കെ സി യുഗം അവസാനിക്കുന്നു കേരളത്തിലും കേന്ദ്രത്തിലും..

തിരിച്ചടിയാകുന്ന അധികാരമോഹം

അങ്ങനെ ഒരു വെടി തീരുന്നു .. കെ സി യുഗം കേരളത്തിലും കേന്ദ്രത്തിലും തീർന്നുകൊണ്ടിരിക്കുന്നു . പിണറായി വിജയൻ പത്തുകൊല്ലം കൊണ്ട് നേടിയെടുത്ത ജനത്തിന്റെ വെറുപ്പ് കേവലം ദിവസങ്ങൾ കൊണ്ട് കെ സിയും സമ്പാദിച്ചിരിക്കുന്നു . എത്രയോ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് ഇന്നിപ്പോൾ ഒരു മനുഷ്യന്റെയും പിന്തുണയുമില്ലാതെ കേരളത്തിൽ എടുക്കാ ചരക്കായി മാറിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിന്റെ നന്മ വറ്റിയിട്ടില്ലെന്ന് ജനങ്ങൾ കാണിച്ചുകൊടുക്കുന്നു .

ഇനിയിപ്പോൾ തിണ്ണമിടുക്കിൽ മുഖ്യമന്ത്രിയായാലും കെ സി യുടെ രാഷ്ട്രീയഭാവി ഇരുളടഞ്ഞതുതന്നെ !! ഒരു ഭാഗത്ത് കോടികൾ ചിലവഴിച്ചുകൊണ്ട് എം എൽ എ മാരുടെ കണ്ണിൽ പൊടിയിട്ട് അവരുടെയൊക്കെ പിന്തുണ വാങ്ങിയെടുക്കുമ്പോൾ അവർക്കായി വോട്ട് ചെയ്ത ഒരു കോടി ജനങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചകൾ ആരെയും അമ്പരപ്പിക്കുന്നു . ഈ പ്രകടനങ്ങളും പ്രതിഷേധങ്ങളും ഈ എഴുത്തും ആരും പണമെറിഞ്ഞു നേടിയെടുക്കുന്നതല്ല എന്ന് കെ സി യും , കൂടെയുള്ള ചുരുക്കം ചിലരും മനസ്സിലാക്കിയാൽ നന്ന് !!

വടക്കേന്ത്യൻ തകർച്ചയുടെ ആവർത്തനം

നാമെല്ലാം കരുതിയിരുന്നത് കേന്ദ്രത്തിൽ ബിജെപി ഇത്രത്തോളം വളർന്നു പന്തലിച്ചത് നരേന്ദ്രമോഡിയുടെയും , അമിത് ഷായുടെയും , ഗഡ്കരിയുടെയും കഴിവുകൊണ്ടാണെന്നായിരുന്നു . അവരുടെ കഴിവുകൊണ്ടല്ല എന്നത് ഇപ്പോഴാണ് തിരിച്ചറിയുന്നത് . ഈ കെ സി വേണുഗോപാൽ ഇപ്പോൾ കേരളത്തോട് കാണിക്കുന്ന ക്രൂര വിനോദങ്ങളാണ് ഏഴോളം സംസ്ഥാനങ്ങളിൽ കാണിച്ചുകൂട്ടിയിരുന്നത് . അതിന്റെ പ്രതിഫലനമാണ് അവിടെയുള്ള നല്ലവരായ കോൺഗ്രസ്സുകാർ മനം മടുത്തുകൊണ്ട് ബിജെപി തന്നെ ശരണം എന്ന് കണക്കാക്കി അവരെ ജയിപ്പിച്ചത് .

ഇപ്പോൾ കേരളത്തിലെ വോട്ട് ചെയ്ത ജനങ്ങൾക്കിടയിൽ കെ സി വരുത്തിത്തീർത്ത അതേ വെറുപ്പാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഫലിച്ചത് . ഇപ്പോൾ തോന്നുന്നത് കോൺഗ്രസ്സിൽ നിന്നും ഒട്ടനവധി എം എൽ എ മാരും , എം പി മാരും , മുഖ്യമന്ത്രിമാരും ബിജെപി യിൽ ചേർന്നതിന്റെ മുഖ്യ കാരണം ഈ മനുഷ്യന്റെ ഈ രാഷ്ട്രീയ ആർത്തി കൊണ്ടായിരിക്കും എന്നാണ് .

