ഭരതത്തിലെ മോഹൻലാലും കോൺഗ്രസ് എം.എൽ.എമാരും
'ഭരതം' സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയിലാണ് ഇന്നത്തെ കോൺഗ്രസ്സിലെ എംഎൽഎ മാർ . ഒരു ഭാഗത്ത് ചേട്ടൻ മരിച്ചു കിടക്കുന്നു മറുഭാഗത്ത് കച്ചേരി കേൾക്കാൻ ആളുകൾ കാത്തിരിക്കുന്നു . അവസാനം മോഹൻലാൽ കരഞ്ഞുകൊണ്ട് കച്ചേരി നടത്തിയതുപോലെ ഇന്നത്തെ കേരളത്തിലെ എംഎൽഎ മാർ ധർമ്മസങ്കടത്തിലാണ് .
വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ എംഎൽഎ മാർ ആരെ തുണക്കണം ആരെ പിണക്കണം എന്നറിയാതെ നെട്ടോട്ടമോടുമ്പോൾ അവർക്ക് ചുമ്മാ എങ്കിലും സോഷ്യൽ മീഡിയ നോക്കി ആ പിസി ജോർജ്ജിന്റെ ഇന്നത്തെ അവസ്ഥ കാണുന്നത് നന്നായിരിക്കും . കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒരു തീരുമാനമെടുക്കുമ്പോൾ അത് അവരുടെ കൂടെ ഭാവിയെയാണ് ബാധിക്കുക എന്നത് അവരും മനസ്സിലാക്കിയാൽ കൊള്ളാം .
ദീർഘവീക്ഷണമില്ലാത്ത പിന്തുണയും ആത്മഹത്യാപരമായ നീക്കങ്ങളും
എം എൽ എ മാർക്ക് താത്കാലിക ലാഭത്തിന് വേണ്ടി വേണമെങ്കിൽ കെ സി വേണുഗോപാലിനെ പിന്തുണക്കാം . പക്ഷെ അത് അവർ അവരുടെ തന്നെ ജീവിതം കുഴിതോണ്ടുന്നതിന് തുല്യമായിരിക്കും . ദീർഘവീക്ഷണമുള്ള ഒരു എംഎൽഎ യും കെ സി യെ പിന്തുണക്കാൻ സാധ്യതയില്ല . തിരഞ്ഞെടുപ്പ് ഫണ്ടിനായി പണം കൊടുത്തു എന്ന ഒരൊറ്റ കാര്യത്തിൽ അവർ അങ്ങനെ ഒരു തീരുമാനമെടുക്കും എന്ന് തോന്നുന്നില്ല .
ഒരു മാസം വോട്ടെണ്ണാൻ കാത്തിരുന്നപ്പോൾ മിക്ക എംഎൽഎ മാരും സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിച്ചിട്ടുണ്ടെങ്കിൽ അവരൊന്നും ആത്മഹത്യാ പരമായ നടപടികൾക്ക് മുതിരുമെന്നും തോന്നുന്നില്ല . കേരളത്തിലെ ജനങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിച്ചുവെക്കുന്നവരാണ് . അല്ലാതെ ഒരാൾ പറയുന്നത് കേട്ട് എടുത്തു ചാടുന്നവരല്ല . പണ്ടൊക്കെ അങ്ങനെ ആയിരുന്നില്ല . കാലം മാറിയതും ജനങ്ങൾ മാറിയതും എംഎൽഎ മാർ ഓർക്കുക.
ദേശീയ രാഷ്ട്രീയത്തിലെ വീഴ്ചകളും സ്ഥാനാർത്ഥി നിർണ്ണയ വിവാദങ്ങളും
കെ സി വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം പല സമയത്തും പണം വാങ്ങി സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരുന്നു എന്നത് കർണാടകത്തിലും ഉത്തരേന്ത്യയിലും നമ്മൾ കേട്ടതാണ് . ഹരിയാനയിലും പഞ്ചാബിലും അനാവശ്യ ഇടപെടലുകൾ നടത്തിയതുകൊണ്ടാണ് ആ സംസ്ഥാനങ്ങൾ എന്നെന്നേക്കുമായി കോൺഗ്രസ്സിനെ കൈവിട്ടത് . ഉറപ്പായും വിജയിക്കേണ്ടിയിരുന്ന ഹരിയാനയിൽ പണം വാങ്ങി സ്ഥാനാർത്ഥികളെ കുത്തിക്കയറ്റി എന്നത് അവിടത്തെ കോൺഗ്രസ്സ് നേതാക്കൾ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചിരുന്നു .
