കെ.സി. വേണുഗോപാലിനോടുള്ള ജനവികാരവും കേരള രാഷ്ട്രീയവും

താങ്കളെ എല്ലാവർക്കും വളരെ ബഹുമാനവും ഇഷ്ടവുമായിരുന്നു. അത് ഡൽഹിയുമായി പ്രവർത്തിക്കുമ്പോൾ കിട്ടിയതായിരുന്നു. പക്ഷെ താങ്കൾ കേരളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ തുടങ്ങിയപ്പോൾ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആകുന്നതായി അനുഭവപ്പെട്ടു. കാരണം കെ സി എന്ന നേതാവിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്വീകരിക്കുവാൻ ഒരൊറ്റ കോൺഗ്രസുകാരനും തയ്യാറാവുന്നില്ല എന്നതാണ്.

കോൺഗ്രസ്സ് മാത്രമല്ല ഒരൊറ്റ ഘടക കക്ഷിക്കാരനും കെ സിയെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നില്ല എന്നതാണ് നേർക്കാഴ്ചകൾ. ഇനി എംഎൽഎ മാരിൽ ഭൂരിഭാഗവും കെ സിയോടൊപ്പം എന്നാരെങ്കിലും പറഞ്ഞാൽ ആ എം.എ.എൽ.എ മാർ അടുത്ത തിരഞ്ഞെടുപ്പിൽ എങ്ങനെ ജയിക്കും എന്നാണ് അണികളുടെ ചോദ്യം. ലീഗിനെ സംബന്ധിച്ചിടത്തോളം പഴയ വഹാബ് വിഷയം നേതാക്കൾ മറന്നിട്ടില്ല . അതുകൊണ്ട് അവരുടെ നിലപാടുകളും കെ സി ക്ക് എതിരായാണ് .

ഹൈക്കമാൻഡിലെ ഭിന്നതയും പ്രിയങ്ക ഗാന്ധിയുടെ നിലപാടും

പഞ്ചാബ്, ഹരിയാന, ബീഹാർ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പ്രിയങ്കഗാന്ധി കെ സി വേണുഗോപാലുമായി മിണ്ടിയിട്ട് പോലുമില്ല എന്നതാണ് ഡൽഹിയിൽ നിന്നും അറിയുന്നത്. അതിന്റെ പേരിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിൽ കുറെ മാസങ്ങൾ പിണങ്ങി നടന്നിരുന്നു. പ്രിയങ്കഗാന്ധിക്ക് ആളുകളെ മനസ്സിലാക്കുവാൻ പ്രത്യേക വൈഭവം ഉണ്ട്, എന്നാൽ രാഹുൽഗാന്ധിക്ക് എല്ലാവരെയും വിശ്വസിക്കുന്ന പ്രകൃതമാണ്.

ഈ വിവരങ്ങൾ പ്രിയങ്കഗാന്ധി മല്ലികാർജുന ഖാർഗെയോടും, സോണിയ ഗാന്ധിയോടും അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയാണ് കെ. സി വേണുഗോപാൽ മെല്ലെ മെല്ലെ കേരളത്തിലേക്ക് വീണ്ടും നുഴഞ്ഞുകയറിയത്. പശ്ചിമ ബംഗാളിലും, ആസ്സാമിലും, തമിഴ്‌നാട്ടിലും, പോണ്ടിച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ കെ സി. കേരളത്തിൽ കപ്പ പുഴുക്ക് കഴിച്ചു നടക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 2021 ഇൽ പ്രിയങ്കഗാന്ധി കേരളത്തിൽ നല്ലതുപോലെ റോഡ്‌ഷോകൾ നടത്തിയിരുന്നു. പക്ഷെ ഇത്തവണ കുറച്ചു മണ്ഡലങ്ങളിൽ മാത്രമേ പോയിരുന്നുള്ളൂ.

സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും നഷ്ടപ്പെട്ട വിജയസാധ്യതകളും

ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ അനർഹമായ ഒട്ടേറെ പേരെ തിരുകികയറ്റിയില്ലായിരുന്നുവെങ്കിൽ പയ്യന്നൂരിലെ വിജയം കണക്കിൽ എടുത്താൽ 115 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കാമായിരുന്നു. കോൺഗ്രസ്സ് അനുകൂല മണ്ഡലങ്ങൾ ആയ കുന്നംകുളവും, വടക്കാഞ്ചേരിയും, മണലൂരും, ഒല്ലൂരും, അരുവിക്കരയും, വർക്കലയും, അതുപോലെ കുറെയധികം മണ്ഡലങ്ങൾ വെറുതെ നഷ്ടപ്പെടുത്തിയത് അനാവശ്യ സ്ഥാനാർത്ഥികൾ മൂലം മാത്രമാണ്.

പുതുക്കാട് എന്ന സിപിഎം കുത്തക മണ്ഡലത്തിൽ 27853 വോട്ടുകളെ 2853 വോട്ടുകളാക്കി കുറയ്ക്കുവാൻ അവിടത്തെ സ്ഥാനാർത്ഥിക്ക് സാധിച്ചിരുന്നു. അവിടെയൊന്നും ഒരു ദേശീയനേതാവോ സംസ്ഥാന നേതാവോ തിരിഞ്ഞു നോക്കിയിട്ടില്ല. ധർമ്മടം മണ്ഡലത്തിൽ വെറുതെയെങ്കിലും ആ രാഹുൽഗാന്ധിയോ പ്രിയങ്കഗാന്ധിയോ എത്തിച്ചു നോക്കിയിരുന്നുവെങ്കിൽ പിണറായി വിജയൻ നിയമസഭാ കാണില്ലായിരുന്നു. അതുപോലെ മട്ടന്നൂർ പോലത്തെ ഒട്ടേറെ മണ്ഡലങ്ങളിൽ നേതാക്കൾ എത്തിയിട്ടില്ലായിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ യഥാർത്ഥ ശക്തികൾ

ഇപ്പോൾ രമേശ് ചെന്നിത്തല വീരവാദം മുഴക്കുന്നത് തിരഞ്ഞെടുപ്പിന്റെ മുഖ്യ പോരാളി അദ്ദേഹമായിരുന്നുവെന്നാണ്. അങ്ങനയെങ്കിൽ എന്തുകൊണ്ട് ധർമ്മടം, മട്ടന്നൂർ, പുതുക്കാട് പോലുള്ള മണ്ഡലങ്ങളെ അവഗണിച്ചു എന്നാണ് അണികൾ ചോദിക്കുന്നത്. കോഴിക്കോട്ടെ വമ്പൻ വിജയങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലും, അഡ്വക്കേറ്റ് പ്രവീൺകുമാറും ചേർന്നുള്ള അച്ചുതണ്ട് ആയിരുന്നു. ഒപ്പം വി ഡി സതീശനോടുള്ള വിശ്വാസവും ലീഗിന്റെ അടിത്തട്ടിലിറങ്ങിയുള്ള പ്രവർത്തനങ്ങളും കൂടിയായപ്പോഴാണ് അവിടെയൊക്കെ തൂത്തുവാരിയത് എന്ന് എല്ലാവര്ക്കും അറിയാം.

23893 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന കൊടുങ്ങല്ലൂരിൽ 8308 വോട്ടുകൾക്ക് ഓ ജെ ജെനീഷ് വിജയിച്ചുകയറിയത് രാഹുൽ ഗാന്ധിയുടെയും, ഷാഫി പറമ്പിലിന്റെയും, ചാണ്ടി ഉമ്മന്റേയും, ശ്രീനാദേവി കുഞ്ഞമ്മയുടെയും സാന്നിധ്യമായിരുന്നു. ഇരിങ്ങാലക്കുടയിലെ ഉണ്ണിയാടന് അതിന്റെ ഗുണങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. അസറുദ്ധീനെ കൊടുങ്ങല്ലൂരിലെ കോണത്തുകുന്നിൽ കൊണ്ടുവരും എന്ന് പറഞ്ഞിട്ടും മണലൂരിൽ നിന്നും പ്രതാപൻ വിട്ടുകൊടുത്തില്ല എന്നതും കാണാതെ പോകരുത്.