കേന്ദ്രനേതൃത്വത്തിന്റെ കൈയൊഴിയൽ

കേന്ദ്രത്തിലെ കോൺഗ്രസ്സുകാർക്ക് എങ്ങനെയെങ്കിലും ഈ മനുഷ്യനെ ഒഴിവാക്കണം . അതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയായാലും പ്രിയങ്ക ഗാന്ധിയായാലും മല്ലികാർജ്ജുന ഖാർഗെയായാലും സച്ചിൻ പൈലറ്റ് ആയാലും ഇങ്ങേരെ ഇങ്ങോട്ട് പറഞ്ഞുവിട്ടത് . പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടാൽ പിന്നെ ഒരു മനുഷ്യനും തിരിഞ്ഞുനോക്കില്ല എന്ന് മനസ്സിലാക്കിയ കെ സി , മണങ്ങി മണങ്ങി കേരളത്തിൽ വന്നപ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം പിടികിട്ടിയിരുന്നു .

ബീഹാറിലെ എം എൽ എ മാരെ ബിജെപി റാഞ്ചുന്ന ഘട്ടം വന്നപ്പോഴൊക്കെ ഈ മനുഷ്യൻ കേരളത്തിൽ നിന്ന് തിരിയുകയായിരുന്നു . ഇപ്പോൾ തന്നെ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടെയൊന്നും കടന്നു ചെല്ലാതെ കേരളത്തിൽ തന്നെ കപ്പപുഴുക്കും കഴിച്ചുകൊണ്ട് കഴിഞ്ഞുകൂടി . ആസാമും പോണ്ടിച്ചേരിയും ഒക്കെ മുറുക്കി പിടിച്ചാൽ കിട്ടാവുന്ന സംസ്ഥാനങ്ങളാണ് .

അണികളില്ലാത്ത നേതാവും സോഷ്യൽ മീഡിയയിലെ രോഷവും

ഏതൊരു നേതാവിനും കുറച്ചെങ്കിലും അണികൾ ജയ് വിളിക്കുവാൻ കാണാറുണ്ട് . ഈ മനുഷ്യനെ നല്ലത് പറയുവാൻ പണം കിട്ടിയ എം എൽ എ മാരല്ലാതെ വേറെ ഒരുത്തനേം കാണുന്നില്ല എന്നത് ദുഖകരമാണ് . സോഷ്യൽ മീഡിയയിൽ രാഹുൽഗാന്ധിക്ക് കിട്ടിയ ഒരുലക്ഷത്തി പതിനായിരം നെഗറ്റീവ് കമന്റുകൾ അതുപോലെ പ്രിയങ്കക്കും കൂടാതെ കെ സുധാകരന് കിട്ടിയ 13200 പോരാതെ കെ സി യുടെ ഫേസ്‌ബുക്കിൽ തന്നെ പോയാൽ എല്ലാം കാണാവുന്നതാണ് .

സോഷ്യൽ മീഡിയക്കാർ പോട്ടെ , അല്ലാതെ കേരളത്തിൽ സോഷ്യൽ മീഡിയ കാണാത്ത ഒട്ടനവധി നല്ലവരായ ജനങ്ങളാണ് ഇക്കാര്യം കേൾക്കുമ്പോൾ രോഷാകുലരാവുന്നത് . സ്ത്രീകളും അമ്മമാരും യുവാക്കളും യുവതികളും ഈ കളികളിൽ വളരെ വിഷമത്തിലാണ് . ഗൾഫിലാണെങ്കിൽ യുദ്ധഭീതിയേക്കാൾ വലിയ ഭീതിയാണ് ഇപ്പോൾ കെ സി ഭീതി എന്ന നിലയിലാണ് കാര്യങ്ങൾ . ഓരോരുത്തർക്കും പരസ്പരം ഈ വിഷയമല്ലാതെ മറ്റൊന്നുമില്ല സംസാരിക്കുവാൻ .

