ഡൽഹിയിലെ ആ 'പെരുന്നാൾ' അടി!
(സ്ഥലം: ചായക്കട. കന്നാസ് പത്രം വായിക്കുന്നു, കടലാസ് ചായ ഊതിക്കുടിക്കുന്നു)
കടലാസ്: എടാ കന്നാസേ, നീ ആ വാർത്ത കണ്ടോ? ഡൽഹിയിൽ ഖാർഗെജിയുടെ വീട്ടിൽ വെച്ച് നടന്ന ആ കൂടിക്കാഴ്ച. നമ്മുടെ കേരളത്തിലെ 'മൂന്ന് സിംഹങ്ങളും' കൂമ്പി പോയെന്ന് കേട്ടല്ലോ!
കന്നാസ്: പിന്നല്ലാതെ! വി.ഡി, കെ.സി, പിന്നെ നമ്മുടെ ആർ.സി. മൂന്ന് പേരും കൂടെ രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും മുന്നിൽ ചെന്ന് നിന്ന നിൽപ്പ് കണ്ടാൽ വിഷമം തോന്നിപ്പോകും !
കടലാസ്: ഏറ്റവും വലിയ കഷ്ടം നമ്മുടെ കെ.സിയുടെ കാര്യമാടാ. ഇന്ത്യ മുഴുവൻ കോൺഗ്രസിനെ പട നയിക്കുന്ന മനുഷ്യൻ, ആര് വാഴണം ആര് വീഴണം എന്ന് തീരുമാനിക്കേണ്ട ഹൈക്കമാൻഡ് തലവൻ... പുള്ളി അവിടെ ചെന്ന് ഒരു സൈക്കിൾ മോഷ്ടാവിനെ പോലെ തല കുമ്പിട്ട് നിന്ന് മൊബൈലിൽ നോക്കുക എന്ന് പറഞ്ഞാൽ!
കന്നാസ്: അതാണ് കടലാസേ 'കസേര മോഹം'. ആകാശത്ത് പറന്നു നടന്നിരുന്ന പരുന്താണ്, ഇപ്പോ ഒരു മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തറയിലിരുന്ന് തല്ലുണ്ടാക്കുന്നത്. പണ്ട് തന്നെ കണ്ടാൽ എഴുന്നേറ്റു നിൽക്കുന്ന നേതാക്കൾക്ക് മുന്നിൽ, ഇന്ന് എം.എൽ.എമാരുടെ എണ്ണം പറഞ്ഞ് വിലപേശേണ്ടി വരുന്ന ആ ഗതികേട് ആലോചിച്ചു നോക്കിയേ.
രാഹുലിന്റെ 'അപ്പർ കട്ട്'
കടലാസ്: രാഹുൽ ഗാന്ധി ഇത്തവണ പഴയ ആളല്ല കേട്ടോ. വി.ഡി വന്ന് 'ജനങ്ങളുടെ വാഗ്ദാനം' എന്ന് പറഞ്ഞപ്പോഴേക്കും പുള്ളി തിരിച്ചു ചോദിച്ചു, "ഇതൊക്കെ പാർട്ടിയുടെ വാഗ്ദാനമല്ലേ, തനിക്ക് ഒറ്റയ്ക്ക് മതിയോ" എന്ന്. അപ്പോൾ ഖാർഗെ ' എന്റെ വീടിന്റെ മുന്നിൽ എന്തിനാ ഫ്ലെക്സ് വെച്ചതെന്ന് ? , വി ഡി പറഞ്ഞു ' അതെല്ലാം ഓർഗാനിക്ക് ആയിരുന്നു ' എന്ന്. അപ്പോൾ രാഹുൽഗാന്ധി ചോദിച്ചു ' കൂടെ നിൽക്കുന്നവരെക്കൊണ്ട് എന്തിനാ ഗ്രൂപ്പുകളിൽ മെസേജ് അയച്ചതെന്ന് 'വി ഡി യും മൗനത്തിലായി !