എം.എൽ.എ മാരുടെ നിലപാടും മുൻകാല അനുഭവങ്ങളും

ഇപ്പോൾ എം എൽ എ മാർ ഒന്നടങ്കം കെ സി വേണുഗോപാലിനോടോപ്പമാണ് എന്നൊരു നരേറ്റീവ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നു. കെ സി വേണുഗോപാലിന് വയസ്സ് 62 കഴിഞ്ഞു. ഇഷ്ടംപോലെ തവണ ജയിച്ചു സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും എംപിയും ഒക്കെ ആയി, നല്ലതുപോലെ പണം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പറയുന്ന എംഎൽഎ മാർക്ക് ഈ തിരഞ്ഞെടുപ്പോടെ അവരുടെ രാഷ്ട്രീയഭാവി ഇല്ലാതാകണം എന്നാണോ മനസ്സിലുള്ളത്.

കേരളത്തിൽ ഒരു കക്ഷിയുടെയും പിന്തുണയില്ലാതെ സ്വാതന്ത്രവേഷത്തിൽ ജയിച്ച പി സി ജോർജ്ജിന്റെ വീടിനുമുന്നിൽ അന്ന് ജയിപ്പിച്ചവർ തന്നെ കൂവി വിളിക്കുന്ന വിഡിയോകൾ സമയമുണ്ടെങ്കിൽ ഈ പറയുന്ന എംഎൽഎ മാർ ശ്രദ്ധിച്ചുകാണണം. കേരളത്തിൽ അട്ടിമറി വിജയം കിട്ടിയ പി സി തോമസ്, ഡൽഹിയിൽ കോൺഗ്രസ്സിന്റെ കുളാണ്ടർ ആയിരുന്ന പി സി ചാക്കോ, സോണിയാഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന കെ വി തോമസ് എന്നിവരുടെ ഇന്നത്തെ അവസ്ഥ ഈ എംഎൽഎ മാർ പഠിക്കുന്നത് നന്നായിരിക്കും.

കെ.സി.യുടെ രാഷ്ട്രീയ ശൈലിയും സാമൂഹിക വിയോജിപ്പും

ഇത് കരുണാകര - ആന്റണി ഗ്രൂപ്പ് കളികൾ പോലെയല്ല. ഒരുമാതിരി ആർത്തിപൂണ്ട ഒരു മനുഷ്യന്റെ അവസാനത്തെ അടവുകളാണ് കെ സി വേണുഗോപാൽ പയറ്റി നോക്കുന്നത്. ഈ പയറ്റുകൾ പഞ്ചാബിലും, രാജസ്ഥാനിലും, മധ്യപ്രദേശിലും, കർണാടകത്തിലും പയറ്റി പരാജയപ്പെട്ട അടവുകളാണ്. അതറിയാവുന്നതുകൊണ്ടാണ് ബുദ്ധിയുള്ള പ്രിയങ്കഗാന്ധി കെ സി വേണുഗോപാലിനെ മാറ്റി നിർത്തിയിരിക്കുന്നത്. വേണമെങ്കിൽ തിണ്ണമിടുക്കിൽ കെ സി വേണുഗോപാലിന് കേരളത്തിന്റെ മുഖ്യമന്ത്രിയാവാം.

പക്ഷെ സത്യപ്രതിജ്ഞ ചടങ്ങിൽ എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് കണ്ടറിയണം. അത്രയധികം ആളുകളാണ്, അതും വെറും പോസ്റ്റോട്ടിക്കുന്ന അണികൾ മാത്രമല്ല, കോൺഗ്രസ്സ് തിരിച്ചുവരുവാൻ മനസ്സുകൊണ്ട് പ്രാർത്ഥിച്ചവരും അതിന്നായി പണം മുടക്കിയവരും എന്തിനധികം പറയുന്നു, രവി പിള്ളയും, യൂസഫലിയും, ജോയ് ആലുക്കാസും, സമൂഹത്തിലെ എഴുത്തുകാരും സിനിമാക്കാരും എല്ലാം ഇക്കാര്യത്തിൽ കെ സി യുടെ നിലപാടുകളോട് വിയോജിപ്പ് ഉള്ളവരാണെന്ന് അവരോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. കെ സി വേണുഗോപാൽ , ബിജെപിയുടെ ഏജന്റാണോ എന്ന സംശയവും കോൺഗ്രസ്സ് അണികൾക്കിടയിൽ പരക്കെ സംസാരമുണ്ട് .