ബീഹാറിലെ കോൺഗ്രസ്സ് അനുയായികൾ പ്രിയങ്കഗാന്ധിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത് ഇതുപോലെയുള്ള ആരോപണങ്ങൾ ഉള്ളതുകൊണ്ടാണ് . ഇതൊക്കെ അറിയാമായിരുന്നിട്ടും കോൺഗ്രസ്സിലെ എംഎൽഎ മാർ കടുത്ത തീരുമാനങ്ങൾ എടുത്താൽ അവരുടെ വീടുകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ ഇരമ്പും എന്നത് തീർച്ച .
ജനവിധി വി.ഡി. സതീശന്; കെ.സി.യുടെ ഗ്രൂപ്പ് രാഷ്ട്രീയം
എംഎൽഎ മാരെ ജനം ജയിപ്പിച്ചത് കെ സി വേണുഗോപാലിന്റെ കഴിവുകൾ കണ്ടിട്ടല്ല . കഴിഞ്ഞ പത്തുവർഷത്തെ പിണറായി വിജയൻറെ കാട്ടാള ഭരണത്തിനെതിരെ ജനം വോട്ട് ചെയുവാൻ തീരുമാനിച്ചപ്പോൾ അതിന് നേതൃത്വം നൽകിയ വി ഡി സതീശന്റെ മുഖമായിരുന്നു അവർ മുന്നിൽ കണ്ടത് . മറിച്ച് കെ സി വേണുഗോപാലിനെയോ രമേശ് ചെന്നിത്തലയെയോ ഉയർത്തികാണിച്ചിരുന്നുവെങ്കിൽ മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ എത്തിയേനെ .
കേരളത്തിലെ നല്ലവരായ ജനതയും ന്യുനപക്ഷ വിഭാഗത്തിലെ വോട്ടർമാരും തങ്ങളുടെ രക്ഷകനായി കണ്ടത് വി ഡി സതീശനെയാണ് . സതീശന് വേണമെങ്കിൽ തന്നോടൊപ്പം നിൽക്കുമെന്ന് കരുതുന്ന ആളുകളെ ഗ്രൂപ്പിന്റെ പേരിലൊക്കെ തിരുകി കയറ്റാമായിരുന്നു . അങ്ങനെ ചെയ്യാതെ പാർട്ടിയെ ജയിപ്പിക്കാൻ മാത്രമായി അഹോരാത്രം പണിയെടുത്തപ്പോൾ കെ സി വേണുഗോപാൽ ഇവിടെ ഗ്രൂപ്പ് വളർത്തുകയായിരുന്നു .
ഡൽഹിയിലെ 'കുരിശും' കേരളത്തിലേക്കുള്ള കെട്ടിയിറക്കലും
വെറുതെയല്ല ഡെൽഹിക്കാർക്ക് കെ സിയെ പെട്ടെന്ന് മതിയായത് . അവർക്ക് എങ്ങനെയെങ്കിലും ആ കുരിശ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണം. അതിന്നായി അവർ കണ്ടെത്തുന്ന വഴിയാണ് കേരളത്തിലേക്ക് കെട്ടിയിറക്കുക എന്നത് . കെ സി ക്ക് ലേശം ദീർഘവീക്ഷണമുണ്ടായിരുന്നെങ്കിൽ ആലപ്പുഴയിൽ കയറി മത്സരിക്കില്ലായിരുന്നു . അന്നവിടെ മത്സരിച്ചപ്പോൾ രാജസ്ഥാനിലെ ഒരു രാജ്യസഭാ എം പി സ്ഥാനം കോൺഗ്രസ്സിന് നഷ്ടപ്പെട്ട് ബിജെപിക്ക് ലഭിക്കുകയായിരുന്നു .
ഇനി കെ സി യെങ്ങാനും തന്റെ കുനിഷ്ട് ബുദ്ധിയാലും തിണ്ണ മിടുക്ക് കൊണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ ഇരിക്കൂർ , ആലപ്പുഴ എന്നല്ല കുഞ്ഞാലിക്കുട്ടി എൺപതിനായിരം വോട്ടുകൾക്ക് ജയിച്ചുകയറിയ മലപ്പുറത്ത് നിന്നാലും ജയിക്കില്ല . കോൺഗ്രസ്സുകാർ ജയിപ്പിക്കില്ല എന്നത് തീർച്ച . അതുപോലെ ആലപ്പുഴ ലോക്സഭാ സീറ്റ് എന്നെന്നേക്കുമായി കോൺഗ്രസ്സിന് നഷ്ടപ്പെടുകയും ചെയ്യും .
