123 ദിനങ്ങൾ: ഒരു ജനതയുടെ മോചനവും മുന്നോട്ടുള്ള വഴികളും !

വിയർപ്പൊഴുക്കിയ യഥാർത്ഥ പോരാളികളും വിജയത്തിന്റെ ക്രെഡിറ്റുകാരും

ഈ സർക്കാർ 123 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെ യുഡിഎഫിനായി പണിയെടുത്ത ആത്മാർത്ഥതയുള്ള അണികളാണ്. കഴിഞ്ഞ പത്തുകൊല്ലവും എതിരാളികളുടെ ആട്ടും തുപ്പും കേട്ടുകൊണ്ട് ജീവിതം തള്ളിനീക്കിയ മനുഷ്യരാണവർ.

എന്നാൽ ഭരണം കൈവന്നതോടെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കി അവർ നിശ്ശബ്ദം ഉൾവലിഞ്ഞിരിക്കുകയാണ്. ഇത്തവണ യുഡിഎഫ് ഒരിക്കലും അധികാരത്തിൽ എത്തില്ലെന്ന് അടക്കം പറഞ്ഞിരുന്ന അവസരവാദികൾ ഇന്നിപ്പോൾ വിജയങ്ങളുടെ ക്രെഡിറ്റ് മൊത്തമായി തട്ടിയെടുത്ത്, പുത്തൻ ഖദർ വസ്ത്രങ്ങൾ അണിഞ്ഞ് ഓരോ ഗ്രാമത്തിലും സോഷ്യൽ മീഡിയയിലും വിലസുകയാണ്. ഇതൊക്കെ കണ്ടും കേട്ടും പാവം പോരാളിവാസുമാർ കടുത്ത ചിന്തകളിലാണ്.

വി.ഡി. സതീശനിലുള്ള ഉറച്ച വിശ്വാസവും ഒറിജിനൽ അണികളുടെ വികാരവും

ആ പോരാളിവാസുമാർക്കുള്ള ഏക ആശ്വാസം മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ്. ആ മനുഷ്യൻ ഇതൊന്നും കാണാതെ പോകുന്ന ആളല്ല എന്ന് അവർക്ക് നന്നായറിയാം. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കുറെ നാളുകൾ നീണ്ടുപോയപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ട സാധാരണ പ്രവർത്തകരുടെ ഒറിജിനൽ ആവേശം മന്ത്രിമാരും എംഎൽഎ-എംപിമാരും ചില നേതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നു മാസം കേരളം കണ്ടത് അണികളുടെ സമാനതകളില്ലാത്ത ആവേശമായിരുന്നു. പത്തുകൊല്ലത്തെ ദുർഭരണത്തിൽ നിന്ന് കേരളജനത ശ്വാസം വിട്ട ആ നാളുകൾ അവർ ശരിക്കും ആസ്വദിച്ചു. ഇപ്പോൾ കാര്യങ്ങളെല്ലാം ശാന്തമായ അവസ്ഥയിലാണ്.

മാധ്യമ കള്ളപ്രചാരണങ്ങൾ അരിഞ്ഞു വീഴ്ത്തിയ പത്രസമ്മേളനങ്ങളും മാന്യതയുടെ അതിരും

കഴിഞ്ഞ ഭരണത്തിൽ നിന്ന് പണം അടിച്ചുമാറ്റിയവരും ആ ഭരണത്തെ താങ്ങിനിർത്തിയവരും പുതിയ ഭരണത്തെ കരിവാരിത്തേക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, കൃത്യമായ പത്രസമ്മേളനങ്ങൾ നടത്തി മുഖ്യമന്ത്രി അവയെല്ലാം ഒറ്റയടിക്ക് അരിഞ്ഞു വീഴ്ത്തുകയായിരുന്നു. എന്നാൽ അണികളിൽ അവശേഷിക്കുന്ന ഒരു വലിയ മനപ്രയാസം മറ്റൊന്നാണ്:

കൈരളിയിലെയും, റിപ്പോർട്ടറിലെയും, ന്യൂസ് 18 ലെയും എസ്എഫ്ഐ റിപ്പോർട്ടർമാരെ 'അങ്ങ്', 'താങ്കൾ' എന്നൊക്കെ മുഖ്യമന്ത്രിയെപ്പോലെ വിവരവും വിദ്യാഭ്യാസവുമുള്ള ഒരാൾ അങ്ങേയറ്റം വിനയത്തോടെ അഭിസംബോധന ചെയ്യുന്നത് കാണുമ്പോഴുള്ള വിഷമമാണത്. ഇത്രയും വിനീതവിധേയനാകേണ്ടതില്ല എന്നത് തന്നെയാണ് പൊതുവായ വികാരം. എന്ന് കരുതി ‘എടാ പോടാ’ എന്നോ ‘കടക്കൂ പുറത്ത്’ എന്നോ ധാർഷ്ട്യം കാണിക്കാനും പാടില്ല. അത്തരം കാര്യങ്ങൾ അളന്നുതൂക്കി കൈകാര്യം ചെയ്യാൻ സാക്ഷാൽ കെ. മുരളീധരൻ തന്നെയാണ് മിടുക്കൻ.

മരംമുറി ആന്റപ്പന്റെ അറസ്റ്റും കപട മാധ്യമ മാഫിയകൾക്കുള്ള മുന്നറിയിപ്പും

മുഖ്യമന്ത്രിയെ ജനം ശരിക്കും നെഞ്ചേറ്റിയത് മരംമുറി ആന്റപ്പനെ ലവലേശം സമയം വൈകിപ്പിക്കാതെ, ലവലേശം ഭയപ്പാടില്ലാതെ, ആരെയും കൂസാതെ ചങ്ങലയ്ക്കിട്ടപ്പോഴാണ്. അണികൾ ചെയ്ത ഓരോ വോട്ടിന്റെയും ഒഴുക്കിയ വിയർപ്പിന്റെയും ഫലം അവർ കണ്ടത് ആ നിമിഷത്തിലാണ്. എന്ത് തെമ്മാടിത്തരവും തട്ടിപ്പും കാണിച്ചിട്ട്, അധികാരം കാട്ടി ഒരു മീഡിയ കമ്പനി വിലയ്ക്കുവാങ്ങി സകലമാന കൊള്ളകൾക്കും കൂട്ടുനിൽക്കാൻ ആ മാധ്യമശക്തി ഉപയോഗിക്കുന്ന ഏതൊരു മാഫിയയ്ക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ആന്റപ്പനിലൂടെ കേരളം കണ്ടത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് കുറച്ചാളുകളെക്കൂടി അകത്തിടുകയോ ഒന്ന് വിറപ്പിക്കുകയോ ചെയ്താൽ മാത്രമേ കേരളത്തെ പൂർണ്ണമായി ശുദ്ധീകരിക്കാൻ സാധിക്കൂ. അതിൽ പ്രധാനമായും മുൻഗണന നൽകേണ്ടത് ഉമ്മൻചാണ്ടിയെ ചതിച്ച കുതന്ത്രങ്ങൾക്ക് തുടക്കം കുറിച്ച നികേഷ് കുമാറിനെയും, ഒപ്പം ആ ഗണേശിനെയുമാണ്.

പിഎസ്‌സി തട്ടിപ്പുകളും രാഷ്ട്രീയ കൊലപാതകങ്ങളും: സമഗ്ര എസ്ഐടി അന്വേഷണം അനിവാര്യം

ഈ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കേണ്ടത് പിഎസ്‌സി തട്ടിപ്പുകൾ, മാർക്ക് ദാനങ്ങൾ, ബന്ധുനിയമനങ്ങൾ, കോപ്പിയടിയും ഗോസ്റ്റ് എഴുത്തും വഴി വ്യാജ ഡോക്ടറേറ്റുകൾ സംഘടിപ്പിച്ച് ജനങ്ങളെ പറ്റിക്കുന്ന കുട്ടി സഖാക്കൾ എന്നിവരുടെ കാര്യത്തിലാണ്. ഇവയിലെല്ലാം വിട്ടുവീഴ്ചയില്ലാത്ത പുനരന്വേഷണം വേണം.

