തുകളുടെയും ചരിത്രവും
വി ഡി സതീശൻ മറ്റുള്ള നേതാക്കളെ പിണക്കിയെന്നും വലിയ നേതാക്കളെ പിന്നിൽ നിന്നും കുത്തിയെന്നൊക്കെയുള്ള നരേറ്റീവുകളാണ് ഇപ്പോൾ അണിയറയിൽ സജീവമാക്കുന്നത് . കേരളം കണ്ട രാഷ്ട്രീയ ഭീഷ്മാചാര്യനെ കണ്ണിൽ ചോരയില്ലാതെ തിരുത്തൽവാദമെന്ന പേരിൽ പിന്നിൽ നിന്നും കുത്തി കരയിപ്പിച്ചു പുറത്താക്കിയത് ഈ പറയുന്ന കെ സി യും രമേശും ഒക്കെയാണെന്ന് ഓരോരോ കോൺഗ്രസ്സുകാരനും നന്നായറിയാം .
ആ പാവം ഉമ്മൻചാണ്ടിയെ രാജിവെപ്പിക്കുവാൻ ചാനലുകളെ കൂട്ടുപിടിച്ചുകൊണ്ട് പിന്നിൽ നിന്നും കുത്തിയ കഥകളൊന്നും ആരും മറന്നിട്ടില്ല . രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ, മധ്യപ്രദേശിൽ ജ്യോതിരാഹിത്യ സിന്ധ്യയെ , പഞ്ചാബിൽ അമരീന്ദർ സിങ്ങിനെ , ഹരിയാനയിൽ കുമാരി ഷെൽജയെ ,കർണ്ണാടകത്തിൽ ഡികെ ശിവകുമാറിനെ, ഹിമാചലിൽ പ്രതിഭാ സിങ്ങിനെ , ഛത്തീസ്ഗഡിൽ ടി എസ് സിങ്ങിനെ പിന്നിൽ നിന്നും കുത്തിയത് ആരാണെന്ന് എല്ലാവർക്കുമറിയാം .
എ ഐ സി സിക്ക് മുന്നിലുള്ള അവസാന മുന്നറിയിപ്പ്
ആയതിനാൽ കേരളത്തിലെ എം എൽ എ മാരും , എ ഐ സി സി നിരീക്ഷകരും , രാഹുൽഗാന്ധിയും , പ്രിയങ്കഗാന്ധിയും , മല്ലികാർജ്ജുന ഖാർഗെയും ഈ പ്രശ്നം വളരെ മാന്യമായി പരിഹരിച്ചില്ലെങ്കിൽ പത്തുകൊല്ലത്തിൽ പിണറായിയോട് കേരളത്തിന് വന്ന വെറുപ്പ് കെ സി വേണുഗോപാലിനോട് വരുവാൻ ഒരു ദിവസം മാത്രം മതി . വേണമെങ്കിൽ കെ സി ക്ക് ആറു മാസം മുഖ്യമന്ത്രിയൊക്കെ ആകുവാൻ സാധിച്ചേക്കും പക്ഷെ കോൺഗ്രസ്സ് പാർട്ടി കേരളമെന്ന സംസ്ഥാനത്തെ അവരുടെ ലിസ്റ്റിൽ നിന്നും എന്നെന്നേക്കുമായി വെട്ടിമാറ്റേണ്ടിവരും .
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :
Ayyappanum Koshiyum:
When Public Sentiment and Delhi Politics Collide Before the Chief Minister’s Chair
Why the Celebrations Have Gone Silent
When the UDF won with a massive majority in the recent Lok Sabha election in Kerala, and when it won the three-tier local body elections, there were visible celebrations everywhere. But why is that same excitement missing among UDF workers this time, even after achieving an even bigger victory? This is something respected K. C. Venugopal, Ramesh Chennithala, the AICC observer, and the newly elected MLAs must seriously evaluate.
In places like Malabar, Ernakulam, and Kottayam, where UDF achieved surprising victories, the expected celebrations with DJ vehicles and large processions did not take place. The reason is simple: good UDF workers in those areas are all waiting to see who the Chief Minister will be.
Even after such a huge victory for the UDF, everyone is patiently waiting only to celebrate after V. D. Satheesan becomes the Chief Minister.
The Anger Against Pinarayi and the Political Risk of K. C.’s Silence
One of the main reasons for such a strong majority was the deep anger against Pinarayi Vijayan, who tried to lead a campaign by throwing money around and attempting to buy the people of Kerala. Since that anger still continues, it is necessary for the UDF to preserve that public mood.