കോൺഗ്രസ്സ് മുക്ത ഭാരതവും ഭീഷണിയാകുന്ന വിവാദങ്ങളും
കെ സി മുഖ്യമന്ത്രിയാകുവാൻ കാത്തിരിക്കയാണ് എതിർ പാർട്ടിക്കാർ . എന്നിട്ട് വേണം അവരുടെ പക്കലുള്ള പല തെളിവുകളും പുറത്ത് വിടുവാൻ എന്നാണ് അറിയുന്നത് . . എന്നിട്ടു വേണം ആ ദിവസം തന്നെ ആ വാർത്തകൾ വടക്കേ ഇന്ത്യയിലടക്കം കത്തിക്കുവാൻ . അവരുടെ ആവശ്യം കോൺഗ്രസ്സ് മുക്ത ഭാരതമാണ് . ബിജെപി കുറേക്കാലമായി പറയുന്നുണ്ട് , കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ബിജെപിക്കാരൻ ആയിരിക്കുമെന്ന് .
കഴിഞ്ഞ പത്തുകൊല്ലം കേരളം ഭരിച്ചിരുന്നത് ബിജെപിയായിരുന്നു എന്നത് ഏവർക്കും അറിയാം . അവർക്ക് നേരിട്ട് അധികാരം കിട്ടിയില്ലെങ്കിൽ അരവിന്ദ് കെജ്രിവാൾ പോലെയോ , പിണറായി വിജയൻ പോലെയോ ഒരാളെ മതി ഭരണം നടത്തുവാൻ . അങ്ങനെയാണ് അവർ കോൺഗ്രസ്സ് മുക്ത ഭാരതം പ്രാവർത്തികമാക്കുന്നത് .
ജനഹിതം തിരിച്ചറിയാൻ സോഷ്യൽ മീഡിയ ഒരു പാഠപുസ്തകം
ആയതിനാൽ കേരളത്തിൽ ഇപ്പോൾ ജയിച്ചുകയറിയ എല്ലാ കോൺഗ്രസ്സ് എംഎൽഎമാരും , സ്വതന്ത്രന്മാരും , ഘടകകഷി എംഎൽഎ മാരും വളരെ തന്മയത്വത്തോടെ അവരുടെ അണികളോടും അഭ്യുദയ കാംക്ഷികളോടും ചർച്ചകൾ ചെയ്തുകൊണ്ടായിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടത് . ഇക്കാര്യത്തിൽ ശരിക്കും നന്ദി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനോടാണ് . ഏകദേശം ഒരുമാസക്കാലം സമയം കിട്ടിയതിനാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് മുഖ്യമന്ത്രി ആരാകണം എന്നുള്ളത് തുറന്നുപറയുവാൻ അവസരം ലഭിച്ചു .
അല്ലായിരുന്നുവെങ്കിൽ ഒരു സുപ്രഭാതത്തിൽ ഡൽഹിയിൽ നിന്നും കെട്ടിയിറക്കൽ നമ്മൾ കണ്ടേനെ . ഇതിപ്പോൾ കെ സി ക്കായി കെ സുധാകരന്റെ പോസ്റ്റിനടിയിൽ കാണപ്പെട്ട 13200 കമന്റുകളിൽ 13100 കമന്റുകളും കെ സി ക്ക് എതിരായിരുന്നു . അതുപോലെ കെ സി ഇടുന്ന ഓരോ പോസ്റ്റിനടിയിലും കാണുന്ന കമന്റുകൾ എം എൽ എ മാർക്ക് സമയം കിട്ടുകയാണെങ്കിൽ ഒന്ന് വായിച്ചുനോക്കുവാൻ ശ്രമിക്കണം . അപ്പോൾ യാഥാർഥ്യം ബോധ്യപ്പെടും !!!
എം എൽ എ മാരോട് : ഹൈക്കമാണ്ട് പ്രതിനിധികൾ നിങ്ങളോട് ഒറ്റക്കൊറ്റക്ക് കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് വേണ്ടി മാത്രം അഭിപ്രായങ്ങൾ പറയുക. അല്ലാതെ കേരളത്തെ വേദനിപ്പിക്കുന്ന തീരുമാനങ്ങൾക്ക് കൂട്ട് നിൽക്കാതിരിക്കുക .
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ
The 'Bharatham' Dilemma: Congress MLAs at a Crossroads
Today’s Congress MLAs in Kerala find themselves in a situation mirroring Mohanlal’s iconic character in the movie Bharatham. On one side, the "elder brother" (the party’s tradition and stability) lies dead; on the other, the audience (the public) is waiting for the concert to begin. Just as the protagonist performed the concert in tears, Kerala's MLAs are caught in a profound moral and political dilemma. As these MLAs, who won with massive majorities, scramble to decide whom to support and whom to sideline, they would do well to look at the current plight of P.C. George on social media. They must realize that any decision regarding the future of Kerala will directly impact their own political survival as well.