തിരഞ്ഞെടുപ്പ് ഫണ്ടും ജനഹിതവും

എം എൽ എ മാരെ സംബന്ധിച്ചിടത്തോളം അവർക്ക് ഇത്തവണ അപ്രതീക്ഷിതമായി ധാരാളം ഫണ്ട് തിരഞ്ഞെടുപ്പിലേക്കായി എത്തിയിരുന്നു. അവരുടെയൊക്കെ ധാരണയായിൽ അതൊക്കെ കെ സി വേണുഗോപാൽ സ്വന്തം പോക്കറ്റിൽ നിന്നും കൊടുത്തതാണ് എന്നായിരിക്കും. ഇത്തവണ എ ഐ സി സി കേരളം പിടിക്കുവാൻ കർമ്മപദ്ധതി തയ്യാറാക്കിയപ്പോൾ തെലങ്കാനയിൽ നിന്നും, കർണ്ണാടകത്തിൽ നിന്നും, ഹിമാചലിൽ നിന്നും ഫണ്ട് സ്വരൂപിച്ചിരുന്നു.

കെ സി വേണുഗോപാൽ ചില പ്രത്യേക സ്ഥാനാർത്ഥികൾക്ക് നല്ലതുപോലെ ഫണ്ട് പോക്കറ്റിൽ നിന്നും കൊടുത്തിരുന്നു. അതൊക്കെ കെ സി യുടെ നോമിനികൾക്കായിരുന്നു. അതൊന്നും മനസ്സിലാക്കാതെ, കേരളത്തിലെ ജനഹിതം കണക്കിലെടുക്കാതെ കോൺഗ്രസ്സ് എംഎൽഎ മാർ കണ്ണടച്ചു കെ സി യെ മുഖ്യമന്ത്രിയാക്കുവാൻ കൂട്ട് നിന്നാൽ അതിന്റെ ഭവിഷ്യത്ത് നിസ്സാരമായി കാണരുത്. മലയാളിയുടെ ചിന്താശക്തികളെയും തീരുമാനങ്ങളെയും നിങ്ങൾ എഴുതിത്തള്ളരുത്. പണം വീശി കേരളജനതയെ വിലക്കുവാങ്ങാൻ നോക്കിയ പിണറായി വിജയൻ കട പൂട്ടി വീട്ടിലിരുപ്പായതും എല്ലാവരും ഓർക്കുന്നത് നന്ന് .

രാഹുൽ ഗാന്ധിയുടെ തന്ത്രവും കേരളത്തിന്റെ പ്രത്യേകതയും

പണ്ട് ടൈംസ് ഓഫ് ഇന്ത്യയിൽ ഒരു എഡിറ്ററെ എങ്ങനെയെങ്കിലും പുറത്താക്കുവാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. പക്ഷെ പെട്ടെന്ന് പുറത്താക്കിയാൽ കമ്പനി രഹസ്യങ്ങൾ ചോരുമെന്നും ഒക്കെ മനസ്സിലാക്കിയ മാനേജ്‌മെന്റ് ആ എഡിറ്റർക്ക് ഏറ്റവും നല്ല എഡിറ്റർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. വലിയ സ്വീകരണവും കൊടുത്തു. ഇത് അറിഞ്ഞ ഇന്ത്യൻ എക്സ്പ്രെസ്സ് പത്രം ഈ എഡിറ്ററെ ഇരട്ടി ശമ്പളം കൊടുത്തു ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും പൊക്കി.