കൂടാതെ വെഞ്ഞാറമ്മൂട് കൊലപാതകം, ടി.പി. വധക്കേസ്, മാവോയിസ്റ്റ് വേട്ടകൾ, ഷുക്കൂർ-ഫസൽ-ഷുഹൈബ് കൊലപാതകങ്ങൾ, അതുമായി ബന്ധപ്പെട്ട മറ്റു കൊലപാതകങ്ങൾ, കിളിരൂർ-കവിയൂർ കേസുകൾ, സ്വർണ്ണക്കടത്ത് എന്നിവയിലെല്ലാം പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ച് സത്യം പുറത്തുകൊണ്ടുവരണം. ജനങ്ങൾക്ക് സർക്കാരിലും മുഖ്യമന്ത്രിയിലും ആഭ്യന്തര വകുപ്പിലുമുള്ള വിശ്വാസം പൂർണ്ണമാകാൻ ഇത് അനിവാര്യമാണ്.

തലസ്ഥാനത്തെ പ്രക്ഷോഭ സാധ്യതകളും ശശിയുടെ കള്ളക്കളികളും

തിരുവനന്തപുരം മൃഗശാല പ്രകൃതിരമണീയമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശം വെച്ചതുപോലെ, ആ പണ്ടാരമടങ്ങിയ യൂണിവേഴ്സിറ്റി കോളേജും നഗരത്തിന് പുറത്തേക്ക് മാറ്റണം. എങ്കിൽ മാത്രമേ ഭാവിയിലെ അനാവശ്യ സമരങ്ങൾക്കും അക്രമങ്ങൾക്കും തടയിടാനാകൂ. അല്ലെങ്കിൽ വരാനിരിക്കുന്ന നാളുകളിൽ പിണറായി വിജയന്റെയും മകളുടെയും മരുമകന്റെയും അറസ്റ്റുകൾ നടക്കുമ്പോൾ കേരളം സാക്ഷ്യം വഹിക്കേണ്ടി വരിക വലിയ തല്ലിപ്പൊളി പ്രക്ഷോഭങ്ങൾക്കായിരിക്കും.

ഭരണമില്ലാത്തപ്പോൾ അണികളിൽ അക്രമം കുത്തിനിറച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളരുന്നത്. പോലീസിലെയും ഉദ്യോഗസ്ഥരിലെയും ഇടതു കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. ഒപ്പം 1996-2001, 2016-2021 കാലഘട്ടങ്ങളിലെ ഭരണം കൊള്ളസംഘങ്ങൾക്ക് അടിയറവെച്ച പി. ശശിയുടെ എല്ലാ കള്ളക്കളികളും പുറത്തുകൊണ്ടുവരണം.

യഥാർത്ഥ അണിയറ ശിൽപികളെ ചേർത്തുപിടിക്കുക

ഒരു സ്ഥാനമാനങ്ങളും ഭാരവാഹിത്വങ്ങളും മോഹിക്കാതെ സ്വന്തം ജീവിതവും സമയവും പാർട്ടിക്കായി പണയം വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും ഗ്രാമങ്ങളിലും അഹോരാത്രം പണിയെടുത്ത ഒരു പാവം വിഭാഗമുണ്ട്. അവരിപ്പോഴും ആരോരുമറിയാതെ ഒതുങ്ങിക്കഴിയുകയാണ്. അവരെക്കൂടി പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ സർക്കാർ തയ്യാറാകണം.

അവർക്ക് പണമോ മറ്റ് ആനുകൂല്യങ്ങളോ പ്രമോഷനുകളോ ഒന്നും ആവശ്യമില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ കൂടെയുള്ളവരും ഇവർക്ക് അല്പം മതിപ്പും പരിഗണനയും നൽകിയാൽ മാത്രം മതി. അവരാണ് ഈ വിജയത്തിന്റെ യഥാർത്ഥ ശിൽപികൾ. ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പാർട്ടിക്കും നേതാക്കൾക്കും വേണ്ടി നിയന്ത്രിച്ച പോരാളി വാസു അടക്കമുള്ള പതിനായിരങ്ങളുടെ വിയർപ്പാണ് ഇന്നത്തെ ഈ ഭരണവും സുഖസൗകര്യങ്ങളും.