കന്നാസ്: ആർ.സിയും വിട്ടില്ല. "ഞാൻ സീനിയറാണ്, ഞാൻ പത്രസമ്മേളനം നടത്തി പാർട്ടിയെ രക്ഷിച്ചവനാണ്" എന്നൊക്കെ തട്ടിവിട്ടു. പക്ഷെ ഖാർഗെ 2021-ലെ തോൽവി എടുത്തിട്ടപ്പോൾ പുള്ളി അങ്ങ് ഓഫ് ആയിപ്പോയി. "പണമില്ലാത്തത് കൊണ്ടാ തോറ്റത്" എന്ന് പറഞ്ഞ ആർ.സിയോട് ഇത്തവണ ഇത്രേം കോടികൾ ഇറക്കിയ ബിജെപിയും സിപിഎമ്മും എങ്ങനെ തോറ്റു എന്ന് രാഹുൽ ചോദിച്ചപ്പോൾ പിന്നെ മറുപടിയില്ല!
കടലാസ് : ഖാർഗെ കെ സി യോടും ചോദിച്ചു ' എന്തിനാണ് എ ഐ സി സി സിക്ക് മുന്നിൽ ഫ്ലെക്സ് വെച്ചതെന്നും , കേരളത്തിൽ വർഗീയത ഇളക്കി വിടുവാൻ മാധ്യമങ്ങളെക്കൊണ്ട് എഴുതിച്ചതെന്നും, എത്ര സീറ്റുകളിൽ സ്വന്തം ആളുകളെ തിരുകിക്കയറ്റി പേരുമോശം ഉണ്ടാക്കിയതെന്നും, പിന്നെന്തിനാണ് കഴിഞ്ഞ തവണ ലോക്സഭയിൽ മത്സരിച്ചതെന്നും ചോദിച്ചപ്പോൾ , കെ സി പിന്നെയും തല കുനിച്ചു ഇരുന്നു .
വീണുടഞ്ഞ വിശ്വരൂപങ്ങൾ
കടലാസ്: പുറത്തിറങ്ങിയപ്പോൾ കണ്ടില്ലേ ആ മുഖങ്ങൾ? ആർ.സി മീഡിയയെ കണ്ടപ്പോൾ ഒരു പ്ലാസ്റ്റിക് ചിരി ചിരിച്ചു. വി.ഡി ആണെങ്കിൽ ദീപാ ദാസ് മുൻഷിയുടെ പുറകിൽ ഒതുങ്ങി നിന്നിട്ട് അവസാനം കളം പിടിച്ചു. പക്ഷെ കെ.സി... പുള്ളിയുടെ കണ്ണുകൾ എന്തൊക്കെയോ പരതുകയായിരുന്നു.
കന്നാസ്: പുള്ളിക്ക് പറ്റിയ അബദ്ധം അതാ കടലാസേ. ഒരു മലയാളിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പദവിയിലിരുന്നിട്ട്, സ്വന്തം നാട്ടിൽ ഒരു കസേരയ്ക്ക് വേണ്ടി ഇത്രയും താഴ്ന്നു കൊടുക്കണമായിരുന്നോ? 50 വർഷത്തെ പാരമ്പര്യം ഈ ഒരു പിടിവാശിയിൽ തീരില്ലേ?
കടലാസ്: എന്തായാലും വി.ഡിക്ക് തന്നെയാണ് നിലവിൽ മുൻതൂക്കം എന്ന് തോന്നുന്നു. രാഹുൽ ഗാന്ധിക്ക് ഇത് തന്റെ പവർ കാണിക്കാനുള്ള അവസരമാണ്. കേരളത്തിലെ ഈ തല്ല് ഒതുക്കിയാൽ 2029-ൽ പുള്ളിക്ക് ഡൽഹി ഭരിക്കാം.
കന്നാസ്: അതൊക്കെ ശരി തന്നെ. പക്ഷെ കെ.സി ഇനിയും ആ ഗ്രൂപ്പ് മാനേജർമാരുടെ വാക്ക് കേട്ട് നടന്നാൽ, അധികാരമോഹി എന്ന പേരും വച്ച് പടിയിറങ്ങേണ്ടി വരും. ഒരു രാജാവായി മടങ്ങേണ്ടവൻ ഇങ്ങനെ 'ദയനീയമായി' മാറുന്നത് കാണാൻ നല്ല രസമില്ല!