അതുപോലെയാണെന്ന് തോന്നുന്നു, രാഹുൽഗാന്ധിക്ക് കെ സി വേണുഗോപാലിനെ എങ്ങനെയെങ്കിലും ഡൽഹിയിൽ നിന്നും ഒഴിവാക്കണം. പിണക്കി വിട്ടാൽ പാർട്ടിയുടെ പല കാര്യങ്ങളും ചോരുമെന്ന ഭയത്താൽ കേരളത്തിലേക്ക് പറഞ്ഞയക്കുന്നത് പോലെ തോന്നുന്നു ഇപ്പോഴത്തെ നാടകങ്ങൾ കാണുമ്പോൾ. ഒരു കാര്യം രാഹുൽഗാന്ധിയും കൂട്ടരും മനസ്സിലാക്കണം. ഇത് പഞ്ചാബല്ല, ഹരിയാനയല്ല, ബീഹാറാല്ല, രാജസ്ഥാനല്ല, മധ്യപ്രദേശ് അല്ല - ഇത് കേരളമാണ്. ഇവിടെ നിങ്ങൾ ജനങ്ങളെ കേൾക്കുക തന്നെ വേണം.

ആയതിനാൽ പണിയെടുത്തവർ കൂലി വാങ്ങട്ടെ, നോക്കുകൂലിക്കാർ തത്ക്കാലം മാറി നിൽക്കുക !!!

രാഹുൽഗാന്ധി മണ്ടത്തരം ഇനിയും ചെയ്യില്ലെന്ന വിശ്വാസത്തിൽ പോസ്റ്ററൊട്ടിക്കാൻ വിധിക്കപ്പെട്ട ദാസനും
പ്രിയങ്കഗാന്ധിയിലാണ് പ്രതീക്ഷയെന്ന് മുദ്രാവാക്യം വിളിക്കാൻ വിധിക്കപ്പെട്ട വിജയനും

An Open Letter to K.C. Venugopal and His Supporters: The Ground Reality of Kerala Politics

There are a few private matters to discuss with K.C. Venugopal and those who support him. First and foremost, you were once widely respected and liked by everyone. That reputation was built during your tenure in Delhi. However, ever since you started involving yourself in Kerala’s internal politics, that respect seems to be fading like lines drawn on water. The reality is that not a single grassroots Congress worker is ready to accept K.C. as the Chief Minister of Kerala. It’s not just the Congress; not a single ally in the United Democratic Front (UDF) accepts your leadership for the top post. If anyone claims that the majority of MLAs are with K.C., the workers are asking one simple question: "How will these same MLAs manage to win the next election?"

Disconnect in Delhi and the Priyanka Gandhi Factor

Reports from Delhi suggest that Priyanka Gandhi hasn't even spoken to K.C. Venugopal after the elections in Punjab, Haryana, and Bihar. It is said that Rahul Gandhi and Priyanka Gandhi were at odds for months over this. Priyanka Gandhi has a unique talent for reading people, whereas Rahul Gandhi tends to trust everyone blindly. Priyanka had expressed her concerns regarding this to Mallikarjun Kharge and Sonia Gandhi. This is how K.C. Venugopal gradually "infiltrated" back into Kerala. While crucial elections were happening in West Bengal, Assam, Tamil Nadu, and Pondicherry, K.C. was busy spending time in Kerala. In the 2021 Assembly elections, Priyanka Gandhi conducted extensive roadshows in Kerala, but this time, her presence was limited to only a few constituencies.

Candidate Selection and Lost Opportunities

If the candidate list hadn't been stuffed with so many undeserving names, the UDF could have won up to 115 seats, considering the victory in Payyannur. Traditional Congress-leaning seats like Kunnamkulam, Wadakkanchery, Manalur, Ollur, Aruvikkara, and Varkala were lost simply due to unnecessary and weak candidates. In the CPM stronghold of Puthukkad, the candidate managed to bring down the LDF majority from 27,853 votes to a mere 2,853. Yet, no national or state leader bothered to visit such places. Had Rahul or Priyanka Gandhi visited Dharmadam even once, Pinarayi Vijayan might not have seen the inside of the Legislative Assembly. Similarly, leaders failed to turn up in several key constituencies like Mattannur.