But if K. C. Venugopal somehow comes to Kerala as Chief Minister, the entire anger of the people will turn against him. At this stage, if K. C. had broken his silence, avoided vague statements, and clearly told the people, “I will not become Chief Minister,” there would have been much better celebrations across Kerala.
That would also have helped him retain the respect people still have for him. But now, Congress workers at the national level will hate K. C., and the people of Kerala will also hate him. Definitely.
Alappuzha and the BJP’s Next Move
The BJP’s next move is to make Shobha Surendran a Union Minister as soon as possible and prepare her to contest from the Alappuzha constituency. In such a situation, they will also try to influence the Election Commission to conduct by-elections as quickly as possible.
If that happens, the Alappuzha Lok Sabha seat will be lost forever for the Congress.
Wherever K. C. Venugopal contests in Kerala — whether it is Irikkur, Alappuzha, or even Malappuram, where Kunhalikutty once won by 85,000 votes — it is almost certain that UDF workers themselves will defeat him.
If K. C. had even a little political sense, he would not have given away a Rajya Sabha seat to the BJP and then come to contest from Alappuzha. Otherwise, we will have to move towards the suspicion that K. C. Venugopal is a BJP spy.
The Public Mood Visible in the Comments
If K. C. and his followers get some time, they should read the one lakh comments under Rahul Gandhi’s Facebook post on the 5th, where he congratulated Kerala. Or they should read the comments under the posts written by Vaishnavi Suresh and Aritha Babu in support of K. C.
If they read all those comments, any political leader with even a little sense of time and place would understand that no one should engage in such rotten games.
When K. C.’s relationship with Priyanka Gandhi at the national level started breaking down, when Congress leaders in North Indian states began understanding his games, and when D. K. Shivakumar in Karnataka also understood the reality, the Chief Minister post in Kerala became a last straw for him to hold on to. Kerala Congress workers have also almost started understanding this.
Funds, Flex Boards, and the Political Awareness of Malayalis
Even if AICC funds are presented as if they are coming from his own pocket, and even if MLAs and some young leaders are bought using that money, Malayalis will not accept it.
Kerala has already experienced what happened when Pinarayi tried to buy the state using crores of rupees through flex boards, advertisements, and pensions. He lost in eight rounds even in Dharmadom.
In any case, K. C. Venugopal is not as powerful as Pinarayi. If one lakh Congress workers are asked, only a hundred or two hundred people may speak in favour of K. C.
In the old days of group politics, there were sixty thousand people behind K. Karunakaran and forty thousand people behind A. K. Antony. But now, from daily wage workers to the biggest millionaires, everyone wants K. C. not to become Chief Minister.
The Narrative Against V. D. Satheesan and the History of Backstabbing
A narrative is now being actively built behind the scenes that V. D. Satheesan has alienated other leaders and stabbed senior leaders from behind.
But every Congress worker knows very well that the people who stabbed Kerala’s political Bhishmacharya from behind, made him cry, and pushed him out in the name of corrective politics were the same K. C. and Ramesh.
No one has forgotten the stories of how poor Oommen Chandy was stabbed from behind with the help of television channels and forced to resign.
Everyone knows who stabbed Sachin Pilot in Rajasthan, Jyotiraditya Scindia in Madhya Pradesh, Amarinder Singh in Punjab, Kumari Selja in Haryana, D. K. Shivakumar in Karnataka, Pratibha Singh in Himachal Pradesh, and T. S. Singh Deo in Chhattisgarh from behind.
The Final Warning Before the AICC
Therefore, if the MLAs of Kerala, the AICC observers, Rahul Gandhi, Priyanka Gandhi, and Mallikarjun Kharge do not resolve this issue in a dignified manner, the hatred that Kerala developed towards Pinarayi over ten years will take only one day to turn against K. C. Venugopal.
If needed, K. C. may even become Chief Minister for six months.
But after that, the Congress party will have to remove Kerala from its list forever.
#AyyappanumKoshiyum #KeralaPolitics #UDFKerala #CongressKerala #VDSatheesan #KCVenugopal #ChiefMinisterDebate #KeralaCongress #AICC #RahulGandhi #PriyankaGandhi #MallikarjunKharge #RameshChennithala #AlappuzhaPolitics #PublicMandate #PeoplePower #PoliticalSatire #MalayalamPolitics #KeralaElection #UDFVictory #LeadershipCrisis #DelhiPolitics #KeralaVoice #ThinckPolitics