കടലാസ്: അതെ കന്നാസേ... പദവി വലുതായാൽ മാത്രം പോരാ, അത് നിലനിർത്താനുള്ള ബുദ്ധിയും വേണം! ചായ കുടി കഴിഞ്ഞെങ്കിൽ വാ, നമുക്ക് ആർ.സിയുടെ അടുത്ത ഫ്ലെക്സ് എവിടെയാ വരുന്നത് എന്ന് നോക്കാം!
അവസാന വിധി
കടലാസ്: എടാ കന്നാസേ, വി.ഡിയും കെ.സിയും ആർ.സിയും കൂടി ഇങ്ങനെ തല്ലു കൂടുമ്പോൾ, രാഹുൽ ഗാന്ധി അങ്ങ് ഡൽഹിയിൽ ഇരുന്ന് വേറെ വല്ല 'ബോംബും' പൊട്ടിക്കുമോ? പുള്ളിയുടെ കയ്യിൽ എപ്പോഴും ഒരു സർപ്രൈസ് കാണുമല്ലോ!
കന്നാസ്: നീ അത് പറഞ്ഞപ്പോഴാ ഞാനും ഓർത്തത്. പുതുപ്പള്ളിയിൽ വെച്ച് രാഹുൽ ഒരു കാര്യം പറഞ്ഞിരുന്നല്ലോ—കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെ വേണമെന്ന്. ഇതിപ്പോ ഇവര് മൂന്ന് പേരും കൂടി കസേരയ്ക്ക് വേണ്ടി ഇങ്ങനെ കടിപിടി കൂടുന്നത് കണ്ടിട്ട്, പുള്ളി അങ്ങ് കടുപ്പത്തിൽ ഒരു തീരുമാനം എടുത്താലോ?
കടലാസ്: പറഞ്ഞുകൂടാൻ പറ്റില്ല! ചിലപ്പോൾ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു 'സർപ്രൈസ് മുഖ്യമന്ത്രി' വരും. ഒന്നുകിൽ ആ പുതുപ്പള്ളി പ്രസംഗം യാഥാർത്ഥ്യമാക്കാൻ പ്രിയങ്ക ഗാന്ധിയെ തന്നെ ഇങ്ങോട്ട് ഇറക്കിയാലോ? കേരളത്തിലെ കോൺഗ്രസുകാർക്ക് പിന്നെ ഒന്നും പറയാൻ പറ്റില്ലല്ലോ.
കന്നാസ്: അതല്ലെങ്കിൽ ഒരു ദളിത് മുഖ്യമന്ത്രി എന്ന വിപ്ലവകരമായ തീരുമാനത്തിലേക്ക് രാഹുൽ നീങ്ങിയാലോ? രമ്യ ഹരിദാസിനെപ്പോലെ ഒരാളെ മുഖ്യമന്ത്രി കസേരയിലേക്ക് കൊണ്ടുവന്നാൽ, ഈ ഗ്രൂപ്പ് കളിച്ച് നടക്കുന്ന വമ്പൻ സ്രാവുകളെല്ലാം അങ്ങ് വെള്ളം കുടിക്കും.
കടലാസ്: അതെ, അർഹതയുള്ളവർക്ക് സ്ഥാനം നൽകുമെന്ന് രാഹുൽ ഉറപ്പിച്ചു പറഞ്ഞാൽ, പിന്നെ പാരമ്പര്യവും സീനിയോറിറ്റിയും പറഞ്ഞു വരുന്നവരുടെ ഒക്കെ വായടയും. കേരള രാഷ്ട്രീയത്തിൽ അതൊരു വലിയ ചരിത്രമാവുകയും ചെയ്യും.
കന്നാസ്: ചുരുക്കത്തിൽ പറഞ്ഞാൽ, ഈ മൂന്ന് പേരും കൂടി ഡൽഹിയിൽ പോയി നടത്തിയ ഈ 'ഗുസ്തി' അവസാനം അവർക്ക് തന്നെ വിനയാകുമോ എന്ന് കണ്ടറിയാം. കസേരയ്ക്ക് വേണ്ടി തല്ലുകൂടി നിൽക്കുന്നവർക്കിടയിലൂടെ രാഹുൽ തന്റെ 'സർപ്രൈസ് സ്ഥാനാർത്ഥിയെ' അവതരിപ്പിച്ചാൽ, കേരളം ഞെട്ടും!