The True Architects of Victory

Now, Ramesh Chennithala is boasting that he was the primary warrior of this election. If so, the workers ask why he ignored constituencies like Dharmadam, Mattannur, and Puthukkad. Everyone knows that the massive victories in Kozhikode were the result of the axis formed by Shafi Parambil and Adv. Praveen Kumar, combined with the trust in V.D. Satheesan and the grassroots efforts of the IUML. In Kodungallur, where the LDF previously had a lead of 23,893 votes, O.J. Janeesh managed to win because of the presence of Rahul Gandhi, Shafi Parambil, Chandy Oommen, and Sreenadevi Kunjamma. Even Unniyadan in Irinjalakuda benefited from this momentum. We must also not ignore how Prathapan refused to let go of Manalur, despite promises to bring Azharuddin to Konathukunnu.

A Warning to the MLAs

We see a narrative being built that the MLAs are standing united with K.C. Venugopal. K.C. is over 62 years old; he has won multiple times, served as a State Minister, Union Minister, and MP, and has amassed significant wealth. Do these MLAs want their political future to end with this election? If they have time, they should watch videos of P.C. George—who once won independently—being hooted at in front of his own house by the very people who elected him. These MLAs would do well to study the current plight of leaders like P.C. Thomas, P.C. Chacko (once a heavyweight in Delhi), and K.V. Thomas (once Sonia Gandhi’s confidant).

Power Hunger and Social Discontent

This isn't like the old Karunakaran-Antony group games. This looks like the desperate last-ditch efforts of a power-hungry individual. These are the same tactics that failed in Punjab, Rajasthan, Madhya Pradesh, and Karnataka. Knowing this, a wise Priyanka Gandhi has distanced herself from K.C. Venugopal. K.C. might become the Chief Minister of Kerala through sheer muscle power and maneuvering, but one must wait and see what happens at the swearing-in ceremony. It’s not just the workers who paste posters; even prominent figures like Ravi Pillai, Yusuff Ali, Joy Alukkas, and various writers and film personalities are reportedly dissatisfied with K.C.’s stance.

The Myth of Funding and the Will of the People

Many MLAs received an unexpected amount of funding for this election. They might be under the impression that this money came out of K.C. Venugopal's own pocket. However, when the AICC prepared the action plan to capture Kerala, funds were pooled from Telangana, Karnataka, and Himachal Pradesh. K.C. did give extra funds to certain specific candidates—his own nominees. If Congress MLAs blindly support K.C. for the CM post without understanding this or respecting the will of the people, the consequences will be severe. Do not write off the thinking power and decision-making ability of the Malayali.

The "Times of India" Analogy and the Reality of Kerala

There is a famous story about an editor at the Times of India whom the management wanted to fire. Fearing he might leak company secrets, they instead gave him a "Best Editor" award. Seeing this, the Indian Express hired him away for double the salary. It feels like Rahul Gandhi is trying to move K.C. Venugopal out of Delhi in a similar fashion—sending him to Kerala to prevent internal leaks. But Rahul Gandhi and his circle must understand one thing: This is not Punjab, Haryana, Bihar, Rajasthan, or Madhya Pradesh. This is Kerala. Here, you must listen to the people.

Final Word

Let those who did the hard work reap the rewards; let the "lookout-fee" collectors (Nokkukooli) step aside for now!

In the belief that Rahul Gandhi will not repeat his mistakes, - Dasan, destined to paste posters.
In the hope that Priyanka Gandhi is the future, - Vijayan, destined to shout slogans.

#KeralaPolitics #CongressLeadership #KCVenugopal #RahulGandhi #PriyankaGandhi #UDFKerala #CongressI #PoliticalCrisis #KeralaElections #YouthCongress #LeadershipTussle #HighCommand #PoliticalAnalysis #VDSatheesan #ShafiParambil #ChandyOommen #UDFVictory #CandidateSelection #GroundReality #PoliticalStrategy #DelhiToKerala #MalayaliPolitics #CongressReforms #AICC #GrassrootsPower #PoliticalChange #UDFPower #CongressWorkers #KeralaIssues #LeadershipDebate #DemocraticValues #PoliticalFuture #StatePolitics #CongressVoice #ThePeopleWill #PoliticalWarning #TruthInPolitics