പിന്തുണയുടെ പൊള്ളത്തരങ്ങൾ

ഇപ്പോഴത്തെ അവസ്ഥയെന്തെന്നാൽ കേന്ദ്രത്തിലിരിക്കുന്ന ഓരോരോ നേതാവിനും കാര്യങ്ങൾ പിടി കിട്ടിയിരിക്കുന്നു . ഈ മനുഷ്യന് സ്വന്തം നാട്ടിൽ ഒരു മനുഷ്യന്റെയും അംഗീകാരം നേടുവാനായിട്ടില്ല എന്നത് . എം എൽ എ മാരെ ഒറ്റക്കൊറ്റക്ക് കണ്ടിട്ടുണ്ടെങ്കിൽ അഞ്ചോ പത്തോ എം എൽ എ മാർ ഒഴിച്ച് ബുദ്ധിയും ദീർഘവീക്ഷണവും ഉള്ള ഒരു എം എൽ എ യും കെ സി യെ പിന്തുണക്കാൻ യാതൊരു സാധ്യതയുമില്ല . ഒരുമിച്ചാണ് ചോദിച്ചത് എങ്കിൽ 60 പേരും വേണേൽ പിന്തുണച്ചേക്കാം . കാരണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ .

പണം വീശിയതുകൊണ്ടാണ് അവരൊക്കെ ജയിച്ചത് എന്ന വിചാരമുണ്ടെങ്കിൽ കേരളത്തിൽ ഇത്തവണ ബിജെപിയും , സിപിഎമ്മും വീശിയ പണത്തിന്റെ കാൽ ഭാഗം കോൺഗ്രസ്സ് വീശിയിട്ടില്ല . പണമുള്ള എം എൽ എ മാരിൽ നിന്നും സീറ്റിനായി പണം വാങ്ങി പണമില്ലാത്തവന് കൊടുത്തു , അത്രമാത്രം !! ബാക്കിയൊക്കെ എ ഐ സി സി കൊടുത്ത വിഹിതം മാത്രം .

ആലപ്പുഴയിലെ വെല്ലുവിളിയും ഭാവി തിരിച്ചടിയും

ആലപ്പുഴയിൽ അടുത്ത ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുവാനായി ശോഭ സുരേന്ദ്രൻ പാലക്കാട്ടെ കുമാരേട്ടന്റെ കടയിൽ നിന്നും സാരികൾ ഓർഡർ ചെയ്തുകഴിഞ്ഞു . ആലപ്പുഴയിൽ ജയിച്ച എം എൽ എ പിണറായിയുടെ ഗൺമാന്റെ കയ്യിൽ നിന്നും അടിവാങ്ങി ജയിച്ചെടുത്ത സീറ്റാണ് . അത് വരെ അവനു നഷ്ടപ്പെടുമ്പോൾ പിന്നീട് ജീവിതത്തിൽ ഒരിക്കലും കേരളത്തിൽ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വരെ ജയിക്കാനാവാത്ത അവസ്ഥയിലാകും . നാപ്പത്തിയഞ്ചോ അൻപത്തിയഞ്ചോ എം എൽ എ മാരുടെ വോട്ട് മാത്രം കിട്ടിയാൽ മതിയെങ്കിൽ ഏതെങ്കിലും രാജ്യസഭാ സീറ്റിൽ ആ പയ്യനെ മത്സരിപ്പിക്കേണ്ടി വരും .

കെ സി തലകുത്തി മറിഞ്ഞാലും കോടികൾ ഒഴുക്കിയാലും , രാഹുലും പ്രിയങ്കയും ഖാർഗെയും ആലപ്പുഴയിൽ മുറിയെടുത്തു പ്രചാരണം നടത്തിയാലും കെ സി വേണുഗോപാൽ അവിടെ ജയിക്കില്ലെന്ന് ഉറപ്പു പറയുന്നു . അതാണ് കേരളം . അതറിയണമെങ്കിൽ കെ മുരളീധരനെ ഒറ്റക്ക് പോയി കണ്ട് ചോദിച്ചു മനസിലാക്കുക .

നിരീക്ഷകരും ഭീഷണി രാഷ്ട്രീയവും

അതുപോലെ ദീപാദാസ് മുൻഷി പോലെ ഒരാളെ വിശ്വസിക്കാൻ കൊള്ളാത്തതുകൊണ്ടാണ് എം എൽ എ മാരെ എ ഐ സി സി നിരീക്ഷകർ കാണുമ്പോൾ ആ മുറിയിൽ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടത് . അവർ അപ്പപ്പോൾ വിവരങ്ങൾ കെ സിക്ക് കൊടുക്കുമെന്ന അറിവുള്ളതുകൊണ്ട് അവരെ പേടിച്ചിട്ടാണ് പല എം എൽ എ മാരും കാര്യങ്ങൾ എ ഐ സി സി യെ അറിയിച്ചത് . പുറത്തുവന്ന പല എം എൽ എ മാരും ആ പേടിയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചതെന്ന് അവരുടെ അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചിരുന്നു . ഇത് ഒരു മാതിരി വടക്കേ ഇന്ത്യയിലെ ഭീഷണി രാഷ്ട്രീയമാണ് കേരളത്തിൽ കണ്ടത് .