Short-term Gains vs. Political Suicide
For temporary benefits, MLAs might consider supporting K.C. Venugopal, but doing so would be equivalent to digging their own political graves. No MLA with long-term vision is likely to back K.C. Venugopal. It is hard to believe they would make such a decision based solely on the fact that election funds were provided. Most MLAs have spent the month-long wait for results reading social media comments; therefore, they are unlikely to take any suicidal steps. The people of Kerala remember everything; they are no longer a crowd that jumps blindly at someone’s command. Times have changed, and the people have changed—MLAs must remember this shift.
The Shadow of Allegations and National Failures
Regarding K.C. Venugopal, we have heard reports from Karnataka and North India about candidates being selected in exchange for money. It was his unnecessary interference in Haryana and Punjab that caused the Congress to lose those states forever. In Haryana, where victory was certain, local Congress leaders held press conferences alleging that candidates were parachuted in after taking bribes. Even in Bihar, Congress loyalists blocked Priyanka Gandhi at the airport due to similar allegations. If Kerala's MLAs take a drastic decision despite knowing all this, they can be certain that protests will roar in front of their homes.
The Mandate: Satheesan’s Leadership vs. Venugopal’s Groupism
The people did not elect these MLAs because of K.C. Venugopal’s talents. When the public decided to vote against the "primitive" misrule of Pinarayi Vijayan over the last ten years, the face they saw leading that charge was V.D. Satheesan. Conversely, had K.C. Venugopal or Ramesh Chennithala been projected as the face, Pinarayi would have likely secured a third term. The good people of Kerala and the minority voters saw V.D. Satheesan as their savior. While Satheesan could have used "groupism" to promote his loyalists, he instead worked day and night to ensure the party's victory. Meanwhile, K.C. Venugopal was busy nurturing his own faction.
The Delhi 'Albatross' and the Alappuzha Blunder
There is a reason why the Delhi circles have grown tired of K.C. Venugopal; they want to offload that "cross" somewhere else. Their solution is to "parachute" him into Kerala. Had K.C. possessed any foresight, he wouldn't have contested in Alappuzha. By doing so, the Congress lost a Rajya Sabha seat in Rajasthan to the BJP. If K.C. tries to become the Chief Minister of Kerala through cunning and muscle power, he won't win from Irikkur, Alappuzha, or even Malappuram (where Kunhalikutty won by 80,000 votes). Congress workers themselves will ensure his defeat, and the Alappuzha Lok Sabha seat will be lost to the party forever.
The Threats and the 'Congress-Mukt' Agenda
Opposing parties are waiting for K.C. to become the Chief Minister. It is understood that they are holding onto various pieces of evidence to release at that exact moment. Their plan is to ignite those reports across North India the very same day. Their ultimate goal is a "Congress-free India" (Congress-Mukt Bharat). For a long time, the BJP has been claiming that the next Chief Minister of Kerala will be from their party. The BJP has been claiming for a while that the next CM of Kerala will be from the BJP. Everyone knows the BJP has indirectly influenced Kerala's governance over the last ten years. Even if they don't get direct power, they are content with someone like Arvind Kejriwal or Pinarayi Vijayan to run the show. This is how they plan to implement their "Congress-Mukt" vision.
A Warning: Listen to the Digital Pulse
Therefore, all newly elected Congress MLAs, independents, and UDF ally MLAs must make decisions only after subtle and deep discussions with their cadres and well-wishers. In this regard, we must truly thank the Election Commission. Because of the one-month gap before results, the voters had the opportunity to speak openly about who should be the Chief Minister. Otherwise, we might have seen a "parachuted leader" from Delhi one fine morning. Out of 13,200 comments under a post by K. Sudhakaran, 13,100 were against K.C. Venugopal. If the MLAs find the time, they should read the comments under K.C.’s own posts. Only then will they realize the ground reality!
To the MLAs: When the High Command representatives interview you individually, please voice your opinions solely on behalf of the people who voted for your victory. Do not be a party to decisions that will hurt Kerala.
#KeralaPolitics #CongressCrisis #VDSatheesan #KCVenugopal #UDF #KeralaElections2026 #PoliticalDilemma #BharathamAnalogy #CongressMuktBharat #SocialMediaPower #MlaDecision #KeralaLeadership #UDFKerala #PoliticalAnalysis #PublicSentiment #SaveCongress #HighCommandIntervention #DemocraticVoice #KeralaElections #SatheesanForCM #PoliticalSurvival #GroundReality #VoterAwareness #KeralaPoliticalUpdate #INC #PoliticalSatire #LeadershipCrisis #AlappuzhaPolitics #SolarCaseVibe #MalayaliMindset #ChangeForKerala #YouthCongress #KeralaNews #DemocraticMandate #PowerStruggle