കടലാസ്: നോക്കാം കന്നാസേ, രാഹുൽ ഗാന്ധിക്ക് ഇത് തന്റെ കഴിവ് തെളിയിക്കാനുള്ള വൻ അവസരമാണ്. ഇതിൽ വിജയിച്ചാൽ 2029-ൽ ഭരണം ഉറപ്പ്. പക്ഷെ ഈ 'സീനിയർ' സിംഹങ്ങൾ അത് സമ്മതിച്ചു കൊടുക്കുമോ എന്നതാ ചോദ്യം!
കന്നാസും കടലാസും:
The CM Scuffle in Delhi!
(Scene: A local tea shop. Kannas is scanning the newspaper, while Kadalas sips hot tea.)
Kadalas: Hey Kannas, did you see the news about the meeting at Khargeji’s house in Delhi? Our three "lions" from Kerala looked completely deflated!
Kannas: Obviously! VD, KC, and RC stood before Rahul Gandhi and Kharge like schoolboys caught stealing chocolates by the principal.
Kadalas: The saddest part is KC’s situation. The man who leads the Congress army across India, the kingmaker who decides who rises and who falls... seeing him stand there like a common bicycle thief, head bowed and staring at his mobile, was pathetic!
Kannas: That’s the "lust for the chair," Kadalas. An eagle that used to soar in the sky is now rolling in the dirt for a CM seat. Imagine the plight—having to bargain using MLA counts before the very leaders who used to stand up in respect when they saw him.
Rahul’s Upper Cut
Kadalas: Rahul Gandhi isn't the old Rahul anymore. When VD talked about "promises to the people," Rahul shot back, "Aren't those the party's promises? Why do you need to be CM to fulfill them?" And Kharge gave it back to him regarding the flex boards.
Kannas: RC didn’t back down either. He bragged about being a senior and saving the party with press conferences. But when Kharge brought up the 2021 defeat, he went silent. When RC blamed the loss on a lack of money, Rahul exposed the logic by pointing out how they won this time despite CPM and BJP spending ten times more!
The Shattered Egoes
Kadalas: Did you see their faces when they came out? RC flashed a plastic smile for the media. VD tried to hide behind Deepa Das Munshi before finally grabbing the spotlight. But KC... his eyes were searching for something in the void.
Kannas: That’s the tragedy. After reaching one of the highest positions a Malayali could achieve, did he have to stoop this low for a local seat? A 50-year political legacy could go down the drain because of this one stubborn wish.
The Climax: The Surprise Move?
Kadalas: (Setting the tea glass down) Hey Kannas, while these three are fighting over the bone, will Rahul Gandhi drop a "bomb" from Delhi? He always has a surprise up his sleeve.
Kannas: Now that you mention it, I remember what Rahul said in Puthuppally—that Kerala needs a female Chief Minister. Seeing these three bickering like this, he might just make a radical move.
Kadalas: Exactly! Maybe Priyanka Gandhi herself will be fielded to settle the score. Who in Kerala Congress would dare to oppose that?
Kannas: Or what if he goes for a Dalit Chief Minister? Someone like Remya Haridas? If a revolutionary choice like that is made, all these "group managers" and political sharks will be left gasping for air.
Kadalas: If Rahul stands firm on merit and representation, the talk of "seniority" and "group strength" will vanish. It would be a historic shift in Kerala politics.
Kannas: In short, the "wrestling match" these three went to perform in Delhi might backfire on them. While they fight for the chair, Rahul might just give it to a surprise candidate and shock the state!
Kadalas: Let’s see. This is Rahul's chance to prove his mettle. If he wins this gamble, 2029 is secure. But will these "senior lions" let it happen? That’s the real question!
Kannas and Kadalas:
#KeralaPolitics #CongressCrisis #RahulGandhi #MallikarjunKharge #VDSatheesan #KCVenugopal #RameshChennithala #HighCommand #KeralaCM #PriyankaGandhi #PoliticalSatire #KannasAndKadalas #NewKerala #WomenInPolitics #DalitEmpowerment #RemyaHaridas #DelhiMeeting #AICC #KPCC #UDF #PoliticalTwist #LeadershipCrisis #Election2026 #CongressRevival #KingMaker #YouthCongress #KeralaNews #PoliticalDrama #Groupism #Democracy #SocialJustice #IndianPolitics #StrategicMove #ChangeIsComing #PuthuppallyVision