ദീപാദാസ് മുൻഷിയെയാണ് ഇക്കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് . അവർ ഒരു നല്ല നിരീക്ഷക ആയിരുന്നെങ്കിൽ കോൺഗ്രസ്സിന് തൃശൂർ ജില്ലയിലെ അഞ്ചോളം കോൺഗ്രസ്സ് അനുഭാവ സീറ്റുകൾ നഷ്ടപ്പെടില്ലായിരുന്നു . അതുപോലെ ധർമ്മടം , മട്ടന്നൂർ , പുതുക്കാട് പോലുള്ള മണ്ഡലങ്ങളെ അവർ തിരിഞ്ഞുനോക്കിയിട്ട് പോലുമില്ല .

രാഹുൽ ഗാന്ധിക്കുള്ള നിർദ്ദേശങ്ങൾ

രാഹുൽഗാന്ധിക്ക് കാര്യങ്ങൾ നന്നാക്കിയെടുക്കുവാൻ താത്പര്യമുണ്ടെങ്കിൽ കേരളത്തിലേക്ക് ഈ വക നിരീക്ഷകരെ അല്ലാതെ വേറെ ഏതെങ്കിലും ആത്മാർത്ഥയുള്ള കൂട്ടുകാരനെ വേണുഗോപാൽ അറിയാതെ പറഞ്ഞയക്കുക . മലയാളം അറിയുന്ന ആളായാൽ അത്രയും നല്ലത് . എന്നിട്ടു ചുമ്മാ റോഡിൽ കാണുന്നവരോടും ചുമ്മാ ഇരിക്കുന്നവരോടും സാധാരണക്കാരോടും അന്വേഷിപ്പിക്കുക . ദയവു ചെയ്ത് എം എൽ എ മാരെ കാണരുത് . കൂടാതെ പണം വാങ്ങി എഴുതുന്ന കൂലിത്തൊഴിലാളികളെയും ഒരിക്കലും കാണരുത് . റിട്ടയർ ചെയ്ത ജനങ്ങളെയും ജോലിക്കാരോടും ഒക്കെ ചോദിച്ചറിയുക .

അവർ ആരെയാണ് മുഖ്യമന്ത്രിയായി കാണുന്നതെന്ന് . അല്ലാതെ സച്ചിൻ പൈലറ്റിന്റെ കാര്യത്തിലും ഡി കെ ശിവകുമാറിന്റെ കാര്യത്തിലും ജ്യോതിരാഹിത്യ സിന്ധ്യയുടെ കാര്യത്തിലും അമരീന്ദർ സിങ്ങിന്റെ കാര്യത്തിലും പറ്റിയ ചതി പറ്റാതിരിക്കുക . പരമാവധി ഈ മനുഷ്യനെ തത്ക്കാലം മാറ്റി നിർത്തിയാൽ 2029 തിരഞ്ഞെടുപ്പിൽ 300 സീറ്റുകളിൽ അധികാരം പിടിക്കാം !!

അല്ലെങ്കിൽ ഗോവിന്ദ !!

വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :

The Ending of the K.C. Era

And so, one chapter closes... the K.C. era is coming to an end in both Kerala and the Center. The hatred that Pinarayi Vijayan earned over ten years, K.C. has managed to accumulate in just a few days. Despite holding so many high positions, he is now becoming "dead weight" in Kerala without any public support; the people are showing that the goodness of Kerala hasn't dried up. While on one side, crores are being spent to pull the wool over the eyes of MLAs to gain their support, the sight of one crore voters who voted for them taking to the streets is staggering. It would be good if K.C. and the few around him realize that these protests, demonstrations, and even this writing are not something anyone gained by throwing money!!

Mirroring the Decline in North India

We all thought that the BJP grew so widely at the Center because of the talent of Narendra Modi, Amit Shah, and Gadkari. It is only now we realize it wasn't just their talent. The same cruel games K.C. Venugopal is playing with Kerala now are what he played out in about seven other states. The reflection of that was seen when good Congressmen there, fed up, decided that the BJP was their only refuge and helped them win. The same resentment K.C. has now created among the voters in Kerala was what reflected in the North Indian states. It now feels like the primary reason many MLAs, MPs, and Chief Ministers left Congress to join the BJP was this man’s political greed.