ജനപക്ഷ വികസനവും കർമ്മഫലത്തിന്റെ നാളുകളും

ഭരണത്തിന്റെ നേട്ടങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കാൻ ഓരോ ബൂത്ത് തലത്തിലും സോഷ്യൽ മീഡിയ-വാട്സാപ്പ് ഗ്രൂപ്പുകൾ പുനരുജ്ജീവിപ്പിക്കണം. നിലവിലുള്ള കൂട്ടായ്മകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി, പാവപ്പെട്ട സാധാരണക്കാരുടെ സങ്കടങ്ങൾ കണ്ടെത്തി അവരെ സഹായിക്കാൻ പ്രാദേശിക പ്രവർത്തകർ മുന്നിട്ടിറങ്ങണം.

കഴിഞ്ഞ പത്തു വർഷത്തെ ദുരന്തങ്ങളിൽനിന്നും വീർപ്പുമുട്ടലുകളിൽനിന്നും നാടിന് മോചനം കിട്ടിയ ആശ്വാസത്തിലാണ് മലയാളി ഇത്തവണ ശരിക്കും ഓണം ആഘോഷിച്ചത്. ആന്റപ്പനെയും തച്ചങ്കരിയെയും പോലെയുള്ള സകല അഴിമതിക്കാരും അവരുടെ കർമ്മഫലം അനുഭവിക്കുന്ന കാലമാണിത്.

ലഹരി മാഫിയക്കെതിരായ പോരാട്ടവും നാളെയുടെ കേരളവും

'ഓപ്പറേഷൻ തൂഫാൻ' തുടക്കത്തിൽ താഴെക്കിടയിലുള്ള കാരിയർമാരെയാണ് പിടികൂടിയതെങ്കിൽ, ഇപ്പോൾ അത് വമ്പൻ സ്രാവുകളിലേക്ക് തന്നെ എത്തുന്നുണ്ട്. പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികൾ വരെ മയക്കുമരുന്നിന് അടിമപ്പെട്ട് സ്വന്തം അപ്പൂപ്പന് ക്വട്ടേഷൻ കൊടുക്കുന്നതും, കുഞ്ഞിന്റെ അച്ഛനെ ചൊല്ലി മുറവിളി കൂട്ടുന്നതും, പോലീസ് സ്റ്റേഷനിൽ കയറി 'മംഗലശ്ശേരി നീലകണ്ഠൻ' ചമയുന്നതും കണ്ടുനിൽക്കേണ്ടിവന്നത് കഴിഞ്ഞ പത്തുകൊല്ലത്തെ ഭരണം തലമുറകളിൽ ഉണ്ടാക്കിയ അപചയമാണ്.

ഇനിയൊരു അഞ്ചുകൊല്ലം കൂടി ആ ഭരണം തുടർന്നിരുന്നെങ്കിൽ കേരളത്തെ ആന്റപ്പന്മാർ പൂർണ്ണമായും വിഴുങ്ങുമായിരുന്നു. അതിനാൽ, ഇപ്പോഴത്തെ ഭരണകൂടം കാണിക്കുന്ന ഈ വിവേകവും ഇച്ഛാശക്തിയും നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകണം.

ആന്റപ്പനെ പൂട്ടിയത് ഈ 123 ദിവസത്തെ ഭരണത്തിന്റെ തിളങ്ങുന്ന പൊൻതൂവലാണെന്ന് സഖാവ് ദാസനും,
ജനങ്ങളെ കൊള്ളയടിച്ച ഒരൊറ്റ ത്തനെയും വെറുതെ വിടരുതെന്ന ഉറച്ച അഭ്യർത്ഥനയുമായി പോരാളി വിജയനും