ഇന്ത്യയിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളും യുവജന മുന്നേറ്റവും

ഭരണമാറ്റവും വിദേശ കോർപ്പറേറ്റുകളുടെ നിരീക്ഷണവും

അമേരിക്കൻ കോടീശ്വരൻ എലോൺ മാസ്ക് അംബാനിയുമായി കൊമ്പ് കോർത്തപ്പോൾ തന്നെ ബുദ്ധിയുള്ള ഇന്ത്യക്കാർക്ക് ഒരു കാര്യം പിടികിട്ടി . കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു . വിദേശ രാജ്യങ്ങൾക്കും കുത്തക മുതലാളിമാർക്കും ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥകൾ ബോധ്യപ്പെട്ടിരിക്കുന്നു . ഭരണമാറ്റം അവർ ഉറപ്പിച്ചു കഴിഞ്ഞു .

അവർക്ക് മനസ്സിലായി നരേന്ദ്രമോദി യുഗം ഏറെക്കുറെ അവസാനഘട്ടത്തിലാണ് . ഏത് സമയവും ഇന്ത്യൻ സർക്കാർ നിലം പൊത്തും എന്നത് ബുദ്ധിയുള്ളവർക്ക് മണം കിട്ടിക്കൊണ്ടിരിക്കുന്നു . നേതാക്കന്മാർ എല്ലാം വിദേശരാജ്യങ്ങളിലേക്ക് അവരുടെ പണവും നിക്ഷേപങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നു . ഇനിയുള്ള ഇന്ത്യ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തീച്ചൂളകളിൽ അമരുന്നത് നമ്മുക്ക് കാണാം . പക്ഷെ ഇതൊന്നും ഗോഡി മീഡിയ സമ്മതിക്കണമെന്നില്ല !!

യുവാക്കളുടെ പ്രതിഷേധവും ഭരണകൂടത്തോടുള്ള അമർഷവും

എന്തായാലും ഒരു കാര്യം ഉറപ്പാക്കി . കേരളത്തിൽ അഹങ്കരിച്ചു ഭരിച്ചിരുന്ന രണ്ടാം പിണറായിക്ക് അന്ത്യം കുറിച്ചതുപോലെ ഇന്ത്യയെ വിലക്കെടുത്തുകൊണ്ട് ഭരിച്ചിരുന്ന അഹങ്കാരികളായ നരേന്ദ്ര മോഡിക്കും അമിത്ഷാക്കും അവരുടെ കുഴലൂത്തുകാരായ ഗ്യാനേഷ് കുമാറിനും അദാനിക്കും അംബാനിക്കും അർണാബ് ഗോസാമി പോലുള്ള മൂന്നാം കിട മാധ്യമങ്ങൾക്കും ഉടനെ തന്നെ ഇന്ത്യൻ യുവാക്കളിൽ നിന്നും കല്ലേറ് കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു എന്ന സത്യം ഏകദേശമൊക്കെ ഉറപ്പാക്കിയിരിക്കുന്നു .

ഈ ശക്തരായ യുവതലമുറ ഇങ്ങനെ പെരുമാറുമെന്നു മോദിയും അമിട്ടും അവരുടെ ഏറാൻ മൂളികളും സ്വപ്നത്തിൽ കരുതിക്കാണില്ല . 10 ഒക്ടോബറിലെ ഡൽഹിയും പിന്നീടുള്ള ദൽഹി സംഭവികാസങ്ങളും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടുതന്നെയാണ് ഇതെഴുതുന്നത് .

ഭരണനേതൃത്വം നേരിടുന്ന പ്രതിസന്ധികൾ

യുവാക്കളുടെ ആ വീര്യം കാണുമ്പോൾ അവരുടെ തെറിവിളീകൾ കേൾക്കുമ്പോൾ എന്തിനാണ് ഗ്യാനേഷ് കുമാറിനെപോലെ ഒരാൾ ഇങ്ങനെ കടിച്ചുതൂങ്ങി നിൽക്കുന്നു എന്ന് തോന്നിപ്പോകുന്നു . ബിജെപിയെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു കുരുക്ക് ഗ്യാനേഷ്കുമാർ കാരണം ഉണ്ടാകുമെന്ന് ചിന്തിച്ചതുമില്ല .

എന്നും ജയിച്ചു ജയിച്ചു കയറുമ്പോൾ ചില വിജയങ്ങൾ ജീവിതത്തിൽ ഉണ്ടൻ ചുരുട്ടുകളായി മാറുമെന്ന് സാക്ഷാൽ അമിത്ഷാ വരെ കരുതിയില്ല . എന്നും എപ്പോഴും ഈ നന്മയുള്ള ജനതയെ പറ്റിക്കാം എന്ന് കരുതിതന്നെയാണ് മോദിജിയും ജീവിതം തള്ളി നീക്കിയിരുന്നത് . ഇനിയിപ്പോൾ ഗ്യാനേഷ്കുമാർ രാജിവെച്ചാലും ബിജെപിക്ക് നഷ്ടങ്ങൾ തന്നെ രാജിവെച്ചില്ലെങ്കിൽ അതിന്റെ ഇരട്ടി നഷ്ടങ്ങൾ തന്നെയാണ് കാത്തിരിക്കുന്നത് . ഇത്രേം ഗതികെട്ട ഒരു കാലം ബിജെപിക്ക് ഉണ്ടായിട്ടില്ല എന്ന് വേണം കരുതുവാൻ . വോട്ടു ചെയ്ത് ജയിപ്പിച്ച ജനത ഒന്നടങ്കം തെറി വിളിക്കുന്ന അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു .

ഒക്ടോബർ 10-ലെ സമരക്കാഴ്ചകളും ജെൻസി (Gen Z) വീര്യവും

പത്താം തിയ്യതിയിലെ സമരത്തിൽ കണ്ടതായ ചില കാഴ്ചകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി യുവജനതയുടെ കൈകളിൽ ഭദ്രം എന്ന് തെളിയിക്കുന്നവയായിരുന്നു . പോലീസ് ബസിന്റെ താക്കോൽ ഊരിയെടുത്തു ഓടിപ്പോകുന്ന പെൺകുട്ടികൾ , ബസിനുള്ളിൽ നിന്നും തലപുറത്തിട്ട് പോലീസുകാരന്റെ തൊപ്പിയെടുത്ത് വലിച്ചെറിയുന്ന യുവതികൾ , പോലീസ് ബസ്സിന്റെ കാറ്റഴിച്ചുവിടുന്ന ജെൻസികൾ . ഒട്ടേറെ അടിയും ചവിട്ടും കിട്ടിയ ഒരു പയ്യൻ മെല്ലെ എഴുന്നേറ്റ് പോലീസിന്റെ മോന്തക്ക് അടിച്ചുകൊണ്ട് ഓടിപ്പോകുന്ന രോമാഞ്ചമുളവാക്കുന്ന നിമിഷങ്ങൾ,

പോലീസ് ബസ്സിന്റെ മുന്നിൽ ധൈര്യപൂർവം നിൽക്കുന്ന വിദ്യാർത്ഥികൾ . പൊലിസുകാരുടെ മുന്നിലും പിന്നിലും നിന്നുകൊണ്ട് നൃത്തം ചവിട്ടുന്ന കോളേജ് കുമാരികൾ . നെയിം ബാഡ്ജ് ഇല്ലാത്ത പൊലീസുകാരെ കയ്യോടെ പിടികൂടി സമൂഹത്തിനെ കാണിച്ചുകൊടുക്കുന്ന യുവാക്കൾ . പാട്ടുപാടിക്കൊണ്ട് അറസ്റ്റ് വരിക്കുന്ന സുന്ദരികൾ . ഗോഡി മീഡിയയെ ഓടിച്ചിട്ട് അടിക്കുന്നത് കണ്ടപ്പോഴാണ് ഏവർക്കും സന്തോഷം തോന്നിയത് .

രാഹുൽ ഗാന്ധിയുടെ പരിശ്രമങ്ങളും പ്രതീക്ഷയുടെ പ്രകാശവും

രാഹുൽഗാന്ധി എന്ന മനുഷ്യന്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് വിജയം കാണുവാൻ പോകുന്ന കാഴ്ചകൾ ഇന്ത്യൻ യുവത്വത്തിനും ജനാധിപത്യ സ്നേഹികൾക്കും പുത്തനുണർവ് നൽകിയിരിക്കുന്നു . ഒട്ടേറെ നല്ല മനുഷ്യർ അവരുടെ പ്രാർത്ഥനകളിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുവാൻ ശ്രമിച്ചിരുന്നവർക്കെതിരെ അവരവരുടെ ദൈവങ്ങളെ വിളിച്ചിട്ടുണ്ട് .

ഒട്ടേറെ പാവങ്ങൾ , അമ്മമാർ നന്മയാഗ്രഹിക്കുന്ന മനുഷ്യർ നേർച്ചകൾ നേർന്നിട്ടുണ്ട് . എല്ലാറ്റിനും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു . ഇല്ലായെങ്കിൽ വരും തലമുറ ഇന്ത്യയെന്ന മഹാരാജ്യത്തിൽ കേവലം കുറെ ആളുകളുടെ അടിമകൾ ആയി ജീവിക്കേണ്ടി വന്നേനെ . വിദ്യാഭ്യസത്തിലെ തട്ടിപ്പുകളും വോട്ടവകാശത്തിൽ കാണിച്ചുകൂട്ടുന്ന തെമ്മാടി ത്തരങ്ങളും ഏതാണ്ടൊക്കെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു . ഇനി ജനങ്ങൾ നോക്കിക്കൊള്ളും . നരേന്ദ്ര മോഡിയുടെയും അമിത്‌ഷായുടെയും ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു . ഇനി ഇന്ത്യക്കാരെ പറ്റിക്കുവാൻ അവർക്ക് സാധിക്കില്ല എന്നത് തീർച്ച .

പ്രതീക്ഷയുടെ ഭാവി

ഒരു നാൾ വരും എന്നത് തീർച്ച !!

ഒരു നാൾ വരും എന്നത് തീർച്ച !!

ജെൻസികളുടെ സമരം കാണുമ്പോൾ കൊതിയായിട്ടു വയ്യ എന്ന് തന്തവൈബ്‌ ദാസപ്പനും
രാഹുൽഗാന്ധിയെ നമിക്കുന്നു എന്ന് സഖാവ് വിജയനും