Avoidance by Central Leadership

The Congressmen at the Center want to avoid this man somehow. That is why whether it is Rahul Gandhi, Priyanka Gandhi, Mallikarjun Kharge, or Sachin Pilot—they sent him here. Realizing that if he loses the Party General Secretary post, not a single person would look at him, K.C. came "crawling" back to Kerala, and the situation was clear even then. Whenever there was a stage where the BJP was poaching MLAs in Bihar, this man was busy loitering in Kerala. Even now, while elections are happening in five states, he stayed in Kerala eating kappa puzhukku (mashed tapioca) without going there. Assam and Pondicherry are states that could have been won if held firmly.

Lack of Genuine Support

Usually, every leader has at least some followers to cheer for them. It is sad that no one is seen saying anything good about this man except the MLAs who received money. If you go to K.C.’s own Facebook page, you can see the 110,000 negative comments Rahul Gandhi received, similarly for Priyanka, and the 13,200 for K. Sudhakaran. Forget social media users; many good people in Kerala who don't even use social media are enraged when they hear about these matters. Women, mothers, and the youth are very distressed by these games. In the Gulf, the fear of "K.C." is now greater than the fear of war. People have nothing else to talk about among themselves except this issue.

The Illusion of MLA Support

The current situation is that every leader at the Center has understood the facts: that this man hasn't been able to gain the recognition of a single human being in his own hometown. If the MLAs were met individually, there is no possibility that any MLA with brains and foresight, except for maybe five or ten, would support K.C. If asked collectively, perhaps 60 might support him—gratitude for favors received. If there is a notion that they won because money was showered, Congress hasn't spent even a quarter of the money that the BJP and CPM showered in Kerala this time. They took money for seats from wealthy MLAs and gave it to those who didn't have any, that's all!! The rest was just the portion given by the AICC.

The Alappuzha Factor

To win the next Lok Sabha by-election in Alappuzha, Sobha Surendran has already ordered sarees from Kumarettan’s shop in Palakkad. The MLA who won in Alappuzha won that seat after being beaten by Pinarayi’s gunman. Once he loses that, he will be in a state where he can never again win even a Panchayat election in Kerala. If only forty-five or fifty-five MLA votes are needed, that boy will have to be fielded for some Rajya Sabha seat. I guarantee that even if K.C. stands on his head or pours in crores, and even if Rahul, Priyanka, and Kharge take a room in Alappuzha to campaign, K.C. Venugopal will not win there. That is Kerala. If you want to know that, go and ask K. Muraleedharan privately.

The Role of Observers

Similarly, it is because someone like Deepa Das Munshi cannot be trusted that it was requested she not be in the room when AICC observers meet the MLAs. Knowing that she would pass information to K.C. instantly, many MLAs informed the AICC of things only because they feared her. Many MLAs who came out mentioned to their close circles that they presented matters under that fear. What we saw in Kerala was a kind of North Indian "threat politics." Deepa Das Munshi has been entrusted with these matters. If she were a good observer, Congress would not have lost about five Congress-leaning seats in Thrissur district. Similarly, she hasn't even looked toward constituencies like Dharmadam, Mattannur, or Puthukkad.

A Suggestion for Rahul Gandhi

If Rahul Gandhi is interested in fixing things, send some other sincere friend to Kerala—without Venugopal knowing—instead of these kinds of observers. It would be even better if it’s someone who knows Malayalam. Then, let them just ask the people seen on the road, those sitting idle, and the common folk. Please do not meet the MLAs. Also, never meet the "coolie workers" who write for money. Ask retired citizens and employees. Ask them who they see as the Chief Minister. Otherwise, do not let the same betrayal that happened in the cases of Sachin Pilot, D.K. Shivakumar, Jyotiraditya Scindia, and Amarinder Singh happen again. If this man is kept aside for the time being, power can be seized with over 300 seats in the 2029 elections!!

#KeralaPolitics #CongressCrisis #KCVenugopal #RahulGandhi #PriyankaGandhi #AICC #KeralaCongress #PoliticalAnalysis #AlappuzhaPolitics #UDFKerala #SaveCongress #IndianPolitics #Election2029 #PoliticalLeadership #PublicOutrage #KeralaNews #CongressDownfall #PoliticalStrategy #GrassrootsVoice #ChangeInLeadership #SouthIndianPolitics #PoliticalDebate #INCIndia #LeadershipCrisis #VoterResentment